കൃഷിയിറക്കേണ്ട മാസം ആഗതമായി.

മുനീർ അഹ്സനി ഒമ്മല
9048740007
റജബിനെയാണ് മഹത്തുക്കൾ കൃഷിയുടെ മാസമെന്ന് വിശേഷിപ്പിച്ചത് . പിന്നിൽ വരുന്ന പുണ്യമാസം വരുന്നതിന് മുൻപ് ഒരുങ്ങി തയ്യാറാവേണ്ട പ്രഥമ മാസമാണ് റജബ് . അത് കൊണ്ട് തന്നെ ഈ മാസത്തിൽ പ്രത്യേക ആരാധനകൾ കൊണ്ടും ഖുർആൻ പാരായണം കൊണ്ടു മെല്ലാം സച്ചിതരായ മുൻഗാമികൾ ധന്യമാക്കിയിരുന്നു.
      റജബ് മാസത്തിനു അസ്വമ്മ് അസ്വബ്ബ്
മുത്വഹ്ഹർ, റജ്മ്, സാബിഖ് ,ഫർദ് എന്നിങ്ങനെവിവിധ പേരുകളുണ്ട്. അറബികൾ റജബുമാസത്തിൽ യുദ്ധം ചെയ്യാത്തതിനാൽആയുധങ്ങളുടെ ശബ്ദം കേൾക്കുകയില്ല.
അതുകൊണ്ട് അസ്വമ്മ് എന്ന പേർ
നൽകി. പതിവിൽ കൂടുതൽ
അല്ലാഹുവിന്റെ റഹ്മത്
ചൊരിഞ്ഞുതരുന്നതിനാൽ അസ്വബ്ബ്
എന്നും റജബിൽ നോമ്പനുഷ്ഠിക്കുന്നവർ
ദോഷങ്ങളിൽനിന്നെല്ലാം
മുക്തമാകുന്നതിനാൽ മുത്വഹ്ഹർ എന്നും, വിശ്വാസികളെ തിന്മയിലേക്ക് ക്ഷണിക്കുന്ന പിശാചിനെ ഓടിക്കുന്ന മാസം എന്ന നിലക്ക് റജ്മ് എന്നും
യുദ്ധം നിഷിദ്ധമായ നാലുമാസങ്ങളിൽ
ആദ്യത്തേത് ആയതിനാൽ സാബിഖ്
എന്നും പ്രസ്തുത നാലുമാസങ്ങളിൽ
തനിച്ചു നിൽക്കുന്നതിനാൽ ഫർദ് എന്നും
പേരു നൽകപ്പെട്ടു.
     വളരെയധികം മഹത്വമേറിയ ദിനങ്ങൾക്കാണ് റജബിന്റെ പൊൻപുലരി വിടരുന്നതോടെ ആഗതമാവുന്നത്. റജബ് മുതൽ തുടർന്നങ്ങോട്ടുള്ള മറ്റു രണ്ടു മാസങ്ങളും മാഹാത്മ്യമേറെയുള്ളതാണ്. ആദ്യമാസമായ റജബിനും പുണ്യമേറെയുണ്ട് മഹാൻമാർ പറയുന്നു: റജബിലെ മഹത്വം പ്രഥമ പത്തിനാണ് . ഈ മാസത്തിലെ ആദ്യരാത്രിക്കുള്ള മഹത്വമാണ് ആപത്ത് തന്നെ മഹത്വപ്പെടാനുള്ള കാരണം. അല്ലാഹു വിന്റെ പ്രത്യേകകാരുണ്യം വർഷിക്കുന്ന രാവുകളിൽ ഒന്നാണ് ഇത്.  മഹാനായ അബ്ദുൽ ഖാദിർ ജീലാനി(റ)  രേഖപ്പെടുത്തുന്നു: റജബിന്റെ ആദ്യരാത്രിയില്‍ നിസ്‌കാര ശേഷം പ്രത്യേക പ്രാര്ത്ഥതനയും മറ്റും സുന്നത്താണ്. അല്ലാഹുവിന്റെ മാസമായ റജബിന്റെ ആദ്യത്തിലുള്ള പ്രാര്ത്ഥജന പ്രത്യേക സ്വീകാര്യവുമായിരിക്കും. ഇസ്ലാമിക ഖിലാഫത്തിന്റെ നാലാമത്തെ ഖലീഫ അലി (റ) റജബ് ആദ്യരാത്രിയെയും രണ്ടു പെരുന്നാള്‍ രാത്രകളെയും ശഅ്ബാന്‍ പകുതിയിലെ രാത്രിയും പ്രത്യേകം ഇബാദത്തിനായും പ്രാര്ത്ഥകനകള്ക്കാബയും ഉഴിഞ്ഞുവെച്ചിരുന്നു എന്ന് ചരിത്ര താളുകള്‍ വിളിച്ചോതുന്നു. 
    നബി തങ്ങൾ തന്നെ ഈ മാസത്തെ വരവേറ്റിരുന്നു. അനസ്(റ)വിൽ നിന്നുള്ള ഒരു  നിവേദനത്തിൽ  റജബ് മാസം സമാഗതമായാൽ  നബി(സ്വ) അല്ലാഹുവേ,  റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് നീ ബറകത്തു നൽകേണമേ. റമളാൻ മാസത്തെ ഞങ്ങൾക്കു നീ എത്തിക്കുകയുംചെയ്യേണമേ എന്നു പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. ജീലാനി (റ) പറയുന്നു: ഒരു വര്‍ഷം ഒരു മരം പോലെയാണ്. വര്‍ഷമാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം. തുടര്‍ന്ന് ഫലങ്ങള്‍ ഉണ്ടാകുന്ന മാസമാണ് ശഅ്ബാന്‍, റമദാന്‍ വിളയെടുക്കുന്ന മാസവുമാണ്. ശഅ്ബാനില്‍ തുടങ്ങിയ പ്രയത്‌നങ്ങളുടെ വിളവെടുപ്പാണ് റമദാന്‍ മാസം. തൗബ ചെയ്യാനും പാപമോചനം തേടാനും അടിമകള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ്മാസം. ശഅ്ബാന് സ്‌നേഹാദരവുകള്‍ക്കും റമദാന്‍ ഹൃദയത്തെയും ശരീരത്തെയും അല്ലാഹുവിലേക്ക് ബലിയര്‍പ്പിക്കാനുമാണ്. അബൂബക്കറുല്‍ വര്‍റാക്ക് (റ) ഈ മാസങ്ങളെ ഉപമിക്കുന്നത് ഇങ്ങനെയാണ്: റജബ് കാറ്റിനെപ്പോലെയും ശഅ്ബന്‍ മേഘത്തെപ്പോലെയും റമളാന്‍ മഴയെപ്പോലെയുമാണ്.  അഥവ ശക്തിയായി ആർത്തിരബി വരാൻ പോവുന്ന വലിയൊരു പേമാരിയുടെ മുൻപ് ഉള്ള സജ്ജികരിക്കലാണ് കാറ്റും മേഘവും ഇപ്രകാരം മാസങ്ങളുടെ അധിപനും പുണ്യങ്ങളുടെ പൂക്കാലവുമായ റമളാനിനെ സ്വീകരിക്കാൻ മുൻപുള്ള രണ്ട് മാസത്തിലും സൽകർമ്മങ്ങൾ കൊണ്ട് തയ്യാറാവണമെന്നാണ് ഉപര്യുക്ത വാചകം അറിയിക്കുന്നത്. 
        നൂഹ് നബിയുടെ കപ്പലുമായി ഈ മാസത്തിന് ബന്ധമുണ്ട് നബി തങ്ങൾ പറയുന്നു നൂഹ് നബിയെ അല്ലാഹു കപ്പലിൽ ചുമന്നത് റജബിലാണ്. ആറു മാസം അവരെയും അനുയായികളെയും കൊണ്ട് അത് സഞ്ചരിച്ചു . 
        ഇസ്ലാമിലെ വളരെ മര്‍മ്മ പ്രധാനമായ കര്‍മ്മമാണല്ലോ അഞ്ചു നേരത്തെ നിസ്‌ക്കാരം. ഇത് നിര്‍ബന്ധമാക്കിയതും ഈ മാസത്തിലാണ് എന്ന പവിത്രമായ ശ്രേഷ്ഠതയും ഇതിനുണ്ട്. ഇതിന് നിമിത്തമായ തിരുനബിയുടെ ആകാശാരോഹണ യാത്രയും റബ്ബിനോടുള്ള സംഭാഷണവും അങ്ങനെ പല അത്ഭുത സംഭവങ്ങളും റജബ് മാസത്തിലാണ്. അത് കൊണ്ട് തന്നെ നിസ്‌ക്കാരത്തിന്റെ വാര്‍ഷികമായിട്ടാണ് ഓരോ റജബും നമ്മിലേക്ക് ആഗതമാവുന്നത്. ബുറാഖ് എന്ന പ്രത്യേക വാഹനത്തിലായിരുന്നു ജിബ്രീരീലു(അ) മൊത്ത് പ്രവാചകന്റെ ആകാശാരോഹണ യാത്ര. പല സ്ഥലങ്ങളും കണ്ടു. നബിമാരുമായി ഒത്തുകൂടി അവര്‍ക്ക് ഇമാമായി നിസ്‌ക്കരിച്ചു. സിദ്‌റത്തുല്‍ മുന്‍ത്വഹയടക്കം പല സംഭവങ്ങളും ദര്‍ശിച്ചു. അല്ലാഹുവിന്റെ സമീപത്ത് എത്തി നിസ്‌ക്കാരം സമ്മാനമായി ലഭിച്ചു. അത് കൊണ്ട് തന്നെ വിശ്വാസിയുടെ മിഅ്‌റാജാണ് നിസ്‌ക്കാരം. റജബുമാസം 27ന് (മിഅ്‌റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. മിഅ്‌റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി(റ) തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്‌യാഇല്‍ പറയുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും റജബ് 27ന് നോമ്പനുഷ്ഠിച്ചാല്‍ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്‍കും. അബൂഹുറൈറ(റ)വില്‍ നിന്ന് അബൂമൂസാ മദീനി(റ) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
സല്‍മാനുല്‍ ഫാരിസി(റ) ഉദ്ധരിക്കുന്നു: റസൂല്‍(സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു: 'റജബ് മാസത്തില്‍ ഒരു രാപ്പകലുണ്ട്. വല്ലവരും അന്നത്തെ പകല്‍ നോമ്പുഷ്ഠിക്കുകയും രാത്രിയില്‍ സുന്നത്തുകളുമായി കഴിയുകയും ചെയ്താല്‍ അത് നൂറ് വര്‍ഷത്തെ വ്രതത്തിന് തുല്യമായിരിക്കും. അത് റജബ് ഇരുപത്തേഴാണ്.  റജബിലെ നോമ്പുമായി ബദ്ധപ്പെട്ട ഒരു സംഭവം ഇപ്രകാരം കാണാം
ഒരിക്കൽ പ്രകാശത്താൽവെട്ടിത്തിളങ്ങുന്ന ഒരു പർവ്വതത്തിലൂടെ സഞ്ചരിക്കുമ്പോൾ ഈസാനബി(അ) അല്ലാഹു
വിനോട് പറഞ്ഞു: അല്ലാഹുവേ, ഈ പർവ്വതത്തെ എന്നോട്സംസാരിപ്പിച്ചാലും! പർവ്വതം ചോദിച്ചു: യാ റൂഹല്ലാഹ്, താങ്ക
ളെന്താണ് ഉദ്ദേശിക്കുന്നത്? മറുപടി: നീ നിന്റെ വിവരങ്ങൾഎന്നോട് പറഞ്ഞു തന്നാലും! പർവ്വതം പറഞ്ഞു: എന്റെ
ഉൾഭാഗത്ത് ഒരു മനുഷ്യൻ ജീവിച്ചിരിപ്പുണ്ട്. അപ്പോൾഈസാനബി(അ) അല്ലാഹുവിനോട് ആ മനുഷ്യനെ പുറ
ത്തെത്തിക്കാൻ തേടുകയും അതു പ്രകാരം പർവ്വതം പിളരുകയും നല്ല സുമുഖനായ ഒരാൾ പുറത്തു വരികയും ചെയ്തു.അയാൾ പറഞ്ഞു: ഞാൻ മൂസാനബി(അ)യുടെ സമുദായത്തിൽ പെട്ടവനാണ്. മുഹമ്മദ് നബിയുടെ സമുദായത്തിൽഉൾപ്പെടാൻ വേണ്ടി ഞാൻ അല്ലാഹുവിനോട് ആയുസ്സിനെതേടിയിരുന്നു. ഇപ്പോൾ അറുനൂറു വർഷമായി ഞാൻ ഈപർവ്വതത്തിൽ അല്ലാഹുവിനെആരാധിച്ചുകൊണ്ടിരിക്കുന്നു. ഈസാനബി(അ) അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹുവേ, ഭൂമി ലോകത്ത് ഇദ്ധേഹത്തെക്കാൾ മഹത്വമുള്ളആരെയെങ്കിലും നീ സൃഷ്ടിച്ചിട്ടുണ്ടോ? മറുപടി: മുഹമ്മദീയ സമുദായത്തിൽ നിന്ന് ആരെങ്കിലും റജബിലെ ഒരു ദിവസംനോമ്പെടുത്താൽ അവൻ എന്റെ അടുക്കൽ ഇദ്ദേഹത്ത
ക്കാൾ മഹത്വമുള്ളവനാണ്. (നുസ്ഹതുൽ മജാലിസ്:1-159)ഉമര്‍ (റ), ഇബ്‌നു ഉമര്‍ (റ), ആഇശ (റ)  എന്നിവരെല്ലാം റജബ് മാസത്തില്‍ ഉംറ ചെയ്തിരുന്നു.
ഇങ്ങനെ നിരവധി പുണ്യങ്ങള്‍ ഈ മാസത്തിനുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍