മുനീർ അഹ്സനി ഒമ്മല
നിരവധി കാര്യങ്ങൾ കൊണ്ട് ഇന്ന് നിലവിലുള്ള ബൈബിൾ ദൈവികമല്ലെന്ന് മൂന്ന് ഭാഗങ്ങളിലായി നാം വിശദീകരിച്ചു. അല്പം കൂടി പറയാം ബൈബിളിൽ *ഗണിത പരമായ അബന്ധങ്ങൾ* വന്നു കൂടിയിട്ടുണ്ട്.
1
21 ഗേർശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ.
22 അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവരുടെ ആകത്തുക* *ഏഴായിരത്തഞ്ഞൂറു*.
- ...................................
2.
27 കെഹാത്തിൽനിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.
28 ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ *എണ്ണായിരത്തറുനൂറു പേർ*.
3.
33 മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ.
34 അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ *ആറായിരത്തിരുനൂറു പേർ*.
................................................
(സംഖ്യ: 3 )
ബൈബിളിലെ സംഖ്യ പുസ്തകത്തിന്റെ മൂന്നാം അധ്യായത്തിലെ മൂന്ന് കണക്കുകൾ ( ആണുങ്ങളുടെ എണ്ണം) ആണ് കൊടുത്തിരിക്കുന്നത് [ 7500+ 8600 + 6200] ഇത് മൂന്നും കൂട്ടിയാൽ നമുക്ക് കിട്ടുന്നത് = 22300 എന്നാൽ ബൈബിളിന് കിട്ടിയത് 22000 ബാക്കി എവിടെ പോയി? ദൈവികഗ്രന്ഥത്തിന് അബന്ധം പിണയുമോ?
ടോട്ടൽ സംഖ്യ തന്നെ പറയട്ടെ.
.
39 മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മോലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ *ഇരുപത്തീരായിരം പേർ*. (സംഖ്യ 3:39) ഇതിൽ മുന്നൂറ് എവിടെ പോയി.
ഇതിന് ക്രൈസ്തവരുടെ മറുപടിയാണ് ബഹുരസം ഇങ്ങനെ തെറ്റ് വന്നിട്ടും തിരുത്താതതാണ് ഏറ്റവും വലിയ ദൈവീക തെളിവ് അല്ല സഹോദരന്മാരെ ദൈവീക വചനമാണേൽ ആദ്യ തെറ്റ് എങ്ങനെ വരും ദൈവത്തിന് തെറ്റില്ലലോ
ഉദാഹരണത്തിന് ഒന്നുകൂടി ഉദ്ധരിക്കാം. 15 സ്ഥലപേരുകൾ എണ്ണയിട്ട് അവസാനം 14 എന്ന് പറയുന്നത് കാണാം
33 താഴ്‌വീതിയിൽ എസ്തായോൽ, സൊരാ, അശ്ന,
34 സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
35 യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
36 ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ *പതിനാലു* പട്ടണവും ( യോശുവ 15:33-36) ഈ അബന്ധം എങ്ങനെ വന്നു.
ഇനി *ചരിത്രപരമായ തെറ്റുകൾ കാണാം* ഈജിപ്ഷ്യൻ രാജാവിനെ മൂസാ നബിയുടെ കാലത്ത് ഫറോവ (ഫിർഔൻ) എന്ന് വിളിച്ചിരുന്നത്. എന്നാൽ ഇബ്റാഹിം നബിയുടെ കാലത്തുള്ള രാജാവിനെയും ഫറോവ എന്ന് ബൈബിൾ പറയുന്നു.
.
14 അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതിസുന്ദരി എന്നു മിസ്രയീമ്യർ കണ്ടു.
15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു.
16 അവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.
17 അബ്രാമിന്റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.
18 അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവൾ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു?
19 അവൾ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാൻ അവളെ ഭാര്യയായിട്ടു എടുപ്പാൻ സംഗതി വന്നുപോയല്ലോ; ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു.
20 ഫറവോൻ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.(ഉൽപ്പത്തി 12:14-20)
ഫറോവയെ സംബന്ധിച്ച് ബൈബിൾ നിഘണ്ടുവിൽ ടി ബാബു പോൾ പറയുന്നു.
"ഫറവോ ഈജിപ്തിലെരാജാവ്; മഹാഭവനം' എന്ന് അര്ത്ഥമുള്ള ഒരുപദത്തില് നിന്നു ഉരുത്തിരിഞ്ഞസ്ഥാനനാമമാണ് ഫറവോ. ക്രി. മു മൂന്നാംസഹസ്രാബ്ദം മുതല്ഉപയോഗമുണ്ടായിരുന്നെങ്കിലും ക്രി.മു1500വരെആപദംരാജാവിനെസൂചിപ്പിച്ചിരുന്നില്ല. കൊട്ടാരം, ഡര്ബാര്അഥവാ രാജസദസ്സ് എന്നായിരുന്നുആദ്യത്തെ അര്ത്ഥം.വ്യക്തിനാമത്തോടൊപ്പം ഫറവോ (ഉദാ:ഫറവോ നെക്കോ, ഫറവോ ഹോഫ്റ)(വേദശബ്ദ രത്നാകരം . )
ദാനിന്റെ ഉത്ഭവത്തെ പറ്റി യോശുവ പറയുന്നു.
.
47 *എന്നാൽ ദാൻമക്കളുടെ ദേശം അവർക്കു പോയ്പോയി. അതുകൊണ്ടു ദാൻമക്കൾ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു കൈവശമാക്കി അവിടെ പാർത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻപ്രകാരം ദാൻ എന്നു പേരിട്ടു.(യോശുവ)
ഇസ്രയേൽ ഗോത്രമാണ് ദാൻ ആ പേര് വന്നത് അബ്രഹാമിനു ശേഷമാണ്.
എന്നാൽ അബ്രഹാം ദാൻ വരെ പോയ കഥയും ബൈബിൾ തന്നെ പറയുന്നു.
അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു.(ഉൽപ്പത്തി 14: 14)
ഇങ്ങനെ പല തെറ്റുകളുമുണ്ട്. ഇത് എങ്ങനെ ദൈവികമാവും എന്ന് മാത്രമല്ല. ഇത് മാനുഷികമാണെന്ന് പൗലൂസ് തന്നെ പറയുന്നു.
1 നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ:
(1 കൊരി 7:1)
ഇവിടെ വ്യക്തമായി പൗലോസ് തന്റെ അഭിപ്രായം എഴുതി എന്ന് പറയുന്നു മറ്റൊരു വശയത്തിൽ പറയുന്നു ഇതിനെ സംബന്ധിച്ച് എനിക്ക് ദൈവീക കൽപ്പന ലഭിച്ചിട്ടില്ല അതിനാൽ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു.
പ്രിയ സഹോദരന്മാരെ ഇതിനെ എങ്ങിനെ ദൈവീകമെന്ന് പറയും ബുദ്ധിയുള്ളവർ ചിന്തിക്കുക
0 അഭിപ്രായങ്ങള്‍