published by www.lightofislam.co.in on 23 April 2020,1:52 PM
ഇന്ന് ഏപ്രിൽ 23 ലോക പുസ്തക ദിനം
സൃഷ്ടികർമ്മം നിർവഹിച്ച രക്ഷിതാവിൻ്റെ നാമത്തിൽ വായിക്കാൻ ആവശ്യപ്പെട്ട് കൊണ്ടാണ് ലോകത്ത് ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം അവതരിക്കുന്നത്. ഇസ്ലാം എഴുത്തും വായനയും ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. പൂർവ്വകാല മഹത്തുക്കൾ ചരിത്രത്തിൽ നിരവധി ഗന്ഥ്ര രചന നിർവഹിച്ചതായി കാണാം. പിൽക്കാലത്തും ഈ പ്രകിയ അനുസ്യൂതം തുടർന്ന് വരുന്നു. ഇതെല്ലാം ധ്യോതിപ്പിക്കുന്നത് ഗ്രന്ഥരചനക്ക് ഇസ്ലാം നൽകുന്ന പ്രോത്സാഹനത്തെയാണ്.
പ്രതിവർഷങ്ങളിൽ ഏപ്രിൽ 23 ന് ലോകാടിസ്ഥാനത്തിൽ പുസ്തക ദിനമായും പകർപ്പാവകാശ ദിനമായും ആചരിക്കുന്നു. സാഹിത്യരംഗത്തെ ഉന്നതശീർഷരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേലാവെഗാ എന്നിവരുടെ ചരമദിനമാണ് പുസ്തക ദിനമായി ആചരിപ്പിക്കപ്പെടുന്നത്. 1995ലെ പൊതു സമ്മേളനത്തിലാണ് യുനസ്കോ ഇത് തീരുമാനിക്കുന്നത്.സ്പെയിനിൽ നിന്നാണ് പുസ്തക ദിനാചരണ തുടക്കം.
സ്പെയ്നിലെ വിഖ്യാത എഴുത്തുകാരാനായ മിഗ്വെൽ ദെ സെർവന്റസിന്റെ ചരമദിനമായതിനാൽ അദ്ധേഹത്തോടുള്ള ആദരസൂചകമെന്നോണമാണ് ഒരു ദിവസം പുസ്തകപ്രേമികൾക്കായി മാറ്റിവെക്കുന്നത്. അങ്ങനെ അത് യുനസ്കോ മാതൃകവൽക്കരിക്കുകയും 1995 മുതൽ ലോകം മുഴുക്കെ ഏപ്രിൽ 23ന് പുസ്തക ദിനമായി ആചരിപ്പിക്കപ്പെടുന്നതും.
മനുഷ്യന് ജ്ഞാനം ആവശ്യമാണ്. ജ്ഞാനിയായ മനുഷ്യർക്കു മാത്രമാണ് വിപ്ലവങ്ങൾ വിതക്കാൻ സാധിക്കുക. അറിവില്ലാത്തവൻ സമൂഹത്തിൽ താഴെ തട്ടിൽ തന്നെയായിരിക്കും. അറിവ് നേടാൻ പല വഴികളുമുണ്ട്. അതിൽ പ്രധാനമായ ഒന്നാണ് പുസ്തകവായന, എഴുതാനും പ്രസംഗിക്കാനും കൂടുതൽ വായിക്കപ്പെടണം. വായിക്കണമെങ്കിൽ പുസ്തകങ്ങൾ രചിക്കപ്പെടണം. രചനകൾക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകേണ്ടതുണ്ട്. കനപ്പെട്ടതും മൂല്യവത്തുമായ രചനകൾക്ക് ഇന്നും പ്രസക്തിയുണ്ട്. എല്ലാം ആധുനിവകവത്കരിക്കപ്പെട്ട ഇക്കാലത്തും വായനകൾ ഏറെ നടക്കുന്നുണ്ട്. ഇ ബുക്ക് സംവിധാനങ്ങൾ പ്രിൻ്റഡ് പുസ്തകങ്ങൾക്കും അവ മുഖേന വായനകൾക്കും വിഘാതം സൃഷ്ടിക്കുമെങ്കിലും പുതിയ കാലത്തോട് സമരസ്സപ്പെട്ട് പ്രാത്സാഹനങ്ങൾ നൽകേണ്ടതുണ്ട്. പ്രത്യേകിച്ച് ലോകം മുഴുവൻ അടച്ചിരിക്കുന്ന കാലത്താണ് നാം പുസ്തക ദിനം ആചരിക്കുന്നത്. വീടുകളിൽ പുറത്തിറങ്ങാൻ സാധിക്കാതിരിക്കുന്ന ഈ വേളയിൽ പുസ്തകങ്ങളെ അടുത്തറിയാനും വായിക്കാനും ഉതകുന്ന വേളയാണ് ഇപ്പോൾ. ഇൻ്റർനെറ്റ് വഴി നിരവധി പുസ്തകങ്ങൾ വായിക്കാൻ ലഭ്യമാണ്. അധിക പുസ്തകങ്ങളും കോപ്പിറൈറ്റ് അവകാശമുള്ള പ്രസിദ്ധികരണങ്ങൾ ഷെയർ ചെയ്യൽ കുറ്റകരമായതിനാൽ ചിലർ കൊവിഡ് കാലത്ത് വായനക്ക് പ്രോത്സാഹനങ്ങൾ നൽകി സൗജന്യ നിരക്കിൽ നൽകുന്നുണ്ട്.ഈ അവസരങ്ങൾ ഉപയുക്തമാക്കി കൊവിഡ് കാലം കൂടുതൽ വിനിയോഗപ്പെടുത്തേണ്ടതുണ്ട്.തിരുനബി(സ) പറയുന്നു മനുഷ്യർക്ക് രണ്ട് അനുഗ്രഹങ്ങൾ ഉണ്ട് മിക്കവരും അത് പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധാലുക്കളല്ല. ഒഴിവു സമയവും ആരോഗ്യവുമാണത്. പ്രസ്തുത ഹദീസ് വാചകത്തിൽ പരാമർശിക്കപ്പെട്ട ഒഴിവുവേളയാണ് ഈ നിയന്ത്രണ കാലം. ഈ ഒഴിവു സമയം ഫലപ്രദമായി ശരിയായ വിധേന ഉപയോഗപ്പെടുത്താൻ സാധിക്കണം. അതിന് പല മാർഗങ്ങളും നമ്മുടെ മുന്നിൽ മലർക്കെ തുറക്കപ്പെട്ടിട്ടുണ്ടങ്കിലും അതിൽ വളരെ പ്രധാനം പുസ്തകവായനയും ജ്ഞാനം ആർജിക്കലുമാണ്.
പുസ്തക രചനയും വായനയും പ്രോത്സാഹനീയമാണെന്ന് കരുതി കിട്ടുന്നതെല്ലാം വായിക്കണമെന്നല്ല ധർമ്മബോധം ഉണ്ടാക്കി നൽകുന്നതും അശ്ലീലതകളിൽ നിന്ന് മുക്തമായതുമാണ് വായിക്കേണ്ടത് ഇതാണ് ഖുർആനിൻ്റെ പ്രഥമവാക്യത്തിൻ്റെ ഉൾസാരം.അത് ഉൾകൊണ്ട് വേണം രചിക്കാനും വായിക്കാനും . ധാർമിക മൂല്യവും ബോധവും ഉണ്ടാക്കി തരുന്ന ഗ്രന്ഥങ്ങൾ ഏതു ദശാസന്ധികൾക്കപ്പുറവും വായിക്കപ്പെടുകയും ഓർക്കുകയും ചെയ്യും. ഇമാം ഗസ്സാലി (റ)വിൻ്റെ ഇഹ്യ ഉലൂമുദ്ധീൻ ഉദാഹരിക്കാം. ഇന്നും മനുഷ്യ ഹൃത്തടങ്ങളിൽ അദ്വീതീയ സ്ഥാനമലങ്കരിക്കുന്ന ഈ ഗ്രന്ഥം എന്നും ഓർക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു. കേവലം കുറച്ച് കാലം മാത്രം ജീവിക്കുകയും ജീവിതകാലമത്രയും രചിച്ചു തീർക്കുകയം ചെയ്ത ഇമാം നവവി(റ) നമുക്കൊരു മാതൃകാ പുരുഷനാണ്. ഇത് പോലെ എത്രയെത്ര മഹത്തുക്കൾ ലോകത്ത് ഗ്രന്ഥരചനയാൽ നിറക്കപ്പെട്ടിരിക്കുന്നു. വർത്തമാനകാലത്തും ഇത്തരം രചയിതാക്കൾ സമൂഹത്തിലുണ്ട്. ചെറുതും വലുതുമായ സാഹിത്യ കൃതികൾ ലോകത്തിന് സംഭവാന നൽകി അവർ എക്കാലത്തും ഓർത്ത് കൊണ്ടിരിക്കും. മൃത്യു വരിച്ചവരും ജീവിക്കുന്നവരുമുണ്ടതിൽ. കേരളീയ ഉലമാക്കളും ഇക്കാര്യത്തിൽ മഹനീയ മാതൃകകൾ നൽകിയവരാണ്. മർഹൂം നെല്ലിക്കുത്ത് ഇസ്മാഈൽ ഉസ്താദും, മർഹൂം വൈലത്തൂർ ഉസ്താദും നൂറുൽ ഉലമ എം എ ഉസ്താദുമെല്ലാം അനേകം ഗ്രന്ഥങ്ങൾ കൈപ്പടങ്ങൾ കൊണ്ട് എഴുതി ചേർത്ത് കൊണ്ടാണ് നമുക്ക് മുന്നേ നടന്നകന്നത്. കോടമ്പുഴ ബാവ ഉസ്താദ് എഴുതി കൊണ്ടിരിക്കുക തന്നെയാണ്. തൻ്റെ പേനായാൽ രചിക്കപ്പെടുന്ന നിരവധി പുസ്തകങ്ങൾ കൃത്യമായ ഇടവേളകളിൽ രചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
പുസ്തക ദിനാചരണം നടത്തി കൊണ്ടിരിക്കുന്ന ഈ വേളയിൽ ഓർക്കപ്പെടാതിരിക്കാൻ കഴിയില്ല വന്ദ്യ ഗുരുവര്യർ വെണ്ണക്കോട് ബഷീർ ഫൈസി ഉസ്താദിനെ. ഏതു സമയത്തും പുസ്തകങ്ങളെ പ്രിയം വെക്കുകയും എഴുതുകയും വായിക്കുകയും ചെയ്യുന്ന ഉസ്താദ് എല്ലാവർക്കും മാതൃകയാണ്. ഒരല്പസമയം പോലും പാഴാക്കാതെ വായനയിൽ മുഴുകുന്ന ഉസ്താദിനെയാണ് വായിക്കപ്പെടുന്നത്. തൻ്റെ മുന്നിൽ വരുന്ന ശിഷ്യഗണങ്ങളെ എഴുതാനും വായിക്കാനും ഏറെ പ്രാത്സാഹനം നടത്തുന്ന ഉസ്താദിൻ്റെ വാക്കുകളിൽ അതിൻ്റെ മാഹാത്മ്യം വിളിച്ചോതുന്നുണ്ട്. അനേകം ഗ്രന്ഥങ്ങൾ ഇതിനകം പിറവിയെടുത്തു. വ്യത്യസ്ഥ വിഷയങ്ങൾ ആനുകാലികവും ധൈഷണീകതയും സമം ചേർന്ന അവതരണം. മതവും ശാസ്ത്രവും ചർച്ചയാക്കുന്ന എഴുത്തുകൾ, വായിക്കുന്നവരെ ജ്ഞാനത്തിൻ്റെ ഗിരിമയിൽ എത്തിക്കുന്ന വിഷയങ്ങളുമായി ഉസ്താദ് ഇപ്പോഴും എഴുതി കൊണ്ടിരിക്കുന്നു, രോഗമോ, യാത്രയോ, നിയന്ത്രണമോ ഉസ്താദിൻ്റെ ഈ ത്വരയിൽ നിന്ന് മാറി നിൽക്കേണ്ടി വരും വിദേശയാത്രകളിൽ വരെ പുതിയ പുസ്തകത്തിൻ്റെ രചനയുടെ ചിന്തയിലാകും ഉസ്താദ് .ഇങ്ങനെയുള്ള മഹത്തുക്കളാണ് നമുക്ക് മാതൃക, അവരുടെ മാതൃക സ്വീകരിച്ച് ആ വഴിയിൽ സഞ്ചരിക്കാൻ നമുക്കും സാധിക്കണം.
ചില അതികായകരായ സാഹിത്യ പടുക്കളുടെ വാക്കുകൾ വായിക്കാം
പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്
സാമുവൽ ബട്ലർ
വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്
ബെർതോൾഡ് ബ്രെഹ്ത്
പുസ്തകമില്ലാത്ത ഒരു മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ്.
ക്രിസ്റ്റഫർ മോർളി
വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും
കുഞ്ഞുണ്ണി മാഷ്
ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും"
എ പി ജെ അബ്ദുല്‍ കലാം
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍