ഭൗതീകജീവിതംധന്യമാക്കിയ പി എം കെ ഉസ്താദ്


പി എം കെ എല്ലാവർക്കും സുപരിചിതനാമം.  കൂടുതൽ വിശദികരിക്കേണ്ട ആവശ്യമില്ല സ്വജീവിതം  പ്രബോധന മേഖലയിൽ അടയാളപ്പെടുത്തിയ ചുരുക്കം ചിലരിൽ പ്രധാനി. ഭൗതിക ജീവിതത്തിലെ തന്റെ അമൂല്യ നിമിഷങ്ങൾ സൽ പ്രവർത്തനങ്ങൾ കൊണ്ട് സായൂജ്യമടഞ്ഞ് റബിന്റെ സവിധത്തിലേക്ക് യാത്രയായ മഹാമനീഷി പി എം കെ ഫൈസി ഉസ്താദ് മോങ്ങം.
        അൽ ഇർഫാദ് മാസികയിലൂടെയാണ് ഉസ്താദിനെ ആദ്യമായി അറിയുന്നത് , പ്രബോധന പ്രവർത്തനങ്ങൾ  ഊർജിതമാക്കാൻ പി എം കെ ഉസ്താദിന്റെ നേതൃത്വത്തിൽ 1984 ൽ തുടക്കം കുറിച്ച മാസികയാണ് അൽ ഇർഫാദ്. സമൂഹത്തിൽ ഉസ്താദും ഇർഫാദും നടത്തിയ മഹത്തായ സേവനം വിലമതിക്കാനാവാത്തതാണ്. ഇസ്ലാമിനെ എതിർക്കുന്ന കക്ഷികളുടെ പൊള്ളയായ വാദങ്ങളെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുകയും യതാർത്ഥ്യത്തെ വിശകലനം ചെയ്യുകയും ചെയ്തു. ഉസ്താദിനെ ഇർഫാദിലൂടെ അറിഞ്ഞത് മുതൽ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചു . നിരവധി ക്ലാസുകളിൽ പങ്കെടുത്തു.  വഫാത്തിന്റെ തൊട്ട് മുൻപായിരുന്നു അവസാനമായി പങ്കെടുത്തത്. വെണ്ണക്കോട് എംഡിഎസിൽ  തന്നെയായിരുന്നു ക്ലാസ്. നേരിട്ട് പരിചയപ്പെട്ടപ്പോൾ ആ വലിയ പണ്ഡിത മനീഷി വാത്സല്യത്തോടെ സംസാരിച്ചു. പാലക്കാട് ജില്ലക്കാരനാണെന്നറിഞ്ഞപ്പോൾ പ്രത്യേകിച്ച് അട്ടപ്പാടി സ്വദേശിയാണെന്ന് പറഞ്ഞപ്പോൾ ഏറെ നേരം സംസാരിച്ചു. പ്രബോധന മേഖലയെ പറ്റി പല കാര്യങ്ങളും ഉണർത്തി. പാലക്കാട് ജില്ലയിൽ നടത്തിയ ധീര വിപ്ലവ കഥകൾ പറഞ്ഞു.
        പി എം കെ ഉസ്താദിന്റെ ക്ലാസ് കേൾക്കാൻ വളരെ ആവേശമാണ് നിരവധി ജീവിത സംഭവങ്ങൾ ലഭിക്കും. പൂർവ്വകാല കേരളീയ ചുറ്റുപാട് വളരെ ധയനീയമായിരുന്നു , ചുരുക്കം ചില പ്രദേശങ്ങൾ മാത്രമായിരുന്നു മതപരമായി ഔന്നിത്യം ഉണ്ടായിരുന്നത്. അക്കാലത്ത് പണ്ഡിതർ ഓരോ പ്രദേശങ്ങളിലും ഇറങ്ങി പ്രവർത്തിച്ചു. മോങ്ങം ഉസ്താദ് പലയിടങ്ങളിലും പോയി സ്വന്തം ചിലവിൽ മത പ്രഭാഷണങ്ങൾ നടത്തി. ക്ലാസുകൾ സംഘടിപ്പിച്ചു. സദസ്സിൽ വന്നെത്തുന്നവർക്ക് ഇസ്ലാമിന്റെ സുന്ദര അധ്യാപനങ്ങൾ പറഞ്ഞ് കൊടുത്തു. തീരെ ഇസ്ലാം എത്താത്ത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് മതപരമായ കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. അവരെ സംസ്കരിച്ചെടുത്തു. ഇങ്ങനെ പി എം കെ ഉസ്താദ് സംസ്കരിച്ച എത്രയെത്ര പ്രദേശങ്ങളുണ്ട് നമ്മുടെ കേരളത്തിൽ. കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ അവരുടെ പ്രബോധനം എത്തിയിട്ടുണ്ട്. മുസ്ലിംങ്ങളിൽ മാത്രമല്ല സർവ്വരിലും പ്രബോധനം നടത്തി ആയിരകണക്കിന് പേർ ആനാവിൻതുമ്പിൽ നിന്ന് തൗഹീദിന്റെ വാചകം ഉരുവിട്ട് സത്യസരണിയിലേക്ക് കടന്നു വന്നിട്ടുണ്ട്. ആരെയും നിർബന്ധിപ്പിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തിട്ടില്ല. അവിടുത്തെ പ്രഭാഷണങ്ങളിൽ നിന്നും ഇടപെടലിൽ നിന്നും ആകൃഷ്ടരായി മത പരിവർത്തനം നടത്തിയവരാണ്.
    യാത്ര വേളകളിൽ ഉസ്താദിന്റെ സഹയാത്രികർ അന്യ മതസ്തരാവും അവരോട് കുശലാന്വേഷണങ്ങൾ നടത്തും സൗഹൃദം പങ്കിടും  സംസാരത്തിൽ ' ചിലർ ആകൃഷ്ടരാകും ചിലർ സത്യം മനസ്സിലാക്കി സത്യസരണിയിലേക്ക് കടന്നു വരും . ഒരിക്കൽ ട്രൈൻ യാത്രയിലായിരിക്കെ സഹയാത്രികരായി നാല് ഫാദർമാരെ കിട്ടി.   ഇടയിൽ വെച്ച് ഒരു യാത്രികൻ ശർദ്ദിച്ചു അത് ഒരു അച്ചന്റെ ളോഹയിലായി അദ്ധേഹം ആക്രോഷിച്ചു. കിട്ടിയ അവസരം ഉസ്താദ് സംസാരിച്ചു ഫാദറിനെ ശാന്തമാക്കി വീണ്ടും സംസാരം നീണ്ടു പോയി അഞ്ചു പേരും നല്ല സൗഹൃദം പങ്കിട്ടു ചർച്ചകൾക്കിടയിൽ ഉസ്താദ് മദ്യത്തിനെ കുറിച്ച് സംസാരിച്ചു. ഉസ്താദിന്റെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാതെയായപ്പോൾ നമ്പറുകൾ കൈമാറി അന്വേഷണം നടത്തിയിട്ട് വിളിച്ച് പറയാമെന്നായി .പിന്നീട് അതിൽ രണ്ട് ഫാദർമാർ ഉസ്താദിനെ വിളിക്കുകയും കോഴിക്കോട് ഇർഫാദ് ഓഫീസിലെത്തി സംസാരിച്ചു ,നിങ്ങളുടെ സംശയത്തിന് വ്യക്തമായ മറുപടി ഞങ്ങളുടെ അന്വേഷണത്തിൽ ലഭിച്ചിട്ടില്ല. അതിനാൽ ഞങ്ങൾ സത്യ പ്രസ്ഥാനത്തിലേക്ക് വരികയാണ് ഇരുവരും നേർവഴിയിലേക്കെത്തി. ഇങ്ങനെ എത്ര സംഭവങ്ങൾ .
           ഉസ്താദിന്റെ കൈവശം ഉണ്ടായിരുന്ന ഖുർആൻ പരിഭാഷ ഒരിക്കൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വാങ്ങി കൊണ്ട് പോയി ശെൽഫിൽ സൂക്ഷിച്ചു. ഉദ്യോഗാർഥിയായ മകൾ കണ്ടയുടൻ അത് മുഴുവനും വായിച്ചു സത്യം ഉൾകൊണ്ടു. മാതാപിതാക്കളുടെ സമ്മതം വാങ്ങി പരിശുദ്ധ ഇസ്ലാമിലേക്ക് . പാലക്കാട് നിന്ന് കോഴിക്കോടെത്തി സത്യപാതയിലെത്തിയ ഒരു വിദ്യാർത്ഥിനിയുടെ കഥ ഉസ്താദ് എപ്പോഴും പറയാറുണ്ട്. സംഭവം പ്രബോധന തുടക്കകാലത്തെ മതപ്രഭാഷണം പാലക്കാട് നടക്കുകയാണ്. അയൽ വീട്ടുകാരിയായ വിദ്യാർത്ഥിനി വീട്ടിൽ നിന്ന് പ്രഭാഷണം ശ്രദ്ധാപൂർവം ശ്രവിച്ചു. വീട്ടിൽ ആ കുട്ടിക്ക്  അച്ചൻ മാത്രമേയുള്ളു അമ്മ നേരത്തെ മരിച്ചു .കള്ള് കുടിയനായ പിതാവ് ദിവസവും രാത്രി അവളെ അക്രമിക്കലാണ് പതിവ്. ദു:ഖവും വേദനയും നിരാശയും എല്ലാം സഹിക്കെട്ടിരിക്കുമ്പോഴാണ് സമാധാനത്തിന്റെ വെള്ളരിപ്രാവായി മുസ്ലിയാരുടെ പ്രഭാഷണം കേൾക്കുന്നത് , വശ്യമായ രീതിയിൽ ലളിതമായുള്ള അവതരണം അവളിൽ സമാധാനത്തിന്റെയും ശാന്തിയുടെയും പ്രഭ വിതറി , പ്രഭാഷണം ഉൾക്കൊണ്ട ആകുട്ടി പി എം കെ ഉസ്താദിനെ തേടി പിടിച്ച് കോഴിക്കോട്ടെത്തി . തന്റെ ആവലാതിയും പ്രശ്നങ്ങളും പറഞ്ഞു എല്ലാം ആശ്വസിപ്പിച്ചു അവസാനം അവൾ സത്യ മതത്തിലേക്കെത്തി . ഇങ്ങനെയുള്ള നിരവധി സംഭവങ്ങൾ ആ പണ്ഡിത മനീഷിയുടെ ധന്യ ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കാൻ കഴിയും ഈ സംഭവങ്ങളെല്ലാം ഉസ്താദിൽ നിന്ന് നേരിട്ട് കേട്ടതാണ്. മിഷ്നറിമാർ എന്നും ഭയപ്പാടെയാണ് അവരെ കണ്ടിരുന്നത്. അവിടുത്തെ വിയോഗത്തിൽ എല്ലാവരും വിങ്ങിപൊട്ടുമ്പോഴും മഞ്ചേരിയിലുള്ള മർകസുൽ ബീഷാറ അടക്കമുള്ള മിഷ്നറി സംഘം സന്തോഷം പങ്കുവെക്കുകയായിരുന്നു
          ആതുരസേവന വൈജ്ഞാനിക മേഖലകളിൽ ഉസ്താദിന്റെ സാന്നിധ്യവും പ്രവർത്തനവും നമുക്കൊരു മാതൃകയാണ്. പ്രഭാഷണങ്ങൾക്ക് പുറമേ മികച്ചൊരു എഴുത്തുകാരനായിരുന്നു ഉസ്താദ് . അവിടുത്തെ കൈപിടിയിൽ നിന്ന് നിരവധി ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. അവസാനം കാലത്ത് പുറത്തിറങ്ങിയ  മുഹമ്മദ് മുസ്ഥഫ (സ) എന്ന കൃതി വളരെ ഹഠാദാകർശിച്ചു. വായനക്കാരന്റെ മനസ്സും ഹൃദയവും പിടിച്ചെടുത്ത ഗ്രന്ഥം. തിരുദൂതർ (സ) യുടെ ചരിത്രത്തിന്റെ ലളിതാവതരണം. എങ്കിലും അതിന്റെ വാല്യ ങ്ങൾ പൂർത്തിയാക്കാൻ നിൽക്കാതെ ആ ജ്ഞാന ജ്യോതിസ് നാഥന്റെ വിളിക്കുത്തരം നൽകി യാത്രയായി. 2012 ജൂൺ 5 ന് (റജബ് 14) ആയിരുന്നു ആ വിടവാങ്ങൽ. ആ മഹാമനീഷിയുടെ ദറജ നാഥൻ ഉയർത്തട്ടെ ആമീൻ
✒മുനീർ അഹ്സനി ഒമ്മല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍