ഭാഗം 1
ഇസ്ലാമിൻ്റെ തനതായ ആശയത്തെ തകർക്കാൻ നിരവധി കക്ഷികളും പ്രസ്ഥാനങ്ങളും രംഗ പ്രവേശനം ചെയ്തിട്ടുണ്ട്. നബി(സ) പറയുന്നു:
എൻ്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗമായി പിരിയും അതിൽ ഒന്നെഴികെ ബാക്കിയെല്ലാം നരകത്തിലാണ്. ആ ഒരു കൂട്ടർ ആരാണെന്ന് സ്വഹാബത്ത് ആരാഞ്ഞപ്പോൾ മുത്ത് നബിയുടെ മറുപടി ഇപ്രകാരമായിരുന്നു. ഞാനും എന്‍റെ സ്വഹാബത്തും ഉള്‍കൊള്ളുന്ന ആശയാദര്‍ശങ്ങളില്‍ അടിയുറച്ചു നില്കുന്നവരാണ്. പ്രമുഖ ഹദീസ് പണ്ഡിതന്മാരായ തുർമുദി(റ), അബൂദാവൂദ്(റ), അഹമദ് (റ), ഇബ്നുമാജ (റ) തുടങ്ങിയവരെല്ലാം മേൽ പറഞ്ഞ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. തിരു നബിയുടെ ഉപര്യുക്ത പ്രഖ്യാപനത്തിൻ്റെ പുലർച്ചയാണ് പിൽക്കാലത്ത് പിറവികൊണ്ട ശിഥില ചിന്താധാരകളെല്ലാം തന്നെ. ഇക്കൂട്ടത്തിൽ വളരെയധികം അപകടം പിടിച്ച ധാരയാണ് ഖാദിയാനികൾ.അഹ്മദിയാക്കൾ എന്ന പേരിലും ഇവർ അറിയപ്പെടുന്നു. ഇസ്ലാമിൻ്റെ പേരിൽ സഞ്ചാരം നടത്തുന്ന ഇവരുടെ പ്രധാനപ്പെട്ട ഒരു വാദം തിരുനബിയുടെ അന്ത്യപ്രവാചകത്വത്തെ സംബന്ധിച്ചാണ്. തിരു നബിക്ക് ശേഷം ഇനിയും മുൻകാലത്തെപോൽ നബിമാർ വരാമെന്ന ഇവരുടെ പ്രസ്തുതുത വാദം കൊണ്ട് തന്നെ വിശ്വാസത്തിൻ്റെ പുറത്തേക്ക് ഇവർ പ്രവേശിക്കും. അടിത്തറ ശരിയാകാത്ത സമുച്ചയം പോലെ വളരുന്ന അഹ്മദിയാക്കൾ മതത്തിന് പുറത്താണെന്ന് ആദ്യമേ നാം മനസ്സിലാക്കണം. ഖുർആനിക ആയത്തുകളും ഹദീസുകളും തങ്ങൾക്ക് വാദം സമർത്ഥിക്കാൻ ആവശ്യമായ വിധം ദുർവ്യാഖ്യാനങ്ങൾ നടത്തി സാധാരണക്കാരായ ജനങ്ങളിൽ അവതരിപ്പിച്ച് സാധിനം ചെലുത്തി അവരുടെ വിശ്വാസങ്ങളെ അടർത്തിമാറ്റി മതത്തിന് പുറം ചാടിക്കുകയാണ് ഖാദിയാനികൾ. കേരളത്തിൽ ഇവരുടെെ നിരവധി മിഷനറി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ആരാണ് ഖാദിയാനികൾ
1835ൽ ജനിച്ച് 1908 ദിവംഗതനായ പഞ്ചാബ് ഖാദിയാൻ ദേശക്കാരൻ മീർസാ ഗുലാം അഹ്മദ് ആണ് ഖാദിയാനിസത്തിൻ്റെ സ്ഥാപകൻ. ഇദ്ധേഹത്തിൻ്റെ അനുയായികൾക്കാണ് ഖാദിയാനികൾ/ അഹ്മദിയാക്കൾ എന്ന് പറയുന്നത്. ഇയാളുടെ സ്വദേശമായ ഖാദിയാനിലേക്ക് ചേർത്തിയാണ് ഖാദിയാനികൾ എന്ന് വിളിക്കുന്നത്. ബ്രിട്ടിഷ്കാരുടെ കിരാത കാലത്ത് പിറവി കൊണ്ട ഈ പ്രസ്ഥാനം അവരുടെ തണലിലും ഒത്താശയിലും തന്നെയാണ് വികാസം പ്രാപിച്ചത്. തിരു നബിക്ക് ശേഷം വന്ന നബിയാണ് താന്നെണാണ് ഇയാൾ വാദിച്ചത് അത് പ്രകാരം ഇദ്ധേഹത്തെ നബിയായി അനുയായികൾ അംഗീകരിക്കുകയും ചെയ്തു. ഹദീസുകളിൽ കാണുന്ന അവസാന കാലത്ത് വരുന്ന ഈസാ നബിയും ഇമാം മഹ്ദിയും താൻ തന്നെയെന്നും ടിയാൻ വാദിച്ചു. ഇങ്ങനെ നിരവധി കള്ള വാദങ്ങൾ സമൂഹത്തിനിടയിൽ പ്രചരിപ്പിച്ച് ഇയാൾ തനിക്ക് പിന്നിൽ ഒരു പിഴച്ച സമൂഹത്തെ വാർത്തെടുത്തു. പിൽക്കാലത്ത് ചില കള്ള പ്രവാചകർ ഉടലെടുക്കുമെന്ന തിരുവചനത്തിൻ്റെ പ്രതികമാണ് മിർസാ ഗുലാം.ഇയാൾ പ്രചരണം നടത്തിയ ഈ ഖാദിയാനിസം ഇസ്ലാമുമായി ഒരുബന്ധ വുമില്ല. തീർത്തും മതനിയമങ്ങൾക്ക് കടക വിരുദ്ധമായിട്ടാണ് ഇയാളുടെ രംഗപ്രവേശം.
ജനങ്ങളെ തനിക്ക് പിന്നിൽ ആകർശിപ്പിക്കാൻ ഉപയോഗിച്ച വിദ്യ മറ്റു മതസ്ഥരുടെ ഗ്രന്ഥങ്ങൾ പഠനം നടത്തി അവരോട് നിരന്തര സംവാദങ്ങളിൽ ഏർപ്പെട്ടു. പ്രത്യേകിച്ച് ക്രൈസ്തവരായിരുന്നു പ്രതിയോഗികൾ. ആര്യ സാമ്രാജ്യത്തെ എതിർക്കുന്നതിലും ഇയാൾ മുൻപന്തിയിലുണ്ടായിരുന്നു. നിരന്തര വെല്ലുവിളികൾ നടത്തി സംവാദങ്ങൾ നടത്തി മുസ്ലിംകളിൽ ശ്രദ്ധ ആകർഷിപ്പിച്ചു. ചില പണ്ഡിതരെ പോലും തൻ്റെ വശത്തിലേക്ക് ചേർത്തുനിർത്തുന്നതിൽ മീർസക്ക് വിജയം ലഭിച്ചു. ഇങ്ങനെ ജനഹൃദയങ്ങളിൽ സ്ഥാനവും ആദരവും നേടി അവരുടെ വിശ്വാസം തന്നെ കവരുകയായിരുന്നു ഇയാൾ. താൻ മുസ്ലിംകളെ തന്നിലേക്ക് ആകർഷിപ്പിക്കാൻ വേണ്ടിയാണ് ഇത്തരം വാദപ്രതിവാദങ്ങൾ നടത്തിയതെന്ന് അദ്ധേഹം തന്നെ പിൽക്കാലത്ത് പറഞ്ഞതായി അവരുടെ ഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. നബി വാദത്തിലൂടെ തനി കുഫ്റ് പ്രചരിപ്പിച്ച ഇയാളെയും അനുയായികളെയും അവജ്ഞയോടെ തള്ളിയിട്ടുണ്ട്. ഇയാൾക്ക് മുൻപും പലരും കള്ള പ്രവാചകത്വം വാദിക്കുകയും സമൂഹത്തിൽ തള്ളപ്പെടുകയും ചെയ്തിതിട്ടുണ്ട്. ഇസ്ലാമിക മത പ്രമാണങ്ങളെ വളച്ചൊടിച്ച് കൊണ്ടുള്ള ദുർവ്യാഖ്യാനങ്ങൾ കൊണ്ട് മാത്രമാണ് നാട്ടിത് വരെ ഇവർ പിടിച്ച് നിന്നിട്ടുള്ളത്. ഖുർആനിൻ്റെയും ഹദീസുകളുടെയും ശരിയായ അർത്ഥ സങ്കൽപ്പങ്ങളെ വ്യതിചലിപ്പിക്കുന്നതിൽ ഖാദിയാനികൾ എന്നും മുന്നിൽ തന്നെയാണ്.
അല്ലാഹുവിൻ്റെ ദിവ്യബോധനം കൊണ്ടാണ് താൻ അഹ്മദിയ്യ ജമാഅത്ത് സ്ഥാപിച്ചതെന്നാണ് ഇദ്ധേഹത്തിൻ്റെ വാദം. പൗലോസ് ഉന്നയിച്ച അവകാശവാദത്തിന് സമാനമാണിത്. ജനങ്ങളെ തന്നിലേക്ക് അടുപ്പിക്കാൻ എത്ര വലിയ കളവും പടച്ചുണ്ടാക്കാൻ മീർസക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. എല്ലാ മതങ്ങളിലും തനിക്ക് അവകാശമുണ്ടെന്ന് അവകാശവാദമുന്നയിച്ചിട്ടുണ്ട്. അവരുടെ പുസ്തകത്തിൽ നിന്ന് വായിക്കാം:ഹസ്രത്ത് മീർസ ഗുലാം മുസ് ലിംകൾക്ക് മഹ്ദി ഇമാമും ക്രിസ്ത്യാനികൾക്ക് മിശിഹാവും, ഹിന്ദുക്കൾക്ക് കൃഷ്ണനും അഥവ നിഷ്കളങ്കാവതാരവും സൊറോസ്റ്റ്രിയന്മാർക്ക് മസീയോ ദർഭമിയും ആണ് എന്ന് വാദിച്ചു. ചുരുക്കത്തിൽ അദ്ദേഹം ഓരോ ജനവിഭാഗത്തിനും വാഗ്ദത്തം ചെയ്യപ്പെട്ട പ്രവാചകനും ഒരൊറ്റ മതത്തിൻ്റെ കൊടിക്കീഴിൽ മനുഷ്യവംശത്തെ ആകമാനം ഒരുമിച്ച് കൂട്ടുന്ന ആളുമായിരിക്കും. എല്ലാ ജനതകളുടെയും പ്രത്യാശകളും പ്രതീക്ഷകളും അദ്ദേഹത്തിൽ പുലരുന്നതായിരിക്കും (അഹ്മദിയത്ത് എന്ത്? എന്തിന് ?:പേജ് 7 ) അഹ്മദിയാക്കളുടെ പൊള്ളത്തരവും കളവും വ്യക്തമാക്കുന്ന വരികളാണ് മേൽ ഉദ്ധരിച്ചത്. ഇങ്ങനെ പല അവകാശവാദങ്ങളും ഇയാൾ ഉന്നയിച്ചിട്ടുണ്ട്. റെയിൽ ഗതാഗതം, ടെലഗ്രാഫ്, വയർലസ് ടെലിഗ്രാഫി ഇതെല്ലാം ഇദ്ധേഹത്തിൻ്റെ ജന്മ പുലർച്ചയായി കണ്ടു പിടിക്കപ്പെട്ടതാണത്രേ. ഇങ്ങനെ പലതും തൻ്റെ ജനനത്തിൻ്റെ എക്കൗണ്ടിൽ എഴുതി ചേർത്ത് സ്വയം അപഹാസ്യത കൈവരിക്കുകയായിരുന്നു മീർസാ ഗുലാം. സൂയസ് കനാലും പനാമ കനാലുമൊക്കെ ഈ ലിസ്റ്റിലുണ്ട്.
മീർസാ ഗുലാമിൻ്റെ പ്രധാന വാദങ്ങൾ
◾ ഓരോ നൂറ്റാണ്ടിലും പരിഷ്ക്കർത്താക്കൾ ഉണ്ടാവും 14 >0 നൂറ്റാണ്ടിലെ പരിഷ്കർത്താവാണ് താൻ
◾ നബിമാരുടെ വരവ് നിലച്ചിട്ടില്ല മുൻപത്തെ പോലെ ഇനിയും വരാം നബി (സ)ക്ക് ശേഷം അവതരിച്ച നബിയാണ് ഞാൻ
◾ ഈസാ നബിയുടെ കുരിശാരോഹണത്തിന് ശേഷം ഒരു പാട് കാലം പ്രബോധനം നടത്തി ജീവിച്ചിട്ടുണ്ട്. അവസാനം കശ്മീരിൽ വഫാത്താവുകയും അവിടെ തന്നെ മറമാടുകയും ചെയ്തിട്ടുണ്ട്.
◾ അവസാന കാലത്ത് വരുമെന്ന് പ്രവചിക്കപ്പെട്ട മസീഹ് ഈസ(അ) താൻ തന്നെയാണ്
◾ മുസ്ലിം ലോകം കാത്തിരിക്കുന്ന മഹ്ദി ഇമാമും മസീഹ് ഈസ (അ)യും ഒന്നു തന്നെയാണ്, രണ്ട് വ്യക്തികൾ അല്ല അതും താനാകുന്നു
◾ശ്രികൃഷ്ണനും ,ശ്രീരാമനും ശ്രീ ബുദ്ധനും പ്രവാചകന്മാരാണ്
◾ ബ്രിട്ടീഷ് ഭരണകാലത്ത് പേന കൊണ്ടുള്ള സമരമാണ് ജിഹാദെന്ന് പ്രഖ്യാപിക്കുകയും
ഒരു ഗ്രന്ഥരചന നടത്തുകയും ചെയ്തു. ഇതു വഴി ബ്രിട്ടീഷ് വിധേയത്തം ആരോപിക്കപ്പെട്ടു.
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍