published by www.lightofislamiblogspot.com
അഗ്നി പൂജകന്റെ മകനായി പിറവിയെടുത്ത് . ശരിയായ വിശ്വാസവും നേരായ പാതയും സ്വന്തമായി വെട്ടിതെളിച്ച് . ഇഞ്ചീൽ പഠന പർണശാലകളിലെ നിത്യസന്ദർശകനായി. ആരെയും കൂട്ടിന് ശ്രമിക്കാതെ അറിവന്വേഷണത്തിന്റെ പ്രാഥമിക തലത്തിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പിച്ച് സ്വന്തം മാതാപിതാക്കളെയും സഹചാരി രാജകുമാരനെയും തനിച്ചാക്കി സത്യാന്വേഷണ ലോകത്തേക്ക് ആ ചെറുപ്പക്കാരൻ സഞ്ചാരം തുടങ്ങി. ദീർഘമായ യാത്ര , നവ്യാനുഭവങ്ങൾ , അറിവിന്റെ ഗിരിമകളിൽ തേജസികളായ പണ്ഡിതരിൽ നിന്നുള്ള പുത്തനറിവുകൾ . പിന്നിട്ട വൈതരണികളിൽ നിന്നും ലഭിച്ച അറിവുകളുമായി അടുത്ത അന്വേഷണ കേന്ദ്രത്തിലേക്കുള്ള ദുർഗട യാത്ര. അവസാനം അന്ത്യദൂതരുടെ ആഗമനത്തിന്റെ സത്യസന്ദേശം . പിന്നീട് ആ പുണ്യപുരുഷനെ തേടിയുള്ള അവസാന യാത്ര. ചെന്നെത്തിയത് അടിമപ്പാളയത്തിൽ ,ജൂതനായ യജമാനനു കീഴിയിൽ നീണ്ടക്കാലം അടിമയായി സേവനത്തിൽ .സത്യസന്ധനായ അടിമയായതിനാൽ പുറലോകം കാണാനുള്ള അവസരമൊരുങ്ങി. കിട്ടിയ അവസരത്തിൽ തന്റെ അന്വേഷണ പുരുഷനെ തേടിയുള്ള സന്ധ്യ സമയ സഞ്ചാരം. അവസാനം ആ ചെറുപ്പക്കാരൻ തന്റെ അന്വേഷണത്തിന് അന്ത്യം കുറിച്ച് താൻ തേടിയലഞ്ഞ അന്ത്യദൂതുർ ലോകാനുഗ്രഹി തിരുനബിയെ ദർശിച്ചു. സത്യ മതം പുൽകി. ആ ചെറുപ്പക്കാരനാണ് സൽമാനുൽ ഫാരിസി(റ). സത്യന്വേഷണത്തിന്റെ വൈതരണികൾ താണ്ടി സത്യ നബിയുടെ സന്തത സഹചാരിയായ സൽമാൻ (റ) വിന്റെ ജനനം മുതൽ ജീവിതാന്ത്യം വരെയുള്ള അന്വേഷണത്തിന്റെ അവതരണം
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍