ക്രെെസ്തവ വിശ്വാസം പഴയ നിയമത്തിന് എതിര് മുനീർ അഹ്സനി ഒമ്മല

ആധുനിക ക്രെെസ്തവരിലെ പല
വിശ്വാസങ്ങളും പഴയ നിയമത്തിനോട് കൊമ്പു
കോര്ക്കുന്നതായി കാണാം. പാപ പരിഹാരവും കുരിശ് മരണവും
ത്രീയേക്ത്വം, ജന്മ പാപം ഇതെല്ലാം
ഇക്കൂട്ടത്തിൽ സ്ഥാനം പറ്റിയവയാണ്. ഉദാഹരണത്തിന്
പാപപരിഹാരം നോക്കാം. ആധുനിക ക്രെെസ്തവ
വിശ്വാസം ആദാം തെറ്റ് ചെയ്തതിലൂടെ
പ്രപഞ്ചമാകെ തെറ്റിലകപ്പെട്ടിരിക്കുകയാണ്.
ജനിക്കുന്ന മനുഷ്യരെല്ലാം പാപികളാണ്. ഇൗ പാപം
പരിഹരിക്കാൻ വേണ്ടിയാണ് യേശു വന്നതും കുരിശില്
മരിച്ചതുമെന്ന് ക്രെെസ്തവര് പറഞ്ഞു
പരത്തുന്നു. എന്നാല് പഴയ നിയമത്തോട് എതിരാണ്. ഇൗ വാദം.
ആവര്ത്തന പുസ്തകത്തില് നിന്ന് വായിക്കാം
16 . മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു
പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു;
താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ
അനുഭവിക്കേണം. ( ആവര്ത്തന പുസ്തകം 24:16) ഇതിൽ
പറയുന്നു സ്വയം പാപങ്ങള് സ്വയം വഹിക്കണം.
മറ്റുള്ളവര് വഹിക്കില്ലെന്ന്. അപ്പോള്
ക്രെെസ്തവ വിശ്വാസമോ ...??.
അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു
പുളിച്ചു എന്നു അവർ അന്നാളിൽ ഇനി പറകയില്ല.,
ഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ
മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ
പുളിക്കുകയുള്ളു(യിരമ്യാവ് 31:29,30)
പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ
അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്റെ അകൃത്യവും
വഹിക്കേണ്ട; നീതിമാന്റെ നീതി
അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത
അവന്റെമേലും ഇരിക്കും( യെഹെസ്ക്കേല്
20:20 ഇതിന് ഉപോല്ബലകമായത് പുതിയ നിയമത്തിലും കാണാം .
അക്ഷരാര്ത്തതില് യേശു ക്രിസ്തു വന്നത് പഴയ നിയമം
തിരുത്തുവാനല്ല നിര്വത്താനാണെന്ന് പുതിയ നിയമവും
പറഞ്ഞിരിക്കെ ദെെവീക വചനമായി ഒരോ
പുസ്തകത്തില് തുന്നി ചേര്ത്ത ഇതിനെ എന്ത്
കൊണ്ട് സ്വീകരിച്ച് കൂടാ. ദെെവ
വചനമാണെങ്കില് അനുസരിക്കേണ്ടേ.......
ദെെവ പുത്രൻ, പിതാവില്ലാതെ ജനിച്ചു . തുടങ്ങിയ
കാരണങ്ങള് പറഞ്ഞ് യേശു ക്രിസ്തുവിനെ
ദെെവമാക്കി ചിത്രീകരണം നടത്തുമ്പോള്
പഴയനിയമം പലരെയും ഇൗ വിശേഷണങ്ങള്ക്ക്
ഉടമപെടുത്തുന്നു. ഉദാഹരണത്തിന് ഉല്പത്തി, എബ്രായര്, 2
രാജാക്കന്മാര് തുടങ്ങിയവിയില് കാണാം. ദെെവ
വചനമാണെങ്കില് എന്തിന് എതിര് കാണിക്കണം.
(തുടരും)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍