മാതൃഭാഷയെ  നമുക്ക് സംരക്ഷിക്കാം. മുനീർ അഹ്സനി ഒമ്മല

muneerommala91@gmail.com

ഇന്ന് ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനം
തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ്‌ ഭാഷ എന്നുപറയുന്നത്‌. അഥവാ ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഒരു കൂട്ടത്തിനെ ഭാഷ എന്നു പറയുന്നു. തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്.മലയാളികൾ സംസാരിക്കു ബോൾ മലയാളം അവരുടെ മാതൃഭാഷയാവുന്നു.  തമിഴ്നാട്ടിലെ പൊതു സമൂഹം സാംസാരിക്കുന്നത് തമിഴ് ഭാഷ യാവുകയാൽ തമിഴ് അവരുടെ മാതൃഭാഷയാണ്. അങ്ങനെ ഓരോ രാജ്യത്തും പൊതുവിൽ എല്ലാവരും സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷ. ഇംഗ്ലിഷും, മറ്റും എല്ലാവരുംസംസാരിക്കുന്നുണ്ടുവെങ്കിലും എല്ലായിടത്തും ഇത് മാതൃഭാഷയാവുന്നില്ല. ഓരോ നാട്ടിലെയും സാംസ്കാരിക പൈതൃകമാണ് മാതൃഭാഷയിലൂടെ നമുക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയുന്നത്. 

              വൈവിധ്യ ഭാഷകൾ നിത്യേന ഉപയോഗിക്കുന്ന നാം അധികവും ഊന്നൽ കൊടുക്കുന്നത് മാതൃഭാഷയെയാണ്. പുതുതായി ജന്മമെടുക്കുന്ന ഏതൊരു കുട്ടിയും വശമാക്കുന്നത് അവന്റെ മാതാവിന്റെ ഭാഷയാണ്. മാതാവാണ് ആദ്യമായി കുട്ടിയോട് സംവദിക്കുന്നത്. അത് കൊണ്ട് തന്നെ ആ പ്രദേശത്തെ ഭാഷ തന്നെയായിരിക്കും മാതാവും സംസാരിക്കുക. ആയതിനാൽ മാതാവിനൊപ്പം കുട്ടി  സ്വായത്തമാക്കുന്ന മഹത്തായ സമ്പത്താണ്‌ മാതൃഭാഷ .  മാതാവ് കുഞ്ഞിനോട് സംഭാഷണം ചെയ്യുമ്പോൾഉപയോഗിക്കുന്ന ഭാഷ നവജാത ശിശുവിനപരാണവായവും ,ആഹാരവും പോലെയാണ്.മാതൃഭാഷ കുട്ടിക്ക് ലഭിക്കുന്നസഹഭാഷയാണ് . ജന്മസിദ്ധമായി കുട്ടക്ക്ലഭിക്കുന്ന മൂലധനമാണ് മാതഭാഷ പരമായസിദ്ധി . ഇത് അഭ്യസനതതിലൂടെ,പരിശീലനങ്ങളിലൂടെപരപോഷക്കുകയാണ് പ്രാഥമികവിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ടത് . അത് കൊണ്ട് തന്നെ മാതൃഭാഷക്ക് ലഭിക്കുന്ന പ്രാധാന്യം മറ്റു ഭാഷകൾക്ക് ലഭിക്കുന്നില്ല . കാരണം വിവേക പൂർവം എല്ലാം തിരിച്ചറിയാൻ പ്രായമായി പള്ളികൂടത്തിൽ പോയി തുടങ്ങുബോഴാണ് അന്യ ഭാഷകളുമായി ഇടപഴകുന്നത്. ഈ ഇടപഴക്കം മാതൃഭാഷയുടെ ഇണക്കം പോലെ ഇണങ്ങൽ അസാധ്യമാണ്. 

                പൊതു സമൂഹത്തിലേക്ക് നാം ഇറങ്ങി ചെല്ലുമ്പോൾ മാതൃഭാഷ നമുക്ക് വളരെ പ്രയോജനമാണ് നമ്മുടെ നാട്ടിലെ ഭാഷ മലയാളമാണെന്നിരിക്കെ നമ്മുടെ കേരളത്തിൽ നാം ബന്ധപ്പെടുന്ന ഇടങ്ങളിലെല്ലാം നമ്മുടെ ഭാഷയിൽ സംവദിച്ചാൽ മാത്രമേ നമ്മുടെ മുൻപിലിരിക്കുന്ന സാമൂഹ്യ ജനതക്ക് പറയുന്നകാര്യം പൂർണ്ണമായി ഗ്രഹിക്കാൻ സാധിക്കുകയുള്ളു. എന്നാൽ എന്തിനും ന്യൂ ജെനറേഷൻ എന്ന് നാമകരണം ചെയിത ഈ  ആധുനിക യുഗത്തിലും സ്വന്തം വ്യവഹരിക്കേണ്ട  ഭാഷ ദ്വിതീയമോ ത്രിതീയമോ ആവുന്ന കാഴ്ച്ചയാണ് നമ്മുടെ മുൻപിലുള്ളത്. കേരളത്തിലാണെങ്കിൽ പോലും പലർക്കും മലയാളം പൂർണ്ണമായി എഴുതാനോ വായിക്കാനോ സാധിക്കുന്നില്ല. ആദ്യമായി ആർജിക്കേണ്ട സംസാര ഭാഷയുടെ അവസ്ഥയാണിത് . ഇത് കാണുമ്പോൾ  മലയാള ഭാഷ നമുക്ക്‌ അന്യമാവുകയാണ്‌ എന്ന തോന്നലാണ്  വരുന്നത്. മാതൃഭാഷയാണെങ്കിലും അതിനെ സ്‌നേഹിക്കാതെ മറ്റു ഭാഷകള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്ന തലമുറയാണ്‌ വളര്‍ന്നു വരുന്നത്‌. മലയാളം വായിക്കാനറിയാതെ ആശങ്കപ്പെടുന്ന കുട്ടികളാണ്‌ ഇന്ന്‌ കേരളത്തിലേറെ. ഇംഗ്ലീഷോ മറ്റു ഭാഷകളോ പഠിക്കേണ്ട എന്നല്ല, മലയാളത്തെ സ്‌നേഹിക്കണം, വായിക്കാനും എഴുതാനും അറിയണം എന്നതാണ്‌ പ്രധാനം.എല്ലാവരും മറ്റു ഭാഷകള്‍ പഠിക്കാന്‍ പ്രാമൂഖ്യം കൊടുക്കുന്നു. നമ്മുടെ നാട്‌ മലയാളനാടാണ്‌. എന്നിട്ടും മലയാളത്തിന്റെ ഹത്യയാണ്‌ സംഭവിക്കുന്നത്‌. ഇതിലൂടെ ഇല്ലാതാകുന്നത്‌ പൂര്‍വ്വികന്മാര്‍ പകര്‍ന്നു തന്ന നമ്മുടെ സംസ്കാര പൈതൃകമാണ്. 

നാട്ടുജീവിതം മുഴുവന്‍ മറക്കുകയാണ്‌. പ്രകൃതിയെയോ ചുറ്റുപാടുകളെയോ തിരിച്ചറിയാതെ നമ്മള്‍ പാശ്‌ചാത്യ സംസ്‌കാരത്തെ ആശ്രയിക്കുകയാണ്‌. ജീവിതം അനുഭവിച്ചു പഠിക്കാനുള്ള അവസരമുണ്ടാക്കി കുട്ടികള്‍ ജീവിതാനുഭവങ്ങളിലൂടെ വളരുക. എന്നാൽ മാത്രമാണ് മാതൃഭാഷയെ നെഞ്ചേറ്റാൻ നമുക്ക് കഴിയുകയുള്ളു.        നമ്മുടെ മാതൃഭാഷ എന്ത്കൊണ്ടും നിരവധി പ്രത്യേകതകൾക്ക് അർഹമായതാണ്  ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌ മലയാളം.പല നാടുകളിലും കേരളീയ ജനത ഈ ഭാഷ ഉപയോഗിച്ച് വരുന്നു. നിരവധി അന്യഭാഷകളുമായി മലയാള ഭാഷക്ക് സ്വാധീനമുണ്ടായിട്ടുണ്ട് അതിൽ പ്രധാനം  തമിഴും സംസ്കൃതവും ആണ്‌. ദ്രാവിഡ പൈതൃകവും ബ്രാഹ്മണ മേധാവിത്ത്വവും ആണ്‌ അതിനു കാരണം. എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകൾ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങൾ മലയാളത്തിൽ കാണാം. ആദികാലം തൊട്ടേ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതായി കാണാം. ഹിന്ദിയും, അറബിയും, ഉർദുവും, യൂറോപ്പിയൻ ഭാഷകളും, ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നൽകിയിട്ടുണ്ട് അതിനാൽ തന്നെ ഈ ഭാഷയുടെ തനിമ നഷ്ട്ടപ്പെടുത്താതെ സൂക്ഷിക്കൽ ഏതൊരു കേരളീയന്റെയും ബാധ്യതയാണ്. 

        മാതൃഭാഷാ രംഗത്ത് ഇന്ന് അനുഭവപ്പെടുന്ന ശോഷണത്തിന് കാരണം വേണ്ടരൂപേണ വിനിയോഗിക്കുന്നില്ല എന്നത് തന്നെ എഴുത്തും വായനയും   ശീലമാക്കുന്നവരുടെ എണ്ണം സമൂഹത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നത് സോഷ്യൽ മീഡിയകളിൽ തളച്ചിടുന്ന നമ്മുടെ ജീവിതം പലതിനെയും ഇല്ലാതാക്കുന്നത് പ്രകാരം നമ്മുടെ മാതൃഭാഷയിൽ ഉള്ള പ്രിയ്യത്തെ  നമ്മിൽ നിന്ന് അകറ്റി നിർത്തുന്നു. ആയതിനാൽ എഴുത്തും വായനയും ഇന്ന് നമുക്ക് അന്യമാണ് ഇക്കാരണം തന്നെയാണ് മലയാളം വായിക്കാനോ എഴുതാനോ അറിയാത്ത മലയാളികൾ മലയാള നാട്ടിൽ അധിവസിക്കുന്നത്.  നിലവാരജീവിതം നയിക്കുന്നവർ വർത്തമാന കാര്യങ്ങൾ മാധ്യമങ്ങൾ വഴി മനസ്സിലാക്കുന്നത് മറ്റു ഭാഷകളിൽ ലഭ്യമായ വിവരണങ്ങൾ വെച്ച് കൊണ്ടാവുമ്പോൾ മലയാള മാധ്യമങ്ങൾ അഴിക്കുള്ളിലാവുന്നു. ഈ ദയനീയ അവസ്ഥയെ മാറ്റി നിർത്തി നമ്മുടെ മാതൃഭാഷയെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിച്ച് കൊണ്ടായിരിക്കണം ഈ വർഷത്തെ  ലോക മാതൃഭാഷാദിനാചരണം

               9048740007

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍