Published by www.lightofislam.co.in
On 30 may 2020
ദമസ്ക്കസിൽ നിന്ന് ഓടി രക്ഷപ്പെട്ട പൗലോസ് യെരുശലേമിലെത്തി. യേശു ശിഷ്യൻ പത്രോസിനെ കാണാൻ ശ്രമിക്കുന്നു. എന്നാൽ യേശുവിൻ്റെ സഹോദരനായി ഗണിക്കപ്പെടുന്ന യാക്കോബിനെ മാത്രമാണ് കാണുന്നത്.
പൗലോസ് തനിക്ക് ദർശനം ഉണ്ടായി എന്ന പറഞ്ഞതിനു ശേഷം മൂന്ന് വർഷത്തിന് ശേഷമാണ് യെരുശലേമിലെത്തുന്നത്. മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകടെ പാർത്തു.എന്നാൽ കർത്താവിന്‍റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.
(ഗലാത്യർ 1:18,19)
മൂന്ന് വർഷത്തിനു ശേഷം കേഫാവിനെ കണ്ട് മുഖ പരിചയമുണ്ടാക്കാനാണ് ഇയാൾ അവിടെയെത്തുന്നത്. പത്രോസിനെയാണ് കേഫാവ് എന്ന് പറയുന്നത് ശീമോൻ എന്നും പേരുണ്ട്. യേശുവിന് പ്രിയങ്കരനാണ് പത്രൊസ്. തൻ്റെ സഭയെ പത്രൊസിനാൽ കെട്ടി പടക്കുമെന്ന് പറഞ്ഞിട്ടുണ്ട്.നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
(മത്തായി 16:18)
15 ദിവസം മാത്രം അവിടെ കഴിഞ്ഞതിനു ശേഷം മറ്റു സ്ഥലങ്ങളിലേക്ക് പോയി.പിന്നെ ഞാൻ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി.യെഹൂദ്യയിലെ ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു;
മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം.അവർ കേട്ടു എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.(ഗലാത്യർ 1:21-24)
തന്നെ ക്രിസ്തു സഭകൾക്ക് ആർക്കും പരിചയമില്ലന്നും മുൻപത്തെ ഉപദ്രവങ്ങൾ എല്ലാം ഓർക്കുന്നുണ്ടെന്ന് സ്വന്തം സാക്ഷ്യപ്പെടുത്തുന്നു.എല്ലാവർക്കും സ്വീകാര്യനാണങ്കിൽ മുൻപത്തെ കഥകൾ ഓർത്ത് ഭയപ്പെടുന്നത് എന്ത് കൊണ്ടാണ്. പൗലോസ് എന്ന വ്യക്തി നാമം തന്നെ യേശു ശിഷ്യർക്ക് ഭയമായിരുന്നു. കാരണം അവരെയും സഭയെയും അത്രമേൽ ഇയാൾ ഉപദ്രവിച്ചിട്ടുണ്ട്. യേശുവിൻ്റെ ഉപദേശങ്ങളും പഠനങ്ങളും അറിയാവുന്ന ഒരാൾ പോലും പൗലോസിനെ അംഗീകരിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് വസ്തുത. സുറിയ, കിലിക്യ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചുറ്റി സഞ്ചരിച്ച് പൗലോസ് വീണ്ടും യെരുശലേമിലെത്തുന്നു. തുടർന്ന് വീണ്ടും അപ്പോസ്തലരെ കാണുന്നു. വർഷങ്ങൾക്ക് മുൻപ് തനിക്ക് യേശുവിൻ്റെ ദർശനം കിട്ടി എന്ന് സ്വയം അവകാശപ്പെട്ട് പ്രസംഗിച്ച് നടക്കുന്ന പൗലോസിനെ ശിഷ്യർ സ്വീകരിച്ചോ നമുക്ക് നോക്കാം.
പൗലോസ് യേശുവിൻ്റെ ശിഷ്യനല്ല - അപ്പോസ്തലന്മാർ
അവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.(പ്രവൃത്തികൾ 9:26) യേശുവിൻ്റെ കാലശേഷം അദ്ദേഹം പ്രബോധനം ചെയ്ത ആശയമാണ് ശിഷ്യർ യെരുശലേമിൽ പ്രബോധനം നടത്തുന്നത്. അവരുടെ കൂടെ ചേരാനുള്ള വിഫലശ്രമമാണ് ഇവിടെ പരാചയപ്പെടുന്നത്. യേശുവിൻ്റെ ശിഷ്യൻ എന്ന് പറയാൻ പോലും പറ്റില്ലന്ന് അവർ സധൈര്യം പ്രഖ്യാപിക്കുന്നു. മാത്രമല്ല അവരുടെ മുന്നിൽ വെച്ചാണ് സെതസ്ഫാനോസിനെ പൗലോസും സംഘവും വധിച്ചത്. പലരെയും അക്രമിച്ചത്.ആ ഭീതി അവരെ വിട്ടു പോയിട്ടില്ല. അത് കൊണ്ടാണ് എല്ലാവരും അവനെ പേടിച്ചുവെന്നാണ് ചരിത്രം പറയുന്നത്. പിന്നീട് ബർണ്ണബാസ് സാക്ഷ്യം നിന്ന് തള്ളിക്കയറ്റുന്ന രംഗമാണ് കാണുന്നത്.
ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടു ചെന്നു; അവൻ വഴിയിൽ വെച്ചു കർത്താവിനെ കണ്ടതും കർത്താവു അവനോടു സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്‍റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്‍റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.
(പ്രവൃത്തികൾ 9:27, 28 ) ബർണബാസിൻ്റെ അപേക്ഷ മാത്രമാണ് പൗലോസിനെ അവർ സഭയിൽ ചേർക്കുന്നത്. ഒരിക്കലും യേശു ശിഷ്യർ അദ്ധേഹത്തോടൊപ്പം നിൽക്കാനോ, പ്രബോധനം നടത്താനോ ആഗ്രഹിച്ചില്ല. യേശു ശിഷ്യരുടെയും പൗലോസിൻ്റെയും പ്രബോധനം രണ്ടു തട്ടിലായിരുന്നു. യവന ഭാഷ സംസാരിക്കുന്ന യഹൂദികളുമായി പൗലോസ് തർക്കത്തിൽ ഏർപ്പെടുന്നു. പൗലോസിൻ്റെ ദർശനം ഉൾകൊള്ളാൻ സാധിക്കാത്ത അവർ അയാളെ വധിക്കാൻ തീരുമാനിച്ചു. എവിടെ നിന്നാലും പൗലോസിൻ്റെ നിലനിൽപ്പ് ചോദ്യ ഛിന്നമായിരുന്നെന്ന് ബൈബിൾ തന്നെ പഠിപ്പിക്കുന്നു. പൗലോസിൻ്റെ നീക്ക് പോക്കുകളും നടപ്പു രീതികളും ശരിയല്ലന്ന് ബോധ്യപ്പെട്ട വിശ്വാസികൾ പതിയെ സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചയച്ചു.
യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ വട്ടംകൂട്ടി.സഹോദരന്മാർ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തർസൊസിലേക്കു അയച്ചു.
(പ്രവൃത്തികൾ 9:29, 30 )
ഇതിന് ശേഷമാണ് അന്ത്യോക്യയിൽ ബർണ്ണബാസും പൗലോസും യോജിക്കുന്നതും അവിടെ ഒരു സഭ രൂപപ്പെട്ട് വരുന്നതും. യേശു ശിഷ്യർ ബർണ്ണബാസിനെ മാത്രമാണ് അങ്ങോട്ട് അയക്കുന്നത്. എന്നാൽ തനിക്ക് കൂട്ടിന് വേണ്ടി ബർണ്ണബാസ് പൗലോസിനെ ക്ഷണിക്കുകയായിരുന്നു. അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.(പ്രവൃത്തികൾ 11:22) അന്ത്യോക്യയിൽ ധാരാളം പേർ വിശ്വസിച്ചുവെന്ന വാർത്ത കേട്ടപ്പോൾ അപ്പോസതലന്മാർ ബർണ്ണബാസിനെ പ്രബോധത്തിന് വേണ്ടി അങ്ങോട്ടു അയച്ചു. അദ്ധേഹം പൗലോസിനെ തേടി തർസൂസിലേക്ക് എത്തുന്നു.
അവൻ ശൌലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.(പ്രവൃത്തികൾ 11:25)
യേശു അറിയാത്ത ക്രിസ്ത്യാനികൾ
ഇരുവരും കുറച്ച് കാലം അവിടെ ഒന്നിച്ച് പ്രബോധനം നടത്തി. പിൽക്കാലത്ത് ഇരുവരും വേർപിരിഞ്ഞിട്ടുണ്ട് വഴിയെ ഉദ്ധരിക്കാം. അവിടെ അവർ സൃഷ്ടിച്ചെടുത്തവർക്കാണ് ലോകത്ത് ആദ്യമായി ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടുന്നത്.
അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.(പ്രവൃത്തികൾ 11:26)
അപ്പോൾ ക്രിസ്ത്യാനികൾ എന്നത് പൗലോസ് സൃഷ്ടിയാണന്നും യേശുവിൻ്റെ കാലത്തോ, ശിഷ്യർ പ്രബോധനം നടത്തുന്ന ഇടങ്ങളിലോ ഇങ്ങനെ ഒരു പേര് വിളിക്കുകയോ അറിയപ്പെടുകയോ ചെയ്തിട്ടില്ല എന്ന് വ്യക്തം. എന്നാൽ മഹാനായ യേശു പ്രവാചകൻ വിളംഭരപ്പെടുത്തിയ ഒരു പ്രത്യേയശാസ്ത്രമുണ്ട്. അവരുടെ ജീവിതത്തിൽ മുഴുവൻ ആദർശനമനുസരിച്ചാണ് സത്യപ്രബോധനം നടത്തിയത് ആ പ്രത്യേയശാസ്ത്രമനുസരിച്ചാണ് അതിൻ്റെ പേരാണ് ശാലോം .അഥവ സമാധാനത്തിൻ്റെ സന്ദേശം. അതിൻ്റെ മറ്റൊരു ഭാഷാ പ്രയോഗമാണ് ഇസ്‌ലാം .ലോകം കണ്ട മുഴുവൻ പ്രവാചകരും' പ്രചരിപ്പിച്ച സന്ദേശം ഇതാണ്.ഇത് തന്നെയാണ് അന്ത്യപ്രവാചകർ തിരുനബി(സ) പകർന്നു തന്ന വിശ്വാസവും. ഏകനായ സൃഷ്ടാവിനെ ആരാധിക്കുക, വിശുദ്ധ ദീൻ മുറുകെ പിടിക്കുക.ഇതിന് എതിരായിട്ടാണ് പൗലോസിൻ്റെ പുതിയ മതം രൂപപ്പെടുന്നത്. ക്രിസ്തുമതം എന്ന പേരിനേക്കാളും ഉചിതം പൗലോസ് മതം എന്നാണങ്കിൽ യോചിക്കുമായിരുന്നു. കാരണം യേശുവിൻ്റെ ദിവ്യത്വം അടക്കം പല അനാചാരങ്ങളും ഇദ്ദേഹം ഉണ്ടാക്കിയതാണ്. ആ ആശയം പിന്തുടർന്ന് ജീവിക്കുന്നവരാണ് ഇന്നത്തെ ക്രൈസ്തവ സമൂഹം. പൗലോസിനെ പോലെയുള്ള വ്യാജന്മാരെ കുറിച്ച് ബൈബിളിൻ്റെ സാക്ഷ്യം കാണുക.:
കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
(മത്തായി 24:24) പൗലോസിനെ പ്രവാചകറോളിൽ പരിചയപ്പെടുത്തുന്ന ക്രൈസ്തവരും ഉണ്ട്.
പത്രോസിനെ എതിർക്കുന്നു.
അന്ത്യെക്യായിൽ പൗലോസിൻ്റെ സുവിശേഷഘോഷണം എങ്ങനെയാണ് നടക്കുന്നതെന്നും. എന്തെല്ലാമാണ് അദ്ധേഹം വിജാതീയരെ പഠിപ്പിച്ചതെന്നും അന്വേഷിച്ച് മനസ്സിലാക്കാൻ യെരുശലേം സഭയുടെ നേതാവ് യാകോബ് പത്രോസിനെ അവിടേക്ക് അയച്ചു. എന്നാൽ അവിടെ എത്തിയ പത്രോസിന് നല്ല വർത്തമാനങ്ങളല്ല അവിടുന്ന് ലഭിച്ചത്. യേശുവിൻ്റെ അധ്യാപനങ്ങളിൽ ജ്ഞാനീയരല്ലാത്ത വിജാതിയാരെ സ്വന്തം നിയമങ്ങൾ പഠിപ്പിച്ച് വളർത്തുകയാണ് പൗലോസ് എന്ന് ബോധ്യപ്പെട്ടു. ന്യായപ്രമാണത്തെ തീർത്തും തള്ളുകയും അതിൽ പറഞ്ഞതെല്ലാം ഇനി നാം അനുഷ്ഠിക്കേണ്ടതില്ലന്നും പൗലോസ് പഠിപ്പിച്ചു. പൗലോസിൻ്റെ രീതി ശരിയല്ലന്ന് പത്രോസ് യാക്കോബിനെ അറിയിച്ചു. ഗൗരവം മനസ്സിലാക്കിയ യാക്കോബ് തൻ്റെ പ്രതിനിധികളെ അങ്ങോട്ട് അയക്കുകയും പത്രോസിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. പത്രോസ് വിജാതിയരോട് വിഷയം ധരിപ്പിച്ചപ്പോൾ പൗലോസിനത്ര പിടിച്ചില്ല. പ്രതിനിധി സംഘം വരുന്നത് വരെ പൗലോസിനെ എതിർക്കാതെ എല്ലാം കണ്ട് അവരോടൊപ്പം ജീവിക്കുകയായിരുന്നു അദ്ധേഹം. എന്നാൽ നടപടി സഹിക്കാൻ വയ്യാതെ ആയപ്പോൾ പത്രോസിനോട് പൗലോസ് കയർത്ത് സംസാരിക്കുന്നതാണ് കാണുന്നത്.
എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തുനിന്നു.യാക്കോബിന്‍റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു.ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു.അവർ സുവിശേഷത്തിന്‍റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?(ഗലാത്യർ 2:11 -14)
യേശുവിൻ്റെ അപ്പോസ്തലരും വെളിപാട് വാദിച്ച പൗലോസും തമ്മിൽ നേർക്കുനേർ നടത്തുന്ന അഭിപ്രായ ഭിന്നതയാണ് വളരെ വ്യക്തമായി ഇവിടെ ദർശിക്കുന്നത്. എന്നാൽ ഇതിനെ ന്യായീകരിച്ച് ക്രൈസ്തവ ലോകം അപ്പോസ്തലർക്ക് തെറ്റുപറ്റിയെന്നും പറയുകയും പൗലോസിനോട് വിധേയത്വം പുലർത്തുന്നതും കാണാം. ബൈബിൾ സൊസൈറ്റി ഇറക്കിയ പരിശുദ്ധ ഇഞ്ചിൽ പഠന പതിപ്പിൽ പറയുന്നു: ഇഞ്ചിലിൻ്റെ സന്ദേശത്തിന് വിപരീതമായി പ്രവർത്തിച്ച പത്രൊസിനെ പരസ്യമായി പൗലൊസ് ശാസിക്കുന്നു.(പേജ്: 599). ഇവിടെ ആർക്കാണ് പിഴച്ചത് പത്രൊസിനോ അതോ പൗലോസിനൊ തുടർ വാക്കുകളിൽ നിന്ന് വ്യക്തമാവും.
നാം സ്വഭാവത്താൽ ജാതികളിൽനിന്നുള്ള പാപികളല്ല,യെഹൂദന്മാരത്രെ; എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
ഗലാത്യർ 2:15,16)
പൗലോസ് പുതിയ നീതികരണ സിദ്ധാന്തം ആവിഷ്ക്കരിക്കുകയാണിവിടെ. അയാൾ ചോദിക്കുന്നത്. വിജാതീയരെ പോലെ പാപിതളല്ല നാം. എന്നാലും ന്യായപ്രമാണത്തിലൂടെ നാം രക്ഷപ്പെടുകയില്ല. യേശുവിലുള്ള വിശ്വാസത്തിലൂടെയാണ് രക്ഷപ്രാപിക്കുക. നിയമം അനുസരിക്കുന്നതിലൂടെ ഒരാളും രക്ഷപ്രാപിക്കില്ല. യേശുവിലൂടെ വിശ്വാസിച്ച് പാപമുക്തരായ നാം ന്യായപ്രമാണം അനുസരിക്കുമ്പോൾ വീണ്ടും പാപികളാവുമെന്ന് പറഞ്ഞ് , യഹൂദരുടെ കൈവശമുള്ള പഴയ നിയമത്തെ തള്ളുകയാണ് പൗലോസ് . എന്നാൽ ന്യായപ്രമാണത്തെ നീക്കുവാനല്ല നിവർത്തിപ്പിനാണ് ഞാൻ വന്നതെന്ന് യേശു പറഞ്ഞതായി പറയുമ്പോൾ എങ്ങനെ ന്യായപ്രമാണത്തെ എതിർക്കും. മാത്രവുമല്ല ക്രൈസ്തവരുടെ വലിയൊരു വിശ്വാസമാണ് ചിട്ടു കൊട്ടാരം പോലെ തകർന്നടിയുന്നത്. യേശുക്രിസ്തു കുരിശിൽ മരിച്ചത് പാപപരിഹാരത്തിനാണന് അവർ വിശ്വസിക്കുമ്പോൾ പൗലോസിൻ്റെ ഈ വാദം തകർന്നടിയുന്നു. കാരണം പൗലോസ് പറയുന്നത് യേശുവിൽ വിശ്വസിച്ചാൽ പാപം പോകുമെന്നാണ്. എന്നാൽ പിന്നെ കുരിശ് മരണം എന്തിനാണെന്ന ചോദ്യം ഉയർന്ന് വരുന്നുണ്ട്. മാത്രവുമല്ല പ്രവർത്തിയല്ല വിശ്വാസമാണ് വേണ്ടതെന്ന് പറഞ്ഞ് ഗലാത്യരെ വിമർശിക്കുകയും പൗലോസ് ചെയ്യുന്നുണ്ട്. ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? (ഗലാത്യർ 3:1)
മറ്റാരെയും കേൾക്കരുത്.
മറ്റു ആര് വന്ന് നിങ്ങളെ വിളിച്ചാലും പോകരുത്.ഞാൻ പറഞ്ഞതല്ലാതെ മറ്റൊരു സുവിശേഷവുമില്ല. ഞങ്ങൾ പറഞ്ഞതിനു വിപരീതം മറ്റൊരാൾ സാക്ഷാൽ സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ തന്നെ വന്ന് പറഞ്ഞാൽ പോലും സ്വീകരിക്കരുതെന്ന് പൗലോസ് പഠിപ്പിക്കുന്നത് കാണാം.
ക്രിസ്തുവിന്‍റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.
അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്‍റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്‍റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
(ഗലാത്യർ 1:6-8)
(തുടരും)
മുനീർ അഹ്സനി
0 അഭിപ്രായങ്ങള്‍