ഈ വിഭാഗത്തിന് ക്രിസ്തുമതം എന്ന് പേര് വിളിക്കുന്നതിനെ
ചൊല്ലിയാണ് ഈ ഭാഗം . യേശുവിന്റെ കാലത്ത്ഇങ്ങനെയൊരു പേര് ഉണ്ടായതല്ല. പലതുംഉണ്ടായപോലെ ഇതും പിൽക്കാലത്ത് വന്നതാണ്. പൗലോസും
ബർണബാസും ചേർന്ന് പ്രവർത്തിച്ചുണ്ടായ
അന്ത്യെക്കായിലെ ജനങ്ങൾക്കാണ് ആദ്യമായി ഈ
പേര് വിളിക്കപ്പെട്ടത്. തുടക്കത്തിൽ യരുശലേം സഭ
വിട്ടുവീഴ്ച് നൽകിയെങ്കിലും . പൗലോസ് നടത്തിയ
സുവിശേഷ വ്യതിചലന കാരണമായി. സഭ നായകൻ യാക്കോബ് ,
പത്രോസ് മുഖേന ബന്ധം വിചേദിക്കുകയുമുണ്ടായി.. തൻ മൂലം
അപ്പോസ്തല സഭയും, അന്ത്യൊക്കായിലെ സഭ
സ്ഥാപക നേതാവ് ബർണബാസും ആദർശപരമായി ഉപേക്ഷിച്ച
പൗലോസിന്റെ വിജാതിയ സംഘത്തിന്റെ
പിന്തുടർച്ചക്കാരാണ് ഇന്നത്തെ. ക്രൈസ്തവർ.
യെരുശലേം സഭക്കാർ ബൈബിളിലെ രണ്ട്
ഭാഗങ്ങളെ ഇരട്ടകണ്ണ് കൊണ്ടല്ല
നോക്കിയിരുന്നത്. ന്യായമ പ്രമാണത്തെ അങ്ങനെ
തന്നെ വിശ്വസിക്കണമെന്ന ആശയക്കാർ
ആയിരുന്നു. ഇവരാണ് യഥാർത്ത ക്രിസ്തു മാർഗികൾ.
പിൽക്കാലത്ത് ശിഷ്യന്മാരുടെ കാലശേഷം യരുശലേം സഭ
ഇല്ലാതെയാവുകയും വിജാതിയരുടെ പൗലോസ് മതം
വളർന്നു വന്നു. കൂടെ ശരിയായ ക്രിസ്തുമാർഗത്തിന്
അന്യമായ പലതും കടത്തി കൂട്ടി. പൗലോസ് എഴുതിയ
ലേഖനങ്ങൾക്ക് ദൈവീകതയുടെ ഉടയാട
അണിയിക്കുകയും ചെയിതു.
മൂന്നാം നൂറ്റാണ്ടിൽ കോൺസ്റ്റിന്റിനോപ്പിൾ ചക്രവർത്തി മതം
മാറുകയും ഈ പാലോസ് മതത്തിൽ അംഗത്വമെടുക്കുക
യും ചെയിതപ്പോൾ അദ്ദേഹം അതുവരെ
അനുവർത്തിച്ചു പോന്ന റോമൻ സംസ്ക്കാരങ്ങളെ
ക്രിസ്തുമതത്തിലേക്ക് വലിച്ച് കൊണ്ട് വരികയും
ക്രിസ്തു മാർഗത്തിന് നിരക്കാത്ത പലതും .ശിഷ്യർ
പഠിപ്പിക്കാത്ത പല ആശയങ്ങളും കൊണ്ടുവരികയും
സ്വയം ദൈവ വെളിപാട് അവകാശവാദമുന്നയിക്കുകയും
ചെയിത പൗലോസ് ആശയങ്ങളെ
അംഗീകരിക്കുകയും ചെയിത തോടുകൂടെ ഇന്ന്
കാണുന്ന പല അനാചാരങ്ങളും ഇതിൽ സ്ഥാനം നേടി . അതിനായി
ഒരു സുന്നഹദോസ് നടത്തി. അതാണ് നിഖിയ കൺസിൽ എന്ന പേരിൽ
അറിയപ്പെടുന്നത്. ഇതിൽ അദ്ദേഹത്തിന്റെ
ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു.
അങ്ങനെ ക്രിസ്തു + ബാബിലോണിയൻ സംസ്കാരങ്ങൾ =
ക്രിസ്തു ബാബിൽ സംസ്ക്കാരം എന്നതായി മാറി. ഇന്ന് നാം
കാണുന്ന പലതും ഇങ്ങനെ വന്നതാണ്. ഏകദൈവത്വം
അംഗീകരിച്ച ആദ്യകാല ക്രൈസ്തവ വിശ്വാസികളെ
വകഞ്ഞു മാറ്റി ബഹു ദൈവാരാധനയും വിഗ്രഹാരാധനയും കടന്നു
വന്നു. പൗലോസ് തുടങ്ങി വെച്ച അ ദിവ്യവെളിപാട്
ചക്രവർത്തിയിലൂടെ പൂർത്തീകരിച്ചു.
അതിന് വേണ്ടി തന്നെയാണല്ലോ പൗലോസ് എഴുതിയ
ലേഖനങ്ങളെ മനുഷ്യ കൃതിക്ക് ദൈവീകതയുടെ
പുറംചട്ട അണിയിക്കുന്ന പുസ്തകത്തിൽ ദിവ്യവെളിപാടായി
ചേർത്ത് വെച്ചത്. പൗലോസ് എഴുതിയ ലേഖനങ്ങൾ മാത്രം
മതി ഇതെല്ലാം വ്യക്തമാവാൻ. ഉദാഹരണത്തിന്
യേശുവിന്റെ കുരിശ് മരണം തന്നെ അന്ന്
ജീവിച്ച പലരും ഇത് എതിർത്തിട്ടുണ്ട് .
അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന ബർണബാസ് പോലും.
ഇതടക്കം പൗലോസിന്റെ പല വിഷയങ്ങളും
തെറ്റായതാണെന്ന് സമ്മതിച്ച് കൊണ്ട്
ബർണബാസടക്കം പലരും സുവിശേഷം പറഞ്ഞിരുന്നു
അക്കൂട്ടത്തിൽ ഗലാത്തിയർ ബർണബാസിന്റെ കൂടെ
കൂടയപ്പോൾ പൗലോസ് എതിർക്കുന്നത് അദ്ദേഹം അവർക്ക്
എഴുതിയ ലേഖനത്തിൽ നിന്ന് മനസ്സിലാക്കാം. ഹേ
ബുദ്ധിയില്ലാത്ത ഗലാത്യരെ നിങ്ങൾക്ക് യേശു ക്രിസ്തു
ക്രൂശിക്കപ്പെട്ടത് വരച്ചു
കാണിച്ചു തന്നിട്ട് നിങ്ങളെ ക്ഷുദ്രം ചെയ്ത്
മയക്കിയത് ആർ.( ഗലാത്യർ: 3:1) . പൗലോസിലൂടെ
വിജാതിയരുടെ ഇടയിൽ നിന്ന് യേശുവിൽ വിശ്വസിച്ചവരായി
രുന്നു ഗലാത്യർ . പിന്നീട് അയാളുടെ അഭാവത്തിൽ ആ
സുവിശേഷത്തിൽ നിന്ന് മാറി. ഇവിടെ പൗലോസിന്റെ
വാക്കുകളെ തിരസ്ക്കരിച്ച് യേശു ശിഷ്യന്മാരുടെ
വാക്കുകൾ സ്വീകരിച്ച ഗലാത്യരെ ആക്ഷേപിക്കുന്ന
പൗലോസിനെ കാണാം. ഈ പാലോസിന്റെ വാക്കുകളെ
ദൈവീകത ചാർത്തുന്ന ക്രിസ്ത്യൻ ബുദ്ധി അപാരം
തന്നെ. അദ്ദേഹം മറ്റൊരു സ്ഥലത്ത്
എന്റെ സുവിശേഷമെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്
പിന്നെ ഇതെങ്ങനെ ദൈവികമാവും. ഈ
പൗലോസിന്റെ ലേഖനം പകർത്തിയും കൂട്ടിയും എഴുതിയ
ലൂക്കോസിന്റെ സുവിശേഷം എന്തായാലും ദൈവികമല്ല.
അപ്പോൾ ബാക്കിയുള്ളതിന്റെ അവസ്ഥ ........ ?
ചുരുക്കത്തിൽ ഈ അനാചാരങ്ങളും മറ്റും ഒന്നും
തന്നെ യേശുവോ ശിഷ്യൻമാരോ പറഞ്ഞു തന്നതല്ല. അവർ
നൽകിയതുമല്ല എന്ന് വ്യക്തം. ഇനി
ശീർഷകത്തിലെ ചോദ്യത്തിന് ഉത്തരം
പെട്ടെന്ന് കണ്ടെത്താo. ഇന്നത്തെ
ക്രിസ്തുമതം എന്ത്? പൗലോസിന്റെ മതം പിന്നെ
എന്തല്ല യേശുവിന്റെ പാതയല്ല.
(തുടരും)
0 അഭിപ്രായങ്ങള്‍