ആധ്യാത്മിക ലോകത്തെ ജ്ഞാന സൂര്യൻ: ശെെഖ് ജീലാനി (റ)        മുനീർ അഹ്സനി ഒമ്മല

ഇസ്ലാമിക ചരിത്രത്തില്‍
ആധ്യാത്മിക രംഗത്തു ജ്വലിച്ചു
നില്‍ക്കുന്ന
വ്യക്തിത്വത്തിനുടമയാണ് ശൈഖ്
അബ്ദുല്ഖാദിര്‍ ജീലാനി (റ) ആരിഫീങ്ങളുടെ
മാതൃകാപുരുഷനും ആ കാലഘട്ടത്തില്‍
ശൈഖും
പ്രപഞ്ചപരിത്യാഗിയുമായ ശൈഖ്
അബ്ദുല് ഖാദിര്‍ ജീലാനി (റ) ഹിജ്റ
470 ല് ജീലാനില്‍ ജനിച്ചു  .
ഇറാനില്‍ തിബിരിസ്താനു
പിന്നില്‍ സ്ഥിതിചെയ്യുന്ന
ധാരാളം നാടുകള്‍ ചേര്‍ന്നതാണ്
ജീലാന്‍.ഇതിന് അറബിയില്‍
കൈലാന്‍ എന്നും പറയാറുണ്ട്.
                   അന്ത്യപ്രവാചകനായ മുഹമ്മദനബി(സ്വ) തങ്ങൾ എല്ലാ
പ്രവാചകരുടെയും നേതാവായത്
പോലെ എല്ലാ ഔലിയാക്കളുടെയും
നേതാവാണ് ശൈഖ് മുഹിയദ്ദീന്‍ അബ്ദുൽ
ഖാദിർ ജീലാനി(ഖ.സി.).
റബീഉല്‍അവ്വല്‍ മാസം ലോക മുസ്ലിംകള്‍ നബി
(സ്വ) തങ്ങളുടെ ജന്മ മാസമായി
ആഘോഷിക്കുമ്പോള്‍ തൊട്ടടുത്ത
മാസമായ റബീഉല്‍ ആഖിര്‍ മാസത്തിൽ
അവർ ശൈഖ് ജീലാനിയെ
അനുസ്മരിക്കുകയും അവിടുത്തെ
അപദാനങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്നു.
‘റബീഅ്’ എന്ന അറബി പദത്തിന്‍െറ
അര്‍ത്ഥം സൂചിപ്പിക്കുന്നത് പോലെ
വിശ്വാസികള്‍ക്ക് ആത്മാവിന്‍െറ
വസന്ത കാലമാണ് രണ്ട് റബീഉകളും.
ഒന്നാം റബീഅ് അമ്പിയാക്കളുടെ
നേതാവിന്റെ ജന്മം
കൊണ്ടനുഗ്രഹീതമാണെങ്കില്‍ രണ്ടാം
റബീഅ് ഔലിയാക്കളുടെ നേതാവായ
ശൈഖ് ജീലാനിയുടെ ഓര്‍മകള്‍
സമ്മാനിക്കുന്ന മാസമാണ്.
                മുഹമ്മദ് നബി (സ) യുടെ
പരമ്പരയില്‍തന്നെയാണ് അദ്ദേഹവുംജനിക്കുന്നത്.അബൂ സ്വാലിഹ് മൂസാ
(റ )വിലൂടെ പന്ത്രണ്ടാമത്തെ
പിതൃപരമ്പരയും ഉമ്മുല്‍ഖെെര്‍
ഫാത്വിമ(റ) യിലൂടെ
പതിനഞ്ചാമത്തെ മാതൃപരമ്പരയും
മുഹമ്മദ് നബി (സ) യില്‍
സന്ധിക്കുന്നു.ഇതു കൂടാതെ
ശൈഖവര്‍കളുടെ കുടുംബപരമ്പര
ഒന്നാം ഖലീഫ സിദ്ധീഖ് (റ)
വിലേക്കും രണ്ടാം ഖലീഫ ഉമര്‍
(റ)വിലേക്കും ചെന്നുചേരുന്നുണ്ട്.
പിതാവിന്‍െറ മാതാവ് ഉമ്മുസലമ
(റ)സിദ്ധീഖ് (റ)വിനലന്‍െറ മകന്‍
അബ്ദുറഹിമാൻ എന്നവരുടെ
പരമ്പരയില്പ്പെട്ടവരാണ്.
പിതൃപരമ്പരയില്പ്പെട്ട അബ്ദുല്ല
(റ)വിന്‍െറ മാതാവ് ഹഫ്സ്വ (റ)
അബ്ദുല്ലാഹിബ്നു ഉമര് (റ)ന്റെ
പുത്രിയാണ്.പിതൃപരമ്പരയുടെ
മഹത്വം ജീലാനി തങ്ങളുടെ
ചരിത്രത്തില് ആവര്ത്തിച്ച്
പരാമര്ശിക്കപ്പെടുന്നതിന്റെ
കാരണം ഇവയൊക്കെയാണ്.
         പിതാവ് വഴി ഹസന്(റ)വിലേക്കും
മാതാവ് വഴി ഹുസൈന്(റ)വിലേക്കും
ചെന്നെത്തുന്നതിനാല്‍ ശൈഖ് ജീലാനി ഒരേ സമയം ഹസനിയും ഹുസൈനിയുമാണ്.
ഈ മഹിമയുള്ളവര്ക്ക് ശരീഫ് എന്നു
പറയാറുണ്ട്. ആയതിനാൽ ശെെഖവറുകള്‍ ഒരേ സമയം സയ്യിദും ശരീഫിയുമാണ്
         റമളാന് ഒന്നിനായിരുന്നു ശൈഖ്ജീലാനിയുടെ ജനനം. അന്ന് മുതല്‍റമളാന്
പകലില് ഒരിക്കല്പോലും ശൈഖവര്കള്
മുലകുടിച്ചിരുന്നില്ല. ജീലാനില്‍
താമസിക്കുന്ന സയ്യിദ് ദമ്പതികള്ക്ക്
റമളാന്‍ പകലില്‍ മുലകുടിക്കാത്ത ഒരത്ഭുതശിശു പിറന്നിരിക്കുന്നുവെന്ന വാര്‍ത്തനാടാകെ പരക്കാന് പിന്നെ
താമസമുണ്ടായില്ല.
ആ വര്ഷം റമളാന്‍
മുപ്പത് പൂര്‍ത്തീകരിക്കണോ എന്ന്
ജനങ്ങള് തീരുമാനിച്ചത് പോലും ശൈഖ്അന്ന് മുലകുടിക്കുന്നുണ്ടോ എന്ന്നോക്കിയായിരുന്നുവെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. ഇബാദത്ത്കൊണ്ടും മറ്റും അല്ലാഹുവിന്‍െറ
പ്രത്യേക സാമീപ്യം കരസ്ഥമാക്കിയ
ശേഷമാണ് സാധാരണഗതിയില്
ഔലിയാക്കളില്നിന്ന്
കറാമത്തുകളുണ്ടാവാറുള്ളത്. എന്നാല്ശൈഖ് ജീലാനി (റ)യാവട്ടെ തന്റെ ജനന
ദിവസം മുതല് തന്നെ കറാമത്തുകള്
കാണിച്ചുതുടങ്ങി. ഏറ്റവും കൂടുതല്
കറാമത്തുകള് ചരിത്രം
രേഖപ്പെടുത്തിയതും ശൈഖ് ജീലാനി
(ഖ.സി.) തങ്ങളില് നിന്ന് തന്നെയാണ്.
ഔലിയാക്കളുടെ രാജാവാകുമ്പോള്
അങ്ങനെത്തന്നെയാണ് വേണ്ടതും…
ജനനം മാത്രമല്ല, ശൈഖിന്റെ
ശൈശവവും ബാല്യവുമെല്ലാം
അത്ഭുതങ്ങള് നിറഞ്ഞതായിരുന്നു.
ചെറുപ്പത്തില്പോലും പ്രായത്തിന്റെ
ചാപല്യങ്ങളോ അനാവശ്യവിനോദ
താല്പര്യമോ ശൈഖില് ആര്ക്കും
ദര്ശിക്കാനായില്ല.            
കുട്ടിക്കാലത്തുതന്നെ
പിതാവിന്റെ മരണം കാരണം
ഉമ്മയുടെ പിതാവ് അബ്ദുല്ലാ
(റ)യുടെ സംരക്ഷണത്തിലാണു
വളര്‍ന്നത്.
പ്രപഞ്ചപരിത്യാഗത്തില്‍
അനുപമവ്യക്തിത്വമായി
വിശ്രുതനായ ഇദ്ദേഹത്തിന്റെ
തണലില് മതഭക്തയായ
മാതാവിന്റെ ശിക്ഷണത്തില്
ഉന്നതമായ
സ്വഭാവവൈശിഷ്ടത്തില് വളരാന്‍
ശൈഖ് അബ്ദുല് ഖാദിര് ജീലാനി
(റ)വിന് സാധിച്ചു.പത്താം വയസിലെ പ്രാഥമിക പഠനത്തിനുശേഷം
വൈജ്ഞാനികരംഗത്ത്
ഉന്നതപഠനത്തിനായി
ബാഗ്ദാദിലേക്കു
പോകുന്നാതിനുള്ള യാത്രാ
ചെലവിനു മാതാവു നല്കിയ
നാല്പതു ദീനാര് വഴിമധ്യേ
തസ്കരസംഘം കൊള്ളയടിക്കാന്
ശ്രമിച്ച സംഭവം
ചരിത്രപ്രസിദ്ധമാണ്. ചെറിയ
സഞ്ചിക്കുള്ളിലാക്കി
കള്ളന്മാരുടെയും
കൊള്ളക്കാരുടെയും
ശ്രദ്ധയില്പ്പെടാതിരിക്കാന്
കുപ്പായത്തിന്റെ കക്ഷത്തില്
തുന്നിച്ചേര്ത്താണ് മാതാവ്
യാത്രയാക്കുന്നത്.ബാഗ്ദാദിലേക്കുള്ള
കച്ചവടസംഘത്തിനൊപ്പം മകനെ
യാത്രയാക്കിയപ്പോള് ഉമ്മ
നല്കിയ വസിയ്യത് 'മോനെ ,നീ
ഒരിക്കലും കളവു പറയരുത്.
സത്യവിശ്വാസി കളവ് പറയുകയില്ല'
എന്നായിരുന്നു.
യാത്രാസംഘം ഹമദാന്
പിന്നിട്ടപ്പോള് കൊള്ളസംഘം
വളഞ്ഞു. യാത്രക്കാരുടെ
കൈയില്നിന്നു വിലപിടിപ്പുള്ള
മുഴുവന് വസ്തുക്കളും കൊള്ളയടിച്ച
സംഘം ഫഖീറിന്റെ
വേഷവിധാനങ്ങളോടെ നിസംഗ
ഭാവത്തില് നിന്ന ബാലനെ
ശ്രദ്ധിച്ചില്ല. ഒടുവില്
തസ്കരക്കൂട്ടത്തിലെ ഒരാള് വന്ന്
അദ്ദേഹത്തോടു ചോദിച്ചു, 'നിന്റെ
കൈയില് വല്ലതുമുണ്ടോ?' '40 ദീനാര്
ഉണ്ട്' എന്ന മറുപടി കേട്ട് കള്ളന്
അത്ഭുതപ്പെട്ടു.
വിശ്വാസം വരാതെ വീണ്ടും
ചോദിച്ചപ്പോഴും അതേ മറുപടി
ആവര്ത്തിച്ചു. കള്ളന് കുട്ടിയെ
സംഘത്തലവന്റെ
സവിധത്തിലെത്തിച്ചു.
നേതാവിന്റെ ചോദ്യത്തിനും
അതേ മറുപടി തന്നെയായിരുന്നു.
അതെവിടെയെന്നായി
കള്ളന്മാരുടെ നേതാവ്. അതു
കേട്ടപാടെ സുരക്ഷിതമായി
സൂക്ഷിച്ച ദീനാറുകള് പുറത്തെടുത്തു
നേതാവിനു നല്കി.
'ഇതെന്തിനു നീ തുറന്നു പറഞ്ഞു'
കള്ളന്മാരുടെ നേതാവു
അത്ഭുതത്തോടെ ചോദിച്ചു. 'കളവു
പറയരുതെന്ന് ഉമ്മ
ഉപദേശിച്ചിട്ടുണ്ട്.'കുട്ടി മറുപടി
നല്കി. ആ മറുപടി തസ്കരന്റെ
മനസിളക്കുകയും അദ്ദേഹം
അക്രമമാര്‍ഗം വിട്ട് ഇസ്ലാമില്
പ്രവേശിക്കുകയും ചെയ്തു. ഈ
സംഭവം ജീലാനി തങ്ങളെ
പ്രസിദ്ധനാക്കി.
                 ബഗ്ദാദിലെത്തിയ ശൈഖ്ജീലാനി
അവിടെയുണ്ടായിരുന്ന പ്രമുഖ
പണ്ഡിതരില് നിന്നെല്ലാം
ശരീഅത്തിന്റെയും
തസ്വവ്വുഫിന്റെയും വിജ്ഞാനങ്ങള്‍
കരഗതമാക്കി. പുരോഗതിയുടെ പടവുകൾ
ഒന്നൊന്നായി ചവിട്ടിക്കയറി.
ബഗ്ദാദിലെ തന്‍െറ ഗുരുവര്യനായിരുന്ന
ഖാളീ അബീ സഈദില് മഖ്റമിയുടെ
വിദ്യാപീഠത്തില് തന്നെയാണ് ശൈഖ്
ആദ്യമായി അധ്യാപനം നടത്തിയത്.
പിന്നീട് താന്‍ പഠിച്ച സ്ഥാപനമായ
ബഗ്ദാദിലെ നിസാമിയ്യഃ
സര്വകലാശാലയില് ശൈഖവര്കള്
അധ്യാപകനായി നിയമിക്കപ്പെട്ടു.
അവിടെവെച്ച് ശൈഖ് ജീലാനിയില്
നിന്നുണ്ടായ കറാമത്തുകള്
നിരവധിയാണ്.
ബഗ്ദാദിലെ ഏറ്റവും വലിയ വിജ്ഞാന
സദസ്സായിരുന്നു ശൈഖിന്റേത്.
രാജാക്കന്മാരില്‍ വരെ അസൂയ
ജനിപ്പിക്കുംവിധമുള്ള ജനസമ്മിതിയും
പ്രശസ്തിയും ഇക്കാലയളവില് ശൈഖ്
നേടിയെടുക്കുകയുണ്ടായി. വിദൂര
ദിക്കുകളില് നിന്ന് പോലും
ശൈഖിന്റെ വിജ്ഞാന സദസ്സിലേക്ക്
വിദ്യാര്ത്ഥികള് പ്രവഹിച്ച് തുടങ്ങി.
പലപ്പോഴും അവരുടെ എണ്ണം
നാല്പതിനായിരം
കവിഞ്ഞിരുന്നുവെന്ന് ചരിത്ര
ഗ്രന്ഥങ്ങള് സൂചിപ്പിക്കുമ്പോള്‍ ആ
ജനബാഹുല്യം ഊഹിക്കാവുന്നതേയുള്ളൂ.
ഉല്കൃഷ്ട സ്വഭാവത്തിനുടമായിരുന്നു
ശൈഖ് ജീലാനി(ഖ.സി).
വിനയമായിരുന്നു ശൈഖിന്റെ മുഖമുദ്ര.
കനിവുള്ള ഹൃദയവും ആകര്‍ഷണീയമായ
ഉപചാര രീതികളും പ്രസന്ന വദനവും
ഔദാര്യവും തികഞ്ഞ ഭക്തിയും
സൂക്ഷ്മതയോടെയുള്ള ജീവിത രീതിയും
അചഞ്ചലമായ വിശ്വാസവും
അസാമാന്യ ധെെര്യവും
ശൈഖ് ജീലാനി
(ഖ.സി.)യുടെ സ്വഭാവ സവിശേഷതകളില്
ചിലത് മാത്രമാണ്.
      ആദ്യം ശാഫിഈ മദ്ഹബനുസരിച്ചും
പിന്നീട് ഹമ്പലീ മദ്ഹബനുസരിച്ചുമാണ്
ശൈഖ് ജീലാനി (ഖ.സി.) തന്‍െറ
ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചത്.
ശൈഖ് ജീലാനിയുടെ സമകാലികനായ
അബൂഅബ്ദില്ലാഹ്(റ) പറയുന്നു:
”പാവങ്ങള്ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച
ജീവിതമായിരുന്നു ശൈഖവര്‍കളുടേത്.
ദരിദ്രര്ക്ക് ഭക്ഷണം നല്കുന്നതും
അവരുടെ വസ്ത്രങ്ങള് സ്വന്തം
കരങ്ങള്‍കൊണ്ട്
അലക്കിക്കൊടുക്കുന്നതിലും വലിയ
താല്പര്യമായിരുന്നു. അവരുടെ
പ്രാര്‍ത്ഥനക്ക് പെട്ടെന്ന് ഉത്തരം
ലഭിക്കുമായിരുന്നു. കൂടുതല് സമയവും
അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയില്
ധ്യാന നിമഗ്നനായിരിക്കുക
ശൈഖിന്റെ പതിവായിരുന്നു…”
നാല്പത് വര്ഷം നീണ്ട അധ്യാപന
ജീവിതത്തിനൊടുവിലാണ് ശൈഖവര്കള്
ത്വരീഖത്തിന്റെ വഴി
തെരഞ്ഞെടുത്തത്. ചിലരെങ്കിലും
ധരിച്ചതുപോലെ ഒന്നും
പഠിക്കാതെയും ചിന്തിക്കാതെയും
ഒറ്റയടിക്കങ്ങ് നേടിയെടുക്കാന്‍
പറ്റുന്നതല്ല ത്വരീഖത്ത്. ശൈഖിന്‍െറ
ജീവിതം ഇക്കാര്യത്തില് അവര്‍ക്ക്
മാതൃകയാണ്.
        മുഹമ്മദ്ബ്നു ഹസന് ബാഖില്ലാനി(റ),
അബൂബകര് അഹ്മദ് ബ്നു മുളഫര്
(റ),അബുല് ഖാസിം അലിയ്യുബ്നു
ബയാനു റസ്സാസ് (റ),ജഅഫറ്ബ്നു
സിറാജ് (റ) ,മുഹമ്മദ്ബ്നു ഖുശൈശ്
(റ),അബൂത്വാലിബുബ്നു യൂസുഫ് (റ)
തുടങ്ങിയ ഹദീസ് പണ്ഡിതന്മാരില്
നിന്നും അബുല്വഫാ അലിയ്യുബ്നു
ഉഖൈല് (റ), മഹ്ഫൂളുബ്നു കല്വദാനി
(റ), മുബാറക്ബ്നു അലിയ്യുല് മുകര്റമി
(റ),അബൂയഅലല് ഫര്റാഅ് (റ)
തുടങ്ങിയ കര്മശാസ്ത്ര
പണ്ഡിതന്മാരില് നിന്നും അബൂ
സകരിയാ തിസ് രീസി
(റ),ഹമ്മാദ്ബ്നു മസ്ലിമുദ്ദബ്ബാസ് (റ),
അബൂസഈദില് മുഖര്റമി(റ) തുടങ്ങിയ
ആധ്യാത്മിക പണ്ഡിതരില്നിന്നും
ഉന്നത വിജ്ഞാനം നേടി
ആധ്യാത്മിക വിഹായസ്സിലെ
ഉന്നതങ്ങളിലെത്തി.
അല്ലാഹുവിലേക്ക് തന്റെ
മുരീദുകളെ കൈപിടിച്ചുയര്ത്താന്
ഹമ്മാദ്ബ്നു മുസ്ലിം
(റ) ,അബൂസഈദില് മുഖര്റമി (റ)
തുടങ്ങിയവരിലൂടെ ഉന്നതമായ
ത്വരീഖത്തിന്റെ മശാഇഖുമാര്
മഹാനവര്കള്ക്ക് ആധ്യാത്മിക
നേതൃത്വം പകര്ന്നുനല്കിയതു
കാണാം . അതുകൊണ്ടുതന്നെ
ഉന്നതങ്ങളായ കറാമത്തുകള്
അദ്ദേഹം പ്രകടമാക്കി. ഇമാം
ഇബ്നു ഖുദാമയില് നിന്നും
ഉദ്ദരിച്ച് ശൈഖ് ഇബ്നു റജബ്(റ)
പറയുന്നു 'ശൈഖ് അബ്ദുല് ഖാദിര്
ജീലാനിയില് നിന്നും
ഉദ്ധരിക്കപ്പെട്ടതിനേക്കാള്
കൂടുതല് കറാമത്തുകള്
മറ്റൊരാളില്നിന്നും
ഉദ്ധരിക്കപ്പെട്ടതായി ഒരാളില്
നിന്നും ഞാന് കേട്ടിട്ടില്ല
(കിതാബുദ്ദൈല്).
         മഹാനുഭാവന്‍ നേതൃത്വം നല്‍കുകയും പില്‍ക്കാലത്ത അവരുടെ പേരിൽ അറിയപ്പെടുകയും ചെയ്ത ത്വരീഖത്താണ് ഖാദരിയ ത്വരീഖത്ത്. ജീലാനി(റ)
മുറബ്ബിയായ ശൈഖും പ്രസിദ്ധ
കറാമത്തുകളുടെ
ഉറവിടവുമായിരുന്നുവെന്ന കാര്യം
ഇജ്മാഅ് പോലെ സുസ്ഥിരമാണ്. ഹിജ്റ
963 ല് പരലോകം പ്രാപിച്ച അല്ലാമാ
മുഹമ്മദുത്താദിഖി അല്‍ഹലബി(റ) പറയുന്നു:
“ഫുഖഹാക്കളും സ്വൂഫികളുമടങ്ങുന്ന
ഭൂരിപക്ഷം പണ്ഡിതർ ഇജ്മാആവുകയും
ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്
ഇപ്രകാരം രേഖപ്പെടുത്തുകയും
ചെയ്തിട്ടുള്ളകാര്യമാണ്; അല്ലാഹു
വിശേഷ ഔദാര്യം നല്കുകവഴി ഉന്നത
നോതാക്കളായ ഔലിയാക്കള് ജീവിത
കാലത്തെന്നപ്പോലെ മരണശേഷം
ഖബറിലായിരിക്കുമ്പോഴും
അന്ത്യദിനംവരെ കാര്യങ്ങള്
നടത്തിക്കൊണ്ടിരിക്കുന്നു. അവരിൽ
പരിപൂര്‍ണ്ണ സ്ഥാനത്ത്
സ്ഥിതിചെയ്യുന്നവര്‍ ഇമാം ശൈഖ്
മഅ്റൂഫുല്കര്‍ഖി(റ), ശൈഖ് ഹയാത്തുബ്നു
ഖൈസില് ഫര്‍റാനി(റ) എന്നിവരത്രെ.
അതേപോലെ മരിച്ചവരെ
ജീവിപ്പിക്കുകയും വെള്ളപ്പാണ്ട്,
ജന്മനാലുള്ള അന്ധത എന്നിവ
അല്ലാഹുവിന്റെ സമ്മതപ്രകാരം
സുഖപ്പെടുത്തിയവരാണ്. ശൈഖ് ജീലാനി
(റ), ശൈഖ് അഹ്മദുല് കബീര്(റ), ശൈഖ്
അലിയ്യുല് ഹീതി(റ), ശൈഖ് ബഖാ
ഇബ്നുബത്തു(റ) എന്നീ നാലു മഹാന്മാര്
(ഖലാഇദുല് ജവാഹിര് പേജ് 37). അപ്പോള്
ഗൌസുല് അഅ്ളമിന്റെ വിശിഷ്ട
കറാമത്തുകളും മഹത്വവും ഇജ്മാഅ്
കൊണ്ട് സ്ഥിരപ്പെട്ടതായി
ഗ്രഹിക്കാവുന്നതാണ്.
            വൈജ്ഞാനിക രംഗത്ത് അദ്ദേഹംനിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്
അല്‍ ഗുന്യതു
ഫീത്വലബിത്വരീഖില്ഹഖ് ഇതില്
മുഖ്യസ്ഥാനം
അലങ്കരിക്കുന്നു.അല്ഫത്ഹു
റബ്ബാനി അല്ഫൈളു സ്വമദാനി ,
ഫുതൂഹുല് ഗൈബ്
,ജലാഉല്ഖാതിര്,രിസാലത്തുല്
ഗൌസിയ്യ,അല് മവാഹി
ബുറഹ്മാനിയ്യ തുടങ്ങിയവ
അവയില് ചിലതുമാത്രം. പേര്‍ഷ്യന്‍
ഭാഷയിലും ചില അമൂല്യ രചനകൾ
അദ്ദേഹത്തിന്‍െറതായുണ്ട് .
       ആഴ്ചയിൽ മൂന്ന് തവണയെന്ന നിലയിൽ
ശൈഖ് മത പ്രസംഗങ്ങൾ നടത്തിയിരുന്നു.
ഹൃദയസ്പര്‍ശിയായ
ആ മതപ്രസംഗങ്ങള്
കേട്ട് ധാരാളം പേർവിശ്വാസികളായി.മുസ്ലിംകളിലാവട്ടെ,പരിവര്ത്തനത്തിന്റെ
കൊടുങ്കാറ്റുകളാണ് ശൈഖിന്റെ
പ്രബോധന പ്രവര്ത്തനങ്ങളിലൂടെ
ലോകം ദര്‍ശിച്ചത്.ധാര്‍മികമായും
ആത്മീയമായും അധഃപതിച്ചിരുന്ന ഒരു
സമൂഹത്തിലേക്ക് ഇലാഹീ നിയോഗം
പോലെ ശൈഖവര്‍കൾ കടന്നുചെന്ന്
ദീനിനും സമൂഹത്തിനുംനവജീവന്‍
നല്കുകയായിരുന്നു.
ശൈഖവര്‍കള്‍
‘മുഹിയദ്ദീന്‍' (ദീനിന്റെ പുനരുത്ഥാരകന്‍)
എന്നറിയപ്പെടുന്നതും ഇതുകൊണ്ട്
തന്നെ!
ശൈഖ് ജീലാനി(റ)യുടെ അപദാനങ്ങളും
കറാമത്തുകളും കോര്‍ത്തിണക്കി,
നിരവധി ഗ്രന്ഥങ്ങള് തന്നെ
രചിക്കപ്പെട്ടിട്ടുണ്ട്. അറബിയിലും
ഇതര ഭാഷകളിലുമായി വിരചിതമായ
പദ്യങ്ങളും കവിതകളും ഒട്ടും കുറവല്ല.
അല്ലാഹുവിന്‍െറ ഔലിയാക്കളില്‍
പ്രമുഖനായ സ്വദഖത്തുല്ലാഹില്‍
ഖാഹിരി(ഖ.സി.) രചിച്ച
‘ഖുത്ബിയ്യത്ത്’ ബൈത്തും
കോഴിക്കോട്ടുകാരന്‍
ഖാളീ മുഹമ്മദ്
രചിച്ച വിശ്വവിഖ്യാതമായ
‘മുഹിയദ്ദീന്‍ മാല’യും ഉദാഹരണങ്ങള്‍
മാത്രം.
              ആധ്യാത്മിക ലോകത്തെ ജ്ഞാന സൂര്യൻ ഹിജ്റ 561 റബീഉല്‍ ആഖിറില്‍ ഈലോകത്ത് നിന്ന് വിട ചൊല്ലി.91 വയസ്സ് പ്രായമുണ്ടായിരുന്നു. ദീർഘകാലത്തെ  ആധ്യാത്മിക വെെജ്ഞാനിക സേവനങ്ങൾക്ക് ഭൗതിക ലോകത്ത് വിരാമമിട്ട് ശെെഖവറുകള്‍ യാത്രയായിരിക്കുന്നു.ധെെഷണീക ലോകത്തെ അനാഥമാക്കിയാണ് ആ വിടവാങ്ങല്‍.
         അവിടുന്ന്  സമര്‍പ്പിച്ച വിജ്ഞാന സരണികള്‍ നമുക്ക് പാഠമാണ്.അവിടുത്തെ ദര്‍ശനങ്ങള്‍ നമ്മുടെ വഴികാട്ടിയുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍