മുനീർ അഹ്സനി ഒമ്മല
-------------------------------
നോമ്പ് വിശ്വാസിക്ക്ആത്മീയ
നേട്ടത്തിനപ്പുറംആരോഗ്യകരമായ
ചിലനേട്ടങ്ങളുംനേടിക്കൊടുക്കുന്നുണ്ട്.ശരീരത്തിലെപല ഭാഗങ്ങള്‍ക്കുംപൂര്‍ണാര്‍ത്ഥത്തില്‍
വിശ്രമംനല്കുന്ന
ആരാധനയാണ് നോമ്പ്.
വ്യായാമം കുറഞ്ഞവര്‍ക്കും ശരീരംഅമിതഭാരമുള്ളവര്‍ക്കും കൊഴുപ്പ് ദേഹത്തില്‍ അനിയന്ത്രിതമായി വര്‍ധിക്കാറുണ്ട്. ഇത്തരക്കാര്ക്ക്
വ്രതാനുഷ്ഠാനംആശ്വാസകരമായ
പരിഹാരമുണ്ടാക്കുന്നു.ഹൃദ്രോഗികള്‍ക്കുംരക്തസമ്മര്ദ്ദമുള്ളവര്ക്കും നോമ്പ്ഫലവത്തായ ഒരു ചിട്ടയാണ്. പ്രമേഹ
രോഗികളുടെ ശരീരത്തിലുള്ള ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ നോമ്പുവഴി സാധിക്കുന്നതാണ്. പൊണ്ണത്തടി മാറിക്കിട്ടാന്‍ വ്രതം ഫലവത്താണെന്ന്
ലെന്‍സാനില്‍ വെച്ച് നടന്ന ഗവേഷണം തെളിയിച്ചിട്ടുണ്ട്.
നബി (സ) പറയുന്നു: ''നിങ്ങള്‍ നോമ്പ് നോല്ക്കുക നിങ്ങള്ക്ക് ആരോഗ്യം നേടാം'
ആരോഗ്യപരമായ ആവശ്യങ്ങള്ക്ക് മാത്രം
നോമ്പനുഷ്ഠിക്കുന്നവരുണ്ട്.
നേച്ചറോപ്പതിയില് ഉപവാസം
പ്രധാനപ്പെട്ടൊരു ചികിത്സാ
വിധിയാണ്. രാഷ്ട്രീയ
പാര്‍ട്ടിക്കാരുടെ നിരാഹാര വ്രതവും ഭൗതിക താല്പര്യങ്ങളുടെ
നേട്ടങ്ങള്‍ക്കുവേണ്ടി തന്നെയാണ്.
എന്നാൽ വ്രതത്തിന്‍െറ ആത്മീയ മുഖമാണ് പ്രത്യേകം പരിഗണിക്കേണ്ടത്.
ഇസ്ലാമിലെ എല്ലാ ആരാധനകളിലും ഈ
രണ്ട് നേട്ടങ്ങൾ കാണാൻ കഴിയും.
നോമ്പിന്‍െറ നേട്ടങ്ങളെ പല രൂപത്തിൽ നമുക്ക് ക്രോഡീകരിക്കാനാവും.
1. നോമ്പ് ജീവിത ശൈലിയില്‍
പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കും.
സാംക്രമിക രോഗങ്ങളേക്കാള്‍ മനുഷ്യ ജീവന് അപടത്തിലാക്കുന്ന രോഗങ്ങളാണ് ശൈലീജന്യരോഗങ്ങള്‍.
ഈ ശൈലീ ജന്യ രോഗങ്ങളുണ്ടാക്കുന്നത്
തന്നെ മനുഷ്യന് അവന്‍െറ ജീവിത
ശൈലിയെ നിയന്ത്രിക്കാത്തത്
കൊണ്ടാണ്. കഴിഞ്ഞനൂറ്റാണ്ടില്‍ മനുഷ്യ ജീവന് ഭീഷണിയായുണ്ടായിരുന്നത്
സാംക്രമിക രോഗങ്ങളായിരുന്നു.
ഇന്ന് മനുഷ്യന്‍െറ ജീവിത രീതിയും ഭക്ഷണ രീതിയുമെല്ലാം മാറിയതിനോട് ശരീരം പ്രതികരിക്കുന്നത് കൊണ്ടാണ്
പ്രമേഹം,രക്തസമ്മര്ദ്ധം എന്നീ
രോഗങ്ങളുണ്ടാകുന്നത്. വൈദ്യശാസ്ത്രം
ഇതിന് നിർദ്ദേശിക്കുന്ന പ്രതിവധി.
ഭക്ഷണ നിയന്ത്രണമാണ്.തീര്‍ച്ചയായും
നോമ്പ് അത്തരത്തിൽ ശരീരത്തെ
നിയന്ത്രിക്കാന്‍ ശരീരത്തെ
പ്രാപ്തമാക്കുന്നുണ്ട്.
2.ശാരീരിക നിയന്ത്രണം
എളുപ്പമാക്കുന്നു.
സാധാരണ ദിവസങ്ങളിൽ ഭക്ഷണം നിയന്ത്രിക്കാന്‍ വളരെ
പ്രയാസമായിരിക്കും കാരണം
സാധാരണ ദിവസങ്ങളിൽ രോഗി മാത്രമാണ് ഭക്ഷണം നിയന്ത്രിക്കുവാന്‍
ശ്രമിക്കുന്നത്. വീട്ടിലുള്ള മറ്റുള്ള വരുടെ കൊതിപ്പിക്കുന്ന ഭക്ഷണ രീതികൾ ഒരുപക്ഷെ രോഗിയെ പ്രലോപിപ്പിക്കാന്‍
സാധ്യതയുണ്ട്. എന്നാൽ റമളാനില്‍
സമൂഹത്തിലെ മുഴുവനാളുകളും ഭക്ഷണം നിയന്ത്രിക്കുന്നതിനാല്‍
നിയന്ത്രണത്തിന്‍െറ അന്തരീക്ഷം
തന്നെ ഒരുക്കുന്നതിനാല്‍ ആശുപത്രി പരിചണം പോലെ നിശ്ചിത കാലങ്ങളിൽ നിയന്ത്രണം
സാധ്യമാകുന്നു. നോമ്പിന് ആത്മീയ
ലക്ഷ്യം കൂടി ഉള്ളതിനാൽ അതില്‍ രോഗിക്ക് വലിയ മാനസികോല്ലാസം
ലഭിക്കുകയും ചെയ്യും.
3. ആസക്തികളില് നിന്ന് പെട്ടെന്ന്
മോചിതമാവാംനിക്കോട്ടിന്,ആല്ക്കഹോള്,കൊക്കൈന്
തുടങ്ങിയ ലഹരി വസ്തുക്കളില്‍ നിന്ന്
മോചിതമാകുവാ കഴിയുന്ന
സുവര്ണാവസരമാണ് നോമ്പ് നല്കുന്നത്.
ലഹരി വസ്തുക്കള്
ഉപയോഗിക്കാതിരിക്കുവാനുള്ള
ദീര്ഘസമയത്തെ പരിശീലനമാണ് നോമ്പ്. നോമ്പിലെ പകല്‍ സമയങ്ങളില് ഇത്തരം നിയന്ത്രണങ്ങളുണ്ടായാല്‍ അത്
ലഹരിയില്‍ നിന്ന് മോചിതമാവാന്
ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നവര്ക്ക്
സ്വാഭാവിക ജീവിതത്തിലേക്ക്
തിരിച്ച് പോകാവാനുള്ള
അവസരമുണ്ടാകുന്നു.
ഇങ്ങനെ പല തരത്തിലുള്ള നേട്ടങ്ങള്‍ നോമ്പ് കൊണ്ട് നേടിയെടുക്കാന്‍ സഹായിക്കും
അമേരിക്കന്‍
ഗവേഷകർ നടത്തിയ പഠനപ്രകാരം നോമ്പുകാലം മനുഷ്യന്‍െറ ശാരീരികാരോഗ്യത്തെ ഗുണ പ്രദമായി സ്വാധീനിക്കുന്നുവെന്ന്
കണ്ടെത്തിയിട്ടുണ്ട്.അമേരിക്കയിലെ നോമ്പ് ചികിത്സ ഇതിന് ഉദാഹരണമാണ്. തുടര്‍ച്ചയായ
അഞ്ചുദിവസം നോമ്പെടുത്താല്‍
ശരീരത്തിന്‍െറ രോഗ പ്രതിരോധ
ശേഷി വര്‍ദ്ധിക്കുമെന്ന് റിപ്പോര്ട്ടുകള്‍
സൂചിപ്പിക്കുന്നു. മൂന്നു ഘട്ടങ്ങളിലായാണ്
ഇത് സാധ്യമാകുന്നത്. നോമ്പുകാലത്തെ
ആദ്യ പത്തു ദിവസങ്ങൾ
കഴിയുമ്പോൾ രക്തത്തിലലിഞ്ഞ വിഷ പദാര്‍ത്ഥങ്ങള്‍ വിയര്‍പ്പുരൂപത്തില്‍ പുറം
തള്ളപ്പെടുന്നു.
രണ്ടാമത്തെ പത്തു ദിവസങ്ങള്‍ അഥവാ
പുരോഗമഘട്ടത്തില്‍ മൃതകോശങ്ങള്
ഇളകിപ്പോയി ചര്മ്മത്തിന് പുതുജീവന്‍
ലഭിക്കുന്നു, ശരീരത്തിലെ കഫാധിക്യം
കുറഞ്ഞു വരുന്നു. മൂന്നാമത്തെ പത്ത്
ദിവസങ്ങള് അഥവാ വീണ്ടെടുക്കല്‍
ഘട്ടത്തില്(റിക്കവറി സേ്റ്റജ്) നേരത്തെ
പുറം തള്ളിയ മാലിന വസ്തുക്കളുടെ
നഷ്ടമായ വിറ്റാമിനുകള്‍ക്ക് പകരമായി
കൂടുതല്‍ വിറ്റാമിനുകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.
അന്ന പാനീയങ്ങളില്‍ നിന്നും നമ്മെ തടഞ്ഞു നിര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമല്ല റമളാന്‍ നോമ്പിനുള്ളത്.അനാവശ്യ സംസാരം ഒഴിവാക്കാതെ
ഭക്ഷണവും, പാനീയവും മാത്രം
ഒഴിവാക്കേണ്ട ആവശ്യമില്ലെന്ന് റസൂല്‍ (സ്വ) നമ്മെ പഠിപ്പിച്ചത്. ഈ ദിനരാത്രങ്ങളില്‍ ഓരോ
വിശ്വാസിയും ഓര്‍ക്കേണ്ടതാണ്.
നോമ്പ് ഒരു ചടങ്ങായി മാറാതെ
ആത്മീയ ആവേശത്തോടെയും മാനസിക സംതൃപ്തിയോടെയും
അനുഷ്ഠിക്കുവാനും, രാപ്പകലിനെ
നന്മകൊണ്ട് നിറയ്ക്കുവാനുംനമുക്ക്
സാധിക്കണം എന്നാല്‍ മാത്രമേ നോമ്പ് കൊണ്ട് വിജയം കെെവരിച്ചു എന്ന് പറയാൻ സാധിക്കുകയൊള്ളു.
9048740007
0 അഭിപ്രായങ്ങള്‍