ബൈബിളിന്റെദൈവീകത ഭാഗം 3 മുനീർ അഹ്സനി ഒമ്മല

പൗലോസ് തന്നെ പറഞ്ഞ ഒരു വേദഗ്രന്ഥത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകളെ അടിസ്ഥാനപ്പെടുത്തി ബൈബിൾ ദൈവികം എന്ന് പറയാൻ പ്രയാസമാണെന്ന് ആദ്യ രണ്ടു ഭാഗങ്ങളിൽ തെളിയിച്ചു.
     ഇനിയും ധാരാളം കാര്യങ്ങൾ കൊണ്ടും ഇത് തെളിയിക്കാം. ധാരാളം അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്, പ്രവചനങ്ങൾക്ക് തെറ്റിയിട്ടുണ്ട്. എന്നാൽ ഇതൊന്നും ദൈവത്തിലേക്കോ പ്രവാചക ന്മാരിലേക്കോ ചേർക്കുന്നില്ല മറിച്ച് അതിന്റെ എഴുത്തു കാരിലേക്ക് തന്നെ അത് തിരിച്ചു വിടാം. ഇത് കൊണ്ടല്ലാം തന്നെ ഇത് ദൈവികമെന്ന് പറയാൻ സാധ്യമല്ല. അശാസ്ത്രീയമായ പല കാര്യങ്ങളുമുണ്ട്. അതുപോലെ തന്നെ ഗണിതപരമായ ചില അബദ്ധങ്ങളും പിണഞ്ഞിട്ടുണ്ട്. വ്യക്തമാക്കാം.
      ആദ്യമായി നാം ഗ്രന്ഥകർത്താക്കളിലേക്ക് കടക്കാം. ഇതിലേ ഓരോ പുസ്തകങ്ങളും ആര് എഴുതി എന്ന് പോലും തീർച്ചപ്പെടുത്താൻ സാധ്യമല്ല.
ആദ്യ പുസ്തകമായ ഉൽപ്പത്തിപോലും ആര് എഴുതിയെന്ന് വ്യക്തമല്ല. വേദ പണ്ഡിതനായ ടി ബാബുപ്പോൾ പറയുന്നു. ഇത് മോശയുടെ മൂന്ന് ശതാബ്ദങ്ങൾക്ക് ശേഷം വിരചിതമായതാണ്. എന്നു മാത്രമല്ല. അദ്ധേഹം ഇത് കൂടി കൂട്ടി ചേർക്കുന്നു. ഇത് പൂർണ്ണമായും മോശയുടെ വചനങ്ങളാണെന്ന് തീർച്ചപ്പെടുത്താൻ കഴിയുകയില്ല. ഇത് തന്നെ ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ളത് എന്തായിരിക്കും.? പല പുസ്തകങ്ങളും അങ്ങനെ തന്നെയാണ്. ക്ലൈറ്റൻ പറയുന്നു മോശയുടെ തോറ നന്നേചെറിയിരുന്നു പലരും വിശദീകരണം ചേർത്ത് ഉണ്ടാക്കി (ബൈബിൾ നിഘണ്ടു 244) ഇങ്ങനെ അജ്ഞാതമായി കിടക്കുന്ന ഈ ഗ്രന്ഥം എങ്ങനെ ദൈവീകമാവും.
       അത് മാത്രമല്ല വിശുദ്ധ ഖുർആൻ ആരെയും ഭയക്കാതെ ഇത് ഏക സത്യ ദൈവത്തിങ്കൽ നിന്നുള്ളതാണെന്ന പ്രഖ്യാനം പോലോത്ത ഒരു ധീര പ്രഖ്യാപനം ഇതിലെവിടെയും കാണുന്നില്ല. അങ്ങനെ ഒരു അവകാശവാദം പോലുമില്ല. സംരക്ഷിക്കപ്പെട്ടു എന്നും വ്യക്തമല്ല.
👉പ്രവചന തെറ്റ്
➖➖➖➖➖➖
പ്രവചനത്തെ പറ്റി ആവർത്തന പുസ്തകം പറയുന്നു.
ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.( ആവർത്തനം 18: 22)
എന്നാൽ പുതിയ നിയമത്തിലെ പ്രവചന തെറ്റ് നോക്കാം

1യേശു അവരോടു പറഞ്ഞതു: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു (മത്തായി 19:28)
എന്നാൽ ഇവിടെ പ്രവചിച്ച 12 ൽ നിന്ന് ഒറ്റുകൊടുത്ത കാരണത്താൽ യൂദാസ് പുറത്ത് പോയിട്ടുണ്ട്.  അപ്പോൾ ഈ ന്യായവിധിയിൽ അദ്ധേഹം ഉൾപ്പെടില്ല.
2.
പിന്നെ അവൻ അവരോടു: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.( മാർക്ക് 9:1, ലൂക്ക് 9:27) ഇതും നടക്കാതെ പോയ ഒന്നാണ്.
👉 പഴയ നിയമത്തിൽ നിന്ന് ഉദ്ധരിക്കുബോൾ പിഴവ് വന്നിട്ടുണ്ട്
➖➖➖➖➖➖➖➖
യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു,
10 കർത്താവു എന്നോടു അരുളിച്ചെയ്തതുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു”
എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു.
(മത്തായി 27: 9, 10)
ഇത് പഴയ നിയമത്തിലെ യിരാമ്യാവ് തപ്പിയാൽ കാണില്ല. കാരണം ഇതുള്ളത് സഖരിയാവിലാണ്. അപ്പോൾ മത്തായിക്ക് തെറ്റുപറ്റി എന്ന് ധൈര്യപൂർവം പറയാം. ദൈവ ഗ്രന്ഥമാണെങ്കിൽ തെറ്റ് പറ്റുകയില്ല.
ആ വാക്യം ഇങ്ങനെ വായിക്കാം. ഞാൻ അവരോടു: നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലിതരുവിൻ; ഇല്ലെന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു.( സെഖര്യാവ് 11:12)
2 . യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? (യോഹന്നാൻ 10:34) ഇത് ന്യായപ്രാണത്തിൽ ( പഞ്ചഗ്രന്ഥം) എവിടെയും കാണില്ല കാരണം ഇതു ള്ളത് സങ്കീർത്തനങ്ങളിലാണ് യോഹന്നാനും തെറ്റുപറ്റി . അപ്പോൾ ഇതെങ്ങനെ ദൈവീകമാവും ??
അത് ഇങ്ങനെ
നിങ്ങൾ ദേവന്മാർ ആകുന്നു എന്നുംനിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.(സങ്കീർത്തനം 82:6)
   മത്തായിയുടെ അടുത്ത പിഴവ്
അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.(മത്തായി 2: 23)
യേശുവിനെ മിശിഹയാക്കാൻ ശ്രമിച്ചപ്പോൾ മത്തായിക്ക് പിഴച്ചു. കാരണം ഇത് പ്രവാചക പുസ്തകത്തിൽ ഇല്ല.
ലൂക്കോസിനും പിഴച്ചു മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു 
45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. 
46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കയും
(ലൂക്കോസ് 24 ) ഇതിലെ 46 -)o വാക്യം മോശയുടെ ന്യായപ്രമാണത്തിലോ , പ്രവാചക പുസ്തകങ്ങളിലോ ഇല്ല.
👉 അശാസ്ത്രീയത
➖➖➖➖➖➖➖➖
അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതെക്കുമ്പോൾ ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു (മാർക്കോസ് 4:31 )
മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു.
32 അതു എല്ലാവിത്തിലും ചെറിയതെങ്കിലും  (മത്തായി)
ഭൂമിയിലെ ഏറ്റവും ചെറുത് കടുക് മണിയാണുപോൽ .
ഇങ്ങനെ പലതും.
             (തുടരും)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍