ദൈവിക കല്പനകളെ മാനവരാശിക്ക് പ്രവാചകന്മാരിലൂടെ അവതീർണ്ണിതമായ വേദഗ്രന്ഥങ്ങളാണ് ദൈവിക വേദഗ്രന്ഥങ്ങൾ
ലോക സൃഷ്ട്ടാവായ അല്ലാഹു പ്രത്യകമായി നാലു ഗ്രന്ഥങ്ങളാണ് ഇറക്കപ്പെട്ടിട്ടുള്ളത്. തൗറാത്ത്, സബൂർ, ഇഞ്ചീൽ, ഖുർആൻ എന്നിവയാണത്. ഇതിൽ അവസാനത്തേതും ഇന്നും നിലനിൽക്കുന്നതും ലോകാവസാനം വരെ നിലനിൽക്കുന്നതുമായ വേദഗ്രന്ഥം. ഖുർആൻ മാത്രമാവുന്നു. ബാക്കിയുള്ളതെല്ലാം അതാതു കാലത്തേക്കുള്ളതാണ്. എന്നാൽ ഖുർആൻ എല്ലാ കാലത്തേക്കുള്ളതാണ്. അത് കൊണ്ടാണ് ഓ ജനങ്ങളേ എന്ന് ഖുർആൻ അഭിസംബോധനം ചെയ്യുന്നത്.
എന്ന് മാത്രമല്ല ബാക്കിയുള്ളതിലെല്ലാം കടത്തി കൂട്ടി പലരും ചേർത്ത് തിരുത്തപ്പെട്ടിരിക്കുകയാണ്. ബഹുമാന്യനായ ഈസാ നബി (അ) മിന് നൽകിയ ഗ്രന്ഥം പരിശുദ്ധ ഇഞ്ചീലാണ് എന്നാൽ ഇന്ന് ക്രിസ്തു മതക്കാർ കയ്യിൽ പിടിക്കുന്ന ബൈബിൾ (പുതിയ നിയമം) യത്ഥാർത്ത ഇഞ്ചിൽ അല്ല, അവരുടെ കയ്യിലിരിക്കുന്ന ന്യായപ്രമാണം തൗറാത്തല്ല അവരുടെ കയ്യിലുള്ള സങ്കീർത്തനം യത്ഥാർത്ത സമ്പൂർ അല്ല. ഇതെല്ലാം കൂടിയ ബൈബിൾ ദൈവീകമാണോ എന്ന് അന്വേഷിക്കുകയാണ് ഇവിടെ
ആദ്യമായി തിരുത്തപ്പെട്ടുവോ എന്ന് ഒറ്റനോട്ടം നോക്കാം ബൈബിളിലെ ആദ്യഭാഗം തോറ (പഞ്ചഗ്രന്ഥങ്ങൾ ) ഉൽപ്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, ആവർത്തനം ഇതാണ് മൂസാ നബിയുടെ തൗറാത്ത് എന്ന് വാദിക്കുന്നത്. ഇതിൽ കൈകടത്തലിന് വിധേയമായിട്ടുണ്ടോ. ഉണ്ട് കാരണം ഇത് അവർക്ക് കൊടുത്തതാണെങ്കിൽ ആ കാലത്തിന് ശേഷമുള്ളത് വരാൻ പാടുള്ളതല്ല. കാരണം ഇത് മൂസാ നബിക്ക് ഇറക്കപ്പെട്ടതാണ്. എന്നാൽ അവരുടെ മരണവും ഖബറിടവും എല്ലാം ഇതിൽ പറയുന്നുണ്ട് എന്നത് തന്നെ ഇത് കൈ കടത്തി എന്നതിന്റെ ആദ്യ തെളിവ്.
*അങ്ങനെ യഹോവയുടെ ദാസനായമോശെയഹോവയുടെ വചനപ്രകാരം അവിടെ *മോവാബ് ദേശത്തുവെച്ചു മരിച്ചു.6 അവൻ അവനെ മോവാബ് ദേശത്തു ബെത്ത് -പെയോരിന്നെതിരെയുള്ള താഴ്‌വരയിൽ അടക്കി; *എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല*.
7 *മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു* *വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.8 യിസ്രായേൽമക്കൾ മോശെയെക്കുറിച്ചു മോവാബ് സമഭൂമിയിൽ മുപ്പതു ദിവസം കരഞ്ഞുകൊണ്ടിരുന്നു;* *അങ്ങനെ മോശെയെക്കുറിച്ചു കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു. 9 നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതു* *കൊണ്ടുഅവൻജ്ഞാനാത്മപൂർണ്ണനായ്തീർന്നു; യഹോവ മോശെയോടുകല്പിച്ചതുപോലെയിസ്രായേൽമക്കൾഅ*
*വനെഅനുസരിച്ചു. 10 * *എന്നാൽ മിസ്രയീംദേശത്തു ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്‌വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും* *11 എല്ലായിസ്രായേലും കാൺകെ മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ*
12 *യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല*
( *ആവർത്തനം : 34: 5 - 12*)
ഈ പറഞ്ഞ ഭാഗം മൂസാ നബിയുടെ മരണവും അനന്തര കാര്യങ്ങളുമാണ് എങ്ങിനെ തൗറാത്തിൽ വന്നു. *പിൽക്കാലത്ത് ഇസ്രാഈലിൽ പിന്നെ മോശെ യെ പോലോത്ത ഒരു പ്രവാചകൻ വന്നിട്ടില്ല* എന്ന ഭാഗം അവസാനം ശ്രദ്ധിച്ചുവല്ലോ ഇത് പറയണമെങ്കിൽ എത്രയോ കാലം കഴിഞ്ഞു വേണം ഇനി വായനക്കാർ തീരുമാനിക്കുക ബൈബിൾ തിരുത്തപ്പെട്ടോ ഇല്ലയോ എന്ന്.
അത് കൊണ്ട് തന്നെ ഇത് ആ പ്രവാചകന്മാർക്കു ശേഷം ആരെക്കെയോ ചേർന്ന് എഴുതപ്പെട്ട പുസ്തകങ്ങൾ സമാഹരിച്ച് ഉണ്ടാക്കിയതാണ്. ഇത് മുഴുവനും ദൈവികമാണെന്ന് തെളിയിക്കാൻ ക്രൈസ്തവർക്ക് സാധ്യമല്ല. എന്നാൽ സാധരണക്കാരായ മുസ്ലിം ജനതയെ വഴി തെറ്റിക്കാൻ മുസ്ലിം ഭാഷയിൽ ഇന്നത്തെ ബൈബിൾ അച്ചടിച്ച് അതിന് പരിശുദ്ധ ഇഞ്ചീൽ എന്ന് നാമകരണം ചെയിത് കർത്താവ് , ദൈവം എന്നീ സ്ഥലങ്ങളിൽ അല്ലാഹു എന്നും യേശു എന്നിടത്ത് ഈസാ എന്നും മറ്റു നബിമാരുടെ പേരുകളും ഇതേപടി ചേർത്തും വ്യാപകമായി വിതരണം ചെയ്യുന്നു.
പുതിയ നിയമത്തിലേക്ക് ഇറങ്ങി ചെന്നാൽ കാര്യങ്ങൾ വളരെ സ്പഷ്ടം . യേശുവിന്റെ കാലത്ത് അദ്ധേഹത്തിനെതിരിൽ പ്രവർത്തിച്ച . ഒരു വാക്ക് പോലും അദ്ധേഹത്തിൽ നിന്ന് ജീവിതകാലത്ത് ശ്രവിക്കാത്ത പൗലോസ് എഴുതിയ 13 ലേഖനങ്ങളും മറ്റും അടങ്ങിയതാണ്. ഒന്നും നാലും സുവിശേഷങ്ങൾ ശിഷ്യമാരായ മത്തായിയും, യോഹന്നാനും എഴുതിയതാണെന്ന് പറയപ്പെടുന്നുവെങ്കിലും . യത്ഥാർത്തമായി തെളിയിക്കപ്പെട്ടിട്ടില്ല. അങ്ങനെ ആണെങ്കിൽ തന്നെ യേശു ശിഷ്യനല്ലാത്ത മാർക്കോസിന്റെ സുവിശേഷം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല പൗലോസ് ചില സ്ഥലങ്ങളിൽ സ്വന്തം അഭിപ്രായം എന്ന് പറഞ്ഞ് രേഖപ്പെടുത്തിയത് കാണാം ഇത് എങ്ങനെ ദൈവീകമാവും.
ദൈവിക ഗ്രന്ഥത്തിന് എന്ത് ഗുണം വേണമെന്ന് പൗലോസ് തന്നെ പറയട്ടെ. പഠിപ്പിക്കാനും ശ്വാസിക്കാനും തെറ്റ് തിരുത്താനും നീതിയിലുള്ള പരിശിലനത്തിനും ഉപകരിക്കണം. ഈ വാക്കുകൾ കൊണ്ട് ദൈവീകമാണോ എന്ന് നോക്കാം
*1. ദൈവിക ഗ്രന്ഥം പഠിപ്പിക്കാൻ കഴിയണം*
➖➖➖➖➖➖➖➖
ഇന്നത്തെ ബൈബിൾ പഠിപ്പിക്കാൻ ഉതകുന്നതാണോ .? ചിന്തിക്കേണ്ടത് തന്നെ. പഠിപ്പിക്കാൻ കൊള്ളില്ല എന്ന് കാണാം. കാരണം പഴയ നിയമത്തിൽ മാർഗദർശനത്തിനും നന്മക്കും പകരം അശ്ലീലതയും അധാർമികതയും തളം കെട്ടി നിൽക്കുന്നു. എന്ത് കൊണ്ടെന്നാൽ പല പ്രവാചകന്മാരെയും വ്യഭിചാരികളും മദ്യപാനികളും ദൈവത്തിനു തിന്മ ചെയ്യുന്നവരായി ചിത്രീകരിക്കുന്നു. ധർമ്മം പഠിപ്പിക്കേണ്ടവർ അധർമ്മത്തിന്റെ പിടിയിലാണെന്ന് വിളിച്ചോതുന്ന ഈ പുസ്തകങ്ങൾ എങ്ങനെ പഠിപ്പിക്കാൻ കഴിയും. ഇത് എങ്ങനെ മാർഗ ദർശനവും വെളിച്ചവുമാവും . ആയതിനാൽ ദൈവികത ചാർത്താൻ പ്രയാസമാണ്.
ഉദാഹരണത്തിന്.
*എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെനശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്കു ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.30 അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു*.
*33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു. 35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല*.
*36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു.* *37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു.38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു. (ഉൽപ്പത്തി* *19: 29-38*)
*ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽനിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.3 ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. 4 ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധിവന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. 5 ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു*
*(2 ശാമുവേൽ 11: 2 - 5* )
ഇങ്ങനെ ധർമം പഠിപ്പിക്കേണ്ട ഗ്രന്ഥം അധർമ്മം പഠിപ്പിച്ചാൽ എങ്ങനെ ദൈവീകമാവും
(തുടരും)
0 അഭിപ്രായങ്ങള്‍