വിദ്യ അഭ്യസിക്കുക മനുഷ്യ നന്മക്കായി മുനീർ അഹ്സനി ഒമ്മല

 
ആർജിത വിജ്ഞാനത്തിലൂടെസ്വന്തത്തെയും
സഹജീവികളെയുംപ്രകൃതിയെയും പ്രപഞ്ചത്തെയുംഅറിയുകയെന്നതാണ്
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അറിവ്
മനുഷ്യനെ സംസകാരമുളളവനാക്കും.
തിരിച്ചറിവ് നല്കാത്ത വിദ്യ അജ്ഞത
പോലെ അര്ഥശൂന്യമാണ്. അതവനെ
അന്ധകാരത്തില് നിന്ന് കരകയറ്റുന്നില്ല.     
മനുഷ്യനന്മക്കായി അവതരിപ്പിക്കപ്പെട്ട എല്ലാ ദർശനങ്ങളും വിജ്ഞാനസമ്പാദനത്തിന്റെ
പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ലോകത്തിന് പ്രകാശമായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുര്ആൻ ആരംഭിച്ചതു തന്നെവായിക്കാന് ആഹ്വാനം
ചെയ്തുകൊണ്ടാണ്. വിജ്ഞാനം
സത്യവിശ്വാസിയുടെ കളഞ്ഞുപോയ
സ്വത്താണ്. എവിടെ കണ്ടാലും
അതവനെടുക്കണമെന്നാണ് മുഹമ്മദ്
നബി(സ) പഠിപ്പിച്ചത്. 
        ഇന്ന് അറിവില്ലാത്തവർ സമൂഹത്തിലെ താഴെ തട്ടിലാണ്. ഈ യുഗം അറിവിന്റെയും സംസ്കാരത്തിന്റെയും കാലഘട്ടമാണ്. അറിവുണ്ടായാലേ സംസ്ക്കാരമുണ്ടാവുകയുള്ളു. അറിവില്ലാത്തവൻ സംസ്കാര ശൂന്യനായിരിക്കും. ഏതു തൊഴിലിലേർപ്പെടണമെങ്കിൽ വിദ്യാഭ്യാസം കൂടാതെ കഴിയില്ല എന്നുളളിടത്തേക്ക് എത്തിയിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്ന് നമ്മുടെ നാട് വളരെ മുൻപന്തിയിലാണ്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം പ്രശംസനീയമാണ്.
           അറിവ്
തിന്മയുടെ അന്തകനും നന്മയുടെ
പ്രചോദനവുമാണ്. യഥാര്ഥ അറിവ്
മനുഷ്യനെഇലാഹീസമര്പ്പണത്തിലേക്കും അതുവഴിസമാധാനത്തിലേക്കും നയിക്കുന്നു.അറിവുളളവരും അറിവില്ലാത്തവരും
തുല്യരല്ലെന്ന്(35:28) പഠിപ്പിക്കുന്ന
ഖുര്ആന് അറിവുളളവരാണ് അല്ലാഹുവെ
കൂടുതല് ഭയപ്പെടുന്നതെന്ന്(39:9)
വ്യക്തമാക്കുന്നു. വിശ്വാസികളും
അറിവുള്ളവരുമാണ് അല്ലാഹുവിങ്കല്
ഉയര്ന്ന പദവിയിലുള്ളവര് എന്നും (58:11),
അല്ലാഹുവല്ലാതെ
യാതൊരു ഇലാഹു മില്ലെന്നതിന് അല്ലാഹുവുംമലക്കുകളും അറിവുള്ളവരും
സാക്ഷികളാണെന്നും (3:18) ഖുര്ആനില്
കാണാം. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൽപ്പിച്ച തിരുനബി
അറിവ് തേടിയുള്ള യാത്ര
സ്വര്ഗത്തിലേക്കുള്ള മാര്ഗത്തെ
എളുപ്പമാക്കുമെന്നും പഠിപ്പിച്ചു.
അറിവുള്ളവരുടെ നറുഗുണങ്ങള് നിരവധി
എന്നപോലെ അറിവിന്റെ പ്രചരണവും
പ്രാധാന്യമുള്ളതാണ്. അറിവിന്റെ
വ്യാപനത്തിലൂടെയാണ് സമൂഹം
സംസ്കാരസമ്പന്നമാകുന്നത്;
തലമുറകളുടെ സംതുലിതാവസ്ഥ
നിലനില്ക്കുന്നത്... അതിനാല് തന്നെ
വിജ്ഞാനത്തിന്റെ പ്രചരണവും
ഇസ്ലാം പ്രാധാന്യപൂര്വം പഠിപ്പിച്ചു.
അറിവില്ലാത്തവര് അറിവുള്ളവരോട്
ചോദിച്ച് പഠിക്കണമെന്ന്
ഉദ്ബോധിപ്പിക്കുന്ന(8:7). 
ആരാധനാനിമഗ്നനായിരിക്കുന്ന
വിശ്വാസിയേക്കാള് ആദരണീയന്
അറിവുള്ളവനും അറിവിന്റെ
പ്രചാരണത്തിന് വേണ്ടി
പ്രവര്ത്തിക്കുന്നവനുമായ
വിശ്വാസിയാണെന്ന്(തുര്മുദി)
ഹദീസുകളില് കാണാം. അതിനാൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ വ്യക്തമാണ്.
             മുന്കാല
മഹാന്മാരുടെ ചരിത്ര പഠനത്തിലൂടെ
അവര് വ്യുല്പത്തി നേടിയ വിജ്ഞാന
ശാഖകളുടെ എണ്ണം നമുക്ക്
മനസ്സിലാക്കാം. സർവ്വവിജ്ഞാനങ്ങളും പഠിച്ച് അദ്യുതീയരായി മാറി എല്ലാ
ശാഖകളിലും ഗ്രന്ഥ രചന നടത്തുകയും
ചെയ്തവരാണ് അവരില്
ബഹുപൂരിഭാഗവും. പള്ളി ദര്സ് സംവിധാനങ്ങള്തന്നെയാണ് പിന്നീട് കോളേജുകളായി രൂപാന്തരപ്പെട്ടത്.ഓരോ
രാജവംശങ്ങളും തങ്ങളുടെ
ഭരണമേഖലകളില് നിരവധി മത
സ്ഥാപനങ്ങള് പണിതുയർത്തി ഈ മേഖലയില് ധാരാളം സംഭാവനകളര്പ്പിച്ചവരാണ്.
ഈജിപ്തിന്റെ ചരിത്രത്തില് നിരവധി
വിജ്ഞാന സൗധങ്ങള് നമുക്ക് കാണാം.
സര്വ്വകലാശാലകളുടെമാതാവെന്നറിയപ്പെടുന്നഅല്അസ്ഹറും, കൈറോ
യൂനിവേഴ്സിറ്റിയുമെല്ലാം അതിൽ പ്രശസ്തമാണ്. 
      മനുഷ്യജീവിതത്തിന്റെ സര്വ്വ
മേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന
ജീവിത സംഹിതയാണ് വിശുദ്ധ
ഇസ്ലാം. മനുഷ്യന്റെ ഓരോ
പ്രവര്ത്തനങ്ങളും അല്ലാഹുവിനെ
വഴിപ്പെട്ടു കൊണ്ടായിരിക്കണം.
നിയ്യത്ത് അടിസ്ഥാനമാക്കിയാണ്
പ്രവര്ത്തനങ്ങള് ആരാധനയായും
അല്ലാത്തവയായും
വ്യതിരിക്തമാക്കപ്പെടുന്നത്. ഈ
തത്വത്തില് നോക്കുകയാണെങ്കില്
നമ്മുടെ അനക്കവും, അടക്കവും,
വാക്കുകളും, നോട്ടങ്ങളുമൊക്കെ
ആരാധനയുടെ വരുതിയില് പെടുത്താന്
നിയ്യത്ത് നന്നാക്കുക മാത്രമാണ്
വേണ്ടത്. അല്ലാഹു നിര്ബന്ധമാക്കിയ
നിസ്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ
കര്മ്മങ്ങള് പോലും മനുഷ്യപ്രശംസക്ക്
വേണ്ടി ചെയ്യുകയാണെങ്കില്
ആരാധനകളാവില്ലെന്ന് മാത്രമല്ല
വപരീത ഫലമുളവാക്കുക കൂടി
ചെയ്യുമെന്നാണ് മതാദ്ധ്യാപനം.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും
ഇത് ശരിയാണ്. ഇസ്ലാമില്
മതവിദ്യാഭ്യാസമെന്നും ഭൗതിക
വിദ്യാഭ്യാസമെന്നും നേരേ
ചൊവ്വേ ഒരു വേര് തിരിവില്ല. അഥവാ
പ്രത്യേക വിഷയങ്ങള്
മതവിഷയങ്ങളാണെന്നും മറ്റു
വിഷയങ്ങള് ഭൗതിക വിഷയങ്ങളാണ്
എന്നും കൃത്യമായി പറഞ്ഞു വെക്കാന്
കഴിയില്ല.എന്നാല്മനുഷ്യമനുസ്സിന്റെനിയ്യത്തിനനുസരിച്ച് അവന് പഠിക്കുന്ന
വിദ്യകള് മതകീയമാണെന്നും
ഭൗതികമാണെന്നും വേര്തിരിക്കാവുന്നതാണ്. മതത്തെയും ഭൗതികത്തെയും രണ്ട് തട്ടുകളിലായി അടയാളപ്പെടുത്തി വിഭാഗീയമാക്കിയപ്പോഴാണ് ഉൾക്കായ്ച്ചയുള്ള പണ്ഡിതന്മാർ മത വിദ്യയും ഭൗതീക വിദ്യയും സമന്വയിപ്പിച്ച് മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് നാന്ദി കുറിച്ചത്. സമൂഹത്തിൽ കഴിവുറ്റ പണ്ഡിതസമൂഹത്തെ വാർത്തെടക്കലാണ് ലക്ഷ്യം . ഉദ്ദിഷ്ട ലക്ഷ്യഠ സ്വായത്വമാക്കുകയും ചെയിതു.
    ലോകം കണ്ട ഏറ്റവും വലിയ
ദാര്ശനികനായ ഇമാം ഗസാലി(റ)
വിജ്ഞാനങ്ങളെ വിവിധങ്ങളായി
തരം തിരിക്കുന്നുണ്ട്. മനുഷ്യന്
കരസ്ഥമാക്കേണ്ട വിജ്ഞാനീയങ്ങളെ
വ്യക്തി ബാധ്യത, സൂഹ ബാധ്യതഎന്നീ രണ്ട്
തലങ്ങളായാണ് ഇമാം ഗസാലി
വിഭജിക്കുന്നത്. വൈയക്തിക-
സാമൂഹിക തലങ്ങളില് നിര്ബന്ധമാകുന്ന
വിദ്യാഭ്യാസമാണ് ഇത് കൊണ്ട്
ഉദ്ദേശിക്കപ്പെടുന്നത്. വ്യക്തി ബാധ്യത
കാര്യങ്ങള് ഓരോ വ്യക്തികള്ക്കും
നിര്ബന്ധമാകുന്നുവെങ്കില് സാമൂഹ്യ സാധ്യത സമൂഹത്തിലെ
ഏതെങ്കിലും വ്യക്തികള്ക്ക് മാത്രമേ
നിര്ബന്ധമാകുന്നുള്ളൂ. ഏതെങ്കിലും
ഒരാള് നിര്വ്വഹിച്ചാല് സമൂഹം മുഴുവന്
ബാധ്യതയില് നിന്ന്
രക്ഷപ്പെടുന്നുവെങ്കിലും ഒരാളും
നിര്വ്വഹിച്ചില്ലെങ്കില് എല്ലാവരും
കുറ്റക്കാരാവുന്നതാണ്.
മതത്തിലെ പ്രാഥമികവും
അടിസ്ഥാനപരവുമായ
വിജ്ഞാനീയങ്ങള് ഒന്നാമത്തെ
ഗണത്തിലും ബാക്കിയുള്ളവയെല്ലാം
രണ്ടാം ഗണത്തിലുമാണ് ഉള്പ്പെടുന്നത്.
നിസ്കാരം, നോമ്പ്, ഹജ്ജ് പോലോത്ത
വ്യക്തികള്ക്ക് നിര്ബന്ധമാകുന്ന
കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം
വൈയക്തിക ബാധ്യതകള്
ആകുമ്പോള് അവയെക്കുറിച്ചുള്ള
ആഴമേറിയ പരിജ്ഞാനം സാമൂഹിക
നിര്ബന്ധം മാത്രമേ ആകുന്നൂള്ളൂ.
വഹ് യ് മുഖേന ലഭിച്ച മുഴുവന്
വിജ്ഞാനങ്ങളെയും ശര്ഇയ്യായ
ജ്ഞാനങ്ങളെന്ന് പരിചയപ്പെടുത്തിയ
അദ്ധേഹം അവ മുഴുവന് പ്രശംസനീയമായവയാണെന്നും
പറയുന്നു. ശര്ഇയ്യല്ലാത്ത
വിജ്ഞാനങ്ങള് പ്രശംസനീയം, പ്രശംസ യോഗ്യമല്ലാത്തത് , അനുവദനീയംഎന്നീ മൂന്ന് വിഭാഗങ്ങളായാണ്
വഭജിക്കപ്പെട്ടിരിക്കുന്നത്. ഇതില്
പ്രശംസനീയ ജ്ഞാനങ്ങള് മൂന്നായി
വിഭജിക്കപ്പെടുന്നുണ്ട്.
വൈദ്യശാസ്ത്രം, ഗണിതം തുടങ്ങിയവ
പ്രശംസനീയ ജ്ഞാനത്തിനും മാരണം,
ജോത്സ്യം തുടങ്ങിയവ പ്രശംസനീയമല്ലാത്തതിനും . 
ജ്ഞാനത്തിനും ചരിത്രം, കവിത
തുടങ്ങിയവ അനുവദനീയ ജ്ഞാനത്തിനും
ഉദാഹരണങ്ങളാണ്. ചുരുക്കത്തിൽ വിദ്യ നേടിയെടുക്കാൻ പറ്റിയത് നേടിയെടുക്കണം. ഒരിക്കലും തീരാത്ത ആർത്ഥി യുണ്ടെങ്കിൽ അത് വിദ്യാർത്ഥിത്വമാണ്.
           വിദ്യാഭ്യാസം പരിശീലനമാണ്.
സമൂഹത്തില്എപ്രകാരംപൗരബോധത്തോടെയും ഉത്തരവാദിത്വബോധത്തോടെയും
പെരുമാറണമെന്ന് അത് പരിശീലിപ്പിക്കുന്നു. വിദ്യാഭ്യാസം മാര്ഗനിര്ദേശമാണ്.പിറന്നു വീഴുന്ന ഓരോ കുട്ടിക്കും ജന്മവാസനകളുണ്ട്. ഈ വാസനകള് വികസിപ്പിച്ചെടുക്കേണ്ടത്
സാമൂഹിക നന്മയെ മുൻ നിർത്തിയായിരിക്കണം.
അതിന്റെ ലക്ഷ്യപ്രാപ്തിയില്
വഴികാട്ടലും നിയന്ത്രണവും
പരമപ്രാധാന്യമര്ഹിക്കുന്നു.
ശാരീരികവും മാനസികവും
വൈകാരികവും ആത്മീയവും
സൗന്ദര്യശാസ്ത്രപരവും
സാമൂഹികവുമായ എല്ലാ
വശങ്ങളിലൂടെയുമുള്ള സമഗ്രമായ
വളര്ച്ചയാണ് വിദ്യാഭ്യാസം.
തുടര്ച്ചയായ പുനഃസംഘടനയാണ്
വിദ്യാഭ്യാസം. തലമുറകളുടെ
അറിവുകളും അനുഭവങ്ങളും കാലികമായ
മാറ്റങ്ങളിലൂടെ ഇന്നത്തെ
വിദ്യാര്ഥിയില്
പുനഃസംഘടിപ്പിക്കപ്പെടുകയാണ്. 
വിദ്യാര്ത്ഥിയെ അന്ധകാരങ്ങളില് നിന്നും
അടിമത്തത്തില് നിന്നും
മോചിപ്പിക്കാനുതകുന്നതാകണം വിദ്യ.
പഠിക്കാന് മാത്രമല്ല ചിന്തിക്കാന് കൂടിയാണ്
വിദ്യാലയത്തില് പോവുന്നതെന്ന് വിദ്യാര്ത്ഥിക്കു മനസ്സിലാക്കിക്കൊടുക്കാന് രക്ഷിതാക്കള്ക്കു സാധിക്കണം. തന്റെ കാലത്തെ അറിയാന്, തന്റെ
ചുറ്റുപാടിനെ മനസ്സിലാക്കാന്, ഈ മണ്ണിനെയും അതിലെ മനുഷ്യരെയും നന്മയിലേക്കു നയിക്കാന്
തങ്ങളുടെ മക്കള് വിദ്യാഭ്യാസത്തിലൂടെ
പാകപ്പെടണം എന്ന ചിന്തയിലേക്കു കൂടി
രക്ഷിതാക്കള് ഉയരണം. തന്റെ മക്കൾ എല്ലാം തികഞ്ഞവരാണെന്ന ചിന്ത രക്ഷിതാക്കൾ മാറ്റിയെടുക്കണം. എന്നാൽ മാത്രമേ മൂല്യാധിഷ്ഠിത വിദ്യാഭാസത്തിലെത്തുകയുള്ളു.
           ചുറ്റുപാടുകള് പോലും
അന്യമായിക്കൊണ്ടണ്ടിരിക്കുമ്പോൾ
സ്വത്വത്തെയും ജീവിതത്തെയും
പ്രപഞ്ചത്തെയുംകുറിച്ചു ദിശാബോധം നല്കാന് വിദ്യാഭ്യാസത്തിനു കഴിയണം.
ശാസ്ത്രസാങ്കേതികവിദ്യയുടെ
ഉന്നതസോപാനങ്ങളിലേയ്ക്കു മനുഷ്യന്
കുതിച്ചുപായുകയാണ്. അതേസയമം,
സാംസ്കാരികമായി, മാനവികമായി,
ധാര്മികമായി അധഃപതിക്കുന്നു.
എന്തുകൊണ്ടണ്ടാണിതു സംഭവിക്കുന്നത്
ആരാണിതിന് ഉത്തരവാദി യഥാര്ഥജ്ഞാനം വഴിപാടാകുകയും മൂല്യങ്ങളും ധാര്മികചിന്തകളും
വിപാടനംചെയ്യപ്പെടുകയും ചെയ്തതിന്റെ
ദുരന്തചിത്രമാണിത്. വിദ്യാഭ്യാസമെന്നാല്
പണംനേടാനുള്ള കുറുക്കുവഴിയായി കരുതപ്പെടുന്ന തലമുറ ആശങ്കാജനകമായ ഭാവിയെയാണു
സൂചിപ്പിക്കുന്നത്. നല്ല മനുഷ്യനെ നിര്മിക്കുകയെന്ന ലക്ഷ്യത്തില്നിന്നു സാങ്കേതികവിദഗ്ദ്ധനെവാര്ത്തെടുക്കുകയെന്നതിലേയ്ക്ക് അധഃപതിക്കാന് പാടില്ല. മഹാകവി രവീന്ദ്രനാഥടാഗോര് തന്റെ സ്വപ്നപദ്ധതിയായശാന്തിനികേതന്റെ
ഉദ്ഘാടനച്ചടങ്ങിലിരിക്കുകയായിരുന്നു. താന് വരച്ച ചിത്രവുമായി ഒരാള് ടാഗോറിന്റെ അടുത്തുവന്നു. ഏറെനേരം ആ ചിത്രം സൂക്ഷിച്ചുനോക്കിയ ശേഷം ടാഗോർ പറഞ്ഞു:”ഈചിത്രം അപൂര്ണമാണ്, ഇതില് ധാരാളം
പക്ഷികളുണ്ട്, പൂക്കളുണ്ട്, നിര്ച്ചോലയുണ്ട്, മരങ്ങളുണ്ട്, പക്ഷേ, മനുഷ്യനില്ല. അതുകൊണ്ടുതന്നെ ഈ ചിത്രം അപൂര്ണമാണ്.”
ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ അവസ്ഥയും ഇതു
തന്നെയല്ലേ എല്ലാമുണ്ടണ്ട്, മനുഷ്യന് മാത്രമില്ല. മനുഷ്യനന്മയ്ക്കുതകുന്ന ഒന്നുമില്ല എന്ന സംശയം
ബാക്കിയാവുന്നു. സ്വാമി വിവേകാനന്ദന്റെ
വാക്കുകള് ഇവിടെ അന്വര്ഥമാകുകയാണ്:
”ആധുനികമനുഷ്യനു വിദ്യാഭ്യാസംകൊണ്ടു
പറവയെപ്പോലെ ആകാശത്തിലൂടെ പറക്കാനുംമത്സ്യത്തെപ്പോലെആഴിക്കടിയിലൂടെ നീന്താനും സാധിക്കുന്നു. പക്ഷേ,
മനുഷ്യനെപ്പോലെ രണ്ടുകാലില് ഭൂമിയിലൂടെ നടക്കാന് സാധിക്കുന്നില്ല.” മാനവികബോധവുംസാമൂഹികബന്ധവും ഉള്ച്ചേര്ന്നതുംവിമോചനസ്വപ്നമുള്ക്കൊള്ളുന്നതുമാവണം യഥാര്ഥത്തില് വിദ്യാഭ്യാസം.
          

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍