www.lightofislamiblogspot.com
മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു . ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതലോകജനതയെമനസ്സിലാക്കുകയാണ്ജലദിനാചരണത്തിന്റെ ലക്ഷ്യം.
ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു..
ജലം അത് ജീവനാണ് ജലം അത് വായു ആണ് അതില്ലെങ്കിൽ ഒന്നുമില്ല അത് അമൂല്യമാണ് ഓർക്കുക ഇനി ഒരു
മഹായുദ്ധമുണ്ടെങ്കിൽ അത് ജലത്തിന് വേണ്ടിയായിരിക്കും. അതില്ലാതിരിക്കാൻ നമുക്ക്പ്രാർത്ഥിക്കാം, പ്രവർത്തിക്കാം. ജലം അമൂല്യമാണ് വെള്ളമില്ലെങ്കില്‍ മരണമാണ്..
പെട്രോള്‍ വിലപോലെ വെള്ളത്തിന്‍െറ വിലയും കുതിച്ചുയരുന്ന നാളുകൾവിദൂരമല്ലെന്നഓര്‍മ്മപ്പെടുത്തിയാണ് ഓരോ ദിനവും കടന്നുപോകുന്നത്.
തകിടം മറിഞ്ഞുകൊണ്ടിരിക്കുന്ന
കാലാവസ്ഥയും നിയന്ത്രണമില്ലാത്ത പ്രകൃതി ചൂഷണവും വെള്ളമില്ലാത്ത ഒരു
കാലത്തേയ്ക്ക്നമ്മളെക്കൊണ്ടെത്തിക്കുമെന്നതില്‍ സംശയമില്ല. മഴക്കാലവും
വേനല്‍ക്കാലവും തമ്മില്‍
വിവേചിച്ചറിയാന്‍ മാത്രം വലിയ
വ്യത്യാസങ്ങൾഇല്ലാതായിക്കൊണ്ടിരിക്കുകയാണ് വര്‍ഷാവര്‍ഷവും.മലിനമാക്കപ്പെടുന്ന ജലത്തിലൂടെപകരുന്ന മാരക രോഗങ്ങളും മനുഷ്യരാശിനേരിട്ടുകൊണ്ടിരിക്കുന്ന വിപത്താണ്.അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളില്‍ മരണകാരണമായേക്കാവുന്ന രോഗങ്ങൾ പകരുന്നത് പ്രധാനമായും മലിനമായജലത്തിലൂടെയാണ്.
മലിനജലം കുടിയ്ക്കുന്നതുമൂലം
ലോകത്തെമ്പാടുമായി പ്രതിവര്‍ഷം 400
കോടിയാളുകള്‍ക്ക് അതിസാരം
പിടിപെടുകയും 22 ലക്ഷം പേര്
മരിക്കുകയും ചെയ്യുന്നു. കേരളത്തിലെ
തണ്ണീര്‍ത്തടങ്ങളും കിണറുകളും മറ്റുകുടിവെള്ള സ്രോതസ്സുകളുമെല്ലാം ഇന്ന്
വരള്‍ച്ചയുടെ പിടിയിലാണ്.
അവശേഷിയ്ക്കുന്ന ശുദ്ധജലം
അശാസ്ത്രീയമായി ഉപയോഗിക്കുന്നതും
ചൂണഷം ചെയ്യുന്നതും ഭാവിക്ക്
ഭീഷണിയാണ്. 2025ഓടെ ലോകത്ത്കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന രാജ്യങ്ങളില് ഇന്ത്യയും ഉണ്ടാകുമെന്ന്
പ്രവചിക്കപ്പെട്ടുകഴിഞ്ഞു.
ഈതിരിച്ചറിവ് നമുക്കുണ്ടായെങ്കില്‍
മാത്രമേ ഭാവിയിലും ദാഹമകറ്റാന്‍ നമുക്ക് ശുദ്ധജലം പ്രതീക്ഷിക്കാന്‍ അര്‍ഹതയുള്ളു. 'ആരോഗ്യഗരമായ ലോകത്തിന് ശുദ്ധജലം' എന്നതാണ്
അല്ലാഹുവിൽ നിന്ന് മാനവരാശിക്ക് ലഭിച്ച അമൂല്യ സ്വത്താണ് ജലം. അത് പ്രപഞ്ചനാഥന്റെ ഔദാര്യമെന്നോണം നമുക്ക് ലഭിച്ചതാണ്. വെറുതെ പാഴാക്കികളയാൻ പാടില്ല. ബറക്കത്തുടയ വെള്ളമെന്നാണ് ജലത്തെ ഖുർആൻ വിശേഷിപ്പിച്ചത് അല്ലാഹു പറയുന്നു :
وَنَزَّلۡنَا مِنَ ٱلسَّمَآءِ مَآءً مُّبَٰرَكًا فَأَنۢبَتۡنَا بِهِۦ جَنَّٰتٍ وَحَبَّ ٱلۡحَصِيدِ
ആകാശത്തുനിന്നു അനുഗ്രഹീതമായ വെള്ളത്തെ നാം ഇറക്കി; എന്നിട്ട് അതുമൂലം തോട്ടങ്ങളും, കൊയ്തെടുക്കപ്പെടുന്ന ധാന്യവും ഉല്‍പാദിപ്പിച്ചു.
സമാനരീതിയിലുള്ള പല നാമങ്ങളിലും ജലത്തെ പരാമർശിക്കപ്പെട്ടു. 63 തവണ ഖുർആനിൽ ജ്വലത്തെ സംബന്ധിച്ച് പറയുന്നുണ്ട്. കടുത്ത ചൂടിൽ വറ്റിവരണ്ട് കിടക്കുന്ന ഇപ്പോൾ നാം ഓർത്തിരിക്കാൻ ഖുർആൻ ഗാഭീരതയുള്ള ഒരു ചോദ്യം നമ്മോട് ചോദിക്കുന്നുണ്ട്. നാം ദിനംപ്രതി പാരായണം ചെയ്യുന്ന സൂറത്തുൽ മുൽക് അവസാനിക്കുന്നത് തന്നെ ഈ ചോദ്യത്തോടെയാണ്. പറയുക. നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്‍ പ്രവാഹ ജലം ആരാണ് കൊണ്ടുവന്നുതരിക എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?’ (അല്‍മുല്‍ക്: 30)
ഈ ചോദ്യത്തിന് വളരെയധികം കാലിക പ്രാധാന്യമുണ്ട്. നമ്മുടെ നാടും ജന-ജീവജാലങ്ങളും കൊടും വരള്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. നല്ല കാലാവസ്ഥയും വെള്ളത്തെ കുറേ ഏറെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ഭൂ പ്രകൃതിയുമുണ്ടായിരുന്ന കേരളം എല്ലാ അപ്രസക്തമാക്കിക്കൊണ്ട് വരണ്ടുണങ്ങുകയാണ്. നാടിനെ പിടിച്ച് കുലുക്കിയ പ്രളയത്തിന് ശേഷം കൊടുംവരൾച്ചയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെ നാം വില കല്പിക്കാതിരുന്നാൽ അവന്റെ പരീക്ഷണങ്ങൾ ഏറിവരും. അതിനാൽ വളരെ സൂക്ഷ്മതയോടെ ജീവിതം നയിക്കണമെന്ന വലിയ പാഠമാണ് പ്രളയവും അനന്തരം ഇപ്പോൾ ആഗതമായ വരൾച്ചയും നമുക്ക് നൽകുന്ന സന്ദേശം.
അത് കൊണ്ട് തന്നെ അമിതോപയോഗം പാടില്ല, ആവശ്യത്തിന് മാത്രം ഉപയോഗിക്കുക ഖുർആൻ പറയുന്നു: നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്‌തു കൊള്ളുക. അമിതമാക്കരുത്. നിശ്ചയമായും, അമിതമാക്കുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുകയില്ല [
അല്‍ അഅ്റാഫ്31] ആരാധനയിൽ പോലും വെള്ളം അമിതമാക്കരുതെന്ന്
നബി തങ്ങൾ പഠിപ്പിക്കുന്നു: അംഗസ്‌നാനത്തിന് കൂടുതൽ വെള്ളമുപയോഗിക്കുന്ന സഅദ്(റ)നോട് അവിടുന്ന് പറഞ്ഞു:സഅദേ എന്താണിത്, എത്രയാണ് ഉപയോഗിച്ച് കളയുന്നത്?
വുളൂഅ് ഒരാരാധനയാകയാൽ എത്ര വെള്ളവുമാവാം എന്നു തെറ്റിദ്ധരിച്ച തിരുനബി ശിഷ്യൻ വ്യക്തതക്കായി ചോദിച്ചു:
‘അമിതോപയോഗത്തിന്റെ പ്രശ്‌നം വുളൂഇലുണ്ടോ?തിരുനബി(സ്വ)യുടെ പ്രതികരണം: അതേ സഅ്ദ്, ഒഴുകുന്ന പുഴയിൽ നിന്നാണ് താങ്കൾ വുളൂഅ് ചെയ്യുന്നതെങ്കിലും അമിതവ്യയം അരുത് (ഇബ്‌നുമാജ). ഒഴുകി കൊണ്ടിരിക്കുന്ന സമുദ്രത്തിൽ നിന്നാണെങ്കിലും മൂന്നിൽ കൂടുതൽ തവണ വുളൂഇൽ അവയവങ്ങൾ കഴുകരുതെന്നാണ് അധ്യാപനം.
വുളൂഅ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് ചോദിച്ച് ഒരു അഅ്‌റാബി നബി(സ്വ)യുടെ അടുക്കൽ വന്നപ്പോൾ മൂന്നു തവണ ഓരോ അവയവും അവിടുന്ന് കഴുകി കാണിച്ചു കൊടുക്കുകയും ഇതിനേക്കാൾ അമിതമാക്കിയവൻ അക്രമിയും പരിധി ലംഘിച്ചവനുമാണെന്ന്അരുളുകയുമുണ്ടായി. ജലോപയോഗത്തിൽ മതം നൽകുന്ന പ്രധാന്യമാണ് ഇവിടെ ദർശിക്കുന്നത്. അതിനാൽ നമ്മുടെ ഉപയോഗം ക്രമാതീതമായി കുറക്കുകയും സൂക്ഷ്മതയോടെ ഉപയോഗിക്കുകയും വേണം .
സാങ്കേതികവിദ്യയും ശാസ്ത്രവും ഇത്രയേറെ വളര്‍ന്നു, പലതിനും പകരംവെക്കാന്‍നാംമറ്റുപലവസ്തുക്കളുംകണ്ടെത്തുകയുംചെയ്തു.എന്നാല്‍ വെള്ളത്തിന് പകരം വയ്ക്കാന്‍ മറ്റൊരു വസ്തു കണ്ടെത്താന്‍ ഇന്നേവരെ
മനുഷ്യബുദ്ധിയ്ക്ക് കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് ഒരു കുമ്പിൾ വെള്ളമെങ്കിലും
നമ്മിലോരോരുത്തര്‍ക്കും
കരുതിവയ്ക്കാം. ഓര്‍ക്കുക വെള്ളംജീവനാണ്,വെള്ളമില്ലെങ്കില്‍ മരണമാണ്
വളര്‍ച്ച രൂക്ഷമാവുകയും ലക്ഷകണക്കിനാളുകള്‍ കുടി വെള്ളം കിട്ടാതെ പ്രയാസപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേവല വിനോദത്തിന് വെള്ളം ദുരുപയോഗം ചെയ്യുന്നത് നീതീകരിക്കാവതല്ല. വിനോദമല്ല ജീവന്‍ നിലനിര്‍ത്താനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ്ഇപ്പോള്‍ജനങ്ങള്‍ക്കാവശ്യം.വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. ശുദ്ധജല പ്രശ്നം മുൻകാലങ്ങളില്‍ ഇന്നത്തെപ്പോലെ രൂക്ഷമല്ലാതിരുന്നിട്ടും അതിന്‍െറ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയ തലമുറ വിവേക പൂര്‍വ്വമാണ്അത് വിനിയോഗിച്ചിരുന്നതും ,സംരക്ഷിച്ചിരുന്നതും. ആ ഒരു ജീവിത രീതിയിലേക്ക് ഇന്നത്തെ തലമുറയും മടങ്ങേണ്ടിയിരിക്കുന്നു. അതിനാല്‍ ഓര്‍ക്കുക ജലം അത് ജീവനാണ്. പാഴാക്കരുത്, വെള്ളമില്ലങ്കില്‍ മരണമാണ്.
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍