ദൈവം സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നു; മാഡംപരിവർത്തിതയായി

Posted on 21 Feb 2017
പരിശുദ്ധ ഇസ്‌ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്. ധർമ്മവും നീതിയം ഗുണകാംക്ഷകളും മുഖമുദ്രയാക്കിയ മതം ,അനീതിയും അക്രമവും അസമത്വവും മാനുഷ്യക നന്മകളെ ഇല്ലായിമ ചെയ്യുന്നതും ,സമാധാനവും ശാന്തിയും തുടച്ചു നീക്കുന്നതാണെന്നും ലോകത്തോട് വിളിച്ചു പറഞ്ഞു. ചേതന അചേതന വസ്തുക്കളോട് എങ്ങനെ വർത്തിക്കണമെന്ന് പഠിപ്പിച്ചു. ആരെയുംബലാൽക്കാരത്തിലൂടെയോ നിർബന്ധ പരിവർത്തനത്തിലൂടെയോ ദീനിലേക്ക്പരിവർത്തിപ്പിക്കേണ്ടതില്ലെന്ന് ഓർമ്മപ്പെടുത്തി. എന്നിട്ട് പോലും ഈ വിശുദ്ധ മതത്തിന്റെ സൗന്ദര്യം ആസ്വദിച്ചും ഖുർആൻ വചനങ്ങളുടെ മഹിമ കൊണ്ടും മതത്തിലേക്ക് കടന്നു വന്നു. ഇന്ന്  ഏറെ ചർച്ച ചെയ്യപ്പെടുന്ന മതവും ഇസ്‌ലാം തന്നെ. ചർച്ചയിൽ ആകൃഷ്ടരായ പലരും ഇസ്ലാമിലേക്ക് കടന്നു വന്നു.
 ആധുനിക കമ്മ്യൂണിക്കേഷൻ ഘടകങ്ങളായ വാട്ട്സാപ്പിലും ഫെയ്സ് ബുക്കിലും ദിനം പ്രതി വ്യത്യസ്ഥ ചർച്ചകളാൽ മുഖരിതമാകുന്ന വേളയിലാണ് ചില പ്രത്യേക ടൈറ്റിലുകളിൽ പ്രത്യേക ഗ്രൂപ്പുകൾ ശ്രദ്ധയിൽ പെടുന്നത് . പേരിന്റെ ആകൃഷ്ണീയതയിൽ അതിൽ ക്ലിക്ക് ചെയിത്  അകത്ത് കയറി. ഏതോ ഒരു വലിയ റസ്‌റ്റോറന്റിന്റെ അകത്ത് കയറിയിരുന്ന പ്രതീതി. മെനു ബാർ അന്വേഷിച്ച് മനസ്സിലാക്കി എല്ലാം നല്ല വിഭവങ്ങൾ തന്നെ , തൃപ്തികരം എല്ലാം ഇഷ്ട്ടപ്പെട്ട വിഭവങ്ങൾ . കേൾക്കുമ്പോൾ  കുഴിമന്തിയും ബ്രോസ്റ്റുമൊന്നുമല്ല, പിന്നെന്താ വ്യാകുലത പെടേണ്ട മത താരതമ്യം തന്നെ . ഏതായാല്ലം അകത്തു കയറിയതല്ലേ എല്ലാം അല്പം രുചിക്കാം. രണ്ടു ചെവികളും കൂർപ്പിച്ചു പിടിച്ചു സാകുതം ശ്രവിച്ചു നല്ല രസമുള്ള ചർച്ചകൾ പലതും ചർച്ച ചെയ്യുന്നു. ഇടയിൽ പിച്ചവെച്ച് കയറി തുടങ്ങി. എത്രയോ പേർ ഇരു മതങ്ങളെയും പഠനം നടത്തിയത് അറിഞ്ഞപ്പോൾ അൽഹംദുലില്ലാഹ് .  ഇപ്പോഴും ഈ വഴിക്ക് ചിന്തിക്കുന്ന പ്രബോധകന്മാർ ഉണ്ടല്ലോ എന്ന് ആശ്വസിച്ചു. പലരെയും പരിചയപ്പെട്ടു , അതിനിടയിൽ മഹാനായ പ്രസ്ഥാന സാരഥി  മൗലാനാ പേരോട് ഉസ്താദിന്റെ മകൻ ശഹീർ മുസ്‌ലിയാരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അദ്ധേഹം മർകസിലാണെങ്കിലും ഈ രംഗത്ത് സജീവമാണ്. അങ്ങനെ പലരെയും അടുത്തറിഞ്ഞു . ജോലിത്തിരക്കിനിടയിലും ചർച്ചകൾക്കും പഠനത്തിനുമായി സമയം കണ്ടെത്തുന്ന സലിംക്കയും ശരീഫ് ക്കയും   പഠനത്തിനിടയിലും ഇതിനായി പരിശ്രമിക്കുന്ന അഫ്സലും  നൗഫലും അങ്ങനെ പലരും. 
     എതിർ ഭാഗത്ത് നല്ല ചർച്ചക്ക് വരുന്ന ക്രൈസ്തവ സഹോദരൻമാർ എല്ലാം കൊണ്ടും വ്യത്യസ്ഥം. യേശുവിന്റെ ദൈവീകതക്കു തെളിവ് പറഞ്ഞതാണ് ബഹുരസം . യേശു ദൈവമാണോ
മറുപടി അതെ , 
അദ്ധേഹം സ്വന്തമായി അങ്ങനെ പറഞ്ഞ ഒരു വചനം ബൈബിളിൽ ഉണ്ടോ 
മറുപടി ഇല്ല: 
എങ്ങനെ ഉണ്ടാവും അദ്ധേഹം പഠിപ്പിച്ചത് ഇങ്ങനെയല്ലേ 'യിസ്രയേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്...' (മാര്‍ക്കോസ് 12:29) ഇതിനർഥം യേശു ദൈവം എന്നാണോ, ഇത്രയും വ്യക്തമായിട്ട് പോലും കണ്ണടച്ച് ഇരുട്ടാക്കുകയാണ് ,  തത്തുല്യ വചനം അപ്പോസ്തല പ്രവർത്തികളിൽ നിന്ന് വായിക്കാം: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; (3/13) ഇതിലുമധികം തെളിവു വേണോ. 
അദ്ധേഹം മനുഷ്യനാണെന്ന് വ്യക്തമാക്കുന്ന വചനവും ബൈബിളിൽ തന്നെ കാണാം 
എന്നാല്‍ ദൈവത്തില്‍നിന്നു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ." ( യോഹന്നാൻ 8: 40) ഇതേ പ്രകാരം താൻ ദൈവമെന്ന് പ്രസ്താവിച്ച ഒരു വചനം പോലും കാണിക്കൽ അസാധ്യമാണ്.  ഇങ്ങനെ എത്ര എത്ര ചർച്ചകൾ 

              അതിനിടയിൽ വളരെ മർമപ്രധാനമായ ഒരു വിഷയം ഓർമ്മപ്പെടുത്തട്ടെ, ഇവർക്ക് ഏണി വെച്ച് കൊടുക്കാൻ കുറച്ച് മതപരിവർത്തനം നടത്തപ്പെട്ട ചിലരുണ്ട് ഇസ്‌ലാം തെറ്റാണെന്ന് ബോധ്യപ്പെട്ട് കളം മാറി ചവിട്ടിയ അവരിലേക്ക് ഇറങ്ങി ചെന്നാൽ അറിയാം ഇവർക്ക് ഇസ് ലാമിനെ അടുത്തറിയാൻ കഴിഞ്ഞിട്ടില്ലായെന്ന്. അങ്ങനെയുള്ള ചിലരെയും ഈ പര്യടനത്തിൽ  അറിയാൻ സാധിച്ചു.  അതിൽ സകല ഗ്രൂപ്പുകളിലും ഇടപെടുന്ന ഒരു മാഡത്തിനെ കാണാൻ കഴിഞ്ഞു. സത്രീത്വം ആയതിനാൽ ആദ്യമൊക്കെ ഗ്യാലറിയിൽ നിന്നും വീക്ഷിക്കുകയായിരുന്നു. പിന്നീട് ഇവരെ അന്വേഷിക്കാൻ ഇറങ്ങി പുറപ്പെട്ടു.  ആദ്യമായി ചോദിച്ചത് ഇസ്ലാം വിടാനുള്ള കാരണത്തെ പറ്റിയായിരുന്നു.  മറുപടി പറഞ്ഞത് ഇങ്ങനെ ഞാൻ ആദ്യം ഇസ്ലാം പഠിച്ചു ശേഷം ബൈബിൾ പഠിച്ചു അപ്പോൾ ഇസ്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ടുവത്രെ. അതിശയപ്പെടാനുമൊന്നുമില്ല എല്ലാവർക്കും മറുപടി ഒന്ന്. പക്ഷേ ഇസ്ലാം ഇവർക്കറിയില്ല . ഈ മാഢത്തിന്  മുസ്ലിമായിരുന്നപ്പോൾ അഞ്ച് നേരം നിസ്കരിക്കണം എന്ന് പഠിപ്പിച്ചിരുന്നുവത്രേ എന്നാൽ ബൈബിൾ പഠിച്ചപ്പോൾ മനസ്സിലായി അഞ്ച് ഇല്ല. ആദ്യം പഠിച്ചത് തെറ്റാണന്ന്. ഇത് കൃത്യമായി പഠിക്കാത്തതിന്റെ കുറവ്, 

        യേശു ഒരു പ്രവാചകൻ ആണെന്ന് ഇസ്ലാം  ക്രിത്യമായി പഠിപ്പിക്കുന്നു.  എന്നാൽ ഇത് തെറ്റാണന്ന് വാദിക്കുന്ന ഇവർക്ക് ശരിയായി തോന്നിയ ബൈബിളിൽ നിന്ന് താൻ ദൈവമെന്ന് പഠിപ്പിക്കുന്ന ഒരു വാക്യം പോലും കണ്ടെത്താനായിട്ടില്ല . എവിടെ സത്യം ഇങ്ങനെ വിടുവായിത്തങ്ങളാൽ നിറഞ്ഞു നിന്നപ്പോൾ ഇവരുടെ പശ്ചാത്തലം മനസ്സിലാക്കാൻ ഇറങ്ങി തിരിച്ചു. അങ്ങനെ ഒരു വീഡിയോ കിട്ടാൻ ഇടയായി നാലു ക്ലിപ്പുകളിൽ അത് കാണാം . സൗദ ബീവി എന്ന് സെർച്ച് ചെയിതാൽ നിങ്ങൾക്കും കിട്ടും. വിരോദാഭാസം കാണാനും സാധിക്കും'. അതിൽ പറയുന്നത് ഇപ്രകാരം മൂന്നര വയസ്സിൽ  ഖുർആൻ പഠിക്കാൻ മദ്രസയിൽ കൊണ്ടാക്കി ഒമ്പത് ഖുർആൻ പഠിച്ചു.  കേട്ടാൽ തോന്നും ഭയങ്കര ബുദ്ധിശാലി  ആണെന്ന് മൂന്നര വയസ്സിൽ ഖുർആൻ പഠനം , ചോദ്യം ചെയിതപ്പോൾ മറുപടി പറഞ്ഞത് അതിന്റെ ഉദ്ധേശ്യം അലിഫും ബാഉമെല്ലാം പഠിച്ചു. അപ്പോൾ പിന്നെ ഒമ്പത് കൊല്ലവും ഒരു പക്ഷേ ഇത് തന്നെയായിരിക്കും പഠിച്ചത്. കാരണം അവർ തന്നെ പറയുന്നു. കുറേ കഴിഞ്ഞ് മലയാളം പരിഭാഷ വായിച്ചപ്പോഴാണ് മുൻപ് പഠിച്ചതെല്ലാം തെറ്റാണെന്ന്. ഏതായാലും ഇത് വായിച്ചത്  ക്രിസ്ത്യാനി  ആയതിന് ശേഷമായിരിക്കും . അല്ലങ്കിൽ പിന്നെ മനസ്സിലാവാത്തത് ചോദിച്ച് പഠിക്കൂലേ, ഒറ്റയടിക്ക് തെറ്റാണെന്ന് മുദ്രകുത്തുമോ. ഒമ്പത് കൊല്ലം എന്തു പഠിച്ചു എന്നറിയില്ല.  മദ്രസയിൽ നിന്ന് ഹായിദ പഠിച്ചു വെന്ന് പറയുന്നുണ്ട് അത് എന്താണെന്ന് അവർക്ക് തന്നെ അറിയില്ല.

      ജീവിത ചുറ്റുപാട് വിവരിക്കുന്നത് കാണുക പിതാവ് മദ്യപാനിയായതിനാൽ വേണ്ട വിധത്തിൽ പഠനം നടത്താൻ ആയില്ല. വീട്ടിൽ ദാരിദ്ര്യം  മുന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു. മൂന്ന് തവണയും ഒഴിഞ്ഞു മാറി (ആരോ പിടിച്ച് മാറ്റുന്നത് പോലെ എന്നാണത്രെ) എന്തായാലും സ്വന്തം ജീവിതം ഹോമിക്കാൻ ആർക്കെങ്കിലും കഴിയുമോ.  ആരും പിടിച്ച് വലിച്ചതല്ല ഭയത്താൽ മാറിയത് മൂന്നാം തവണ ആത്മഹത്യ ശ്രമം പരാജയപ്പെട്ട രാവിലെ വ്യസനവദനവുമായി കണ്ട അവർക്ക് ഉമ്മ കയ്യിൽ ബൈബിൾ വെച്ച്  കൊടുത്തു . ഇത് മുസ്‌ലിം ആവുമ്പോഴാണത്രേ. ഇപ്പോൾ മനസ്സിലായില്ലേ ഈ കുടുംബത്തിന്റെ വിവരം. മുസ്ലിം ആവുമ്പോൾ തന്നെ പാരായണം ബൈബിളാണ്  ഖുർആൻ അല്ല.  പിന്നെ എങ്ങനെ ഹിദായത്ത്  കിട്ടും. അതിനിടയിൽ സംഭവിച്ച വിശയങ്ങൾ കേൾക്കുക ജോലി ഇല്ലാത്തതിനാൽ അപ്പുറത്തെ വീട്ടിലെ പത്രം വായിച്ച് ജോലി ഒഴിവ് എന്നും നോക്കും പക്ഷേ തനിക്ക് ഉചിതമായത് കിട്ടിയില്ല. പിന്നിട് പല ദിവസങ്ങളിലും ഒരു പരസ്യം കണ്ടു അത് ഇങ്ങനെ " പുതിയ പ്രതിഭകളെ ആവശ്യമുണ്ട് " അതിൽ ചേർന്നു. നാടകവും ,സിനിമ, സീരിയൽ എന്നതിലെ അഭിനയമായിരുന്നു.  പിന്നെ ശ്രദ്ധ മുഴുവൻ ഇതിൽ തന്നെ, ഇനി മതം വിടാൻ കാരണമെന്തായിരിക്കുമെന്ന് അധികം പറയേണ്ടതില്ലല്ലോ. ലഭിച്ച സമ്മാനങ്ങൾ പഠിച്ച സ്കൂളിലെ സിസ്റ്റർക്ക് സൂക്ഷിക്കാൻ കൊടുത്തു. അപ്പോഴും പ്രിയ്യം ഇവരോട് തന്നെ മതപരമായിട്ട് ഒന്നുപോലും പറയാനില്ല , ഒരു കൂറ് പോലുമില്ല പിന്നെ എന്ത് കള്ളമാണെന്ന് മനസ്സിലായി. വിടുവായിത്തമല്ലാതെ പിന്നെ എന്ത്. അങ്ങനെ ഒരു ദിവസം  ക്രിസ്തുമസ് ആഘോഷത്തിന്റെ സ്കൂളിലെ മടത്തിലെ പരിപാടിയിൽ അഭിനയിക്കാൻ ആരെയും കിട്ടിയില്ല കന്യാസ്ത്രിമാർ ഇവളെ വിളിച്ചു.  ഒഴിവില്ലാത്തതിനാൽ അനിയത്തിയെ ഏൽപ്പിച്ചുവത്രെ . എന്നിട്ട് പഠനം തുടങ്ങി അങ്ങനെ പ്രാക്ടീസ്  ചെയ്യുമ്പോൾ അടുത്ത വീട്ടിലെ ചേച്ചി ബൈബിൾ കഥയാണെന്ന് പറഞ്ഞുവത്രെ സഹോദരി സമ്മതിക്കുന്നുമില്ല അങ്ങനെ ഇരുവരും തമ്മിൽ തർക്കമായി അങ്ങനെ ബൈബിൾ കൊണ്ടുവന്നുത്രെ അതിൽ സന്തോഷമായി പോൽ . ഈ സമയം ഒരു ഖുർആൻ ഓതാൻ പോലും മനസ്സ് വന്നില്ലലോ. പിന്നെ സഹോദരി ബൈബിൾ വായിക്കാൻ തുടങ്ങിയത്രെ അന്യ ദൈവങ്ങളെ ആരാധിക്കുന്നവന്റെ വേദന വർദ്ധിക്കും. ഇത് കേട്ടപ്പോൾ ഉമ്മാക്ക് ഭയമായി,  അസ്വസ്ഥതയായിത്രെ എങ്ങനെ ഭയം വരാതിരിക്കും ഖുർആൻ ഓതുകയോ, പഠിക്കുകയോ ചെയിതിട്ടില്ലല്ലോ. അല്ലാഹു അല്ലാതെ ഒരു  ദൈവവും ഇല്ല അവനെ മാത്രമേ ആരാധിക്കാവൂ എന്ന് പറഞ്ഞിട്ട് അത് കണ്ടിട്ട് പോലുമില്ല. ഏതായാലും തീർച്ച ഇസ്ലാമിന്റെ ബാലപാഠം പോലും പഠിക്കുകയോ , വിശ്വസിക്കുകയോ ചെയിതിട്ടില്ല 

       വീണ്ടും വായിക്കുമ്പോൾ വിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെത്രെ. ഖുർആൻ ഓതിയാൽ അല്ലേ ഇസ്ലാമിൽ വിശ്വാസം ഉണ്ടാവുക ,രാത്രി ജോലി എല്ലാം കഴിഞ്ഞ് ഉമ്മ പറയുമെത്രേ മക്കളേ ആ ബൈബിൾ ഒന്ന് തുറന്നു വായിക്കു.  അപ്പോൾ ഈ വീട്ടിൽ ഖുർആൻ ഓത്തും നിസ്ക്കാരവും ഒന്നുമില്ല പിന്നെ എങ്ങനെ ഹിദായത്ത്  കിട്ടും ഇനിയുമുണ്ട് ഒരു പാട് രസങ്ങൾ ഉമ്മാക്ക് ബാധ ഇളകിയതും സഹോദരി പ്രാർത്ഥന പടിക്കാൻ പോയതും പള്ളിയിൽ നിത്യശാന്തിക്കായി പോയതുമെല്ലാം ദൈവം സ്വർഗത്തിൽ നിന്ന്  ഇറങ്ങി വന്നു സംസാരിച്ചുവത്രേ  അങ്ങനെ എന്തെല്ലാം പക്ഷേ ഇസ്ലാമിന്റെ കർമ്മങ്ങളൊന്നും അനുഷ്ഠിച്ച ശീലം പറയാൻ ആ കുടുംബത്തിനില്ല. 

          സ്നേഹിതരെ ഇങ്ങനെ പൂർണ്ണമായി പരിശുദ്ധ ഇസ്ലാമിന്റെ അനുഷ്ടാനങ്ങൾ പഠിക്കുകയോ പ്രാവർത്തികമാക്കുകയോ ചെയ്യാത ഋജു പാഥ നഷ്ട്ടപ്പെട്ട് ഇരുളിന്റെ അഗാധഗർത്തത്തിലേക്ക് ആണ്ടു പോയ ചിലർ എക്കാലത്തുമുണ്ട് അതിന്റെ ഒരു വശം മാത്രമേ ഇതൊള്ളു . ചില സ്വതത്പരതക്കായി മതം വിടുകയും പിന്നീട് ആശയങ്ങൾ വളച്ച് കെട്ടുകയും ചെയ്യുന്ന ഇത്തരക്കാരുടെ വിശയത്തിൽ ഒന്നു മാത്രം ചിന്തിച്ചാൽ മതി ഒരു വ്യക്തി ഒരേ സമയം ദൈവവും മനുഷ്യനുമായ സങ്കൽപ്പം മനുഷ്യ ബുദ്ധിക്കു നിരക്കാത്തതാണ് , 

✍മുനീർ അഹ്സനി ഒമ്മല 

9048740007

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍