പരിശുദ്ധ റമളാനിന്റെ ചവിട്ടുപടിയായിട്ടാണ് റജബിനെ ചരിത്രം മുദ്രകുത്തുന്നത്. നിരവധി ചരിത്ര സoഭവങ്ങൾക്ക് ഈ മാസം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തിരു ഹദീസകളിലും പണ്ഡിതവാക്യങ്ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്.അതുകൊണ്ടുതന്നെ പുരാതനകാലം മുതല്‍ക്കേ മുസ്‌ലിം ലോകം റജബ് മാസത്തെ
അതര്‍ഹിക്കുംവിധം
ആദരവ് നൽകിയിട്ടുണ്ട്.
ഹിജ്റ കലണ്ടർ പ്രകാരം ഏഴാമതായാണ് റജബ്.പന്ത്രണ്ട് മാസങ്ങളില് മഹത്വം
കൂട്ടിക്കൊടുത്ത മാസങ്ങളിലൊന്നാണ്. ആമഹത്വമേറിയ മാസങ്ങളില്
യുദ്ധംനിഷിദ്ധമാണ്.ദുല്ഖഅ്ദ,ദുല്ഹിജ്ജ,മുഹറം,റജബ്എന്നിവയാണവ. റജബിനെ സംബന്ധിച്ച് നബി(സ) തങ്ങള് പറഞ്ഞു:സ്വർഗത്തിൽഒരുനദിയുണ്ട്.റജബ്എന്നാണതിന്റെനാമം. പാലിനേക്കാള് വെളുപ്പുംതേനിനേക്കാള്മാധുര്യവുമാണതിലെപാനീയം.ആരെങ്കിലുംറജബുമാസത്തില്നോമ്പനുഷ്ഠിച്ചാല് പ്രസ്തുത നദിയില് നിന്നു അല്ലാഹു അവനുവെള്ളംനല്കും. ഇനിയുംനിരവധിഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. : ഇബ്നു അബ്ബാസ്(റ)വില് നിന്ന് ഉദ്ധരണിനബി(സ) പറഞ്ഞു:റജബ്അല്ലാഹുവിന്റെമാസവുംശഅ്ബാൻഎന്റെമാസവും റമളാൻഎന്റെ
സമുദായത്തിന്റെമാസവുമാണ്.അതായത്റജബ് വിത്ത്നടുന്നതിന്റെയും
ശഅ്ബാൻനനയ്ക്കുന്നതിന്റെയുംറമളാന് കൊയ്ത്തിന്റെയുംമാസങ്ങളാണ്. അഥവ റജബ് മാസത്തിൽ പ്രത്യേകം ഇബാദത്തുകൾ ചെയിത് ശഅബാൻ മാസത്തിൽഅതിനെപാകപെടുത്തിയെടുത്താൽ മാത്രമേ വിശുദ്ധ റമളാനിൽ കൊയിത്ത് നടക്കുകയുള്ളു അല്ലാതെ ഈ രണ്ടു മാസങ്ങളും നവർ മെയിൻഡ് ചെയ്താൽ റമളാനും തഥൈവ.
വീണ്ടും നബി തങ്ങൾ പറയുന്നു :റജബ്എന്റെസമുദായത്തിന്റെമാസമാണ്. എന്റെസമുദായത്തിനുമറ്റു സമുദായത്തേക്കാൾഉള്ള ശ്രേഷ്ഠതപോലെയാണു
മറ്റുമാസങ്ങളെ അപേക്ഷിച്ച്
റജബിന്റെ മഹത്വം. പുണ്യങ്ങളുടെ പൂക്കാലമാവുന്ററമളാൻ മാസത്തിലേക്കുള്ള ഒരുക്കങ്ങൾ റജബ് മാസം പിറന്നാൽ ഈ
സമുദായത്തിലെ ഓരോ വ്യക്തിയുംചെയ്തിരിക്കണമെന്നാണ് മേൽ ഹദീസുകളിലൂടെ വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നത്.
ജീലാനി (റ) പറയുന്നു: ഒരു വര്ഷം ഒരു മരംപോലെയാണ്.വർഷ മാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം തുടര്ന്ന്ഫലങ്ങള് ഉണ്ടാകുന്ന മാസമാണ് ശഅബാന്, റമളാന്
വിളയെടുക്കുന്നമാസവുമാണ്. ശഅ്ബാനില് തുടങ്ങിയ
പ്രയത്നങ്ങളുടെ വിളവെടുപ്പാണ് റമളാന് മാസം.തൗബ ചെയ്യാനും പാപം മോചനം തേടാനും അടിമകൾക്ക് പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ്മാസം. ശഅ്ബാന് സ്നേഹാദരവുകള്ക്കും റമളാന്ഹൃദയത്തെയും ശരീരത്തെയും
അല്ലാഹുവിലേക്ക് ബലിയര്പ്പി്ക്കാനുമാണ് . അബൂബക്കറുല് വർറാക്ക് (റ) ഈ മാസങ്ങളെ ഉപമിക്കുന്നത്ഇങ്ങനെയാണ് റജബ് കാറ്റിനെപ്പോലെയും ശഅ്ബൻ മേഘത്തെപ്പോലെയും റമളാൻ മഴയെപ്പോലെയുമാണ്. അല്ലാഹു തആലാ തന്റെഅടിമകള്ക്ക്ല അവര് ചെയ്യുന്ന നന്മ.കള്ക്ക് എല്ലാമാസവും പത്തിരട്ടി പ്രതിഫലം നല്കുളമെങ്കിലും അത്റജബ് മാസത്തില് 70 ഇരട്ടിയായി വര്ധിംക്കുകയും ശഅ്ബാനില്700 ഇരട്ടിയും റമളാനില് 7000 ഇരട്ടിയുമായി കൂലിവര്ധനയുണ്ടാകും.
ഇസ്ലാമിലെ വളരെ മർമ്മ പ്രധാനമായ കർമ്മമാണല്ലോ അഞ്ചു നേരത്തെ നിസ്ക്കാരം. ഇത് നിർബന്ധമാക്കിയതും ഈ മാസത്തിലാണ് എന്ന പവിത്രമായ ശ്രേഷ്ടതയും ഇതിനുണ്ട്. ഇതിന് നിമിത്തമായ തിരു നബിയുടെ ആകാശാരോഹണ യാത്രയും റബ്ബിനോടുള്ള സംഭാഷണവും അങ്ങനെ പല അത്യൽഭുത സംഭവങ്ങളടങ്ങിയ യാത്രയുടെസായൂജ്യമനുഭവിച്ച മാസവും ഇത് തന്നെ. അത് കൊണ്ട് തന്നെ നിസ്ക്കാരത്തിന്റെ വാർഷികമായിട്ടാണ്ഓരോ റജബുംനമ്മിലേക്ക്ആഗതമാവുന്നത്. ആയതിനാൽ ഇനിയങ്ങോട്ട് താൻ ഒരു നിസ്ക്കാരവും പാഴാക്കുകയില്ലന്നും വീഴ്ച്ച വരുത്തുകയില്ലന്നും തീർപ്പ് കൽപ്പിക്കൽ റജബിൽ ഒരോ വിശ്വാസിയും നിർവഹിക്കേണ്ടതുണ്ട്. രണ്ട് വ്യസന ഘട്ടം വന്നപ്പോഴാണ് അല്ലാഹു ഈ യാത്രക്ക് ഒരുക്കി കൊടുക്കുന്നത്. ബുറാഖ് എന്ന പ്രത്യേക വാഹനത്തിൽ ജിബ്രീരീൽ (അ) മും ഒന്നിച്ചാണ് യാത്ര. പല സ്ഥലങ്ങളും കണ്ടു, നബിമാരുമായി ഒത്തുകൂടി അവർക്ക് ഇമാമായി നിസ്ക്കരിച്ചു. സിദ്‌റത്തുൽ മുൻത്വഹയടക്കം പല സംഭവങ്ങളും ദർശിച്ചു. അല്ലാഹുവിന്റെ സമീപത്ത് എത്തി നിസ്ക്കാരം സമ്മാനമായി ലഭിച്ചു. അത് കൊണ്ട് തന്നെ വിശ്വാസിയുടെ മിഅറാജാണ് നിസ്ക്കാരം.
റജബുമാസം ഇരുപത്തി ഏഴിനു (മിഅ്റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് കര്‍മശാസ്ത്രപണ്ഡിതര്‍ പ്രത്യേകംഎടുത്തുപറഞ്ഞിട്ടുണ്ട്. മിഅ്റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വംവ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി(റ) തന്റെ വിശവവിഖ്യാത ഗ്രന്ഥമായ ഇഹ്‌യാഇല്‍ പറയുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിച്ചാല്‍ അറുപതുമാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്‍കും. അബൂഹുറൈറ(റ)വില് നിന്ന് അബൂമൂസാ മദീനി(റ) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഇഹ്‌യാ 1/328)റജബ് ഇരുപത്തി ഏഴിനുനോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഫത്ഹുല്‍ അല്ലാം 2/208ലും ബാജൂരി 2/302ലും ഇആനത്ത് 2/207ലും വ്യക്തമാക്കിയിട്ടുണ്ട്. മിഅറാജിന്റെ നോമ്പാണിത്.
സല്‍മാനുല്‍ ഫാരിസി(റ) ഉദ്ധരിക്കുന്നു:റസൂല്‍(സ)ഇപ്രകാരംഅരുള്‍ചെയ്തിരിക്കുന്നു: ‘റജബ് മാസത്തില്‍ ഒരു രാപകലുണ്ട്. വല്ലവരും അന്നത്തെ പകല്‍നോമ്പുഷ്ഠിക്കുകയും രാത്രിയില്‍സുന്നത്തുകളിലായി കഴിയുകയും ചെയ്താല്‍ അത് നൂറ് വര്‍ഷത്തെ വ്രതത്തിനു തുല്യമായിരിക്കും. അത് റജബ്ഇരുപത്തേഴാണ്. ഇങ്ങനെ നിരവധി പുണ്യങ്ങൾ ഈ ദിനത്തിനുണ്ട്.
ഹസനുല് ബസ്വരി പറയുന്നു: അബ്ദുല്ലാഹിബ്നു
അബ്ബാസ് (റ) റജബ് 27 ആയാല് രാവിലെ ഇഅ്തികാഫിരിക്കു
കയും ശേഷം ളുഹ്ര നിസ്കരിക്കുകയും അതിന്ശേഷംനാലുറക്അത്ത്നിസ്കാരവുമായിരുന്നു പതിവ്.അതില് ഓരോറക്അത്തിലും ഒരു വട്ടം മുഅവ്വിദത്തൈനിയും സൂറത്തുല് ഖദ്ർ മൂന്ന് തവണയുംസൂറത്തുല് ഇഖ്ലാസ് 50 പ്രാവിശ്യവും ഓതിയിരുന്നു. ശേഷംഅസർ വരെ ദുആയില് മുഴുകുമായിരുന്നു. ഇപ്രകാരം നബി(സ) ചെയ്യുമായിരുന്നു എന്നും ഇബ്നു അബ്ബാസ് (റ)കൂട്ടിച്ചേര്ത്തു . നബി സ പറയുന്നു: റജബില് ഒരു രാത്രിയുംപകലുമുണ്ട്. ആരെങ്കിലും നോമ്പ് നോറ്റ് എണീറ്റ്നിസ്കരിച്ചാല് 100 വര്ഷം നോമ്പ്നോറ്റ്നിസ്കരിച്ച്കൂലിഅവനുണ്ടാകും. അനസ്(റ)ല്നിന്നു നിവേദനം: നബി(സ)റജബു മാസം സമാഗതമായാല്അല്ലാഹുമ്മ ബാരിക് ലനാഫീ റജബിൻ
വശഅബാൻ വബില്ലാഗ്നാ റമളാന് എന്നു പ്രാര്ത്ഥിച്ചിരുന്നു. റമളാൻ കഴിയും വരെ ഈ പ്രാർത്ഥന ഇന്ന് മുസലിം ലോകം നിരവഹിച്ച് പേരുന്നു. ഇനിയും നിരവധി മഹത്തരങ്ങളും പുണ്യങ്ങളുമുണ്ട്
9048740007
0 അഭിപ്രായങ്ങള്‍