നൂറുല്‍ ഉലമ നൂറ്റാണ്ടിന്റെ വെളിച്ചം          

മുനീർ അഹ്സനി ഒമ്മല

എം എ ഉസ്താദ് എന്ന നൂറുല്‍ ഉലമ വഫാത്തായിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാവന്നു. കേരളക്കരയില്‍ ഇസ്ലാമിക സമുദ്ധാരണത്തിന് പുതിയ ആശയങ്ങളുമായി ജ്വലിച്ചു നിന്ന പണ്ഡിത ജ്യോതിസ്, എം എ ഉസ്താദ്. പ്രവർത്തന മേഖലയുടെ സര്‍വസീമകളും കണ്ട ഉജ്ജ്വല നായകർ, സാമൂഹിക സേവനത്തില്‍ സായൂജ്യം കണ്ടെത്തിയ സാന്ത്വന സ്രോതസ്സ്. ആറു പതിറ്റാണ്ടിലേറെ കാലം പ്രബോധന പഥത്തില്‍ പ്രോജ്വലിച്ചു നിന്ന ബഹുമുഖ വ്യക്തിത്വം. കരുറ്റുത്ത എഴുത്തുകാരന്‍.കറകളഞ്ഞ കാര്യദര്‍ശി ആങ്ങനെ പാരാവാരംപോലെ പരന്നു കിടക്കുന്നു. ആമഹാനായ ഉസ്താദിന്‍െറ ജീവിതം.

               പക്ഷെ അതെല്ലാം ഓര്‍മയിലൊതുക്കി ആ ഉസ്താദ് ഭൗതിക ലോകത്ത്നിന്ന് വിട്ടകന്നു. എങ്കിലും അവിടത്തെ ജീവിതരേഖയില്‍ നിന്ന് നമുക്കൊരുപാട് പകര്‍ത്താനുണ്ട്. പാഠമുള്‍കൊള്ളാനുണ്ട്.
                    1924 ജൂലൈ 1ന് കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂിലെ ഉടുമ്പുന്തലയില്‍ ജന്മം കൊണ്ട എം എ ഉസ്താദ് പ്രാഥമിക വിദ്യാഭ്യാസം പ്രമുഖ പണ്ഡിതനും മാതാമഹനുമായ അബ്ദുൽ ഖാദർ ഹാജി മുസ്ലിയാർ, മാതുലനായ അഹമ്മദ് മുസ്ലിയാർ എന്നിവരില്‍ നിന്നായിരിന്നു. ഉടുമ്പുന്തല ഗവ:എല്‍.‍ പി .സ്കൂളിൽ നിന്നാണ് അഞ്ചാതരം വരെയുള്ള ഭൗതിക പഠനം കരസ്ഥമാക്കി
       പിന്നീട് പ്രാഥമിക അറിവുകൾ ലഭിച്ച ശേഷം വിജ്ഞാന സമ്പാദനത്തിനുള്ള യാത്ര തുടങ്ങി പല സ്ഥലങ്ങളിൽ നിന്നായി പ്രമുഖരായ ഉസ്താദുമാരില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍,പാങ്ങില്‍ അഹ്മദ് കുട്ടി മുസ് ലിയാര്‍,കൊയപ്പ കുഞ്ഞായിന്‍ മുസ് ലിയാര്‍, ചാവക്കാട് ഹുസൈൻ മുസ്ലിയാർ തുടങ്ങിയവര്‍ അതില്‍ പെടുന്നു. മാത്രമല്ല കേരളക്കരയില്‍ ആധ്യാത്മിക രംഗത്ത് ജ്വലിച്ചു നിന്നിരുന്ന നിരവധി മഹത്തുക്കളില്‍ നിന്ന് ആത്മീയ ബന്ധവും അറിവും ഇജാസത്തും സ്വീകരിച്ചിട്ടുണ്ട്. ഏഴിമല സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് ഹിബത്തുല്ലാഹ് തങ്ങള്‍ ചാവക്കാട്, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, കക്കടിപ്പുറം അബൂബക്കർ മുസ്ലിയാർ, പാനായിക്കുളം അബ്ദുൽ റഹ്‌മാൻ മുസ്ലിയാർ,ഖുത്ബി മുഹമ്മദ് മുസ്ലിയാർ തുടങ്ങി അതില്‍ പെടുന്നു. 
                മെട്ടമ്മല്‍ മഹല്ലില്‍ മുദരിസായികൊണ്ടാണ് അദ്ധ്യാപന രംഗത്തേക്ക് കടന്നു വന്നത് ഈ സമയം തൊട്ടപ്പുറത്ത് ബീച്ചേരിയില്‍ പഠനം നടത്തുകയാണ്. തുടര്‍ന്ന് വിവിധങ്ങളായ സ്ഥലങ്ങളിൽ സേവനം ചെയ്ത് 1971 മുതൽ ഉത്തരകേരളത്തിൽ തല ഉയര്‍ത്തി നില്‍ക്കുന്ന മത  ഭൗതിക സമന്വയ കലാലയമായ ജാമിഅ: സഅദിയ: അറബിയ്യ യുടെ ജനറൽ മാനേജറും പ്രധാന മുദരിസുമായി  പ്രവർത്തനം തുടങ്ങി വഫാത്തുവരെ ഈ നില തുടര്‍ന്നു .
     കറകളഞ്ഞ ആദര്‍ശവാദിയും ബിദ്അത്തിന്‍െറ കണ് ഠകോടാലിയുമാണ് എം എ ഉസ്താദ്. കാലാകാലങ്ങളായി കേരളക്കരയില്‍ ഉടലെടുത്ത ബിദ്അത്തിനെ ചെറുക്കുന്നതിലും ആദര്‍ശപരമായി അവരെ നേരിടുന്നതിലും അവരുടെ വിശ്വാസപരമായ പോരായ്മകൾ സമൂഹമധ്യേ തുറന്നുകാട്ടുന്നതില്‍ പ്രഭാഷണ മേഖലയിലും തൂലികാപരമായും വില മതിക്കാനാവാത്ത സംഭാവനകൾ എം എ ഉസ്താദ് നല്‍കിയിട്ടുണ്ട്. 
                പ്രവർത്തനങ്ങൾ കൊണ്ടും പക്വമായ അഭിപ്രായങ്ങള്‍ കൊണ്ടും അറിവുകൾ കൊണ്ടും എം എ ഉസ്താദ് സ്ഥാനം നേടിയപ്പോള്‍ ചെറുപ്രായത്തിൽ തന്നെ സമസ്തയിലേക്ക് കടന്നു വന്നു.1947 ല്‍ സമസ്ത ജനറൽ ബോഡി മെമ്പര്‍ ആയ ഉസ്താദ് 1971 ല്‍ അവിഭക്ത കണ്ണൂര്‍ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചു 1974 ല്‍ കേന്ദ്ര മുശാവറ അംഗമയി. 1984 കാസർഗോഡ് ജില്ല സെക്രട്ടറിയായി. 1989 മുതൽ കേന്ദ്ര മുശാവറയുടെ ഉപാധ്യക്ഷനായി 2014 ല്‍ താജുല്‍ ഉലമക്കു ശേഷം സമസ്ത പ്രസിഡന്റ് ആയും പ്രവർത്തിച്ചു. എന്നാൽ ഇതിനിടയിൽ വലിയൊരു സംഭവമുണ്ട് ഉസ്താദിന്‍െറ പ്രായം 20 വലിയ പല സ്വപ്നങ്ങളും മനസ്സില്‍ കണ്ടു എല്ലാം വലിയത് തന്നെ അതില്‍ ഒന്ന് 'മദ്റസ' എന്നതായിരുന്നു. പണ്ടുകാലത്ത് കേരളക്കരയില്‍ മതപഠനം നടത്തിയിരുന്നത് സ്വന്തം വീടുകളിലായിരുന്നു പിന്നീട്‌ ഓത്തുപുരകളിലായി അവിടെ നിന്ന് ഇന്നുകാണുന്ന രൂപത്തിൽ വലിയ സ്ഥാപനങ്ങൾ ഉണ്ടാക്കി പ്രത്യേക സിലബസുകള്‍ തയ്യാര്‍ ചെയ്ത് വളര്‍ത്തിയതില്‍ ഉസ്താദിന്‍െറ പങ്ക് മൂല്യമുള്ളതാണ്. പിന്നീട്1951 ഫെബ്രുവരിയിൽ അല്‍ബയാന്‍ എന്ന മാസികയിൽ 'മതവിദ്യഭ്യാസം 'എന്ന തലക്കെട്ടില്‍ ഉസ്താദ് എഴുതിയ ലേഖനമാണ് മദ്രസ പ്രസ്ഥാനത്തിലേക്ക് വഴിതെളിച്ചത്.തുടര്‍ന്ന് മാര്‍ച്ചില്‍ നടന്ന സമസ്ത 19-)0 വാര്‍ഷിക സമ്മേളനം വടകരയില്‍ നടക്കുകയാണ് അതിലേക്കും ഈ ആശയം അയച്ചിരുന്നു. ആ പണ്ഡിതസംഗമത്തിലും വിഷയം ചര്‍ച്ചക്ക് വന്നു ശേഷം മദ്രസ വിഷയം ചര്‍ച്ചക്കുള്ള ഒരു സബ്മ്മറ്റി നിലവിൽ വന്നു പറവണ്ണ മൊയ്തീൻ കുട്ടി മുസ്ലിയാർ ആയിരുന്നു നേതൃത്വം. ആ സമിതിയിൽ ഉസ്താദും മെമ്പര്‍ ആയിരുന്നു അന്ന് വയസ്സ് 27 മാത്രം. അങ്ങിനെ വിജയം കണ്ടു ചെറിയ തോതിൽ ആരംഭിച്ച ആ സംരംഭം ഇന്ന് സംസ്ഥാനവും ഭേദിച്ച് ആഗോളതലത്തിൽ വിജയം കെെവരിച്ചു. എല്ലാ തടസ്സങ്ങളും മറ്റിവെച്ച് അതിരാവിലെ തന്നെ പാഠപുസ്തകങ്ങളുമായി പുറപ്പെടുന്ന ലക്ഷകണക്കിന് കുരുന്നുമക്കള്‍ ഹൃദ്യസ്ഥമാക്കുന്ന ഓരോ അക്ഷരങ്ങള്‍ക്കുമുള്ള പ്രതിഫലം സഅദിയ്യായുടെ ചാരെ വിശ്രമിക്കുന്ന നൂറുല്‍ ഉലമ കണ്‍കുളിര്‍ക്കെ ആസ്വദിക്കുകയാണ്. മരിച്ചാലും മരിക്കാത്ത അമലുകള്‍. 
                   തുടര്‍ന്ന് നടന്ന ചര്‍ച്ചയിലും എം എ ഉസ്താദിന്‍െറ ചിന്താ കിരണങ്ങള്‍ ഉദയം ചെയ്തു. പ്രസ്തുത സബ്കമ്മറ്റിയുടെ യോഗം വാളക്കുളത്ത് വെച്ച് നടന്നു വിദ്യാഭ്യാസ ബോർഡും നിലവിൽ വന്നു,ബോർഡിന്റെ സഥാപകാംഗമാണ് ഉസ്താദ്.1958 ല്‍ അഞ്ചാം തരത്തിലേക്കുള്ള ആദ്യ പൊതു പരീക്ഷക്കുള്ള പ്രഥമ പരീക്ഷാ ബോർഡിൽ മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്ന് ബോർഡിന്‍െറ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു. 89 ലെ സംഭവ വികാസങ്ങള്‍ക്കു ശേഷം രൂപം കൊണ്ട സുന്നീവിദ്യാഭ്യാസ ബോർഡ് പ്രഥമ ജനറൽ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റ് ആയും പ്രവർത്തിച്ചു. ശേഷം ബോർഡിന്റെ വിപ്ലവാത്മകമായ മുന്നേറ്റം കൊണ്ട് അഖിലേന്ത്യാ തലത്തിലെത്തിയപ്പോള്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത് ഒരേയൊരു നാമം എം എ ഉസ്താദ്. വാഹന സൗകര്യവും സാമ്പത്തിക സ്രോതസ്സുകളുമില്ലാത്ത ആക്കാലത്ത് കാസർഗോഡ് നിന്ന് മലപ്പുറത്തെത്തി പ്രവർത്തനം നടത്തിയ ഉസ്താദിന്‍െറ ത്യാഗ ബോധമാണ് ഇവിടെ നമുക്ക് പാഠമാകുന്നത്. 
                        പിന്നീട് ജംഇയ്യത്തുൽ മുഅല്ലിമീന്‍ രൂപം കൊണ്ടപ്പോഴും ഉസ്താദ് തന്നെ രംഗത്ത് അന്നുണ്ടായ രണ്ടു റെെഞ്ചില്‍ ഒന്ന് പയ്യന്നൂര്‍ ആയിരുന്നു അതിന്‍െറ പ്രഥമ പ്രസിഡന്‍റും ഉസ്താദ് തന്നെ.1958 ലായിരുന്നു. അങ്ങിനെ നിരവധി റെെഞ്ചുകള്‍ ഉത്ഭവം കൊണ്ടപ്പോള്‍ 1965 ല്‍കേന്ദ്ര ജംഇയ്യത്തുൽ മുഅല്ലമീന്‍ രൂപീകരിച്ച സമയം കേന്ദ്ര കൗണ്‍സില്‍ വെെസ് പ്രസിഡന്റ് ആയും 1976 മുതൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു പതിമൂന്ന് വര്‍ഷത്തോളം ഈ പദവി നീണ്ടുനിന്നു.
            കേരള സമൂഹത്തിൽ സ്വാന്തന പ്രവർത്തനങ്ങളും മറ്റുമായി ഊര്‍ജ സ്വലതയോടെ പ്രവർത്തിക്കുന്ന യുവജന പ്രസ്ഥാനമാണ് എസ് വെെ എസ് . 1954 ല്‍ രൂപം കൊണ്ട ഈ പ്രസ്ഥാനത്തിന് ഒരുക്കലും എം എ ഉസ്താദിനെ മറക്കാന്‍ പറ്റില്ല കാരണം സംഘടനയുടെ ഉത്ഭവം മുതൽ തന്നെ പ്രവർത്തിക്കുകയും സംസ്ഥാന നേതൃത്വം വഹിക്കുകയും ചെയ്തവരാണ്. ഇ കെ ഹസ്സന്‍ മുസ്ലിയാർ വഫാത്തായപ്പോള്‍ 1983ല്‍ എം എ ഉസ്താദിനെയാണ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത് ഈ സമയം ഏ. പി ഉസ്താദാണ് സംസ്ഥാന ജനറൽ സെക്രട്ടറി.1995 വരെ നീണ്ട പതിമൂന്ന് വര്‍ഷക്കാലം സംഘടനയെ നയിച്ചു കൊണ്ട് 95 ല്‍ നടന്ന നാല്പതാം വാര്‍ഷികത്തില്‍ ഉസ്താദ് സ്വയം സ്ഥാന മൊഴിയുകയാണുണ്ടായത്. 
             ഇക്കാലയളവില്‍ ഉസ്താദിന്‍െറ പ്രവർത്തനഫലമായി കാസർഗോഡ് ജില്ലയിൽ പടുത്തുയര്‍ത്തിയ മത ഭൗതിക സമുച്ചയമാണ് ജമിഅ സഅദിയ്യ: നാലരപതിറ്റാണ്ടിന്‍െറ വളര്‍ച്ച കൊണ്ട് മുപ്പതോളം സ്ഥാപനങ്ങൾ ഉള്‍കൊള്ളുന്ന സഅദിയ്യ യതാര്‍ത്ഥത്തില്‍ ഒരു യൂണിവേഴ്സിറ്റിയായി മാറിയിരിക്കുന്നു.നിരവധി സഅദി പണ്ഡിതർ കര്‍മ്മ മണ്ഡലത്തിലിറങ്ങി കഴിഞ്ഞു. എം എ ഉസ്താദിന്‍െറ തലോടലേറ്റ് ഉയർന്ന് വന്ന സഅദിയയുടെ വളര്‍ച്ച സുന്നീകേരളത്തിനഭിമാനമാണ് . കൃത്യനിഷ്ഠയും സൂക്ഷമതയും നിറഞ്ഞ ജീവിതമായിരുന്നു അവിടുന്ന് നയിച്ചിരുന്നത് അത് കൊണ്ട്തന്നെ ആ മഹാത്മാവ് വിടപറയുബോള്‍ ഇത്രയും വലിയ സ്ഥാപനസമുച്ചയത്തിന് കടമുണ്ടായിരുന്നില്ല. 
          ഇങ്ങനെയൊക്കെ പ്രവർത്തനങ്ങൾ നടത്തി കൊണ്ട് മാത്രമല്ലായിരുന്നു അവിടെ ജീവിതം ജീവിതാവസാനം വരെയും ദര്‍സീ രംഗത്ത് പ്രശോഭിച്ച് നില്‍ക്കാനും  രചന മേഖലയിൽ വില മതിക്കാനാവാത്ത ഗ്രന്ഥങ്ങൾ സമര്‍പ്പിക്കാനും ഉസ്താദ് പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. നിരവധി ഗ്രന്ഥങ്ങൾ അവിടത്തെ തൂലികയില്‍ നിന്ന് പിറവിയെത്തു. ഒട്ടനവധി പുരസ്കാരങ്ങൾ ഉസ്താദിനെ തേടിയെത്തി. 
           എന്തുകൊണ്ടും ജീവിതം ദീനിനും പ്രസ്ഥാനത്തിനുമായി മാറ്റി വെച്ച പണ്ഡിത തേജ്വസ് "നൂറുല്‍ ഉലമ" ഒരു വിസ്മയം തന്നെ സമസ്തയെന്ന പണ്ഡിത സഭയുടെ നീണ്ട ചരിത്രമാണ് നമ്മില്‍ നിന്ന് വിട പറഞ്ഞത്.
            9048740007

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍