ശ്രേഷ്ഠമായ ബറാഅത്ത് രാവ് 

മുനീർ അഹ്സനി ഒമ്മല
            

                     സര്‍‍വ്വനാഥനായ അല്ലാഹു അവന്‍ നിശ്ചയിച്ച ഓരോ മാസങ്ങള്‍ക്കും ഓരോ പ്രത്യേകത നല്‍കിയിട്ടുണ്ട്. അത് പലതു കൊണ്ടുമാവാം. അക്കൂട്ടത്തില്‍ ഏറെ അനുഗ്രഹങ്ങളും ഒൗദാര്യങ്ങളും വര്‍ഷിക്കപ്പെടുന്ന മാസമാണ് വിശുദ്ധ ശഅ്ബാന്‍. തിരു നബി (സ) ഏറെ ഇഷ്ടം വെച്ച മാസം കൂടിയാണ്. 
        ഉസാമത് ബ്നു സൈദ് (റ) വില്‍
നിന്ന് നിവേദനം
ചെയ്യുന്നു. അദ്ദേഹം ചോദിച്ചു -
അള്ളാഹുവിന്‍െറ തിരുദൂതരേ, താങ്കള്‍ ശഅ്ബാനില്‍
നോമ്പ് അനുഷ്ടിക്കുന്നത് പോലെ
മറ്റൊരു മാസത്തിലും
നോമ്പെടുക്കുന്നതായി ഞാൻ കാണുന്നില്ല.
തിരുനബി (സ) പറഞ്ഞു. റജബ്, റമളാന്‍
മാസങ്ങള്ക്കിടയില്‍ വരുന്ന
ശഅ്ബാനിനെക്കുറിച്ച് ജനങ്ങൾ
അശ്രദ്ധരാണ്. പ്രപഞ്ച നാഥനിലേക്ക് മനുഷ്യ
രാശിയുടെ കൃത്യങ്ങൾ
ഉയര്‍ത്തപ്പെടുന്ന മാസമാണ് ശഅ്ബാന്‍ .
അതിനാൽ എൻെറ അമലുകള്‍ ഞാൻ
നോമ്പ്കാരനായിരിക്കെ അല്ലാഹുവിലേക്ക്
ഉയര്‍ത്തപ്പെടാന്‍ ഇഷ്ടപ്പെടുന്നു.
(നസാഈ ).
ആയിശ (റ) പറയുന്നു. തിരുനബി(സ) റമളാന്‍
അല്ലാതെ ഒരു മാസം പൂര്‍ണ്ണമായും
നോമ്പനുഷ്ടിച്ചതായി ഞാൻ കണ്ടിട്ടില്ല. ശഅ്ബാന്‍
മാസത്തേക്കാള്‍ കൂടുതല്‍ നോമ്പ്
മറ്റൊരു മാസവും ഞാന് കണ്ടിട്ടില്ല.
(മുസ്ലിം ). റമളാനു ശേഷം നബി (സ)
ഏറെ പ്രാധാന്യം നല്കിയിരുന്നത്
ശഅ്ബാനിന് ആയിരുന്നുവെന്ന് ഇത്
ബോധിപ്പിക്കുന്നു.
             ശഅ്ബാനിലെ പതിനഞ്ചാം രാവാണ്
‘ബറാഅത്ത് രാവ്’. ഈ രാവിന് പുണ്യവും
പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുര്ആനും
ഹദീസുകളും വ്യക്തമാക്കുന്നു.
ഖുര്ആനിലെ ദുഖാന്‍  സൂറത്തിലെ
മൂന്നാം സൂക്തം പരാമര്‍ശിക്കുന്ന
അനുഗൃഹീത രാവ് (ലൈലത്തുല്‍ മുബാറക)
കൊണ്ട് വിവക്ഷിക്കപ്പെടുന്നത്
ബറാഅത്ത് രാവാണെന്ന് നിരവധി ഖുര്ആന്‍
വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്.
ബറാഅത്ത് രാവിന്‍െറ ശ്രേഷ്ഠത വിവരിച്ച്
കൊണ്ട് ഇമാം റാസി (റ)
രേഖപ്പെടുത്തുന്നു: അഞ്ച് സിവിശേഷതകള്‍
ബറാഅത്ത് രാവിനുണ്ട്. ~ഒന്ന്, യുക്തിപൂര്ണമായ
എല്ലാ കാര്യങ്ങളും അതില്
തീരുമാനിക്കപ്പെടും. അല്ലാഹു
പറയുന്നു. ”യുക്തിപൂര്ണമായ എല്ലാ
കാര്യങ്ങളും അതില്
തീരുമാനിക്കപ്പെടും” (സൂറത്തുല്
ദ്ദുഖാന് 4) രണ്ട്, ബറാഅത്ത് രാവിലെ
ആരാധനകള്‍ അതിവിശിഷ്ടമാണ്. നബി (സ)പറയുന്നു.
ബറാഅത്ത് രാവില് കൂടുതല്‍ നിസ്കരിക്കുന്നവര്ക്ക്
മലക്കുകള്‍ പാപമോചനമര്‍ഥിക്കും. സ്വര്‍ഗം
കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കും.
ആപത്തുകളില്‍ നിന്ന് അവനെ
രക്ഷപ്പെടുത്തും. പിശാചിന്‍െറ
ചതിപ്രയോഗങ്ങളില്‍ നിന്ന് അവനെ
തട്ടിമാറ്റും. മൂന്ന്, ബറാഅത്ത് രാവില്‍
അല്ലാഹുവിന്‍െറ അനുഗ്രഹം
വര്ഷിക്കും. നബി (സ) പറയുന്നു. കല്‍ബ്
ഗോത്രക്കാരുടെ ആടുകളുടെ
രോമത്തിന്‍െറ എണ്ണമനുസരിച്ച് ഈ
രാത്രിയില്‍ (ബറാഅത്ത് രാവില്‍) അല്ലാഹു
എന്‍െറ സമുദായത്തിന് അനുഗ്രഹം
ചൊരിയും. നാല്, പ്രത്യേകം
പാപമോചനം നല്കപ്പെടും. നബി
(സ)പറയുന്നു. ബറാഅത്ത് രാവില് എല്ലാ
മുസ്ലിംകള്‍ക്കും അല്ലാഹു ദോഷങ്ങൾ
പൊറുത്തു കൊടുക്കും. അഞ്ച്
വിഭാഗം ആളുകള്ക്കൊഴികെ.
മദ്യപാനം ശീലമാക്കിയവന്, മനസ്സിൽ
വദ്വേഷവും പേറി നടക്കുന്നവന്, വ്യഭിചാരം
പതിവാക്കിയവന്‍, മാതാപിതാക്കളെ
വെറുപ്പിച്ചവന്, ജോത്സ്യന്‍/കൂടോത്രക്കാരന്‍
എന്നിവരാണവര്‍.
അഞ്ച്, നബി(സ) തങ്ങൾക്ക് സമുദായത്തിന്
ശിപാര്ശ പറയാനുള്ള അധികാരം പൂര്ണമായി
നല്കപ്പെട്ട ദിവസമാണിത്. ശഅ്ബാന്
പതിമൂന്നിന് ശിപാര്ശക്കുള്ള മൂന്നിലൊന്ന്
അധികാരവും 14 ന് മൂന്നില് രണ്ട് അധികാരവും
15 ന് പൂര്ണ അധികാരവും നബി(സ) തങ്ങള്ക്ക്
നല്കുകയായിരുന്നു. ഇതിനായി പ്രസ്തുത മൂന്ന്
രാവുകളിലും നബി (സ)ഏറെ സമയം
പ്രാര്ഥിച്ചിരുന്നതായും ഹദീസില്
കാണാം.
          ഇമാം അഹ്മദ് (റ), തുര്മുദി (റ), ഇബ്നു മാജ
തുടങ്ങിയവര് നിവേദനം ചെയ്ത
ഹദീസില് ഇപ്രകാരം കാണാം. ആയിശ
(റ) പറയുന്നു. ഒരു രാത്രിയില് തിരുനബി(സ)
യെ ഞാന് കാണാതായി. ഞാന് അന്വേഷിച്ചു
പുറത്തിറങ്ങി. അന്നേരം അവിടുന്ന്
ബഖീഇല് (മദീനയിലെ മഖ്ബറ)
ആകാശത്തേക്ക് തല ഉയര്ത്തി നില്പ്പായിരുന്നു.
അവിടുന്ന് ചോദിച്ചു. അള്ളാഹു നിന്നോടും
എന്നോടും അന്യായം ചെയ്തതായി
നീ ധരിച്ചോ? . ഞാന് പറഞ്ഞു. താങ്കള്
മറ്റേതെങ്കിലും ഭാര്യമാരുടെ
അടുത്തേക്ക് പോയതായിരിക്കുമെന്നാണ് ഞാന്
ഊഹിച്ചത്. അപ്പോള് തിരുനബി(സ) പറഞ്ഞു.
ശഅ്ബാന് പതിനഞ്ചിന് അള്ളാഹു ഒന്നാം
ആകാശത്തേക്ക് ഇറങ്ങി വരികയും കല്ബ്
ഗോത്രക്കാരുടെ ആടുകളുടെ
രോമത്തിന്റെ അളവിനേക്കാള് കൂടുതല് പേര്ക്ക്
പൊറുത്തു കൊടുക്കുകയും
ചെയ്യുന്നതാണ്.ഇങ്ങനെ ധാരാളം ഹദീസുകൾ ഇൗ വിശയകമായി വന്നിട്ടുണ്ട്.
            പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതനായ ഇബ്നു
ഹജറില്‍ ഹൈതമി (റ)തന്‍െറ ‘ഫതാവല്‍
കുബ്റ’യില്‍ പറയുന്നു. ബറാഅത്ത് രാവിന്
മഹത്വമുണ്ടെന്ന കാര്യം തീര്‍ച്ചയാണ്.
ആ രാവില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം
ലഭിക്കും. പാപങ്ങൾ പൊറുക്കപ്പെടും.
അതു കൊണ്ടാണ് ബറാഅത്ത് രാവില്
പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുമെന്ന് ഇമാം
ശാഫിഈ (റ) വ്യക്തമാക്കിയത്.
ബറാഅത്ത് എന്ന പദത്തിനര്‍ത്ഥം
‘മോചനം’ എന്നാണ്. നരക
ശിക്ഷക്കര്‍ഹരായ നിരവധി അടിമകളെ
ആരാവില്‍ അല്ലാഹു
മോചിപ്പിക്കുമെന്നതുകൊണ്ടാണ്
പ്രസ്തുത രാവിന് ബറാഅത്ത് അഥവാ
മോചനത്തിന്റെ രാവ് എന്ന പേര്
വന്നത്. ലൈലതുറഹ്മ (കാരുണ്യത്തിന്റെ
രാവ്) ലൈലതുല് മുബാറക്ക(അനുഗൃഹീത
രാവ്) എന്നീ പേരുകളിലും ബറാഅത്ത്
രാവ് അറിയപ്പെടുന്നു.
ബറാഅത്ത് രാവിന്റെ മഹത്വങ്ങള്
സൂചിപ്പിക്കുന്ന നിരവധി ഹദീസുകള്
ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ.
ഇബ്നു ഉമര്(റ) നിവേദനം: നബി(സ)
പറഞ്ഞു. അഞ്ച് രാവുകളിലെ
പ്രാര്ഥനക്ക് ഉത്തരം
ലഭിക്കാതിരിക്കില്ല. വെള്ളിയാഴ്ച
രാവ്, റജബ് മാസം ഒന്നാം രാവ്,
ലൈലത്തുല്‍ ഖദര്‍, പെരുന്നാൾ രാവ്,
ബറാഅത്ത് രാവ് എന്നിവയാണത്.
         എന്നാല്‍ ബറാഅത്ത് രാവ് ആഘോഷങ്ങൾ ബിദ്അത്താണന്നും പുണ്യമില്ലന്നും തട്ടിവിടുന്ന പുത്തന്‍വാദികള്‍ക്ക് വ്യക്തമായ മറുപടിയാണ് ഇബ്നു തെെമീയ നല്‍കുന്നത്. അദ്ദേഹം പറയുന്നു: ശഅ്ബാന്‍ പകുതിയുടെ രാവിന്‍െറ ശ്രേഷ്ഠതയില്‍ ധാരാളം മര്‍ഫൂആയ ഹദീസുകൾ വന്നിട്ടുണ്ട്. അതിലെല്ലാം ഇൗ രാവിന്‍െറ മഹത്വം വ്യക്തമാണ്. മാത്രമല്ല സലഫുകള്‍ ഈ രാവില്‍ പ്രത്യേകം നിസ്ക്കാരങ്ങള്‍ നിര്‍വഹിക്കാറുണ്ട്, ശഅ്ബാന്‍ നോമ്പ് നോല്‍ക്കാറുണ്ട്. അതില്‍ സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട് ( ഇഖ്തിളാഉ സ്സ്വിറാഥല്‍ മുസ്തഖീം)
           ഇഷാ -മഗ് രിബിനിടയില്‍ മൂന്ന് യാസീന് ഓതി
ദുആ ചെയ്യുന്നത് മുമ്പ് കാലം മുതലേ
നടന്നുവരുന്ന പുണ്യ കര്‍മ്മമാണ്. അത് അവർ പതിവാക്കിയിരുന്നു
ആദ്യത്തെ യാസീൻ ദീര്‍ഘായുസ്സിനും
ആരോഗ്യത്തിനും വേണ്ടിയും
രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങൾ,
വീട്, കുടുംബം എന്നിവയിലെല്ലാം
ഐശ്വര്യമുണ്ടാകാന്‍ വേണ്ടിയും
മൂന്നാമത്തേത് അവസാനം നന്നാകാനും
വിശ്വാസത്തോടെ മരിക്കാനും എന്ന്
കരുതിക്കൊണ്ടാണ് പാരായണം
ചെയ്യേണ്ടത്. ആയുസ്സ്, ഭക്ഷണം,
മറ്റനുഗ്രഹങ്ങള്‍ എന്നിവയെല്ലാം
കണക്കാക്കപ്പെടുന്ന ബറാഅത്ത്
രാവില് പ്രസ്തുത കാര്യങ്ങൾ
സഫലമാകുന്നതിന് വേണ്ടി പ്രത്യേകം
പ്രാര്ഥിക്കുക എന്നത് എന്തുകൊണ്ടും
പ്രസക്തമാണ്. ആയുസ്സില്‍ ബറകത്ത് ലഭിക്കുവാനും
ഭക്ഷണത്തില് അഭിവൃദ്ധി ഉണ്ടാകാനും
സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല്
ഖാതിമ) ലഭിക്കാനും ശഅ്ബാന്‍
പതിനഞ്ചാം രാവില്‍ ഓരോ യാസീന്
ഓതുകയെന്നുള്ളത് മുൻഗാമികളില്‍ നിന്ന്
അനന്തരമായി ലഭിച്ചതാണ്. (ഇത്ഹാഫ്
3/427)
              മാത്രമല്ല പകലില്‍ നോമ്പ് നോല്‍ക്കലും സുന്നത്തുണ്ട് ഇബ്നു മാജ(റ) ഉദ്ധരിച്ച ശഅബാന്‍ പകുതിയുടെ രാത്രിയിൽ നിങ്ങള്‍ നിസ്ക്കരിക്കുക , അതിന്‍െറ പകലില്‍ നോമ്പെടുക്കുകയും ചെയ്യുക എന്ന ഹദീസിനെ സംബന്ധിച്ച് വന്ന ചോദ്യത്തിന് മറുപടിയായി ഇമാം റംലി (റ) പറയുന്നു: ശഅബാന്‍ പകുതിയുടെ (ബറാഅത്ത് രാവ്) നോമ്പ് സുന്നതാണ്. എന്നല്ല 13,14 ന്‍െറ നോമ്പുകളും സുന്നതാണ്. അതു സംബന്ധമായി വന്ന ഹദീസ് തെളിവിന് പറ്റുന്നതാണ്. ( ഇമാം റംലി (റ) അല്‍ ഫത്താവാ 2/ 79)
          ഹദീസുകളുടെയും പ്രാമാണികമായ മഹദ്
വചനങ്ങളുടെയും അടിസ്ഥാനത്തില് ഏറെ
സവിശേഷതയും പ്രാധാന്യവും
പുണ്യവുമുള്ള രാവാണ് ശഅ്ബാന്
പതിനഞ്ചാം രാവ് എന്ന്
മനസ്സിലാക്കാവുന്നതാണ്. ഈ
രാവിനെ ആദരിക്കുകയും ആരാധനകള്
കൊണ്ട് ധന്യമാക്കുകയും ചെയ്യുന്ന
രീതി മഹാന്മാരായ പൂര്വ്വികരില്
നിന്ന് ലഭിച്ച അമൂല്യമായ
പൈതൃകമാണ്. ഇൗ പെെതൃകം മുറുകെ പിടിക്കാനുള്ള രേഖകളാണ് വ്യക്തമാക്കിയത്.

      
9048740007

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍