പരിശുദ്ധ ഇസ്ലാമിന്‍െറ സമുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം അലങ്കരിച്ച ഒട്ടനവധി വ്യക്തിത്വങ്ങളുണ്ട്. അവരുടെയെല്ലാം ഗതകാലസ്മരണകളെ അയവിറക്കുന്നത് നന്നായിരിക്കും. അവരില്‍ ഒരാളാണ് സുല്‍ത്വാനുല്‍ ആരിഫീന്‍ ശെെഖ് രിഫാഈ (റ) .
മുസ്ലിം ലോകത്തിന് ദിശാബോധം നല്‍കിയ
നാല്‘ഖുതുബു’കളില് രണ്ടാമത്തെ ആളാണ് ശൈഖ്
രിഫാഈ (റ). പ്രഥമ സ്ഥാനീയനായ ജീലാനി( റ) സമകാലീന നും സമീപസ്ഥനുമാണ്
ഉന്നത പണ്ഡിതനും വലിയ്യുമായ അബുല്
ഹസന് അലി (റ) ന്റെയും ഫാത്വിമ
അന്സ്വാരിയ്യ (റ)യുടെയും മകനായി ഹിജ്റ
500 ക്രിസ്താബ്ദം 1118ല് റജബ് 27 ന് ഇറാഖിലെ ബതാഇഹ് പ്രദേശത്തെ ഉമ്മുഅബീദ എന്ന കൊച്ചു
ഗ്രാമത്തിലാണ് ശൈഖ് ജനിച്ചത്.
നിരവധി പണ്ഡിതന്മാരെയും പൗരപ്രമുഖരെയും വളര്‍ത്തിയെടുത്ത് ജ്ഞാന വിതരണത്തില്‍ പേരുകേട്ട മണ്ണാണ് ബതാഇഹിന്‍േറത്. അവിടെയാണ് ആത്മീയ ലോകത്തെ ജ്ഞാന സൂര്യൻ പിറവിയെടുക്കുന്നത്.
നബി(സ) തങ്ങളുടെ പൗത്രന്‍ ഹുസൈന്‍
(റ)വിലേക്ക് പിതൃപരമ്പര സന്ധിക്കുന്നു. ഉമ്മ
വഴിക്കു ഹസന്‍(റ)ലേക്കും
എത്തിച്ചേരുന്നു. അബുല്‍ അബ്ബാസ്
എന്നാണ് ഉപജ്ഞാനാമം.
ശൈഖു രിഫാഇ(റ)യുടെ മാതാവ് തന്‍െറ
സഹോദരനായ മന്സൂരിനില്
ബത്വാഇഹിയുടെ ശൈഖായ അബൂ
മുഹമ്മദിശ്ശന് ബകിറയെ(റ)
സന്ദര്ശിക്കാന്‍
ചെല്ലുമ്പോഴൊക്കെ
അദ്ദേഹം എഴുന്നേറ്റു നില്ക്കും. ഇതു
പല പ്രാവശ്യം കണ്ട മുരീദുമാര്‍
എഴുന്നേറ്റു നില്ക്കുന്നതിന്‍െറ
കാര്യം അന്വേഷിച്ചപ്പോള്‍ ശൈഖിന്‍െറ
മറുപടി ഇങ്ങനെ: ”അവളുടെ
വയറ്റിലുള്ള കുട്ടിയെ
ആദരിച്ചുകൊണ്ടാണ് എഴുന്നേറ്റു
നില്ക്കുന്നത്. ആ കുട്ടിക്ക് വലിയ
പദവിയും കറാമത്തുകളും ഉണ്ടാകും.”
രിഫാഈ ശൈഖിനു ഏഴു വയസ്സുള്ളപ്പോള്‍
പിതാവ് അലിയ്യ്(റ) മരണപ്പെട്ടു.
ശേഷം അമ്മാവന്‍ ശൈഖ് മന്സൂര്
കുടുംബത്തെ വാസ്വിതിലേക്ക് മാറ്റി
താമസിപ്പിച്ചു! അവിടെ വെച്ചു
പല ശൈഖുമാരില്‍നിന്നും ദീനീ
വിജ്ഞാനം കരസ്ഥമാക്കി. വിശുദ്ധ ഖുര്ആന്‍
മനഃപാഠമാക്കുകയും ചെയ്തു.
ഖുര്ആന്‍,, ഹദീസ്, കര്മശാസ്ത്രം,
തത്വശാസ്ത്രം, സാഹിത്യം തുടങ്ങിയ
വൈജ്ഞാനിക രംഗങ്ങളില്‍ പ്രതിഭാധനനായ ശൈഖ്
രിഫാഈ അബൂഇസ്ഹാഖ് ശ്ശീറാസിയുടെ
ഗ്രന്ഥമായ കിതാബുത്തന്‍ബീഹ് ഹൃദിസ്ഥമാക്കി
ശാഫിഈ അനുഷ്ഠാനശാസ്ത്രത്തില്‍ അവഗാനം നേടിയ രിഫാഈ ( റ)
ജനങ്ങളില്നിന്നും
പ്രതിഫലം ആഗ്രഹിക്കാതെ
അവരുടെ വിജ്ഞാനസ്രോതസ്സായി
മാറുകയായിരുന്നു. ആയിരങ്ങള്‍ തങ്ങളുടെ
ഇഹപര വിജയത്തിന്‍െറ
മാര്‍ഗംത്വരീഖത്ത്സ്വീകരിച്ച്
സല്‍സ്വഭാവത്തിന്‍െറയും
അത്ഭുതസിദ്ധികളുടെയും ഉടമകളായി.
തിരുസുന്നത്തുകള്‍ പ്രചരിപ്പിക്കുക,
സദുപദേശം, തിന്മയുടെ നിഷ്കാസനം
എന്നിവയില്‍ മുഴുകിയിരിക്കെ
അധികസമയവും മൗനവ്രതത്തിലായിരുന്നു.
അല്ലാമ ഇബ്നു ഖല്ലിഖാന്‍ പറയുന്നു: തന്റെ
ശിഷ്യഗണങ്ങള്‍ രിഫാഇയ്യഃ, അഹ്മദിയ്യഃ,
ബഥാഇനിയ്യഃ എന്നിങ്ങനെ
അറിയപ്പെടുന്നു. അത്ഭുതസിദ്ധികള്‍
അവരില്നിന്നും പ്രകടമായിരുന്നു. ശൈഖ് അവരോട്
നല്കുന്ന ഉപദേശങ്ങളില് അവരുടെ
ജീവിതദര്ശനം കണ്ടെത്താം.
ഒരാള്‍ തങ്ങളോട് ദുആ നടത്തിക്കൊടുക്കാന്‍
ആവശ്യപ്പെട്ടു. ശൈഖ് പറഞ്ഞു:
എനെറ കയ്യില് ഒരു ദിവസത്തേക്കുള്ള
വിഭവങ്ങള്‍ ബാക്കിയുണ്ട്. അതുള്ളപ്പോള്‍
എന്റെ ദുആ
സ്വീകരിക്കപ്പെടാതിരിക്കാന്‍
സാധ്യതയുണ്ട്. അതുകൂടി തീര്‍ന്നശേഷം
നിനക്കായി ഞാന് പ്രാര്ത്ഥിക്കാം.
സേവനരംഗത്ത് ജനങ്ങള്ക്കും
മിണ്ടാപ്രാണികള്ക്കും തന്റെ
ജീവകാരുണ്യ പ്രവര്ത്തനങ്ങള്‍
ലഭിച്ചിരുന്നു. കുഷ്ഠരോഗികള്‍, വൃദ്ധജനങ്ങള്‍
തുടങ്ങിയവരുടെ വസ്ത്രം അലക്കി,
കുളിപ്പിച്ച് വൃത്തിയാക്കി മുടിചീകി
പരിപാലിക്കുകയും അവര്‍ക്കാവശ്യമുള്ള
ഭക്ഷണങ്ങള്‍ എത്തിച്ച്
അവരോടൊപ്പംതന്നെ
പലപ്പോഴും ഭക്ഷണം കഴിക്കുകയും
ചെയ്യുമായിരുന്നു. അവരെ
സന്ദര്ശിക്കല്‍ നിര്ബന്ധമാണെന്ന്
ശിഷ്യന്മാരെ നിര്ദേശിക്കുകയും
അവരുടെ പ്രാര്ത്ഥനക്ക് ശൈഖ്
ആവശ്യപ്പെടുകയും
ചെയ്യുമായിരുന്നു.
ചില അത്ഭുത സംഭവങ്ങള് വളരെ
ചെറുപ്പത്തില് തന്നെ അദ്ദേഹത്തില്
നിന്നുണ്ടായി. ഗുരുവും അമ്മാവനുമായ
മന്സ്വൂര്(റ) തന്റെ പിന്ഗാമിയായി
നിശ്ചയിച്ചത് സഹോദരിപുത്രനായ
അഹ്മദ്(റ)നെയാണ്. മരണരോഗത്തില്
മന്സ്വൂര്(റ)നോട് ഭാര്യ
ആവലാതിപ്പെട്ടു. നിങ്ങള് നമ്മുടെ
സ്വന്തം മകനെ പിന്ഗാമിയാക്കി
യില്ലല്ലോ. മരുമകനെയല്ലെ
തിരഞ്ഞെടുത്തത്? മകനെ നിങ്ങള്
തിരഞ്ഞെടുത്തെങ്കില് എനിക്കും
അതൊരഭിമാനമാകുമായിരുന്നു.
മന്സ്വൂര്(റ): നമുക്ക് പരീക്ഷിക്കാം.
ആരാണ് യോഗ്യനെന്ന്. അവര്‍ രണ്ടുപേരും
നജീല് (ഒട്ടകം ഭക്ഷിക്കുന്ന ഒരുതരം
ചെടി) കൊണ്ടുവരട്ടെ. ഉടന് സ്വപുത്രന്
കുറേയെണ്ണം പറിച്ചുകൊണ്ടുവന്നു. കുറേ
സമയം കഴിഞ്ഞിട്ടും അഹ്മദിനെ
കാണുന്നില്ല. അവസാനം വന്നത് വെറും
കയ്യോടെ. മന്സ്വൂര്(റ): അഹ്മദ്,
നിനക്കൊന്നും പിടികിട്ടിയില്ലേ?
അഹ്മദ്: എല്ലാ നജീല് ചെടികളും
തസ്ബീഹ് ചൊല്ലുന്നു.
എനിക്കൊന്നിനെയും പറിക്കാന്
മനസ്സു വന്നില്ല.
മന്സ്വൂര്‍ ഭാര്യയോട്:: നീ അത്ഭുതപ്പെടുന്നുവോ? സ്വപുത്രനെ പിന്ഗാമിയാക്കാന്
പലവുരു ഞാന് റബ്ബിനോട് തേടിയിരുന്നു.
പക്ഷേ, മരുമകന് അഹ്മദാണ്
പിന്ഗാമിയെന്ന് അല്ലാഹുവില്‍ നിന്നുള്ള
അറിവ് എനിക്ക് വന്നു.
തസ്വവ്വുഫില് അവര്ണനീയവും
അതിവിപുലവുമായ ഉള്ക്കാഴ്ച ശൈഖ്
രിഫാഇ(റ) ക്കുണ്ടായിരുന്നു.
ആദ്ധ്യാത്മിക വിജ്ഞാനത്തിന്റെ
സാരാംശങ്ങളില് ഉണ്ടാകുന്ന ഏത്
സംശയങ്ങൾക്കും മറുപടി പറയാൻ
അദ്ദേഹത്തെ പോലെ കഴിവുള്ളവര്‍
ഉണ്ടായിട്ടില്ല.
ശവത്തിന് ജീവന് നല്കല്‍, ജന്മനായുള്ള
അന്ധതയും വെള്ളപ്പാണ്ടും മറ്റു
മാറാവ്യാധികളും സുഖപ്പെടുത്തല്‍
തുടങ്ങിയ അത്ഭുത സംഭവങ്ങള്‍ അവരിൽ
നിന്നുണ്ടായതായി ചരിത്രം
രേഖപ്പെടുത്തുന്നു.
അല്ലാഹു അവന്‍െറ സാമീപ്യം നേടിയ അടിമകളെ പലവിധേനയും പരീക്ഷിക്കും അതില്‍ വിജയിച്ചവരാണ് മഹത്തുക്കള്‍ ഒരു സംഭവം കാണുക ശൈഖു
രിഫാഈ(റ)യുടെ ഒരു മുരീദ്
സ്വര്ഗത്തിന്റെ ഉന്നത സ്ഥാനത്ത്
രിഫാഈ(റ) ഇരിക്കുന്നത് പല
പ്രാവശ്യം സ്വപ്നം കണ്ടു.
ശൈഖിനോട് ഇക്കാര്യം മുരീദ്
ഉണര്ത്തിയില്ല. ഒരു ദിവസം മുരീദ്
ശൈഖു രിഫാഈ(റ)യുടെ വീട്ടില്
ചെന്നപ്പോള് ദുസ്വഭാവിയായ
ഭാര്യ അസത്യം പറയുകയും
കയ്യിലുള്ള ചട്ടുകം കൊണ്ട്
ശൈഖിനെറ പിരടിക്ക്
അടിക്കുകയും ചെയ്യുന്ന രംഗമാണ്
മുരീദ് കണ്ടത്. 500 ദീനാര്
ആവശ്യപ്പെട്ടുകൊണ്ടാണു
ഭാര്യയുടെ അക്രമം. മുരീദ് അഞ്ഞൂറ്
ദീനാര് സ്വരൂപിച്ച് ശൈഖു
രിഫാഈ(റ)ക്കു കൊണ്ടുവന്ന്
കൊടുത്തു പറഞ്ഞു: ”ഇതു ഭാര്യക്കു
കൊടുക്കൂ.”
ശൈഖു തത്സമയം മുരീദിനോട്
പറഞ്ഞു: ”ഞാനിതൊന്നും
ക്ഷമിക്കുന്നില്ലെങ്കില് എന്നെ
നീ സ്വര്ഗ്ഗത്തിലെ ഉന്നത
സ്ഥാനത്തു കാണുമോ?”
ഇബാദത്തില്‍ മാത്രമല്ല വിജ്ഞാനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലുമെല്ലാം ശ്രദ്ധേയനാണ് ശാഫിഈ സരണി സ്വീകരിച്ച അവര്‍ മഹാ പാണ്ഡിത്യത്തിനുടമയാണ് ആത്മജ്ഞാനത്തില്‍ അഗ്രേസരനാണ് ശൈഖ് മൻസ്വൂറുൽ
ബതാഇഹി, ശൈഖ് അബ്ദുൽ
മലികിൽ ഖർനൂബി(റ) അബുൽ ഹസൻ അലിയുല്‍ ഖാരി (റ) തുടങ്ങിയവരാണ് അവിടത്തെ ഗുരുവര്യന്‍മാര്‍.
നിരവധി കറാമത്തുകള്‍ ജീവിതത്തിലും വഫാത്തിന് ശേഷവും വെളിവായിട്ടുണ്ട് ജീവിതകാലത്ത പ്രസിദ്ധമായ ഒന്നാണ് അവിടത്തേക്ക് സുല്‍ത്ത്വാനുല്‍ ആരീഫീന്‍ എന്ന നാമകരണം ലഭിച്ച സംഭവം അവർ അറഫയില്‍ ആയിരിക്കുബോള്‍ അവരുടെ ഹൃദയത്തിലേക്ക് ഒരു ഇലാഹി പ്രഭ പ്രത്യക്ഷപ്പെട്ടതും സുല്‍ത്ത്വാനുല്‍ ആരിഫീന്‍ എന്ന പേര് വിളിക്കപ്പെട്ടതും തുടര്‍ന്ന് തിരുനബിയുടെ ആശിര്‍വാദം ലഭിച്ചതും ( നൂരില്‍ അഹ്മദിയ്യ ഫീ ഇഖ്ത്തിസ്വാറി മനാഖിബി സ്സയിദ് അഹ്മദ്ല്‍ കബീർ) അവിടത്തെ വഫാത്തിനുശേഷമുള്ള പ്രധാന സംഭവമാണ് റൗളയില്‍ ചെന്ന് തിരുകരങ്ങള്‍ ചുംബനം നടത്തിയത്. ശെെഖവറുകള്‍ തീര്‍ത്തും ഒരു പ്രവാചകാനുരാഗിയാണ് നിരന്തര ത്യാഗത്തിലൂടെയും പ്രകീര്‍ത്തനത്തിലൂടെയും തിരുനബിയുമായി ആത്മീയ ബന്ധം സ്ഥാപിച്ചെടുത്ത പ്രവാചക പ്രേമിയാണ് മഹാനവറുകള്‍ . ഹജ്ജ് കഴിഞ്ഞ് മദീനയിലെത്തിയ ശെെഖിന്‍െറ അനുരാഗം വര്‍ദ്ധിച്ചു വന്നു കണ്ണുനീര്‍ പൊഴിയാന്‍ തുടങ്ങി .സ്നേഹത്തിന്‍െറ ചുടു ബാഷ്പങ്ങള്‍ തിരു റൗളയില്‍ തളം കെട്ടി നിന്നു.ചുണ്ടുകള്‍ വിതുബി അദമ്യമായ അനുരാഗത്താല്‍ ഹൃദയത്തില്‍ അണപൊട്ടിയൊഴുകാന്‍ തുടങ്ങി فى حالت البعد روحى كنت ارسلها
تقبل الأرض عني وهي نائبتي
فهذه نوبة الأشباح قد حضرت
فامدد يديك لكي تحضي بها شفتي
"വിദൂരത്തുള്ള എന്‍െറ നാട്ടിൽ
നിന്ന് ഞാൻ എന്‍െറ
ആത്മാവിനെ
ഇങ്ങോട്ടയക്കാറുണ്ട്. എന്റെ
ശരീരത്തിനു പകരമായി
എന്റെ ആത്മാവ് ഈ
വിശുദ്ധഭൂവിനെ ചുംബിച്ച്
തിരിച്ചുവരും. എന്നാൽ ഇത്
ശരീരത്തിന്റെ ഊഴമാണ്.
അതിവിടെ അങ്ങയുടെ
മുമ്പിൽ
ഹാജരാക്കിയിരിക്കുന്നു.
അതുകൊണ്ട് അങ്ങയുടെ
വിശുദ്ധ കരം നീട്ടിത്തരൂ.
ഞാൻ അത് എന്റെ ചുണ്ടിൽ
വെച്ച് മുത്തി നിർവൃതി
കൊള്ളട്ടെ. ഉടൻ നബി
(സ്വ)യുടെ തിരുകരം
പ്രത്യക്ഷപ്പെടുകയും
അദ്ദേഹം ചുംബിച്ചു
തൃപ്തിയടയുകയും ചെയ്തു. ഈ
സംഭവം അവിടെ പങ്കെടുത്ത
ജനങ്ങളെല്ലാം കണ്ടതായി
പണ്ഡിതന്മാർ
രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹം ജീവിത കാലത്ത് നേതൃത്വം നല്‍കുകയും പില്‍ കാലത്ത് അവരുടെ പേരിൽ അറിയപ്പെടുകയും ചെയ്ത ത്വരീഖത്താണ്. രിഫാഇയ്യ തരീഖത്ത്.
ആത്മ ജ്ഞാനികളുടെ ചക്രവർത്തിയും ലക്ഷോപലക്ഷം ജനങ്ങളുടെ മാർഗദര്‍ശിയും നിരവധി ഒൗലിയാക്കളുടെയും പണ്ഡിതന്മാരുടെ ഗുരുവര്യരും വിശ്വ പ്രസിദ്ധ ത്വരീഖത്തായ രിഫാഇയ്യയുടെ ശെെഖും നിരവധി കാറാമത്തുകള്‍ക്ക് ഉടമയുമായ അബുൽ അബാസ് അഹ്മദ്ല്‍ കബീർ രിഫാഈ( റ) ഹിജ്റ 578 ജമാദുല്‍ ഊല ആദ്യ വാരത്തില്‍ ഉദര സംബന്ധമായ രോഗം കാരണത്താല്‍ ഭൗതിക ലോകത്ത് നിന്ന് യാത്രയായി. വുളു എടുത്ത് രണ്ടു റകഅത്ത് നിസ്ക്കരിച്ച് കലിമ ചൊല്ലികൊണ്ടാണ് അവർ വഫാത്തായത് .
അവർ കാണിച്ചു തന്ന മാർഗങ്ങളും അവരുടെ സത്യ സരണിയുമെല്ലാം നമുക്കൊരു പാഠവും പ്രചോദനവുമാണ് അത് ഉള്‍കൊള്ളല്‍ നമുക്ക് അത്യാവശ്യമാണ്.
0 അഭിപ്രായങ്ങള്‍