വൈലത്തൂർ ബാവ ഉസ്താദ്


   മുനീർ അഹ്സനി ഒമ്മല
‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐
     ഒരു പണ്ഡിതന്റെ വിയോഗത്തിലൂടെ പൊലിഞ്ഞ് പോവുന്നത് പ്രപഞ്ചത്തിന്റെ മരണമാണെന്ന പ്രവാചകധ്യാപനം ബാവ ഉസ്താദിന്റെ വിയോഗത്തിലൂടെ നമുക്ക് ബോധ്യപെട്ടു. ജ്ഞാന സേവനം കൊണ്ട് ജീവിതം ധന്യമാക്കിയ ആ മഹാഗുരു നമ്മെ വേർപിരിഞ്ഞ് രണ്ട് വർഷം പൂർത്തിയാവുകയാണ് അവിടുത്തെ കരങ്ങളിൽ നിന്ന് വിരചിതമായ ധാരാളം ഗ്രന്ഥങ്ങൾ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു എന്നത് തന്നെയാണ് നമുക്ക് ആശ്വാസം. 
        ഒരു പുരുഷായുസ് മുഴുവനും അറിവിനും പ്രബോധനത്തിനും ഗ്രന്ഥ രചനക്കുമായി ഉഴിഞ്ഞുവെച്ച ആധന്യ ജീവിതത്തിന് സമാപ്ത്തി കുറിക്കുന്നത് കഴിഞ്ഞ റമളാൻ 23നാണ് നീണ്ട 79 വർഷത്തെ(1936‐2015) ജീവിതം കൊണ്ട് മഹാൻ നേടിയെടുത്തത് 170 വർഷത്തെ ജീവിതത്തിന്റെ പ്രതീതിയാണ്. 
       വിജ്ഞാന പ്രചാരണത്തിലും ഭാവി തലമുറക്ക് വഴി ഒരുക്കുന്നതിലൂം പ്രബോധകനായ ഈ പണ്ഡിതൻ കാലം കഴിച്ചു. ദർസും ഇബാദത്തും എന്നും അവിടുത്തെ ജീവിതത്തിൽ നിഴലിച്ചു കാണാം. നിരവധി പണ്ഡിതൻമാരെ വാർത്തെടുത്തു. നിരവധി സ്ഥലങ്ങളിൽ ദർസ് ജീവിതം നയിച്ച് തൻെറതായ വ്യക്തി മുദ്രപതിപ്പിച്ചു. അവസാനകാലത്ത് വിജ്ഞാനത്തിന്റെ പറുദീസയായ ഒതുക്കുങ്ങൽ ഇഹ്യാഉസ്സുന്നയിലായിരുന്നു . 22വർഷം നീണ്ടു നിന്നു ആ മഹത് ജീവിതം. 
           ഒതുക്കുങ്ങലിന് മുൻപ് കൂണ്ടൂരിനടുത്തെ തെയ്യാല , തിരൂരങ്ങാടി വലിയപള്ളി, വളവന്നൂർ,വെളിമുക്ക്,ചെമ്മങ്കടവ്,ഓമച്ചപുഴ പുത്തൻപള്ളി എന്നിവിടങ്ങളിലായിരുന്നു സേവനമനുഷ്ടിച്ചിരുന്നത്. ഓമച്ചപുഴയിൽ മുദരിസായിരുന്നപ്പോഴാണ് ബാവ ഉസ്താദിന്റെ ഉസ്താദും ഇഹ്യാഉസ്സുന്ന ശില്പിയുമായ ശൈഖുനാ ഉസ്താദുൽ അസാതീദ് അങ്ങോട്ട് ക്ഷണിക്കുന്നത്. ക്ഷണം ശിരസ്സാ വഹിച്ച് കോളേജിൽ എത്തുകയും വഫാത്ത് വരെ അവിടെ തന്നെ തുടരുകയും ചെയ്തു. 1981 ലാണ് ഉസ്താദ് സമസ്ത കേന്ദ്ര മുശാവറയിലെത്തുന്നത്. ശേഷം ഫത്വ ബോർഡിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 
      അൻപതോളം വർഷം നീണ്ടു നിന്ന ദർസ് ജീവിതത്തിന് തിരശീല വീഴുബോൾ വിലപ്പെട്ടനിരവധി ഗ്രന്ഥങ്ങൾ അവിടുന്ന് സമര്‍പ്പിച്ചു. ഇല്‍മിന്‍െറ അഹ്‌ലുകാരായ മുദരിസ്സുമാര്‍, മുതഅല്ലിമീങ്ങള്‍ക്ക് തുടങ്ങിയവർക്ക് ഉപകാരപ്രദമായ നിരവധി കിതാബുകള്‍ രചന നടത്തി. അറബി വ്യാകരണത്തിൽ പ്രശസ്തി നേടിയ അല്‍ഫിയത്തുബ്നു മാലികിന് "തല്‍മീഹ്" എന്ന വ്യാഖ്യാനമെഴിതി. നിദാന ശാസ്ത്രത്തിലെ ജംഉല്‍ ജവാമിഇനിക്ക് എഴുതിയ അല്‍ അള് വാ ഉസ്സ്വവാതിഅ്. എന്നതും.സാഹിത്യ ശാസ്ത്രത്തിലെ അല്‍ അറാഇസുറളിയയും . തുഹ്ഫത്തുല്‍ ഇഖ് വാ നിനിക്ക് എഴുതിയ ഹദ് യുല്‍ ബയാന്‍ എന്നതും ശവാഹിദ് ബെെത്തിന് മഹാന്‍  എഴുതിയ ശറഹുമെല്ലാം അക്കൂട്ടത്തില്‍ പെടുന്നു. ഇതിനും പുറമേ മുസല്‍സലാത്തുകള്‍ അടക്കം ധാരാളം എഴുതിയിട്ടുണ്ട്. ആ ഗ്രന്ഥ സമുച്ചയത്തിലൂടെ എന്നെന്നും ജീവിക്കുകയാണ് ബാവ ഉസ്താദ്. 
           ശരീഅത്ത് വിഷയങ്ങളിൽ കണിശമായ ശെെലിയായിരുന്നു ഉസ്താദിന്‍റേത്. അതിന് എതിർ കണ്ടാല്‍ പറഞ്ഞ് കൊടുക്കും. വിനയവും താഴ്മയും നിറഞ്ഞതായിരുന്നു അവിടത്തെ ജീവിതം. ആരോടും പകയും വിദ്വേഷവുമൊന്നു മുണ്ടായിരുന്നില്ല. ജീവിതം കണ്ടാല്‍ തന്നെ പകര്‍ത്താന്‍ പലതുമുണ്ട്. ഞെരിയാണിക്ക് മുകളിൽ ആയിരുന്നു മുണ്ട് (തുണി) എടുത്തിരുന്നത്. അതിന് വിപരീതമായി ആരെങ്കിലും കണ്ടാല്‍ പറഞ്ഞ് മാറ്റിപ്പിക്കും. വിദ്യാര്‍ത്ഥികളെ സബ്ഖില്‍ ഓര്‍മ്മപ്പെടുത്തും. അത് കൊണ്ട് തന്നെ വളരെ ഭയത്തോടെയാണ് മുൻപിൽ നില്‍ക്കുക. കൂടുതൽ കാലം ഉസ്താദിനെ അടിത്തറിയാനായിലെങ്കിലും അവിടുത്തെ അവസാന കാലത്താണ് ഇഹ് യാഉസ്സുന്നയില്‍ പഠിക്കുന്നത്. ആയതിനാൽ  ഇഹ് യാഉസ്സുന്നയിലെ ഉസ്താദിന്‍െറ അവസാന ബാച്ചും ഞങ്ങള്‍ തന്നെ.സ്വഹീഹ് മുസ്ലിം ആയിരുന്നു കിതാബ്.
            അവസാനം തീരെ സുഖമില്ലാതെയായപ്പോള്‍ പൂര്‍ണ്ണമായും വിശ്രമം വീട്ടില്‍ തന്നെയായിരുന്നു.  എന്നാലും ഇടക്കിടക്ക് ഒതുകുങ്ങലിലേക്ക് വരാൻ നിര്‍ബന്ധം പിടിക്കുബോള്‍ ഉസ്താദിന്‍െറ മക്കള്‍ കോളേജിൽ കൊണ്ട് വരും. വലിയ ഉസ്താദുമായി ( സുലെെമാൻ ഉസ്താദ്) കുശലാന്വേഷണങ്ങളെല്ലാം നടത്തി കൂടിയവരോടെല്ലാം വിവരങ്ങള്‍ പങ്കുവെക്കും. ശേഷം ഒതുക്കുങ്ങലിലുള്ള മഖാമില്‍ പോയി ശെെഖുനായെ സിയാറത്ത് ചെയ്യും. തീരെ കിടപ്പിലാകും വരെ ഇൗ നില തുടര്‍ന്നു. ഏറ്റവും അവസാനമായി ഇഹ്യാഉസ്സുന്നയില്‍ വന്നത് ഒാര്‍ക്കുന്നു. ഏകദേശം ഉച്ചകഴിഞ്ഞാണ് വന്നത് വലിയ ഉസ്താദിന്‍െറ റൂമില്‍ ഇരുന്നു ഉസ്താദ്മാരും വിദ്യാര്‍ത്ഥികളും ഉസ്താദിന്‍െറ അടുത്ത് നിന്നു. പ്രിയ സുഹൃത്ത് അബ്ദുൽ മലിക്കാണ് ഉസ്താദ് വന്നവിവരം പറഞ്ഞത് കേട്ടയുടന്‍ ഞാനും പോയി അതിലൊരു അംഗമായി. വലിയ ഉസ്താദിനോട് സംസാരിക്കുന്നുണ്ട് . ഉസ്താദ് ബെെത്ത് കിതാബ് കൊണ്ട് വരാൻ ആവശ്യപ്പെട്ടു. അതില്‍ ഒരു ഖസീദ പൂര്‍ണ്ണമായും ചൊല്ലി ദുആ ചെയ്തു പിരിഞ്ഞു . അപ്പോഴെക്കും ക്ഷീണം അല്‍പം കൂടിയിരുന്നു. പിന്നെ ഉസ്താദിന്‍െ വണ്ടിയില്‍ കയറ്റി സിയാറത്തിന് കൊണ്ട് പോയി ശേഷം വീട്ടിലേക്കും പിന്നെ വീട്ടിലേക്കും. അവിടെന്നങ്ങോട് കുറച്ച് ദിവസങ്ങള്‍ തന്നെയായിരുന്നു. ശേഷം ഒതുക്കുങ്ങലിലേക്ക് വന്നതേയില്ല. പിന്നെ കഴിഞ്ഞ റമളാന്‍ 23 ന് (1436 ഹിജ്റ- 2015 ജൂലൈ 10 ) വെള്ളിയാഴ്ച ആ ധന്യ ജീവിതം അവസാനിച്ചു. ദീർഘകാലത്തെ വെെജ്ഞാനിക സേവനത്തിന് വിരാമമിട്ട് ശെെഖുന ബാവ ഉസ്താദ് യാത്രയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍