Published by www.lightofislamiblogspot.com
On 20 March 10.17 Am
ലോകം ദർശിച്ച പണ്ഡിതരിൽ ഉന്നത ശീർഷകനാണ് രണ്ടാം ശാഫിഇയെന്ന നാമത്തിൽ ഖ്യാതി നേടിയ ഇമാം അബൂ സകരിയ്യ മുഹ് യദ്ധീൻ യഹ് യ ബിൻ ശറഫ് അന്നവവി(റ). അറിവിൻ്റെ മഹാനഗരമായി ദമസ്ക്കസ് രൂപാന്തരം പ്രാപിച്ച കാലത്താണ് ഇമാം നവവി(റ) ഹിജ്റ 631 മുഹറം മാസത്തിൽ ദമസ്ക്കസിലെ നവ എന്ന ഗ്രാമത്തിൽ പി റവിയെടുക്കുന്നത്. ജന്മദേശമായ നവയിലേക്ക് ചേർത്തിയാണ് നവവി എന്ന പേരിൽ പ്രസിദ്ധി നേടിയത്. ചെറുപ്രായത്തിൽ തന്നെ ഖുർആൻ പാരായണത്തിൽ അതിവ ശ്രദ്ധാലുവായതിനാൽ ഖുർആൻ മുഴുവൻ മനപാഠമാക്കി. കുട്ടികൾ കളി കളിലേർപ്പെടുമ്പോൾ അവിടെ നിന്ന് അകന്ന് നിന്ന് ഖുർആൻ പാരായണം നടത്തൽ നവവി(റ)വിൻ്റെ പതിവായിരുന്നു. കുട്ടി പ്രായത്തിൽ തന്നെ അത്ഭുത സംഭവങ്ങൾ ജീവിതത്തിൽ ദർശിച്ചിട്ടുണ്ട്. ഏഴാം വയസ്സിൽ വീട്ടിൽ ഉറങ്ങുകയായിരുന്നു ഇമാം നവവി(റ). രാത്രി ഇരുൾമുറ്റിയപ്പോൾ
പിതാവിനെ വിളിച്ചുണര്‍ത്തി മഹാൻ ചോദിച്ചു: ഉപ്പാ എന്താണീ വീട്ടിലാകെ ഒരു പ്രകാശം കാണുന്നത്? ശേഷം വീട്ടുകാരെയെല്ലാം വിളിച്ചുണര്‍ത്തി. പക്ഷേ അവരാരും തന്നെ പ്രകാശം കണ്ടില്ല. റമളാന്‍ 27-ാം രാവിലായിരുന്നു ഈ സംഭവം. ലൈലത്തുല്‍ ഖദ്‌റിന്റെ വെളിച്ചമാണ് മകന്‍ കണ്ടതെന്ന് ഉപ്പ പറയുന്നു. കുട്ടിയായിരിക്കുബോൾ തന്നെ ഇങ്ങനെയുള്ള ശുഭപ്രതീക്ഷകളാണ് മഹാനിൽ നിന്നും ദർശിക്കപ്പെട്ടത്. പിതാവ് ചിട്ടയിലും ശരീഅത്തടിസ്ഥാനത്തിലും ജീവിതം നയിച്ചിരുന്നതിനാൽ മകനെയും അപ്രകാരം വളർത്തുന്നതിൽ വിജയിച്ചു. പ്രാഥമിക പഠനം നാട്ടിൽ നിന്ന് സ്വായത്തമാക്കി. നവവി(റ)വിൻ്റെ കുട്ടി പ്രായത്തെ കുറിച്ച് ശൈഖ് യാസീൻ അൽ മറാകിശി(റ) പറയുന്നു: ഞാൻ നവവി(റ)വിനെ പത്ത് വയസ്സ് പ്രായമുള്ളപ്പോൾ നവയിൽ വെച്ച് കണ്ടു. അന്നേരം കുട്ടികൾ കളിക്കാൻ വേണ്ടി നിർബന്ധിക്കുമ്പോൾ കുട്ടിയായ അവർ മറ്റു കുട്ടികളിൽ നിന്ന് ഓടി അകലുന്നുണ്ട്. കളിക്കാൻ നിർബന്ധിക്കുന്ന കാരണം കരഞ്ഞാണ് ഓടുന്നത് ആ സമയം അവരുടെ നാവുകളിൽ നിന്ന് ഖുർആൻ വചനങ്ങളും കേൾക്കാമായിരുന്നു. ഇതു കണ്ടപ്പോൾ ആ കുട്ടിയോട് എൻ്റെ ഹൃദയത്തിൽ പ്രിയം തോന്നി. അവരുടെ പിതാവിന് കച്ചവടമായതിനാൽ കുട്ടിയെ ചിലപ്പോൾ കടയിൽ നിർത്തും ഈ സമയവും ക്രയവിക്രയങ്ങളിൽ വ്യാപൃതനാവാതെ ഖുർആൻ പാരായണത്തിൽ തന്നെയാണ് ശ്രദ്ധ ചെലുത്തിയിരുന്നത്. അവരുടെ അധ്യാപകനെ കണ്ടെത്തി അവരോട് വസിയ്യത്ത് ചെയ്ത് കൊണ്ട് പറഞ്ഞു: ഈ കൂട്ടി ഇക്കാലഘട്ടത്തിലെ ഉന്നത പണ്ഡിതനും പരിത്യാഗിയുമാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ കുട്ടിയെ കൊണ്ട് ജനങ്ങൾക്ക് അനേകം ഉപകാരഫലങ്ങൾ ലഭിക്കും. ഇതു കേട്ടപ്പോൾ ആ ഗുരുനാഥൻ എന്നോട് ചോദിച്ചു നിങ്ങൾ ജോത്സ്യനാണോ .ഞാൻ പറഞ്ഞു: അല്ല, അല്ലാഹു ഇത് എൻ്റെ നാവിലൂടെ സംസാരിപ്പിച്ചതാണ്. ശേഷം ശൈഖ് യാസീൻ (റ) ഇമാമിൻ്റെ പിതാവിനെ കണ്ട് നിർദ്ധേശങ്ങൾ നൽകി. ഖുർആൻ മനപാഠമാക്കാനും ഇൽമ് പഠിക്കാൻ പ്രേരിപ്പിക്കാനും ആവശ്യപ്പെട്ടു.
ഹിജ്റ 649 ൽ നവവി(റ)വിന് 19 വയസ്സ് പ്രായമായപ്പോൾ പിതാവ് ദമസ്ക്കസിലെ മദ്റസതു റവാഹിയ്യയിൽ ചേർത്തു. അക്കാലത്ത്പണ്ഡിതന്മാരെ കൊണ്ടും അറിവിൻ കേന്ദ്രങ്ങൾ കൊണ്ടും നിറഞ്ഞു നിൽക്കുകയായിരുന്നു ദമസ്ക്കസ്. മൂന്നൂറിലധികം വൈജ്ഞാനിക കേന്ദ്രങ്ങൾ അന്ന് ദമസ്ക്കസിൽ മാത്രം ഉണ്ടായിരുന്നു. അതിൽ നിന്ന് കമാലുദ്ധീൻ ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യുടെ റവാഹിയ്യതിരഞ്ഞെടുക്കുകുകയും പഠനം നടത്തുകയും ചെയ്തു. റവാഹിയ പഠനകാലം മഹാനുഭാവൻ ഓർക്കുന്നു എൻ്റെ ദേഹം ഭൂമിയിൽ പതിപ്പിച്ച് ഞാൻ രണ്ടു വർഷക്കാലം ഉറങ്ങിയിട്ടില്ലല.റവാഹി യ്യയിൽ നിന്നും ലഭിക്കുന്ന ലഘുഭക്ഷണമല്ലാതെ ഞാൻ കഴിച്ചിട്ടില്ല , നാലര മാസം കൊണ്ട് തൻബീഹ് ഹൃദ്യസ്ഥമാക്കി. അതേ വർഷം തന്നെ ശീറാസി (റ) വിൻ്റെ മുഹദ്ദബിൻ്റെ നാലിലൊരു ഭാഗവും മനപാഠമാക്കി.
രണ്ടു വർഷം കഴിഞ്ഞ് പിതാവിനൊപ്പം ഇരുപതി ഒന്നാം വയസിൽ ഹി 651 ൽ ഹജ്ജിന് പോയി. മദീനയിൽ ഒന്നര മാസത്തെ താമസത്തിനു ശേഷം നാട്ടിലേക്കു തിരിച്ചു. വീണ്ടും പഠനത്തിന് വേണ്ടി ദമസ്ക്കസിലേക്ക് തിരിച്ചു.
സമയം വെറുതെ പാഴാക്കി കളയാതെ അറിവ് സമ്പാദനത്തിന് വേണ്ടി മാത്രം ജീവിതം നീക്കിവെച്ച മഹാൻ ആ ജീവിത മാതൃക ലോകത്തിന് പകർന്നു നൽകി. പ്രഗൽഭരായ പണ്ഡിത മഹത്തുക്കളിൽ നിന്ന് അറിവ് കരസ്ഥമാക്കി. സർവ്വവിജ്ഞാനങ്ങളിലും അഗാധജ്ഞാനം നേടിയ ഇമാം അറിവിൻ്റെ സാഗരമാണ്. ഇസ്ഹാഖുല്‍ മഗ്‌രിബി(റ)വാണ് ആദ്യ ഗുരു ,ഇമാമിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും ഇവർ തന്നെയാണ്.അബ്ദുര്‍റഹ്മാനുബ്‌നു നൂഹ്, മുഫ്തി അബൂഹഫ്‌സ്വില്‍ ഉമറുബ്‌നു അസ്അദര്‍റബഈ, ഇമാംം കമാലുദ്ധീൻ സല്ലാര്‍ അൽ ഇർബലി(റ) , അബൂ ഇസ്ഹാഖ് അൽ മുറാദി (റ), ഖാലിദ് ബിൻ യൂസുഫ്(റ) അൽഫിയ്യയുടെ മുസ്വന്നിഫ് ഇബ്നു മാലിക് തുടങ്ങിയവർ ഇമാമിന്റെ പ്രാധാന ഉസ്താദുമാര്‍.അവിടുത്തെ അറിവിൻ്റെ ആഴത്തെ കുറിച്ച് പ്രധാന ശിഷ്യന്‍ ഇബ്നു അത്വാര്‍(റ) പറയുന്നു:ഇമാം നവവി(റ) മദ്ഹബുകളിലെ ഹാഫിളാണ്.അതിന്‍റെ നിദാന നിയമങ്ങളും അടിസ്ഥാന വ്യവസ്ഥകളും ശാഖപരമായ വിവരങ്ങളെല്ലാം അവർക്ക് ഹൃദ്യസ്തമാണ്.ഓരോവിശയത്തിലും സ്വാഹാബാക്കളുടെയും താബിഉകളുടെയുംപണ്ഡിതന്‍മാരുടെയും വീക്ഷണങ്ങളും തെളിവുകളുമറിയും.
ഈ കാര്യങ്ങളിലെല്ലാം പൂര്‍വ്വികരുടെ മാര്‍ഗം പൂര്‍ണ്ണമായി അനുഗമിച്ചവരായിരുന്നു അവർ. പഠന കാലത്തിനു ശേഷം, ദമസ്‌കസിലെ മുളഫ്ഫര്‍ രാജാവിന്റെ ദാറുല്‍ ഹദീസ് അശ്‌റഫിയ്യയില്‍ അധ്യാപകനായി സേവനം ചെയ്തു.ഇമാമിൻ്റെ പരിജ്ഞാനം തന്നെയാണ് അശ്റഫിയ്യയിൽ അധ്യാപകനായി നിയമിക്കപ്പെട്ടതും. ഇബ്നു അത്വാർ (റ), ശംസുദ്ദീനുബ്നു നഖീബ് [ റ ] ശംസുദ്ധീനുൽ ഖമ്മാഹ്(റ), റശീദുദ്ധീനുൽ ഹനഫി (റ) തുടങ്ങിയവർ ഇമാമിൻ്റെ ജ്ഞാനസാഗരത്തിൽ നിന്ന് പിറവിയെടുത്ത പണ്ഡിത പ്രതിഭകളാണ്. അവിടുന്ന് മുദരിസായി സേവനമനുഷ്ഠിച്ച അശ്റഫിയ്യയിൽ പിന്നീട് സ്ഥാനമേറ്റ ഇമാം സുബ്കി (റ) അവിടുത്തെ ഇരിപ്പിടത്തിൽ ചുംബിക്കാറുണ്ട്. നവവി(റ)യുടെ പാദം സ്പര്‍ശിച്ചിടത്ത് തന്റെ മുഖം സ്പര്‍ശിക്കട്ടെ എന്ന സുബ്കി(റ)യുടെ ബൈത്ത് പ്രസിദ്ധമാണ്.
നവവി(റ)വിൻ്റെ അറിവിൻ സാഗരത്തിൽ നിന്ന് നിരവധി ലോക പ്രശസ്ത ഗ്രന്ഥങ്ങൾ പിറവിയെടുത്തു. മിൻഹാജാണ് പ്രസിദ്ധം. ശാഫിഈ കർമ്മ ശാസ്ത്രത്തിൽ ഇമാമിൻ്റെ വൈഭവം വിളിച്ചോതുന്നതാണ് പ്രസ്തുത കൃതി. ഇമാം റാഫിഈ (റ)വിൻ്റെ മുഹറർ എന്ന ഗ്രന്ഥത്തിൻ്റെ സംക്ഷിപ്തമാണിത്. ഹി 669 റമളാൻ 19 വാഴ്ച്ചയാണ് ഇതിൻ്റെ പൂർത്തീകരണമുണ്ടായത്.പണ്ഡിത കുലപതികളാണ് ഇതിന് വ്യാഖ്യാനവുമായി കഴിഞ്ഞ് കൂടിയത്. നൂറ്റിയമ്പതിൽപരം വ്യാഖ്യാന ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. ഇമാം സുബ്കി (റ), ഇബ്നു ഹജറിൽ ഹൈതമി(റ),
അസ്നവി (റ), ഇമാം റംലി (റ), സർകശി (റ), ഖത്വീബുശ്ശർബീനി (റ, ഇമാം മഹല്ലി (റ), ഇബ്നു ശുഹ്ബ(റ) തുടങ്ങിയവർ ചില വ്യാഖ്യാതാക്കളാണ്. മിൻഹാജ് മുഴുവൻ അക്കാലത്ത് മനപാഠമാക്കൽ പതിവായിരുന്നു. മറ്റു കൃതികൾ ശർഹു മുസ്ലിം, ശർഹു സഹീഹുൽ ബുഖാരി, രിയാളുസ്വാലിഹീൻ, അത്തിബ് യാൻ ഫീ ആദാബിൽ ഖുർആൻ , അത്തഹ് രീർ ഫീ അൽഫാള്, അത്തൻബീഹ്, ഇർഷാദു തുല്ലാബ്, അൽ അദ്കാർ ,അൽ ഈളാഹ്, റൗളത്തു ത്വാലിബീൻ, അൽ അർബഈന, ശറഹുൽ മുഹദ്ദബ്, മനാഖിബു ശാഫിഇയ്യ, സുനൻ അബൂദാവൂദിൻ്റെ ശർഹ് തുടങ്ങിയവ പ്രസിദ്ധ ഗ്രന്ഥങ്ങളാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒരു പുരുഷായുസ് ജീവിച്ച് തീർക്കാൻ സൗഭാഗ്യം സിന്ധിച്ചവരാണ് നവവി(റ) കേവലം 16 വർഷം കൊണ്ട് എഴുതി തീർത്ത ഈ ഗ്രന്ഥ സമുച്ചയങ്ങൾ അതേ വർഷങ്ങൾക്കൊണ്ട് പോലും വായിച്ച് തീർക്കൽ അസാധ്യമാണ്. ജീവിതം മുഴുവൻ അധ്യാപനത്തിലും ആരാധനയിലുമായും ഗ്രന്ഥരചനയിലുമായി കഴിച്ച് കൂട്ടി.ഒരിക്കൽ രചനക്കിടയിൽ വിളക്കണഞ്ഞപ്പോൾ കൈ പ്രകാശിതമായത് അനർഘ സംഭവമായി ചരിത്ര താളുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വൈജ്ഞാനിക ലോകത്ത് ജീവിതം സമർപ്പിച്ച മഹാനുഭാവൻ 45 വർഷമാണ് ജീവിച്ചത് .ഈ ചുരുങ്ങിയ കാലം മുഴുവൻ ജ്ഞാനപ്രസരണത്തിന് വേണ്ടി മാത്രം നീക്കി വെച്ചു. വിവാഹം പോലും മറന്നു പോയി.
നീണ്ട 28 വർഷം ഡമസ്ക്കക്കസിൽ താമസിച്ച നവവി(റ) നാഥൻ്റെ വിളിയാളം മസസ്സിൽ കണ്ട് മരണപ്പെട്ട ഉസ്താദുമാരുടെ സമീപം ചെന്ന് ദുആ ചെയ്തും ജീവിച്ചിരിക്കുന്നവരെ സന്ദർശിച്ചും സ്വദേശമായ നവയിലേക്ക് തന്നെ തിരിച്ച് പോയി. ഹിജ്റ 676 ൽ റജബ് 24ന് ബുധനാഴ്ച്ച ഒരു പുരുഷായുസ് മുഴുവൻ വിജ്ഞാനത്തിന് വേണ്ടി നീക്കിവെച്ച ജ്ഞാന ജ്യോതിസ്സ് എഴാം നൂറ്റാണ്ടിൻ്റെ നവോത്ഥാന നായകനെന്ന് പണ്ഡിത ലോകം വിശേഷിപ്പിച്ച ഇമാം നവവി(റ) വിട പറഞ്ഞു. ആ വിയോഗം ഒരു നാടിനെയല്ല സമൂഹത്തിനെ തന്നെയാണ് പിടിച്ച് കുലുക്കിയത്. നവയിൽ തന്നെ മറവ് ചെയ്തു. ജീവിതകാലം സുഖ സൗകര്യം ഇഷ്ട്ടപ്പെടാത്ത മഹാൻ മരണശേഷവും അതേ നിലപാടായിരുന്നു. ഖബർസ്ഥിതി ചെയ്യുന്ന സ്ഥലത്ത് മേൽക്കൂര പണിയാൻ പദ്ധതിയിട്ടപ്പോൾ കുടുംബത്തിൽ ഒരാൾക്ക് സ്വപ്ന ദർശനംവഴി അതിനെ തടഞ്ഞു.
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍