ഇന്ത്യയുടെ ആത്മീയ ചക്രവർത്തി     അജ്മീർ ഖാജാ (റ)

മുനീർ അഹ്സനി ഒമ്മല
------------------------

ഹി:537 ന് ഇറാനിലെ സഞ്ചര് ഗ്രാമത്തില്‍ജനനം.സയ്യിദ് കുടുംബം. പിതാവ്ഗിയാസുദ്ദീന്‍(റ).വംശപരമ്പരയിലെആദ്യത്തെയാള്‍ പേര്‍ഷ്യയിലെ’ചിശ്ത്’
ഗ്രാമക്കാരനായത് കൊണ്ട് അതിലേക്ക്ചേര്‍ത്തി ’ചിശ്തി’എന്ന്
വിളിക്കപ്പെടുന്നു.ചിശ്തിയ്യത്വരീഖതും ഇങ്ങനെ ഉണ്ടായതാണ്..കുട്ടിക്കാലത്ത് കുടുംബംഖുറാസാനിലെനൈസാപൂരിലേക്ക്താമസം മാറ്റി.പതിനൊന്നാം വയസ്സിൽ പിതാവ് ഈ ലോകത്ത് നിന്നും വിട ചൊല്ലി .ഒരിക്കൽ തോട്ടത്തിൽ വെള്ളം നനക്കുമ്പോള്‍  ശൈഖ് ഇബ്റാഹീം 
അവിടെ കയറിവന്നു.അദ്ദേഹത്തെ സ്വീകരിച്ച ഖാജ പഴങ്ങളും മറ്റും നല്‍കി ആദരിച്ചു. ഈ സംഭവം ഖാജയുടെ ഉയര്‍ച്ചക്ക്നി ഹേതുകമായെന്ന് ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്.  സ്വീകരണത്തിൽ സംതൃപ്ത്തനും സന്തോഷവാനുമായ ആഗതന്‍‍ തന്റെ സഞ്ചിയിൽ നിന്ന് ഒരു പഴമെടുത്ത് ഖാജക്ക് നൽകി അത് കഴിച്ചതിന് ശേഷം ആത്മീയ പരമായി ഖാജയിൽ  ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. ഭൗതിക താല്പര്യങ്ങളും ആഡംബരവും ഒഴിവാക്കി പൂർണ്ണമായി ആത്മീയതയിലധിഷ്ഠിത ജീവിതത്തിലേക്ക്പ്രവേശിച്ചഖാജയെയാണ്ലോകംദർശിച്ചത്. ശേഷംലോകസഞ്ചാരംതുടങ്ങി.ബഗ്ദാദ്,ഈജിപ്ത്, തുര്‍ക്കി,നൈസാപ്പൂര്‍,സമര്‍ഖന്ദ് വഴിബുഖാറയിലെത്തി.അവിടെകുറച്ചുനാൾമൗലാനാ നിസാമുദ്ദീൻ ബുഖാരിയുടെശിഷ്യത്വംകരസ്ഥമാക്കി.ശേഷം 20 വര്‍ഷം ഈജിപ്തിൽ ഉസ്മാൻഹാറൂനി(റ)യുടെ ശിക്ഷണം.
അവരെ ബൈഅത്ത് ചെയ്ത് സ്ഥാനവസ്ത്രം  സ്വീകരിച്ച് പ്രസിന്ധമായ ചിശ്തി ത്വരീഖത്തില്‍ പ്രവേശിച്ചു. ഖാജാ(റ) പിന്നീട് നൂഹ് നബിയുടെ കപ്പല്‍ കരക്കടിഞ്ഞ ജൂദി പര്‍വതത്തിലെത്തി. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുമായി കണ്ടുമുട്ടി. ആ ജ്ഞാന ജ്യോതിസിൽ  നിന്നും ആത്മജ്ഞാനം സ്വന്തമാക്കികൊണ്ട് ഏഴ് മാസത്തോളം കഴിഞ്ഞുകൂടി. ശൈഖ് ശിഹാബുദ്ധീൻ
സുഹ്റവർദി(റ)വിനെ പോലെയുള്ള ആത്മജ്ഞാനികളെ കണ്ട് മുട്ടുകയും ആശിർവാദങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.ബിംബാരാധനയുടെ
ഈറ്റില്ലമായിമുരടിച്ചിരുന്ന ഇന്ത്യന്‍ജനതയ്ക്ക് സത്യപ്രകാശം
പകര്‍ന്നു കൊടുക്കാന്‍ തിരുനബിയുടെ നിർദേശപ്രകാരംഹിന്ദുസ്ഥാനിലെത്തിയഉന്നതവ്യക്തിത്വമായിരുന്നുസ്മര്യപുരുഷൻ.        തിരുനബി(സ്വ)യുടെഉള്‍വിളിയെന്നോണം വിശുദ്ധ റൗളാ ശരീഫിലെത്തിയ
ഖാജാ തങ്ങൾ ഉറക്കിലായിരിക്കെ സ്വപ്നദർശനമുണ്ടായി തിരുനബി (സ്വ)പറഞ്ഞു:നിങ്ങള്‍ ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അവിടെയുള്ള അന്ധകാരങ്ങള്‍ അകറ്റി വിശ്വാസത്തിന്റെ വെളിച്ചം പകരുകതാങ്കളുടെ വാസസ്ഥലവുംഅന്ത്യവിശ്രമവുംഅവിടെത്തന്നെയാണ്.
    തിരുദൂതരുടെ നിർദ്ദേശം കേട്ട മാത്രയിൽഉടൻ യാത്ര തിരിച്ചു. കൂടെ40 പേരുമുണ്ടായിരുന്നു.അവർ ഇന്ത്യയിൽ പ്രവേശിച്ചു . അന്ധകാരത്തിലും ബഹുദൈവാരാധനയിലും അകപ്പെട്ട ഇന്ത്യൻ ജനതയിൽ സത്യദീപം തെളിച്ചു . പതിയെ ഖാജയുടെ നേതൃത്വത്തിൽ ഇസ്ലാമിക പ്രബോധനം ആരംഭിച്ചു . ആദ്യ പ്രബോധനം ഡൽഹിയിലായിരുന്നു. ചില കാരണങ്ങളാൽ മുസ്ലിംകളും ഹിന്ദുക്കളും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്ത സമയമായിരുന്നു. പക്ഷെ ഖാജ (റ)യുടെ പക്വമായ ഇടപെടലും മാതൃകാ ജീവിതവും അവിൽ പുത്തനുണർവേകി പലരും സത്യസരണിയിൽ ആകൃഷ്ടരായി കടന്നു വന്നു പിന്നീട്  തന്റെ പ്രധാന മുരീദായ ഖുതുബുദ്ദീൻ ബഖ്ത്തിയാർ കാക്കി (റ)വിനെ ഡൽഹിയിലെ പ്രതിനിധിയായി നിയമിച്ചു. ആത്മീയധൈര്യവും സത്യസന്ധതയും കൈമുതലാക്കി മത പ്രബോധനം നടത്താൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.  അങ്ങനെ ഖാജാ (റ) അജ്മീറിലേക്ക് പ്രയാണമാരംഭിച്ചു. പൃഥ്വിരാജായിരുന്നു അജ്മീർ ഭരണാധികാരി. അജനാമി എന്നു പേരുള്ള ഒരു ഭരണാധികാരി സംവിധാനിച്ചു നിർമിച്ചതാണ് അജ്മീർ പട്ടണം. ഈ പുരാതന പട്ടണത്തിന്റെ ചില അവശിഷ്ടങ്ങൾ താരാഘഡ് പർവതത്തിന്റെ താഴ് വരയിൽ ഇന്നും കാണപ്പെടുന്നുണ്ട്.വിജ്ഞാനസമ്പാദനത്തിനും, ആത്മീയോൽക്കർഷത്തിനും വേണ്ടിയുള്ള ഏറെക്കാലത്തെ ദീർഘ യാത്രക്ക് ശേഷം ഹിജ്റ 561 മുഹർറം പത്തിനാണ് ഖാജാ മുഈനുദ്ദീൻ ചിശ്തി (റ) അജ്മീറിൽ എത്തിയത്. അവിടെ എത്തിയയുടൻഅവിടുത്തെ വിജന പ്രദേശത്തെ  മരച്ചുവട്ടിൽ അവർ ഇരുന്നു.  ഈ മരച്ചുവട് രാത്രി സമയങ്ങളിൽ പൃഥി രാജന്റെ ഒട്ടകങ്ങൾ താമസിക്കുന്ന സ്ഥലമായിരുന്നു. ഒട്ടകങ്ങളെ മേയ്ക്കുന്നവർക്ക് ഖാജയുടെ ഈ ഇരുത്തം ഒട്ടും ഇഷ്ടപ്പെട്ടില്ല. രോഷാകുലരായ അവർ അവിടെ നിന്ന് എഴുന്നേറ്റു പോകാൻ ഖാജാ മുഈനുദ്ദീൻ (റ) വിനോട് ആവശ്യപ്പെട്ടു. അവർ പലവിധ അസഭ്യങ്ങളും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ഖാജാ  (റ)പറഞ്ഞു : ശരി, ഞങ്ങൾ പോയ്ക്കൊള്ളാം ; ഒട്ടകങ്ങൾ അവിടെ കിടക്കട്ടെ .ശേഷം അനാസാഗർ തീരത്തെത്തി താമസമാക്കി. രാവിലെ അവിടെ ശൈഖവറുകളുടെ കറാമത്തെന്നോണം മരച്ചുവട്ടിൽ കെട്ടിയിട്ട ഒട്ടകങ്ങളൊന്നും എണീക്കാൻ കൂട്ടാക്കുന്നില്ല. അവർ എത്ര ശ്രമിച്ചിട്ടും ഫലമൊന്നുമില്ല അപ്പോൾ  കാര്യം പിടിക്കിട്ടി ഇന്നലെ ഒട്ടകത്തെ കെട്ടിയിടാൻ മരച്ചുവട്ടിൽ വന്നപ്പോൾ അവിടെ ഉണ്ടായ മഹാനായ ആ വ്യക്തിയെ ഏഴുന്നേൽപ്പിച്ച സമയം അദ്ധേഹം പറഞ്ഞത് ഒട്ടകം അവിടെ കിടക്കട്ടെയെന്നാണ് അത് കൊണ്ടാണിത് സംഭവിച്ചത് വിഷയം ഗൗരവപൂർവ്വം പൃഥ്വിയെ ധരിപ്പിച്ചു. പിന്നീട് ഭയചകിതനായാണ് അയാളെ കണ്ടത്. തന്റെ അധികാരവും പ്രതാപവുമെല്ലാംഅവസാനിക്കാറായെന്ന് അയാൾ കണക്ക്ക്കൂട്ടി.
       അനാസാഗർ തടാകത്തിന്റെ തീരത്ത് അവർ തമ്പടിക്കുകയും ആരാധനകൾ നിർവഹിച്ചും പോന്നു ആവശ്യത്തിന് വേണ്ട വെള്ളമെടുത്തിരുന്നത് പ്രസ്തുത തടാകത്തിൽ നിന്നായിരുന്നു. ഇത് ഇഷ്ട്ടപ്പെടാത്ത വിരോധികൾ പൃഥ്വിയോട് പരാതിപ്പെട്ടു . ക്ഷുഭിതനായ അയാൾ അവരോട് മാറി പോവാൻ ആവശ്യപ്പെട്ടു ശൈഖവറുകൾ ഒന്നും പറയാതെ അവിടെ തന്നെ നിലയുറപ്പിച്ചു. തടാകത്തിൽ നിന്ന് വെള്ളമെടുക്കന്നത് തടയാനും മറ്റും ഒരു മാരണക്കാരനെ തയ്യാറാക്കി കൊട്ടാരത്തിലെത്തിച്ചു. ഒരു പാട് പേരെ തടാകത്തിന് ചുറ്റും നിർത്തി പക്ഷെ അല്ലാഹുവിന്റെ സഹായത്താൽ ഖാജ (റ)വിന്റെ ഒരു ശിഷ്യൻ അവരുടെ കണ്ണ് വെട്ടിച്ച് ഒരു പാത്രം വെള്ളം കോരിയെടുത്തു . ഉടനടി അനാസാഗർ വറ്റിവരണ്ടു മാത്രമല്ല സമീപത്തുള്ള കിണറുകളും വറ്റി . ഇത് കണ്ടവരെല്ലാം സ്തബധരായി . മാരണക്കാരന് ഒരു വിധേനയുംഇവരെപരാജയപ്പെടുത്താൻകഴിഞ്ഞില്ല ,എല്ലാവരും മാപ്പപേക്ഷിച്ചു  ശൈഖവറുകൾ പാത്രത്തിലെ വെള്ളം തടാകത്തിലൊഴിക്കാൻ പറഞ്ഞു. ഒഴിക്കേണ്ട താമസം തടാകം നിറഞ്ഞ് കവിഞ്ഞു കിണറുകളെല്ലാം പൂർവ്വസ്ഥിതിയിലായി. ഇതോടെ ശൈഖവറുകൾക്ക് അജ്മീറിൽ ആദരണീയ വ്യക്തിത്വമായി മാറി
പലരും സത്യമതത്തിൽ അണിച്ചേർന്നു .
ശേഷം പല പരീക്ഷണങ്ങളും നടത്തി എല്ലാം പരാജയം അവസാനം മാരണക്കാരൻ അജയ്പാൽ കലിമ ചൊല്ലി ഇസ്ലാം സ്വീകരിച്ചു പിന്നീട്  .സുൽത്താൻ ഗോറിയും പൃഥീരാജനും തമ്മിലുള്ള ഘോരമായ യുദ്ധം അരങ്ങേറി. പൊടിപടലങ്ങൾ കൊണ്ട് അന്തരീക്ഷം മ്ലാനമുഖമായിരിക്കുന്നു. ആർക്കും ഒന്നും കാണാൻ പറ്റാത്ത അവസ്ഥ! ഏറ്റുമുട്ടൽക്കിടയിലും വാളിന്റെ, പരിചയുടെ മൂർക്ക നാദങ്ങൾ അലയടിക്കുന്നു .ഒടുവിൽ, ശത്രുക്കൾ പരാജയം സമ്മതിച്ച് പിന്തിരിഞ്ഞോടി. പൃഥ്വിരാജന്റെ സൈന്യാധിപനും രാജാക്കന്മാരും കൊല്ലപ്പെട്ടു.
സുൽത്താൻ ഗോറിയുടെ സൈന്യം പൃഥ്വി രാജനെപിടിച്ച്ബന്ധനസ്ഥനാക്കി
അങ്ങനെപൃഥ്വി കൊല്ലപ്പെട്ടു.ഖാജാ ഇന്ത്യൻസുല്‍ത്താനായി മാറി.ഇന്ത്യയിൽപലദിക്കുകളില്‍ ഇസ്ലാമികനേതൃത്വത്തിന്ഖലീഫമാരെവച്ചു.ബഖ്തിയാര്‍കാക്കിയാണ്പ്രഥമഖലീഫ.മഹാനവറുകള്‍വിശദീകരിക്കുന്നു. ഇരുപത് വര്‍ഷക്കാലംശൈഖവര്‍കള്‍ക്ക് ഞാൻ സേവനം ചെയ്തു.അക്കാലയളവില്‍ ഒരിക്കൽ പോലുംഒരാളോടും കോപിക്കുന്നത് ഞാൻ
കണ്ടിട്ടില്ല. അധിക സമയവും കണ്ണ്
ചിമ്മിയിരിക്കുന്നതായിരുന്നു
അവിടുത്തെ സ്വഭാവം.
            സുല്‍ത്വാനുല്‍ ഹിന്ദ് , ഗരീബ് നവാസ് ,അത്വാഉറസൂല് , തുടങ്ങിയ അപര നാമങ്ങളാല്‍വിശ്രുതരായ ഖാജാ മുഈനുദ്ദീന്‍ചിശ്ത്തി, ഹിജ്റ 633 റജബ് ആറിന് ദീപ്തമായ അവിടത്തെ സരണി ബാക്കിവെച്ച് കണ്‍മറഞ്ഞു.അന്നേ ദിവസം
പൂര്‍ണമായും വാതിലടച്ചു കഴിയുകയായിരുന്നു.വാതില്‍ തുറന്നുനോക്കിയപ്പോള്‍ പുറത്ത് കാത്തിരുന്ന സ്‌നേഹജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നെറ്റിത്തടത്തില്‍ പ്രകാശത്താല്‍ എഴുതപ്പെട്ട ഒരു ലിഖിതമായിരുന്നു. ഹാദാ ഹബീബുല്ലാഹി, മാത്ത ഫീ ഹുബ്ബില്ലാഹ് (അല്ലാഹുവിന്റെ ഹബീബ് ഇതാ, അവന്റെ പ്രീതിയിലായി മരിച്ചിരിക്കുന്നു.) 
            ജീവിതത്തിലെന്നപോലെ മരണശേഷവുംഅദ്ദേഹംപാവപ്പെട്ടവര്‍ക്കുംബുദ്ദിമുട്ടനുഭവിക്കുന്നവര്‍ക്കുംആശ്രയമാണ്. മുകള്‍ഭരണാധികാരികളും ഡല്‍ഹിസുല്‍ത്താന്മാരും അനുഗ്രഹം തേടിദര്‍ഗശരീഫിലെത്താറുണ്ടായിരുന്നു.ഇന്നുംഇന്ത്യയുടെഭരണമേറ്റെടുക്കുന്നവരെല്ലാം അവിടെ ചെന്ന് അനുഗ്രഹം തേടാറുണ്ട്. 
            

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍