മരണ കാഹളം മുഴക്കുന്ന  സർവകലാശാലകൾ മുനീർ അഹ്സനി ഒമ്മല

നജീബിനെ കാണാതായതിന്റെ തീരാരോധനം അവസാനിച്ചിട്ടില്ല. രോഹിത് വെമുലയുടെ അന്ത്യത്തിന് പരിഹാരമായിട്ടില്ല അപ്പോഴേക്കുമിതാ വീണ്ടും ജെ എൻ യു പ്രക്ഷുബ്ധമായിരിക്കുന്നു. ഗവേഷണ മേഖലയിൽ പ്രവേശനത്തിനുള്ള വിവേചനത്തിൽ  മനംനൊന്ത് തമിഴ്നാട്ടിലെ മുത്തുകൃഷ്ണ എന്ന ദളിത് വിദ്യാർത്ഥിയാണ് ഇത്തവണ ഇരയായിരിക്കുന്നത്. 
   ഈ ഗവേഷണ
വിദ്യാര്ഥിയുടെ ആത്മഹത്യ
വെറുമൊരു ഒറ്റപ്പെട്ട
ആകസ്മികതയല്ല. കുറച്ച് മാസങ്ങൾക്ക് രോഹിത് വെമുല എന്ന ദളിത് വിദ്യാർത്ഥിയും ഇത്തരണത്തിൽ അതിധാരുണമായിആത്മഹത്യക്കിരയായിരുന്നു. രോഹിതിന് നീതി ലഭിക്കുകഎന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ജസ്റ്റിസ്ഫോർ രോഹിത് വെമൂല മൂവ്മെന്റിന്റെസജീവ പ്രവര്ത്തകനായിരുന്നു ക്രിഷ്ണ.ഹൈദരാബാദ് യൂണിവാഴ്സിസിറ്റിയി ൽ നിന്ന് എം.എപൂര്ത്തിയാക്കിയ ശേഷം കഴിഞ്ഞ വർഷമാണ് ക്രിഷ്ണ
ജെഎന്യുവിലെത്തിയത്. ഹൈദരാബാദില്അംബേദ്ക്കര് സ്റ്റുഡന്റസ് അസോസിയേഷന്റെസജീവ പ്രവര്ത്തകനായിരുന്നു. രോഹിതുമായി അടുത്ത
സൗഹൃദമുണ്ടായിരുന്ന ക്രിഷ്ണ, അദ്ധേഹത്തിനും ഇപ്പോൾ സുഹൃത്തിന്റെ ഗതി തന്നെയാണ് വന്നുപ്പെട്ടിരിക്കുന്നത്. വിദ്യ തേടിയെത്തുന്ന വിദ്യാർത്ഥികൾക്ക് മുൻപിൽ മരണ കാഹളം മുഴക്കുകയാണ് ജെ എൻ യു. 
സഹവിദ്യാര്ഥികളുടേയും സുഹൃത്തുക്കളുടേയും
സന്ദേശങ്ങളാണ് ക്രിക്ഷണയടെ ഫെയ്സ്ബുക്ക് പേജില്
നിറയെ.അവിശ്വസനീയമെന്നുംവീണ്ടും സ്ഥാപനവത്കൃത കൊലയാണ്നടന്നിരിക്കുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.രോഹിത് മരിച്ച ശേഷം രാജ്യത്തെ വിവിധ
സർവകലാശാലകളിലടക്കം നടക്കുന്ന പ്രക്ഷോഭങ്ങള്ഇനിയും അവസാനിച്ചിട്ടില്ല. അതിനു
പിന്നാലെയാണ് ഇതേ കോളേജിലെ
നജീബിനെ കാണാതായത്. ഇപ്പോള്ക്രിഷ്ണയുടെ ആത്മഹത്യ കൂടിഉണ്ടായതോടെരാജ്യത്തെ കലാലയ രാഷ്ട്രീയം വീണ്ടും പ്രക്ഷുബ്ധമാകുകയാണ്.
അടിച്ചമർത്തപ്പെട്ടവരുടെ ശവപ്പറമ്പായിനമ്മുടെ വാഴ്സിറ്റകൾ മാറിയെന്നാണു ക്രിഷ്ണയുടെ
മരണവിവരമറിഞ്ഞശേഷം ജെഎൻയു വിദ്യാർത്ഥിയായ ഉമർ ഖാലിദ് ഫെയ്സ്ബുക്ക് പേജില്കുറിച്ചത്.എന്നാൽ ക്രിഷ്ണ ആത്മഹത്യ ചെയ്തവിവരം ബന്ധുക്കളെ അറിയിക്കുന്നതില്
മന:പൂർവമായ കാലതാമസം വരുത്തിയെന്നുംക്രിഷ്ണ ആത്മഹത്യ ചെയ്ത
മുനീക്കയിലെ സുഹൃത്തിന്റെ വീട്ടില്നിന്നും മൃതദേഹം ധൃതിപിടിച്ചു മാറ്റാന്ശ്രമിച്ചെന്നും ഡല്ഹി പൊലീസിനെതിരേ ആരോപണം
ഉയര്ന്നിട്ടുണ്ട്. പോലിസിന്റെ കൂടി പിന്തുണ ലഭിക്കുമ്പേൾ കലാലയ അതിക്രമങ്ങൾക്ക് വീര്യം കൂടുകയാണ്.   
   മാത്രമല്ല തന്റെ എഫ് ബി പേജിൽ ഈ വിവേചനം കുറിച്ചിട്ടിരുന്നു. സർവകലാശാല അധികൃതർ എംഫിൽ - പി എച്ച് ഡി പ്രവേശനത്തിന് തുല്ല്യത നൽകുന്നില്ല എന്നും  വൈവയിലും തുല്യത കാണിക്കുന്നില്ല എന്നുമാണ് കൃഷ്ണ പോസ്റ്റ് ചെയ്തത്. പുതിയ അഡ്മിഷനുമായി ബന്ധപ്പെട്ടും അധികൃതർ   ഏർപ്പെടുത്തിയ നിരോധനകളെ കുറിച്ചും അദ്ധേഹം കുറിച്ചിട്ട ഫേസ് ബുക്ക് പോസ്റ്റ് ഇപ്രകാരം വായിക്കാം. 
 “എപ്പോള് തുല്യത
നിഷേധിക്കപ്പെടുന്നോ അവിടെബാക്കിയെല്ലാംനിഷേധിക്കപ്പെടുകയാണ്. എം.ഫില്-പി.എച്ച്.ഡിഅഡ്മിഷനുകളില് യാതൊരു തുല്യതയുംപാലിക്കുന്നില്ല, വൈവയിലും യാതൊരു
തുല്യതയുമില്ല, പ്രൊഫ. തോറാട്ടിന്റെ
ശിപാര്ശകള്തള്ളിക്കളഞ്ഞിരിക്കുന്നു,അഡ്മിനിസ്ട്രേഷന് ബ്ലോക്കില് പ്രതിഷേധിക്കുന്നതില്
നിന്ന് വിദ്യാർത്ഥികളെ വിലക്കിയിരിക്കുന്നു. ,
അരികുകളില് ജീവിക്കുന്നവര്ക്ക് വിദ്യാഭ്യാസംനിഷേധിക്കുന്നു” ഇങ്ങനെയാണ് ആ പോസ്റ്റ്
അവസാനിക്കുന്നത്. ഇത് തന്നെയാണ് കൃഷ്ണയുടെ അവസാന പോസ്റ്റും . 
വിദ്യാർത്ഥികൾകൊലചെയ്യപ്പെടുമ്പോഴുംഅധ്യാപകര്അക്രമിക്കപ്പെടുമ്പോഴും നമ്മള് സഗൗരവം വിഷയം
വിശകലനം ചെയ്യും. കുറച്ചുകാലം മാധ്യമങ്ങളില് പ്രശ്നം സജീവമായി നിറഞ്ഞുനില്ക്കും. അതു കഴിയുമ്പോള്എല്ലാം പഴയപടി. പുറം ലോകം ശ്രദ്ധിക്കുംവിധം രൂക്ഷമായ അടുത്തഅക്രമം  ആവര്ത്തിക്കുമ്പോള്
മാത്രമാണ് നമ്മള് വീണ്ടും ഉണരുന്നത്. ഇങ്ങനെ പോയാൽ നമ്മുടെ കലാലയങ്ങൾ  വെറും രക്തചൊരിച്ചിലുകളുടെ കേന്ദ്രമാവും.
   ഇത് ജെഎൻയുവിൽ മാത്രം ഒറ്റപ്പെട്ട സംഭവമല്ല ഈയടുത്ത് നടന്ന പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു അങ്ങനെ പലരും കലാലയ രാഷ്ട്രീയങ്ങളുടെ പീഢനങ്ങൾക്കും അധികൃതരുടെ അപക്വമായ സമീപനങ്ങളിലും അകപ്പെട്ട് നാളെയുടെ പൗരന്മാർ ആവേണ്ടവർ ജീവഹാനി സംഭവിക്കുബോൾ ആരെയാണ് നാം ഭയക്കുന്നത്. ഇങ്ങനെ രക്തം ചിന്താനാണ്, സമരങ്ങൾ പതിവു കാഴ്ച്ചക്കാണ് നമ്മുടെ ക്യാമ്പസുകളെങ്കിൽ നമ്മുടെ ഭാരതത്തിന്റെ നാളെയുടെ അവസ്ഥ എന്താവും അധികാരികൾ ചിന്തിക്കേണ്ടതുണ്ട്. 
   മുഖ്യധാരാ സമൂഹത്തിൽ ദളിതനായാലും ഉന്നതിയിൽ നിൽക്കുന്നവനായാലും ഏതു വിഭാഗത്തിൽപ്പെട്ടവരായാലും വിദ്യാഭ്യാസ നിയമം ഒന്നു തന്നെയാണ് പക്ഷപാതമോ ചേരിതിരിവോ വിദ്യഭ്യാസത്തിന് യോജിച്ചതല്ല. വിവേചനപൂർവം കലാശാലകൾ പ്രവർത്തിച്ചാൽ  അതിൽ പിന്നെ ഒരു തുല്യതയോ സമത്വമോ കാണില്ല. സർവ്വനാശങ്ങളുടെയും കാതലാണ് വിവേചനം. ഇങ്ങനെയുള്ള കലാശാലകളെ അധികാരികളും നിയമ കാവലാളായി നിൽക്കുന്നവരും ശക്തമായി നടപടി സ്വീകരിക്കാത്തപക്ഷം ഇനിയും  നൂറു കണക്കിന് രോഹിത് മാരും കൃഷ്ണമാരും രക്തം പൊഴിച്ച് ദേശത്തിന് മാനഹാനി സംഭവിക്കും. നിരവധി നജീബുമാർ കാണാതായി  അവർ എവിടെയെന്ന  പ്രസക്ത ചോദ്യത്തിന് മുന്നിൽ ഉത്തരം പറയാൻ സാധിക്കാതെ അലയേണ്ടി വരും നമ്മുടെ രാജ്യത്ത് ഇതിന് ഒരറുതിവരണം . ഒരാളുടെ ജീവൻ നഷ്ട്ടപ്പെടുമ്പോൾ മാത്രം പോരാ ഈ പ്രതിഷേധപോരാട്ടം ഇത്തരം നീജ കൃത്യങ്ങളെ തടയിടാൻ രാജ്യത്ത് വലിയതോതിൽ പ്രതിഷേധമിരബേണ്ടതുണ്ട്
ഉന്നതവിദ്യാഭ്യാസം ലക്ഷ്യമാക്കി 1969 ൽ പാർലമെന്റ് പാസ്സാക്കിയ ഒരു പ്രത്യേകനിയമത്തിലൂടെയാണ്‌ ജെ.എൻ.യു. സ്ഥാപിതമാവുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ  ജവഹർലാൽ നെഹ്റു വിന്റെ   പേര്‌ നൽകപ്പെട്ട സ്ഥാപിതമായ ഈ സർ‌വകലാശാല ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി അക്കാദമിക് ബുദ്ധിജീവികളെ സംഭാവന ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ഉന്നത പഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നമാണ്.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നു. വിവിധ കോഴ്‌സുകളിലായി ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍. ലോക പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് അടക്കമുള്ള വിചക്ഷണർ ജെ.എന്‍.യുവിന്റെ സന്താനങ്ങളാണ്. സര്‍വേപ്പള്ളി ഗോപാല്‍, റോമിള ഥാപ്പര്‍, സുമിത് സര്‍ക്കാര്‍, സതീഷ് ചന്ദ്ര, ബിപന്‍ ചന്ദ്ര, സുതിപ്ത കവിരാജ് തുടങ്ങിയ പ്രമുഖര്‍ ഇവിടെ അധ്യാപകരായിരുന്നു. ഗോപാല്‍ ഗുരു, എം.എസ്.എസ് പാണ്ഡ്യന്‍, സോയ ഹസന്‍ തുടങ്ങി ഒരുപാട് ലോക പ്രശസ്ത അക്കാദമിസ്റ്റുകള്‍ ഇന്നും ഇവിടെ അധ്യാപകരായുണ്ട്. എന്നിട്ട് പോലും ഈ സർവകലാശാല ഇപ്പോൾ അക്രമത്തിന്റെയും മരണത്തിന്റെയും തുടർകഥയാവുകയാണ് ഒന്നാം വർഷ  എം.എസ്സി. വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായിട്ട്r  നൂറ് ദിവസം പിന്നിട്ടു അദ്ധേഹത്തെ കണ്ടെത്താനോ തദ് വിഷയകമായി  എന്തെങ്കിലുമൊരു തീരുമാനത്തിലെത്താനോ പോലിസിന് ഇത് വരെ സാധിച്ചിട്ടില്ല.  എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിനു പിന്നാലെയാണ് നജീബിനെ കാണാതായത് അവനെ കണ്ടെത്തുന്നതിൽ സർവകലാശാല കാണിക്കുന്ന വിമുകത സംശയാസ്പദകരമാണ് . 
പുരോഗമന ചിന്തയുടെയും ജനാധിപത്യമൂല്യത്തിന്റെയും സ്വാതന്ത്ര്യം ഉദ്‌ഘോഷിക്കുന്ന രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളായ ജെ.എന്‍.യുവും ഹൈദരാബാദ് സര്‍വകലാശാലയും ഫാസിസ്റ്റ്‌വല്‍ക്കരിക്കുന്നതിന്റെ ദുസൂചനകളാണിപ്പോള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്നതില്‍ വലിയ സ്വാധീനമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പോലും പരാജയപ്പെടുകയാണ്.  രോഹിത് വെമുല എന്ന ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതും ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെ രാജ്യദ്രോഹിയായി കുറ്റം ചാര്‍ത്തി ജയിലിലടച്ചതും ഇതിന്റെ ഭാഗമാണ്. അതിന്റെയൊക്കെ ബാക്കിതന്നെയാണ്  നജീബിനെ കാണാതായ സംഭവവും ഇപ്പോൾ കൃഷ്ണയുടെ ആത്മഹത്യയും 
അവസാനമായി രോഹിതിന്റെ അമ്മയുടെ വാക്കുകൾ ഇവിടെകുറിക്കുന്നു.കെട്ടുകഥകളിലെ കഥാപാത്രങ്ങളെ
പരിഹസിച്ചാല് പോലും അടിച്ചമര്ത്തപ്പെട്ട
സമൂഹങ്ങളില് നിന്നുള്ള ബുദ്ധിജീവികള് അറസ്റ്റ്
ചെയ്യപ്പെടും. അതേ സമയം, പത്താംക്ലാസ് പോലും പാസാകാന് കഴിയാത്തവര് നാഷണല്
ഇന്സ്റ്റിറ്റ്യൂട്ടുകളുടെ
തലപ്പത്തെത്തുകയും ചെയ്യും. അവര്ഭിന്നാഭിപ്രായങ്ങള് പ്രകടിപ്പിക്കുന്നവരെ
രാജ്യദ്രോഹികളെന്ന് മുദ്രകുത്തും. ഈ
രാജ്യത്തിന് ബൗദ്ധികപരമായി
ഉന്നതിയുണ്ടാക്കുന്നതിന്റെ പേരില്, യുക്തിപരമായി
ചിന്തിക്കുന്നതിന്റെ പേരില്, ബീഫ്തിന്നുന്നതിന്റെ പേരില് അവര്ഇനിയുംഞങ്ങളെപ്പോലുള്ള നിരവധി രോഹിതുമാരെ
കൊല്ലും. എന്നാല് ഈ രാജ്യത്തിന്റെസന്തതികളാണ് ഞങ്ങള്. ഞങ്ങളെകൊന്നാല് ഈ രാജ്യവും ഉണ്ടാവില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍