കരയല്‍ ഇസ്ലാമിക വീക്ഷണത്തില്‍ പറ്റുന്നതും. അല്ലാത്തതും ഉണ്ട്.ആര്‍ത്തട്ടഹാസവും മരിച്ചവരെ കുറിച്ചുള്ള ആര്‍ത്തനാദവുമാണ് ഇസ്ലാം വിലക്കിയത്. മറ്റു ചില സമയങ്ങളില്‍ കണ്ണുനീര്‍ വീഴത്തല്‍ അത്യാവശ്യമാണ്. നാഥനെയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കണം. ഇത്തരം സന്ദര്‍ഭങ്ങള്‍ മുത്ത് നബി പ്രോത്സാഹനം നല്‍കിയിട്ടുണ്ട് അല്ലാഹുവിനെ ഭയന്നു കണ്ണീരൊഴുക്കുന്നവരാണ് യഥാര്ത്ഥ വിശ്വാസികള്. വിശാലമായ ഈ
സൗകര്യങ്ങൾ ചെയ്ത് തന്ന
നാഥനെയോര്‍ത്തിറ്റു വീഴുന്ന
കണ്ണീരിന് ഭാവിയെ
വെളുപ്പിക്കാനാവും,
സന്തോഷിപ്പിക്കാനുമാവും. നബി(സ) പറയുന്നു. ഖിയാമത്ത് നാളില്‍ എല്ലാ കണ്ണുകളും കരഞ്ഞു കൊണ്ടേയിരിക്കും.
അല്ലാഹു നിഷിദ്ധമാക്കിയ
കാഴ്ചകളില് നിന്ന് പിന്മാറിയ കണ്ണും, അല്ലാഹുവിന്റെ മാര്ഗത്തില്ഉറക്കൊഴിച്ച കണ്ണും, അല്ലാഹുവിനെ ഭയന്ന് കണ്ണീര് വാര്ത്ത കണ്ണുമൊഴിച്ച്.
മനുഷ്യ ജീവിതത്തിലെ അത്ഭുത
പ്രതിഭാസമാണ് കണ്ണീര്. കണ്ണീരിന്
മനസുമായി നേരിട്ടുള്ള ബന്ധമാണുള്ളത്. മനസില് പ്രോജ്വലിച്ചുനില്ക്കുന്ന
സന്തോഷങ്ങളും വ്രണപ്പെടുത്തുന്ന
ദുഖങ്ങളും കണ്ണീരിന് കാരണമാകാറുണ്ട്. കണ്ണീരിന് ആരോഗ്യം
വര്‍ധിപ്പിക്കാനാവുമെന്നതാണ്
ശാസ്ത്രസങ്കല്‍പ്പം . കണ്ണീരിന്റെ
രാസസംയോഗത്തിലാണ് ഈ
ആരോഗ്യരഹസ്യംനിലകൊള്ളുന്നത്.കണ്ണിനു പുറത്തും കണ്പോളകള്ക്ക്
താഴെയുമായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയില്‍ നിന്നാണ്
കണ്ണുനീര്ഉദ്പാദിപ്പിക്കപ്പെടുന്നത്.
കണ്ണീരിലടങ്ങിയിട്ടുള്ള
പ്രധാനഘടകമായ ഐസോസൈം എന്ന പദാര്ത്ഥത്തിന് കണ്ണിലും
പരിസരത്തുമുള്ള സൂക്ഷ്മ രോഗാണുക്കളുടെ
വളര്‍ച്ച തടയാന് സാധിക്കും.
ശാരീരികാരോഗ്യത്തെ മാത്രമല്ല
കണ്ണീര് സൃഷ്ടക്കുന്നത്, മാനസികാരോഗ്യംനിലനിര്ത്താനും കണ്ണീരിന് സാധിക്കും.
കണ്കോണുകളില് നിന്ന് ഉറവയെടുക്കുന്ന ഈ ചുടുനീര് കണങ്ങക്ക്ള്‍ ഹൃദയത്തെ
വിമലീകരിക്കാനുള്ള ശേഷിയുണ്ട്.
പാപക്കറ പുരണ്ട ഹൃദയങ്ങള്ക്കിത്ആത്മാര്ത്ഥതയുടെ വെള്ളിവെളിച്ചം നല്കും. ഹൃദയങ്ങളില് അള്ളിപ്പിടിച്ചിരിക്കുന്ന
മാലിന്യങ്ങളും അഴുക്കുകളും ഈ
വിമലീകരണ പ്രക്രിയയില്
അറുത്തുമാറ്റപ്പെടും. ലോകത്ത്
ആത്മീയതയുടെ ഭൂപടം വരച്ചവരുംഉന്നത പദവി യലങ്കരിച്ചവരുമെല്ലാം
അര്ധരാത്രിയില് മാനവകുലം
പുതച്ചുറങ്ങുമ്പോഴും രക്ഷിതാവിനെ ഭയന്ന് കണ്ണീര് പുഴകള് ഒഴുക്കിയവരായിരുന്നു. നയനങ്ങൾ ഒലിച്ചിറങ്ങിയവരായിരുന്നു.
വിശ്വാസിയുടെ ജീവിതം
ക്രമീകരിക്കേണ്ടത് ഭയപ്പാടിന്‍െറയും പ്രതീക്ഷയുടെയും ഇടയിലാണ്.
പ്രതീക്ഷയില്ലാത്ത ഭയവും
ഭയത്തിനപ്പുറമുള്ള പ്രതീക്ഷയും
മതപരിധിയിലില്ല. ആസ്വദിക്കാനും
ചിരിക്കാനും പ്രേരിപ്പിക്കുന്ന
ചുറ്റുപാടുകളില് ജീവിക്കുമ്പോഴും
മനസിന്‍െറ അകത്തളങ്ങളില്
കെട്ടുപോകാത്ത തീക്കനല് കണക്കെ രക്ഷിതാവിന്റെ ശിക്ഷയെക്കുറിച്ചുള്ള
ഭയവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. രക്ഷാ മാര്‍ഗം ചോദിച്ച
ഉഖ്ബതുബ്നു ആമിറി
(റ)നോട് തിരുദൂതര്‍ (സ)പറഞ്ഞത്
എത്രപ്രസക്തമാണ്. നാവിനെ
സൂക്ഷിക്കുക, വീട്ടിലിരിക്കുക,
ചെയ്തതെറ്റില് ഖേദിച്ചു
കണ്ണീരൊഴുക്കുക എന്നതായിരുന്നു ആവാക്കുകള്. എങ്ങനെയാണ് നരകമോചനം
സാധ്യമാകുക എന്നതായിരുന്നു
തിരുസന്നിധിയിലെത്തിയ സൈദ് ബ്നു അര്ഖം(റ)ന്റെ ചോദ്യം.
കണ്ണീരൊഴുക്കി നരകത്തെ
സൂക്ഷിക്കാനാവുമെന്നായിരുന്നു
തിരുനബിയുടെ മറുപടി. ഇങ്ങനെ നല്ല കാര്യങ്ങൾക്ക് കണ്ണീരൊഴുക്കിയവര്‍ അനവധിയാണ് സദാ കരയുന്ന സിദ്ദീഖ് (റ) വും കരഞ്ഞു കരഞ്ഞു കണ്ണിനു താഴെ കറുത്ത പാടുകൾ വന്ന ഉമര്‍ (റ) വും പാതിരാവിന്‍െറ പഴുതില്‍ കണ്ണീര്‍ വാര്‍ത്ത ഫള് ല് തങ്ങളും ഇബ്രാഹിം ബ്നു അദ്ഹം (റ) വും നമുക്ക് മാതൃകയാണ്. അവരെല്ലാം മുത്ത് റസൂലിന്‍െറ മാര്‍ഗം സ്വീകരിച്ചവരാണ്.
തിരു നബി (സ) തങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ കരഞ്ഞിട്ടുണ്ട്. തിരുനബി യുടെ കരച്ചിലും ചിരിയും ഒരേ ഗണത്തിലുള്ള താണ്. രണ്ടും ഇടത്തരമാണ്. അവിടുത്തെ കരച്ചില്‍ സ്നേഹവായിപ്പിന്‍െറയും കാരുണ്യത്തിന്‍െറയുമാണ്. ചില സമയങ്ങളില്‍ മയ്യത്തിന് അനുഗ്രഹമായിട്ടായിരുക്കും . ഖുർആൻ പാരായണം ചെയ്യുബോഴും, കേള്‍ക്കുബോഴും നിസ്ക്കാരത്തിലാവുബോഴുമെല്ലാം അവിടുന്ന് കരഞ്ഞിട്ടുണ്ട്. മരണമാസന്നമായി കിടക്കുന്ന സമയം തന്‍െറ സമുദായത്തിന്‍െറ അവസ്ഥ ഒാര്‍ത്ത് കരഞ്ഞതിന് ചരിത്രം സാക്ഷിയാണ്. തിരു നബി (സ) തങ്ങള്‍ കരഞ്ഞ നിമിഷങ്ങൾ ഒന്നുപോലും വിട്ടു പോവാതെ ഉല്ലേഖനം ചെയ്യപ്പെട്ടിടുണ്ട്. ചില സന്ദര്‍ഭങ്ങള്‍ പരിചയപെടാം.
അബ്ദുല്ലാഹിബ്നു ശിഖ്ഖീറില്
നിന്ന്: റസൂല്(സ) നിസക്കാരത്തിലായിരിക്കെ
ഞാന് അവിടുത്തെ
അടുത്ത് ചെന്നു. അപ്പോള് കരച്ചില് കാരണം അവിടുത്തെ അന്തര്ഭാഗത്ത്
നിന്ന് നിന്ന് തിളക്കുന്ന വെള്ളം
കണക്കെ ഒരു തേങ്ങല് ഉണ്ടായിരുന്നു.
അല്ലാഹുവെ ഭയന്നതിന്റെയും
ഭക്തിയുടെയും ഫലമായിട്ടായിരുന്നു ഇത്.
അല്ലാഹുവിനെ കൂടുതല്
അറിയുന്നവര്ക്കാണല്ലോ കൂടുതല്
ഭക്തരാകാന് കഴിയുക. നബിതിരുമേനി
പറഞ്ഞു: ഞാനാണ് നിങ്ങളില് ഏറെ അല്ലാഹുവിനെ അറിയുന്നവനും ഏറെ ഭക്തനും. മാത്രമല്ല പില്ക്കാലക്കാരായ ഉമ്മത്തുകള്‍ക്ക് നിസ്ക്കാരം അതിന്‍െറ ഗൗരവം വിടാതെ നിര്‍വഹിക്കാനുള്ള പ്രേരണയുമാണിത്. അതിന്‍െറ ഫലം തന്നെയാണ് ശേഷം വന്ന സ്വാതികരായ മഹത്തുക്കളില്‍ കണ്ടതും. എന്നാല്‍ പേരിനു മാത്രം നിസ്ക്കാരം നിര്‍വഹിക്കുന്ന പുതുതലമുറ അതിന്‍െറ ഗൗരവം മനസ്സിലാക്കേണ്ടതുണ്ട്. തീരെ നിസ്ക്കരിക്കാതെ കൂത്താടി നടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമാണ് മുത്ത് നബി യുടെ നിസ്ക്കാര കരച്ചില്‍.
അബ്ദുല്ലാഹിബ്നു മസ്ഊദില് നിന്ന്:
എനിക്ക് ഖുര്ആന്പാരായണം ചെയ്തുതരൂ
എന്ന് റസൂല്(സ) ഒരിക്കല്
എന്നോടാവശ്യപ്പെട്ടു. ഞാന്
ചോദിച്ചു: റസൂലേ, അങ്ങേക്കല്ലേ
അവതരിച്ചത്. എന്നിട്ട് ഞാന് താങ്കളെ ഓതിക്കേള്പ്പിക്കുകയോ? അവിടുന്ന് പറഞ്ഞു: മറ്റൊരാൾ ഓതിത്തരുന്നത് കേള്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അങ്ങനെ
ഞാന് അന്നിസാഅ’ എന്ന അദ്ധ്യായം
പാരായണം ചെയ്തു തുടങ്ങി. അപ്പോൾ.ﺍ ‘വജിഅനാ ബിക അലാ
ഹാഉലാഇ ശഹീദാ’( എന്നാല് ഓരോ
സമുദായത്തില് നിന്നും ഓരോ
സാക്ഷിയെ നാം കൊണ്ടുവരികയും
ഇക്കൂട്ടര്ക്കെ്തിരില് നിന്നെ ഞാന്
സാക്ഷിയായി കൊണ്ടുവരികയും
ചെയ്യുമ്പോള് എന്തായിരിക്കും
അവസ്ഥ”: നിസാഅ് 41) എന്ന
വചനമെത്തിയപ്പോള്‍ അവിടുത്തെ ഇരു
നേത്രങ്ങളില് നിന്നും കണ്ണീര്
ചാലിട്ടോഴുകുന്നതായി ഞാന് കണ്ടു.
വിശുദ്ധ ഖുർആൻ പാരായണം കേട്ട മാത്രയിൽ അവിടുന്ന് കരഞ്ഞത് തന്‍െറ സമുദായത്തിൽ നിന്ന് സാക്ഷിയാക്കപ്പെടുന്ന കാര്യം ഒാര്‍ത്താണ്. ഖുർആൻ പാരായണം ചെയ്യുബോഴും കേള്‍ക്കുബോഴും അര്‍ത്ഥം ചിന്തിക്കണം തിരു നബി (സ) അപ്രകാരമായിരുന്നു. അത് കൊണ്ടാണ് ഇത്തരം അവസരങ്ങളില്‍ അവിടത്തെ നയനങ്ങള്‍ നിറയുന്നത്. അതിന്‍െറ ഭാഗമാണ് പല മഹാന്‍മാരുടെയും ജീവിതത്തില്‍ കാണുന്നത്. മുത്ത് നബി യുടെ തിരു ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തിയവരാണ് നിരവധി ശിഷ്യ സമ്പത്തിനുടമയായ ഉസ്താദുല്‍ അസാതീദ് ഒാ ക്കെ ഉസ്താദ്‍ . അവിടുന്ന് അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് ആകാശത്തേക്ക് കണ്ണുകള്‍ ഉയര്‍ത്തി വിശുദ്ധ ഖുർആൻ വചനങ്ങള്‍ ഉരുവിട്ട് കരയുമായിരുന്നു. തിരു ദൂതരുടെ പുണ്യ ചര്യയാണിത്.
അബ്ദുല്ലാഹിബ്നു അംറ് റ) വില്‍ നിന്ന്:
റസൂല്(സ) യുടെ കാലത്ത് ഒരിക്കൽ സൂര്യ
ഗ്രഹണം ബാധിച്ചു. അപ്പോൾ അവിടുന്ന്അതിനോടനുബന്ധിച്ചുള്ള നമസ്കാരത്തില്
ദീര്ഘമായി നിന്നു. റുകൂഇലേക്ക്
പോകുന്നേയില്ല. പിന്നീട് റുകൂഅ’
ചെയ്തു. ദീര്ഘമായി റുകൂഇല് തന്നെ നിന്നു. പിന്നീട് തലയുയര്ത്തി. എന്നിട്ട്
സുജൂദിലേക്ക് പോകാതെ ദീര്ഘമായി നിന്നു. പിന്നീട് സുജൂദിലേക്ക് പോയി.
സുജൂദില് നിന്നു തലയുയര്‍താതെ അവിടുന്ന് തെങ്ങിക്കരയുകയും നിശ്വസിക്കുകയും
ചെയ്തു കൊണ്ട് ഇങ്ങനെ
പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ”നാഥാ ഞാനവരില്
ഉണ്ടായിരിക്കെ നീ അവരെ
ശിക്ഷിക്കുകയില്ലെന്നു നീ എന്നോട്
വാഗ്ദത്തം ചെയ്തതല്ലേ? നാഥാ! അവര് പശ്ചാതാപിക്കുന്നവര്‍
ആയിരിക്കെ നീ
അവരെ ശിക്ഷിക്കുകയില്ലെന്നു നീ
എന്നോട് വാഗ്ദാനം ചെയ്തതല്ലേ?
ഞങ്ങളിതാ നിന്നോട്
പാപമോചനത്തിനായി
അര്തിക്കുന്നു”
അങ്ങനെ രണ്ട് റകഅത്
നമസകരിച്ചു കഴിഞ്ഞപ്പോഴേക്കും
സൂര്യന് പ്രത്യക്ഷമായി. പിന്നീട്
എഴുന്നേറ്റു നിന്നു അല്ലാഹുവിനെ
സ്തുക്കുകയും പ്രകീര്ത്തി ക്കുകയും ചെയ്തശേഷം
പ്രസംഗിച്ചു. സൂര്യനും
ചന്ദ്രനും അല്ലാഹുവിന്റെ
അടയാളങ്ങളില് പെട്ട രണ്ട് അടയാളങ്ങള് മാത്രമാണ്.
ആരുടെയെങ്കിലും മരണം
കൊണ്ടോ ജനനം കൊണ്ടോ അവയ്ക്ക് ഗ്രഹണം
ബാധിക്കുകയില്ല .അവയ്ക്ക്
ഗ്രഹണം ബാധിച്ചാല് നിങ്ങള്
അല്ലാഹുവിന്റെ സ്മരണയിലേക്ക്
അണയുക
തിരു നബി യുടെ മകന്‍ ഇബ്രാഹിം (റ) മരണപ്പെട്ട ദിവസമാണ് ഇൗ ഗ്രഹണവും സംഭവിച്ചത് . ആയത് കൊണ്ട് തന്നെ ഗ്രഹണ സമ്പന്ധിയായി
അറബികള്ക്കിടയിലും മറ്റും ചില
അന്ധവിശ്വാസങ്ങളും
തെറ്റിദ്ധാരണകളും നിലനിന്നിരുന്നു.
സൂര്യ-ചന്ദ്രന്മാര്ക്ക് ഗ്രഹണം
ബാധിക്കുന്നത് പ്രമുഖരോ അവരുടെ മക്കളോ
മരിക്കുമ്പോളുള്ള ദുഃഖ
പ്രകടനമാണെന്നായിരുന്നു അതിലൊന്ന്.
തുരുനബി തങ്ങള്‍ ഇൗ
അന്ധവിശ്വാസത്തിന്റെ അടിവേരറുത്തു കളയാന്‍ വേണ്ടിയാണ് അത് രണ്ടും അല്ലാഹുവിന്‍െറ രണ്ടു അടയാളങ്ങാണ് ആരുടെയും മരണം കൊണ്ടോ, ജനനം കൊണ്ടോ അത് സംഭവിക്കുകയില്ലന്ന് പറഞ്ഞത്.
ഇവിടെ അല്ലാഹുവിന്‍െറ സ്മരണ കൊണ്ട് ഉദ്ദേശിക്കുന്നത് നിസ്ക്കാരണമാണ്. ഗ്രഹണം ബാധിച്ചാല്‍ രണ്ടു റക്അത്ത് നിസ്ക്കാരം സുന്നത്ത് ഉണ്ട്. മറ്റു നിസ്ക്കാരങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തയുണ്ട് ഇൗരണ്ട് റുകൂഉം ഖിയാമുമുണ്ടാവും.
ഇബ്നു അബ്ബാസില് നിന്ന്: റസൂല്
(സ)മരണാസന്നനായ തന്റെ ഒരു
പുത്രിയെ (സെെനബ് ബിയുടെ മകള്‍)എടുത്തു മാറോടണച്ചു
മടിയില് വെച്ചു. അങ്ങനെ അവിടുത്തെ
മടിയില് വെച്ചു അവള്‍ മരിച്ചു.
ഉടനെതന്നെ ഉമ്മു അയ്മന് ഉച്ചത്തില് നിലവിളിച്ചപ്പോള്‍ നബി സ) ചോദിച്ചു അല്ലാഹുവിന്‍െറ റസൂലിന്റെ
സന്നിധിയില് വെച്ചു കരയുകയാണോ?
അവര് പറഞ്ഞു: അങ്ങ് കരയുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ?
അവിടുന്ന് പറഞ്ഞു
ഞാന് കരയുകയല്ല. അത് അല്ലാഹുവിന്റെ
പക്കല് നിന്നുള്ള കാരുണ്യം
മാത്രമാണ്. വിശ്വാസി
ഏതവസ്ഥയിലും പൂര്ണ്ണ നന്മയില് തന്നെ ആയിരിക്കും തന്‍െറ ആത്മാവ് ഇരു
പര്ശ്വങ്ങള്ക്കിടയില് നിന്ന്
ഊരിയെടുക്കുമ്പോഴും അവന്
അല്ലാഹുവിനെ സ്തുതിച്ചു
കൊണ്ടിരിക്കും.
ആയിശ(റ) യില് നിന്ന്: റസൂല്(സ)
ഉസ്മാനുബ്നു മള്ഊന് മരിച്ചു കിടക്കെ
അദ്ധേഹത്തെ ചുംബിക്കുകയും
കരയുകയുമുണ്ടായി . മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ ആദ്യമായി ഖബറടക്കിയ വ്യക്തിയാണ് ഇബ്നു മള്ഊന്‍ റ)
. അനസുബ്നു മാലികില് നിന്ന്: ഞങ്ങൾ
റസൂല്(സ)യുടെ ഒരു പുത്രിയുടെ ( ഉമ്മുകുല്സൂം) മയ്യിത്ത്
സംസ്കരണ കര്മ്മത്തില്
പങ്കെടുക്കുകയുണ്ടായി. റസൂല്(സ) ഖബറിനു സമീപം
ഇരിക്കുകയായിരുന്നു
അപ്പോഴവിടുത്തെ ഇരുനെത്രങ്ങളും
ബാഷ്പമണിഞ്ഞതായി ഞാന് കണ്ടു.
അവിടുന്ന് ചോദിച്ചു രാത്രി
ഭാര്യയുമായി ബന്ധപ്പെട്ടിട്ടില്ലാത്ത
അരെങ്കിലുമുണ്ടോ? അബൂ ത്വല്ഹ പറഞ്ഞു: ഞാൻ മുത്ത് നബി സ) പറഞ്ഞു: ഖബറില്
ഇറങ്ങുക. അങ്ങനെ അദ്ദേഹം അവരുടെ
ഖബറില് ഇറങ്ങി ഇങ്ങനെ പലരും മരണപ്പെട്ടപ്പോള്‍ മുത്ത് റസൂൽ സ,) തങ്ങള്‍ കരഞ്ഞതായി കാണാം ഇതൊന്നും ശരീഅത്ത് വിലക്കേര്‍പ്പെടുത്തിയ ആര്‍ത്തനാദത്തില്‍ പെടുകയില്ല. അവിടത്തെ കാരുണ്യത്തിന്‍െറ ഒരു കണിക അവരിലേക്ക് ഒഴുക്കിയതാണ് ഇൗ സംഭവങ്ങൾ.
0 അഭിപ്രായങ്ങള്‍