ദാനധർമ്മം വിശ്വാസിയുടെ മുഖമുദ്ര. 

    മുനീർ അഹ്സനി ഒമ്മല
               9048740007

         മാനവികതയുടെ മതമായ ഇസ്ലാമിന്‍െറ
സാമ്പത്തിക ദര്‍ശനങ്ങള്‍
സമൂഹത്തിന്റെയാകമാനമുള്ള
സാമ്പത്തിക ഭദ്രത ലക്ഷ്യം
വെച്ചുള്ളതാണ്. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ സാമ്പത്തിക വ്യവസ്ഥയും ഇസ്ലാം വിഭാവനംചെയ്യുന്നതു തന്നെ. മനുഷ്യസമൂഹത്തിന്‍െറ പൊതുവായ വളര്‍ച്ചക്കും
തളര്‍ച്ചക്കും മുഖ്യകാരണമായി
വര്ത്തിക്കുന്ന സാമ്പത്തിക രംഗത്തെവളരെ ശ്രദ്ധയോടെയാണ് പ്രകൃതിയുടെമതമായ ഇസ്ലാം കൈകാര്യംചെയ്തിട്ടുള്ളത്. സമ്പത്തിന്റെ യഥാര്ത്ഥ
ഉടമ സ്രഷ്ടാവായ അല്ലാഹു
മാത്രമാണെന്നും അതിന്‍െറ
കൈകാര്യകര്തൃത്വം മാത്രമാണ്
മനുഷ്യനുള്ളതെന്നുംബോധ്യപ്പെടുത്തുകവഴി സമ്പത്ത് ചിലരുടെ കൈകളില്മാത്രം കുമിഞ്ഞുകൂടുന്നതിനു
വിലക്കേര്പ്പെടുത്തുകയാണ് ഇസ്ലാംചെയ്തത്. ഇതിനു വേണ്ടി മതം മുന്നോട്ട് വെച്ചതാണ് നിര്ബന്ധ ദാനമായസകാത്ത് സമ്പ്രദായം. മുതലാളിയുടെ
ഔദാര്യമല്ല, പ്രത്യുത ദരിദ്രന്റെ
അവകാശമാണ് ഇസ്ലാമിലെ സകാത്ത്.
     വിശുദ്ധ ഖുര്ആന് പലയിടങ്ങളിലും
ദാനധര്മത്തിന്റെ പ്രാധാന്യം എടുത്ത്പറഞ്ഞിട്ടുണ്ട്. ‘അല്ലാഹുവിന്റെ
മാര്ഗത്തില് നിങ്ങള് ധനം
ചെലവഴിക്കുക’ (2/195). ‘സത്യ
വിശ്വാസികളേ, ക്രയവിക്രയവും
സൗഹാര്ദവും ശിപാര്ശയും നടക്കാത്ത
ഒരു ദിവസം വരുന്നതിന് മുമ്പ്, നാംനിങ്ങള്ക്ക് നല്കിയതില് നിന്നും നിങ്ങള്
ചെലവഴിക്കുക’ (2/254). ‘സത്യ
വിശ്വാസികളേ, നിങ്ങള് സമ്പാദിച്ച
നല്ല വസ്തു ക്കളില് നിന്നും ഭൂമിയില്നിന്നു നാം നിങ്ങള്ക്ക്
ഉല്പാദിപ്പിച്ചു തന്നവയില് നിന്നുംനിങ്ങള് ചെലവ ഴിക്കുക’ (2/267).
‘രാത്രിയും പകലും രഹസ്യമായും
പരസ്യമായും തങ്ങളുടെ ധനം
ചെലവഴിക്കുന്നവര്ക്ക് നാഥന്റെയടുക്കല്
അവര്ക്കുള്ളതായ പ്രതിഫലമുണ്ട്. അവര്ക്ക്
ഒന്നും ഭയപ്പെടാനില്ല. അവര് ദുഃഖിക്കു
കയുമില്ല’ (2/ 274).
‘സത്യ വിശ്വാസികളായ എന്റെ
ദാസന്മാരോട് നബിയേ താങ്കള് പറയുക.
അവര് നിസ്കാരം മുറപോലെ
നിര്വഹിക്കുകയും നാം അവര്ക്ക്
നല്കിയതില് നിന്ന് രഹസ്യമായും
പരസ്യമായും ചെലവഴിക്കുകയും
ചെയ്യട്ടെ’ (14/31). ‘നിങ്ങള്ക്ക് കഴിയും
വിധം അല്ലാഹുവിനെ സൂക്ഷിക്കുക.
നിങ്ങള് കേള്ക്കുകയും അനുസരിക്കുകയും
നിങ്ങള്ക്ക് തന്നെ ഗുണകരമായ വിധംധനം ചെലവഴിക്കുകയും ചെയ്യുക.സ്വന്തം മനസ്സിന്റെ ആര്ത്തിയില്നിന്ന് സുരക്ഷിതമാക്കപ്പെട്ടവര്
തന്നെയാണ് വിജയികള്’ (64/16).
                     ഇലാഹീ പ്രീതിയും പരലോക
മോക്ഷവും സ്വര്ഗ പ്രവേശനവും
നേടിയെടുക്കാനുള്ള വിശിഷ്ട കര്മമാണ്
ദാനധര്മം. വിശുദ്ധ ഖുര്ആനും തിരു
സുന്നത്തും ദാനധര്മത്തിന്റെ ഒട്ടനവധി
സവിശേഷതകള് എടുത്ത് പറഞ്ഞിട്ടുണ്ട്.
അവയില് ചിലത്:
             അല്ലാഹുവിന്റെ കോപം
ഇല്ലാതാക്കുന്നു. മുആവിയബ്നു ഹൈദ(റ)ല്
നിന്ന് നിവേദനം. നബി(സ്വ) പറയുന്നു:‘നിശ്ചയം രഹസ്യമായുള്ള ദാനധര്മം
അനുഗ്രഹ പൂര്ണനും ഉന്നതനുമായറബ്ബിന്റെ കോപത്തെകെടുത്തിക്കളയുന്നതാണ്’ (മജ്മഉസ്സവാഇദ്).
          പാപത്തെ മായ്ച്ചു കളയുന്നു. നബി
(സ്വ) പറയുന്നു: ‘വെള്ളം തീയണക്കുന്നത്
പോലെ ദാനധര്മം പാപത്തെ
നീക്കിക്കളയും’ (തുര്മുദി). സല്കര്മങ്ങള്
ദുഷ്കര്മങ്ങളെദൂരീകരിക്കുമെന്നാണ്ഖുര്ആനിക ഭാഷ്യം (സൂറത്തു ഹൂദ്/114).
മാത്രമല്ല, പാപമോചനത്തിന്റെ
പ്രധാന മാര്ഗമായിട്ടാണ് ദാനധര്മത്തെ
ഖുര്ആന് പരിചയപ്പെടുത്തുന്നത്.
‘നിങ്ങളുടെ നാഥനില് നിന്നുള്ള
പാപമോചനത്തിലേക്കും
ഭക്തിയുള്ളവര്ക്ക് വേണ്ടി
തയ്യാറാക്കപ്പെട്ട, ആകാശഭൂമികളുടെ
വിശാലതയുള്ള സ്വര്ഗത്തിലേക്കും
നിങ്ങള് കുതിച്ചു ചെല്ലുവീന്.
സന്തോഷത്തിലും സന്താപത്തിലും പണം
ചെലവഴിക്കുന്നവരും കോപം
നിയന്ത്രിക്കുന്നവരും ജനങ്ങളോട്
വിട്ടുവീഴ്ച കാണിക്കുന്നവരുമാണവര്.
സല്കര്മം ചെയ്യുന്നവരെ അല്ലാഹു
ഇഷ്ടപ്പെടുന്നു’ (ഖുര്ആന് 3/133,134).
               ആപത്തുകള് തടയുന്നു. നബി(സ്വ)പറയുന്നു: ‘നന്മ നല്കുന്നത്ആപത്തുകളെ
തടയുന്നതാണ്'(ത്വബ്റാനി). സൂര്യ
ഗ്രഹണമുണ്ടായ സമയത്ത്
ജനങ്ങളെല്ലാം
അസ്വസ്ഥരായപ്പോള് നബി(സ)
അവരോട് പറഞ്ഞു: ‘നിങ്ങള് അതു
(ഗ്രഹണം) കണ്ടാല്
അല്ലാഹുവിനോട്
പ്രാര്ത്ഥിക്കുക. അവനെ
മഹത്ത്വപ്പെടുത്തുക. നിസ്കാരം
നിര്വഹിക്കുക. ദാനധര്മം
നടത്തുക’ (സ്വഹീഹുല് ബുഖാരി).
ഈ ഹദീസിനെ വ്യാഖാനിച്ച് കൊണ്ട്
ഇബ്നു ദഖീഖില് ഈദ്(റ) എഴുതുന്നു:
‘അപകടകരമായ വിപത്തുകളെ
പ്രതിരോധിക്കാന് വേണ്ടി സ്വദഖ
നല്കല് സുന്നത്താണെന്നതിനു ഈ ഹദീസ്
തെളിവാണ്’ (ഇഹ്കാമുല് അഹ്കാം).
               അടിമ ഉടമയുമായുള്ള കരാര്
പാലിക്കുന്നു. സമ സൃഷ്ടികള്ക്കുള്ള
ദാനധര്മത്തിലൂടെ സ്രഷ്ടാവുമായുള്ള
കരാര് പാലിക്കുകയാണ് മനുഷ്യന്ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘സ്വര്ഗം
പ്രതിഫലമായി നല്കാമെന്ന
വ്യവസ്ഥയില് സത്യവിശ്വാസികളില്
നിന്ന് അവരുടെ ശരീരങ്ങളും
സ്വത്തുക്കളും അല്ലാഹു വിലയ്ക്ക്
വാങ്ങിയിരിക്കുകയാണ്’ (വിശുദ്ധ
ഖുര്ആന് 9/111).
                  ആരോഗ്യമുള്ള സമയത്ത് നല്കുന്ന ദാനമാണ് ഏറ്റവുംപ്രതിഫലാര്ഹമായ ദാനം. ബുഖാരി മുസ്ലിം റിപ്പോര്ട്ട്ചെയ്യുന്ന ഹദീസില് കാണാം. അബൂഹുറൈറ(റ)യില്നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഒരു മനുഷ്യന്വന്ന് നബി(സ്വ)യോട് ചോദിച്ചു. ഏറ്റവും കൂടുതല് കൂലിലഭിക്കുന്ന സ്വദഖയേതാണ് പ്രവാചകരെ? അവിടുന്ന്പ്രതിവചിച്ചു: ആരോഗ്യസമയത്ത് ദാരിദ്ര്യം ഭയന്ന് നീദാനം ചെയ്യലാണ്. മാത്രമല്ല, റൂഹ്തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാനംചെയ്യുന്നതിനെ പിന്തിക്കരുതെന്നുംതിരുമേനി(സ്വ) തുടര്ന്ന് നിര്ദേശിച്ചു.ഒരാള് ദാനം ചെയ്യാന് തീരുമാനിച്ചാല് ചില കാര്യങ്ങള്പ്രത്യേകമായി അവന് ശ്രദ്ധിക്കണം. ഒന്നാമതായിരഹസ്യമായി ദാനം ചെയ്യാന് അവന് ശ്രമിക്കണം.അതില് ലോകമാന്യം ഉണ്ടാവില്ല. പരസ്യമായി നല്കുമ്പോള്പ്രദര്ശനപരത (രിയാഅ്) ഉണ്ടാകാന് സാധ്യതയേറെയാണ്.രണ്ടാമതായി സന്മാര്ഗത്തിലൂടെ സമ്പാദിച്ച സ്വത്താണ്സ്വദഖയായി നല്കേണ്ടത്. ഒരിക്കലും കളവ്, ചതി, പിടിച്ചുപറി,മോഷണം തുടങ്ങിയവയിലൂടെ ലഭിച്ച സമ്പത്ത് ദാനംചെയ്തിട്ട് കാര്യമില്ല. അത് അവന്റെഉടമസ്ഥതയിലല്ലെന്നത് തന്നെ കാരണം.മൂന്നാമതായി അര്ഹതപ്പെട്ടവര്ക്ക് നല്കുക.സ്ഥാനമാനങ്ങള് വര്ധിക്കാനോ ഉന്നത പദവികള് ലഭിക്കാനോ ചിലർ ദാനം ചെയ്യാറുണ്ട്. അത് ഒരിക്കലും അവന് ഉപകരിക്കുന്നതല്ല അരിപ്പയിൽ അരിക്കും പ്രകാരമാണത്. 

          ദാനധര്മം അല്ലാഹുവിനെക്കുറിച്ചുള്ള നല്ലധാരണയുടെയും സത്യസന്ധമായഈമാനിന്റെയും പ്രകടമായലക്ഷണമാണ്. നല്ല കാര്യങ്ങള്ക്കുവേണ്ടി പണംചെലവഴിക്കാതിരിക്കുന്നതും സമ്പത്ത്കുറയുമെന്ന് കരുതി സ്വദഖ കൊടുക്കാതിരിക്കുന്നതുംഅല്ലാഹുവിനെ കുറിച്ചുള്ള മോശമായചിന്തയുടെ ഫലമായിട്ടാണെന്നുവ്യക്തമാക്കിയതിനു ശേഷം ഇമാംഖുര്തുബി(റ) പറയുന്നു: ‘അടിമഅല്ലാഹുവിനെ കുറിച്ച് നല്ല ധാരണയുള്ളആളാണെങ്കില് സമ്പത്ത് കുറഞ്ഞുപോകുമെന്ന ഭയംഅവനുണ്ടാവില്ല.കാരണം അവന് ദാനം ചെയ്തതിനുപകരം നല്കുമെന്നത് അല്ലാഹു തന്നെവ്യക്തമായിപറഞ്ഞിട്ടുള്ളതാണ്’ (തഫ്സീറുല് ഖുര്തുബി) 

      ദാനധർമ്മങ്ങൾ നൽകാൻ ഏറ്റവും ഉതകുന്ന സമയം വിശുദ്ധ റമളാൻ തന്നെ, അത് കൊണ്ട് തന്നെയാണ് പാരമ്പര്യമായി നമ്മുടെ പ്രദേശങ്ങളിൽ ഈ രീതി നടന്നു വരുന്നു. വിശ്വാസി യുടെ മുഖമുദ്രയായ ദാന ദർമ്മത്തിനെ പ്രത്യേകം പ്രോത്സാഹനീയമാണ്.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍