വർത്തമാന കാലത്ത് നോട്ട് നിരോധനം നടന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും വെനിസ്വേലയും. പക്ഷെ സ്ഥിതിഗതികൾ ഇരു രാജ്യത്തും രണ്ടു ദ്രുവങ്ങളിലാണ്. ഇന്ത്യയിലെ നിരോധനം രാജ്യത്തെ ഏറ്റവും മൂല്യമേറിയ 1000, 500 നോട്ടുകൾ. വെനിസ്വേലയിലും അവിടുത്തെ ഏറ്റവും മൂല്യമുള്ള 100 ബോളിവർ നോട്ടുകൾ. പക്ഷേ പരിണിത ഫലങ്ങൾ രണ്ടു രൂപത്തിലാണ്.
ഇന്ത്യയിലെ സ്ഥിതി തന്നെയായിരുന്നു അവിടെയും നോട്ടുകൾ മാറ്റിയെടുക്കാനും മറ്റുമായി ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ അതു മാത്രമല്ല എ ടി എമ്മുകളിൽ നിന്ന് ലഭിച്ചിരുന്ന നോട്ടുകളാണങ്കിൽ അസാധുവാക്കിയതും .ജന ദുരിതം കൂട്ടുക തന്നെയാണ് മുൻവിധിയില്ലാത്ത തീരുമാനങ്ങൾ എന്ന് തെളിയിക്കപ്പെടുകയാണിവിടെ ജന രോഷം ഇളകി മറിഞ്ഞു പലയിടത്തും ഒറ്റപ്പെട്ട സoഘർഷങ്ങൾ പ്രസിഡന്റ് നിക്കോളസ് മദുറോ ക്കെതിരെ പലയിടത്തും ജനരോഷങ്ങൾ അരങ്ങേറി. കൊളംബിയൻ അതിർത്തി വഴി രാജ്യത്തേക്ക് കള്ളപ്പണം ഒഴുകുന്നത് തടയിടാൻ വേണ്ടിയാണ് നിരോധനം നീ പറയുന്നു. ഇന്ത്യയിലെ സമാന കാരണം. ഉത്തരവിട്ട് 72 മണിക്കൂറിനുള്ളിൽ തീരുമാനം പ്രാബല്യത്തിൽ,പത്ത് ദിവസം മാറ്റിയെടുക്കാൻ അവസരവും ജനങ്ങളുടെ കഷ്ടപ്പാട് പറയണോ?
ദീർഘ വീക്ഷണവും മുൻ തീരുമാനവുമില്ലാതെ ഭരണകർത്താവിന്റെ പരിഷ്ക്കാരത്തിനാൽ ജനങ്ങൾ ആകെ വലഞ്ഞു. കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പോലും വകയില്ല , ഇടപാടുകൾ നടക്കുന്നില്ല വലഞ്ഞ ജനങ്ങൾ കടകൾ കവർച്ച നടത്തി ഇന്ത്യയിലും അരങ്ങേറി സമാന ദൃശ്യം ഭക്ഷണം പോലും കഴിക്കാൻ വകയില്ലാത്ത ജനം റേഷൻ കട കവർച്ചക്കിരയാക്കി ആ പാവം ജനങ്ങൾക്കെതിരിൽ കേസ്. വെനിസ്വേലയിൽ പോലിസ് അടിച്ചമർത്താൻ തുടങ്ങിയപ്പോൾ ജനം രോഷാകുലരായി നഗരത്തിലിറങ്ങി പ്രക്ഷോഭം തുടങ്ങി . പലയിടത്തും ആക്രമണങ്ങൾ നൂറ്കണക്കിന് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ കവർച്ചക്കിരയാക്കി ലക്ഷകണക്കിന് ഡോളറുകൾ നഷ്ട്ടത്തിലായി ഒരാഴ്ച്ച കൊണ്ട് ജനങ്ങളുടെ കഷ്ടപ്പാടുകളും യാതനകളും തിരിച്ചറിഞ്ഞ പ്രസിഡന്റ് തന്റെ പരിഷ്ക്കരണം തെറ്റായ തീരുമാനമെന്ന് മനസ്സിലാക്കി ഒരാഴ്ച്ച കൊണ്ട് അസാധുവാക്കൽ പ്രഖ്യാപനം പിൻവിലിച്ചു. ഭരണീയനെ തിരുത്താൻ വെനിസ്വേലക്കായി പക്ഷേ നമ്മുടെ ഇന്ത്യയിൽ എന്ത് കൊണ്ട് ഇത് സാധ്യമായില്ല? ചോദ്യം അവശേഷിക്കുന്നു .
സമാന അവസ്ഥകൾ നമ്മുടെ രാജ്യത്തും നടന്നില്ലേ പലരും പട്ടിണി കൊണ്ട് മരണമടഞ്ഞു മറ്റു ചിലർക്ക് മനോവിഷമത്താൽ സ്വജീവിതം പോലും ഹോമിക്കേണ്ടി വന്നു. നിരവധി പേർ ഭക്ഷണം പോലുമില്ലാതെ മിണ്ടാതെ കഴിയുന്നു എന്നാലും വെനിസ്വേല പ്രിസിഡന്റിനു വന്ന മനംമാറ്റത്തിന്റെ ചെറിയ ഒരു അംശം പോലും നമ്മുടെ ഭരണ കരക്കാക്കളില് ഉണ്ടായില്ല എന്നു മാത്രമല്ല ദുരിതം പേറി നടക്കുന്ന ജനത്തോട് പറഞ്ഞത് നിങ്ങൾ 50 ദിവസം മാത്രം ക്ഷമിക്കുക കള്ളപ്പണം ഇല്ലാത്ത സുന്ദര നാടായി നമുക്ക് മാറ്റാം. എന്നിട്ടെന്തായി അൻപത് പൂർത്തിയാവാൻ കൈ എത്തും ദൂരത്തെത്തി പക്ഷേ നമ്മുടെ രാജ്യം പൂർവ സ്ഥിതിയിലേക്ക് മടങ്ങിയില്ല. ഇപ്പോഴും വലയുന്നുണ്ട്. പക്ഷേ കള്ളപ്പണക്കാർ വെളുപ്പിക്കൽ തുടരുന്നു. അത്തരക്കാർക്ക് പിന്തുണയും എന്നാൽ കള്ളപ്പണക്കാരെ ഇന്നെലെയും പിടിച്ചു പക്ഷേ അവാധുവാക്കിയ നോട്ടുകൾ അല്ലായിരുന്നു മറിച്ച് പുതുതായി ഇറക്കിയ സാക്ഷാൽ പുതിയ 2000 തന്നെ വില്ലൻ അതും 41 ലക്ഷം എന്തേ ഇത്ര സെറ്റപ്പിൽ ഇറക്കിയിട്ടും പുതിയ കള്ളപ്പണങ്ങൾ. പഴയ കള്ളപ്പണങ്ങൾ പിടിച്ച് കേസിൽ അകപ്പെട്ട എത്ര പേരുണ്ട്. ആ കണക്കുകൾ ജനസമൂഹത്തിന് മുൻപിൽ അവതരിപ്പിക്കേണ്ടതുണ്ട്. ജനങ്ങളെ ദുരിതത്തിൽ ആക്കിയത് കൊണ്ടായില്ല കള്ളപ്പണക്കാർ ഇനിയും വരും. പുതിയ നോട്ടുകളുമായി തന്നെ വരും അതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അതിനെ തടയിടാനുള്ള നല്ല തീരുമാനങ്ങൾ കൈ കൊള്ളുക. ജനങ്ങളെ വലയിക്കാതിരിക്കുക.
0 അഭിപ്രായങ്ങള്‍