മാനവരാശിക്ക് സന്മാർഗദർശകരായി ഒരുലക്ഷത്തിലധികം പ്രവാചകന്മാർ വരികയുണ്ടായി . ആ ശൃംഖലയിലെ അവസാന കണ്ണിയാണ് ലോകനേതാവ് മുഹമ്മദ് നബി (സ) ആ പുണ്യനബിയുടെ സംഭവബഹുലമായ തിരുപ്പിറവി ലോകം പ്രതീക്ഷിച്ചതായിരുന്നു കാരണം അവരുടെ ജനത്തിനുശേഷമെന്നപ്പോലെ ജനനത്തിന് മുമ്പും ആ മഹാമനീഷി ചർച്ചാ വിഷയമായിരുന്നു.
ലോകത്ത് ഒട്ടനവധി പ്രതിഭകൾ കഴിഞ്ഞുപോയിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രവാചകന്മാരും പരിഷ്കർത്താക്കളും സാഹിത്യ സാമ്രാട്ടുകൾ അടക്കം നിരവധിപേർ കൂട്ടത്തിൽപ്പെടുന്നു പലരും വിസ്മരിക്കപ്പെട്ടു.മറ്റു ചിലർ പരിധി നിശ്ചയിക്കപ്പെട്ട മേഖലകളിൽ ഒതുങ്ങിനിന്നു. എന്നാൽ യുഗ പ്രഭാവമായി ജീവിതം നയിച്ച ചരിത്ര പുരുഷൻ, പരിഷ്കർത്താവ് എല്ലാത്തിലുമുപരി ഏകനായ ഇലാഹിന്റെ പുണ്യ റസൂൽ ഇന്നും സകല മേഖലകളിലും എല്ലാ ദേശങ്ങളിലും മുഴു സമയങ്ങളിൽ ഇന്നും സ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു കാരണം മറ്റൊന്നുമല്ല ജനനത്തിനു മുമ്പും ശേഷവും ജീവിതം മുഴുവനുമായി ചരിത്രം സമ്പൂർണ്ണമായി രേഖപ്പെടുത്തിയ മറ്റൊരു വ്യക്തിത്വം കഴിഞ്ഞു പോയിട്ടില്ല എന്ന് തന്നെയാണ്.
ലോകം മുഴുക്കെ പ്രതീക്ഷിക്കുകയും ശേഷം ഇത്രയേറെ ചരിത്രം മുദ്രകുത്തുകയും ചെയ്തത് ലോകത്തിന്റെ പരിപാലകനും സൃഷ്ട്ടാവുമായ ഏക ഇലാഹ് അവതരിപ്പിച്ചു നൽകിയ മുഴുവൻ വേദങ്ങളിലും സുവിശേഷങ്ങളിലും ആ നാമം പരിചയപ്പെടുത്തുകയും വിശേഷണങ്ങൾ ഉൾകൊള്ളിക്കുകയും ചെയ്തതുകൊണ്ടാണ്. പൂർവ്വവേദങ്ങളും സുവിശേഷങ്ങളും മാറ്റിമറിക്കപ്പെട്ട് തനതായ രീതിയിൽ ഇന്ന് ലഭ്യമല്ലങ്കിലും പൗരാണിക വേദങ്ങളിലും സുവിശേഷങ്ങളിലും ഇക്കാര്യങ്ങൾ മായാതെ നിൽക്കുന്നു.
തിരുദൂതരുടെ ആഗമനത്തിന് മുമ്പ് തന്നെ വേദങ്ങളിൽ പ്രതിപാദിച്ച പ്രവാചകന്റെ വിശേഷണങ്ങൾ ഉൾകൊണ്ട ആ മഹത്പ്രഭാവത്തെ കണ്ടെത്താനുള്ള കൂലങ്കശമായചർച്ചകളും അന്വേഷണങ്ങളും നടത്തിയിരുന്നതായി ചരിത്രത്തിൽ വായിക്കപ്പെടുന്നു. അറേബ്യൻ മണലാരുണ്യത്തിലും സമീപപ്രദേശങ്ങളിലും നടപ്പാതകളിലും അവരെ തിരഞ്ഞ് പലരും എത്തിയിരുന്നു. ലക്ഷണങ്ങളൊത്ത പ്രവാചകനെ കണ്ടെത്തിയ പലരും അവരിൽ വിശ്വസിച്ചു. ഇക്കൂട്ടത്തിൽ പ്രമുഖരായിരുന്നു അബ്ദുല്ലാഹിബ്നു സലാം(റ) അങ്ങനെ മറ്റുപലരും എന്നല്ല ഈ അന്വേഷക സംഘത്തിലെ മറ്റുചിലർക്ക് വിശ്വസിക്കാനായില്ലെങ്കിലും അവർ നബിയെ ആദരിച്ചു ക്രൈസ്തവ പണ്ഡിതരായ നസ്തൂറയും ബഹീറയും ആ ഗണത്തിലെ മുഖ്യരാണ്. ഇവർ മനസ്സിലാക്കിയ പ്രവചനങ്ങൾ ഇന്നും കൈക്രിയകൾ നടത്തപ്പെട്ട വേദങ്ങളിൽ ഉണ്ടെന്നത് അവിതർക്കിതമാണ്.
എന്നാലും ദുർവ്യാഖ്യാനങ്ങൾ നൽകി ഈ പ്രവചനങ്ങളുടെ ഉദ്ദിഷ്ടാർത്ഥം മാറ്റി നവ വ്യാഖ്യാനങ്ങൾ നൽകി അന്വേഷക ശ്രദ്ധ തിരിക്കാനുള്ള ജുഗുപ്സാവഹമായ ശ്രമങ്ങൾ ഇന്നും നടക്കുന്നതു കൊണ്ട് തന്നെ ഇത്തരത്തിലുള്ള അന്വേഷണങ്ങൾ ആവശ്യം ഏറി വരികയാണ്. ചില ഉദ്ധരണികൾ
പുരാതനകാലത്ത് ഏകദൈവ വിശ്വാസത്തിൽ അതിഷ്ടിതമായ വിഭാഗമാണ് മജൂസികൾ കാലാന്തരത്തിൽ ക്രമേണ ഇവർ അഗ്നിയാരാധകരായി മാറുകയാണുണ്ടായത് ഇവരുടെ ഏറ്റവും പ്രാചീനമായ വേദം ഫഹ്‌ലവി ഭാഷയിലുള്ള "ദസാത്തീർ" ആണ് ഇവരുടെ പുതിയ വേദം സൻദ് അവസ്താ യാണ് ഭാവി കാര്യങ്ങളുടെ പ്രവചനങ്ങൾ അടങ്ങിയ പുരാണം ആണ് അവരുടെ ജാപ്പാസി എന്നത് . പ്രസ്തുത മൂന്ന് വേദങ്ങളിലും അറേബ്യയിൽ ഉദിക്കാനിരിക്കുന്ന അന്ത്യ പ്രവാചകനെ സംബന്ധിച്ച് പ്രവചനങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് പ്രഥമമായി ദാസാത്തീറിൽ നിന്ന് വായിക്കാം
പാർസികൾ സാന്മാർഗികമായി അധപതിച്ചു കഴിയുമ്പോൾ അറേബ്യയിൽ ഒരു മനുഷ്യൻ ജാതനാകും അദ്ദേഹത്തിന്റെ അനുയായികൾ പാർസികളുടെ സിംഹാസനത്തെയും രാജ്യത്തെയും, മതത്തേയുമെല്ലാം തകിടം മറിക്കുന്നതാണ്. പേർഷ്യായിലെ ശക്തിമാൻമാരായ മാടമ്പിമാരെഎല്ലാം അവർ കീഴടക്കും, അനേകംവിഗ്രഹങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളദേവാലയത്തിൽനിന്നു വിഗ്രഹങ്ങളെല്ലാം ധ്വംസനം ചെയ്യും ജനങ്ങളെല്ലാം പ്രസ്തുത ദേവാലയത്തെ അഭിമുഖീകരിച്ച് പ്രാർത്ഥന നടത്തുവാൻ ഇടയാക്കും ,പാർസികളുടെ വക എല്ലാപട്ടണങ്ങളും തസ്നഗരവും ചുറ്റുമുള്ള മറ്റ് പട്ടണങ്ങൾ എല്ലാം അദ്ദേഹത്തിന്റെ അനുയായികൾ അധീനപ്പെടുത്തും ജനങ്ങൾ പരസ്പരം കലഹിക്കും ബുദ്ധിമാന്മാരായ പേർഷ്യക്കാർ എല്ലാം അദ്ദേഹത്തിന്റെ അനുയായികൾ ആയിത്തീരുന്നതാണ് (ദസാത്തീർ അധ്യായം 14)
ഇത് ദുർവ്യാഖ്യാനം നടത്താൻ യാതൊരു പഴുതുമില്ല കാരണം തിരുനബിയുടെ ജനനത്തിന്റെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പ്രവചിച്ച ഈ പ്രവചനങ്ങളെല്ലാം സത്യവൽക്കരിക്കപ്പെട്ടിരിക്കുന്നതിന് ചരിത്രം സാക്ഷിയാണ് മാത്രമല്ല സ്വഹാബത്തിലെ പ്രമുഖരായ സൽമാനുൽ ഫാരിസി [റ] പേർഷ്യക്കാരൻ ആണ്.
ഈ പ്രവചനങ്ങൾ മറ്റാരിലും പുലർന്നതായി തെളിയിക്കാൻ അസാധ്യമാണ്
സൻദ്അവതാ യിൽനിന്ന് ഇപ്രകാരം വായിക്കാം സമുദായങ്ങളെയെല്ലാം ഏകോപിപ്പിക്കുന്ന കാരുണ്യവാൻ ആവിർഭവിക്കുന്നതാണ് അഖില മനുഷ്യരേയും ഏകീകരിക്കാനും മാർഗദർശനം നൽകുവാനും ആയിട്ടാണ് അദ്ദേഹം എഴുന്നേൽപ്പിക്കപ്പെടുന്നത് വിശുദ്ധ ഖുർആനിൽ റഹ്മത്തുൻ ലിൽ ആലമീൻ എന്ന് വിശേഷിപ്പിച്ച പ്രകാരം തന്നെയാണ് ഇതിലും വിശേഷണം നൽകിയിരിക്കുന്നത് (സൻദ് അവസ്താ)
പുരാണമായ ജാപ്പാസിയിൽ ഒന്നുകൂടിവ്യക്തമായിരേഖപ്പെടുത്തിയിരിക്കുന്നു അറേബ്യയിൽ ഒരു പുരുഷൻ ജാതനാകും അദ്ദേഹം ദീർഘകായകനായിരിക്കയില്ല ചുവപ്പും വെളുപ്പും സമ്മിശ്രമായ നിറമായിരിക്കും അദ്ദേഹത്തിന്റെ മതം ഭൂലോകമെല്ലാം വ്യാപിക്കുന്നതാണ് ......... അദ്ദേഹത്തിന് പുരുഷപ്രായമെത്തുന്ന പുത്രന്മാർ ഉണ്ടാവില്ല എന്നാൽ പുത്രിമാർ ഉണ്ടാവും അദ്ദേഹത്തിന്റെ മതം അനുദിനം പുരോഗമിക്കുന്നതാണ് ( ജാപ്പാസി)
പഴയ - പുതിയനിയമ പുസ്തകങ്ങളിലും പൗരാണിക ഹൈന്ദവ വേദങ്ങളിലും തിരുനബിയെ സംബന്ധിച്ച് പ്രവചനങ്ങൾ കാണാം ചിലത് ഉദ്ദരിക്കാം
പഴയ - പുതിയനിയമങ്ങൾ(ബൈബിൾ)
മൂസാനബിക്ക് നൽകപ്പെട്ട ദിവ്യസന്ദേശമായ തൗറാത്ത് എന്ന് അവകാശപ്പെടുന്ന പഴയനിയമ ഗ്രന്ഥത്തിലെ ആവർത്തന പുസ്തകത്തിൽ കാണാം
അവൻ പറഞ്ഞു കർത്താവ് സീനായിൽ നിന്ന് വന്നു, നമുക്ക് സേയിരിൽ നിന്ന് ഉദിച്ചു. പരാൻപർവതത്തിൽ നിന്ന് പ്രകാശിച്ചു വിശുദ്ധരുടെ പതിനായിരങ്ങളോടൊത്ത് വന്നു നമുക്കായി അവിടുത്തെ വലതു ഭാഗത്ത് നിന്ന് ജ്വലിക്കുന്ന നിയമം പുറപ്പെടുവിച്ചു (ആവർത്തനം 33:2)
ഇതിൽ പറഞ്ഞ സീനായി എന്നത് മൂസാ നബിക്ക് നൽകപ്പെട്ടതിനെ കുറിച്ചും സേയിർ എന്നത് ഈസാ മസീഹ് (അ) മിനെയുമാണ് കാരണം അവർ ജനിച്ച നസ്റേത്തുൾപ്പടെയുള്ള സമീപ പ്രദേശങ്ങൾക്ക് പഴയനിയമം നൽകിയ നാമമാണിത്. പറാൻ എന്ന് പറഞ്ഞത് മക്കയിലെ ഹിറാ ഗുഹ യാണ് ഇസ്മയിൽ നബി പാർത്തത് പറാനിലാണെന്ന് ഉല്പത്തി 21: 21 ൽ പറയുന്നുണ്ട്
ആവർത്തന പുസ്തകം വീണ്ടും പ്രവചിക്കുന്നു: അവരുടെസഹോദരന്മാരുടെ ഇടയിൽനിന്നു നിന്നെ പോലുള്ള ഒരു പ്രവാചകനെ ഞാനവർക്കുവേണ്ടി അയയ്ക്കും എന്റെ വാക്കുകള് ഞാന് അവന്റെ നാവില് നിക്ഷേപിക്കും ഞാൻ കല്പ്പിക്കുന്നതെല്ലാം അവൻ അവരോടു പറയും (ആവർത്തനം 18:18) മൂസാ നബിയോട് അവരെപ്പോലെയുള്ള ഒരു പ്രവാചകനെ ഇസ്രയേലിയരുടെ സഹോദരന്മാരായ ഇസ്മാഈല്യരിൽ നിന്ന് നിയോഗിക്കുമെന്ന വാഗ്ദാനമാണിത്. എന്നാൽ ഈ പ്രവചനം യെശയ്യാപ്രവാചകനെ സംബന്ധിച്ചാണെന്ന് ജൂതരും ഈസാനബിയെ സംബന്ധിച്ചാണെന്ന് ക്രൈസ്തവരും ജ്വൽപിക്കുന്നു എന്നാൽ ഈ ജ്വൽപ്പനം നിരർഥകമാണെന്ന് ആവർത്തനപുസ്തകത്തിന്റെ അവസാന ഭാഗം തന്നെ വ്യക്തമാക്കുന്നുണ്ട് കർത്താവ് മുഖാഭിമുഖം സംസാരിച്ച മോശെയെപ്പോലെ ഒരു പ്രവാചകൻ പിന്നീട് ഇസ്രായേലിൽ ഉണ്ടായിട്ടില്ല (ആവർത്തനം 34 :10 ) എല്ലാ നിലയിലും മോശയെപ്പോലെ പിന്നെ ഒരു പ്രവാചകൻ യിസ്രായേലിൽ വന്നിട്ടില്ല എന്ന ഈ വാക്യത്തിന്റെ പ്രഖ്യാപനം തന്നെ ആവർത്തനം 18 പ്രവചനം തിരു നബിയെ സംബന്ധിച്ചാണെന്നും വളരെ വ്യക്തം. മാത്രവുമല്ല ജനനവും ജീവിതവും പ്രബോധനവും തുടങ്ങിയ കാര്യങ്ങൾ കൊണ്ടല്ലാം മൂസാ നബിയും ഈസാ നബിയും തമ്മിൽ അന്തരമുണ്ട്,യെശയ്യാ പ്രവാചകന് വേദം നൽകിയതുമില്ല ഇങ്ങനെ പലവിധത്തിൽ ഇവർ തമ്മിൽ അന്തരം കാണുമ്പോഴും മൂസാനബിയുടെ സാമ്യത പ്രത്യക്ഷമാകുന്നത് ലോകത്തിന്റെ നേതാവ് തിരുദൂതരിലാണ്
തിരുനബി (സ)പറാനിൽ (മക്കയിൽ) നിന്ന് വരികയെന്ന് പഴയനിയമത്തിലെ ഹബക്കൂക്ക് പറയുന്നുണ്ട്: പരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നു വന്നു (ഹബക്കൂക്ക് 3: 3 ) പറാനിൽൽ നിന്ന് മറ്റൊരു പ്രവാചകൻ ഇതുവരെ വന്നിട്ടില്ല മാത്രവുമല്ല ഇസ്മയിൽ നബിക്ക് 12 സന്താനങ്ങളുണ്ടായിരുന്നു കേദാർ എന്നായിരുന്നു അവരിലൊരാളുടെ നാമം (ഉല്പത്തി 25 :13) ഈ കേദാറിന്റെ പരമ്പരയിൽ പെട്ട ഖുറൈശി ഗോത്രത്തിൽ ആണ് തിരു നബി ജനിച്ചത് ആ കേദാർ സന്തതികളിൽ നിന്ന് ആവിർഭവിക്കുന്ന അന്ത്യ പ്രവാചകനെ സംബന്ധിച്ച് യെശയ്യാ പ്രവാചകൻ (യെശയ്യാവു 42: 1 - 18 ) ൽ വ്യക്തമായി സുവിശേഷം അറിയിച്ചിട്ടുണ്ട്. മാത്രമല്ല ബദർയൂദ്ധ പ്രവചനം വരെ അദ്ദേഹം നടത്തിയിട്ടുണ്ട് (യെശയ്യാവ്: 21 13 - 17 )
ഇതു പ്രകാരം തന്നെ പുതിയ നിയമത്തിലും നിരവധി പ്രവചനങ്ങൾ ഉണ്ട്
യോഹന്നാൻ പറയുന്നു ഞാൻ പിതാവിന്റെ അടുത്തു നിന്ന് അയയ്ക്കുന്ന സഹായകൻ പിതാവിൽ നിന്ന് പുറപ്പെടുന്ന ആ സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം നൽകും (യോഹന്നാൻ 15 :26 ) ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കാൻ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങൾക്കു തരികയും ചെയ്യും (യോഹന്നാൻ 14 :16) 15 :16 ൽ മുൻ ഹമന്ന എന്ന പഴയ പതിപ്പുകളിൽ വന്ന വാക്ക് ഇപ്പോൾ കാണാനില്ല അതുപോലെ 14 : 16 പാറഖലീത്ത എന്നാണ് ഉപയോഗിച്ചത് ഈ രണ്ടു പദങ്ങൾക്കും അറബിയിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ ലഭിക്കുന്നത് അഹമ്മദ് എന്നാണ് അധികം സ്തുതിക്കപ്പെട്ടവൻ എന്നാണർഥം വരേണ്ടത് എന്നാൽ ഇതിനു പകരം സഹായകൻ കാര്യസ്ഥൻ ആശ്വാസ പ്രദൻ തുടങ്ങി അർത്ഥകൽപന ചെയ്യുന്നത് ബോധപൂർവ്വം തിരുനബിയല്ലന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ് എന്നാൽ വിശുദ്ധ ഖുർആനിലൂടെ അല്ലാഹു ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട് മറിയമിന്റെ പുത്രൻ ഈസാ പറഞ്ഞ സന്ദർഭം ഓർക്കുക ഇസ്രായേൽ സന്തതികളെ എന്റെ മുമ്പിലിരിക്കുന്നതൗറാത്തിനെ സത്യപ്പെടുത്തുവാനും എനിക്കുശേഷം ആഗതമാകുന്ന അഹമ്മദ് എന്ന ദൂതനെ കുറിച്ച് സുവിശേഷം അറിയിക്കാനും വേണ്ടി നിങ്ങളിലേക്ക് നിയുക്തനായ അള്ളാഹുവിന്റെ ദൂതനാണ് ഞാൻ (സൂറത്തു സ്വഫ് 6)
വീണ്ടും യോഹന്നാൻ പറയുന്നു ഇനിയും വളരെ പറയാനുണ്ട് നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ ആവില്ല , എന്നാൽ സത്യത്തിന്റെ ആത്മാവു വരുമ്പോൾ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും സ്വന്തമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ച് തരികയുംചെയ്യും ,അവൻ എനിക്കുള്ളതിൽ നിന്ന് എടുത്തു നിങ്ങൾക്ക് അറിയിച്ചു തരുന്നത് കൊണ്ട് എന്നെ മഹത്വപ്പെടുത്തും ( യോഹന്നാൻ 16 :7-15) തനിക്ക് ശേഷം വരുന്ന പ്രവാചകനെ സംബന്ധിച്ച് മഹാനായ ഈസാ നബിയുടെ പ്രവചനമാണിത്
ഇതുപ്രകാരം പൗരാണിക ഹൈന്ദവ വേദങ്ങളിലും പ്രവചിച്ചിട്ടുണ്ട്
ഏതസ്മിന്നന്തരെ മ്ലേഛ ആചാര്യേണ സമന്വിതഃ
മഹാമദ ഇതിഖ്യാദഃ ശിഷ്യ ശാഖാ സമന്വിതം (ഭവിഷ്യൽപുരാണം .പ്രതിസര്‍ഗ്ഗപര്‍വ്വം 3: 3. 5)
(ആ സന്ദര്‍ഭത്തില്‍ മഹാമദ് (മുഹമ്മദ്) എന്ന സ്ഥാനപ്പേരുള്ള ഒരു വിദേശി തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷ്യപ്പെടും.)
ലിംഗ ച്ചേദി ശിഖാഹീന : ശ് മശ്രുധാരി സദുഷക- ഉച്ചാലപി സർവ്വ ഭക്ഷീ ഭവിഷ്യതി ജന മേം-
വിന കൗശലം ച വശവ സ്തോ ഷാം ഭക്ഷയ മതാമം
മുസലേനൈവ സംസ്കാര : കുശൈരി ഭവിഷ്യതി
തസ് മാൻ മുസല വൻ തോഹി ജാതയോ ധർമ്മ ദൂഷകാ ”
[ഭവിഷ്യൽ പുരാണം , അധ്യായം 3 , 3-കാണ്ഡം -ശ്ലോകങ്ങൾ 25- 29 ]
” അദ്ദേഹത്തിന്റെ അനുയായികൾ ചേലാകർമ്മം ചെയ്യുന്നവരായിക്കും .
അവർ കുടുമ വെക്കുകയില്ല.( ബ്രാഹ്മണന്മാർക്ക് മുടി കെട്ടി വെക്കുകയോ വാലു പോലെ തൂക്കി ഇടുകയോ ചെയ്യുന്ന രീതി ഉണ്ടായിരുന്നു ; എന്നാൽ തിരുനബിയുടെ അനുയായികൾ അങ്ങനെ ചെയ്യുന്നവരായിരിക്കുകയില്ല എന്നർത്ഥം ) അവർ താടി നീട്ടി വളർത്തും.
അവർ യോദ്ധാക്കളും
ജനങ്ങളോട് അത്യുച്ചത്തിൽ പ്രാർത്തിക്കാൻ ഉത്ഘോഷിക്കുന്നവരും ആയിരിക്കും (നിസ്കാരത്തിനുള്ള ബാങ്ക് വിളി ). അവർ പന്നിയെ ഒഴിച്ച് മിക്ക മൃഗങ്ങളെയും ഭക്ഷിക്കും.
അവർ സസ്യാഹാരം കഴിച്ച് പരിശുദ്ധരാകുന്നതിനു പകരം യുദ്ധം ചെയ്ത് പരിശുദ്ധി പ്രാപിക്കും.
യുദ്ധം ചെയ്യുന്ന ഇവർ “മുസേലനവർ ” (മുസ്ലിം /മുസൽമാന്മാർ) എന്നറിയപ്പെടും .എന്നിൽ നിന്നായിരിക്കും ഈ വിഭാഗത്തിന്റെ ഉൽഭവം.
അഹമധി പിതു : പരിമേധ മൃതസ്യജഗ്രഹ ; അഹം സൂര്യ ഇവാ ജനി ” (സാമവേദം)
അഹ് മദിനു പിതാവിൽ നിന്നു വേദ ജ്നാനം ലഭിച്ചു. ഈ വേദ ജ്നാനങ്ങളൊക്കെയും തത്ത്വങ്ങൾ നിറഞ്ഞതാണു. സൂര്യനിൽ നിന്നെന്ന പോലെ ഞാൻ അവനിൽ നിന്നും പ്രകാശം സ്വീകരിക്കുന്നു ”
ഇദം ജനാ ഉപശ്രുത നരാശംസ സ്ത വിഷ്യതേ
ഷഷ്ടിം സഹസ്രാ നവതിം ച കൌരമ അരുഷ മേഷ്ഠ ദദ്മഹേ
ഉഷ്ടാ യസ്യ പ്രവാഹിണോ വധു മന്തോ ദ്വിര്‍ ദശ
വര്‍ഷ്മാത്ഥസ്യ നിജിഹിഡതേ ദിവ ഈഷമാണാ ഉപാസ്പൃശഃ
ഏഷാ ഋഷയേ മാമഹേ ശതം നിഷ്കാന്‍ ദശ സ്രജഃ
ത്രീണി ശതാന്യര്‍വതാം സഹസ്രാദശ ഗോനാം
(അഥര്‍വവേദം വിംശകാണ്ഡം സൂക്തം 27, ശ്ളോകം 1-3)
(അല്ലയോ ജനങ്ങളേ, നിങ്ങള്‍ ബഹുമാന പുരസ്സരം ശ്രദ്ധിക്കുക. സ്തുത്യര്‍ഹനായവന്‍ വാഴ്ത്തപ്പെടും. അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കളുടെ മധ്യത്തില്‍ നിന്ന് നാം അദ്ദേഹത്തെ സ്വീകരിക്കും. അദ്ദേഹത്തിന്റെ വാഹനം ഇരുപത് ആണ്‍പെണ്‍ ഒട്ടകങ്ങളായിരിക്കും. അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗലോകംവരെയെത്തി അതിനെ താഴ്ത്തും. അവന്‍ മാമാഋഷിക്ക് പത്തു ചതുരങ്ങളും നൂറ് സ്വര്‍ണനാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നല്‍കും.)
ഇതിൽ ‘സ്തുത്യര്‍ഹനായവന്‍’ എന്നു പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത് ‘നരാശംസ’യെന്ന സംസ്കൃത പദമാണ്. ഈ പദത്തിന് ‘സ്തുതിയും പ്രശംസയും യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നവന്‍’ എന്ന് അര്‍ത്ഥം പറയാം. ‘മുഹമ്മദ്’ എന്ന അറബി പദത്തിന്റെ അര്‍ത്ഥം. ‘സ്തുതിക്കപ്പെടുന്നവന്‍’ എന്നുതന്നെയാണ്. അഥവാ ‘മുഹമ്മദ്’ എന്ന അറബി പദത്തിന് തുല്യമായ സംസ്കൃത പദമാണ് ‘നരാശംസ’. അതുകൊണ്ട് ഇത് മുഹമ്മദ് നബി(സ)യെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. ഇവകൾ മാത്രമല്ല ഇനിയും ധാരാളമുണ്ട് രാമസംക്രമത്തിൽ പന്ത്രണ്ടാം സൂക്തത്തിലെ ആറാം കാണ്ഡം, മഹാഭാഗവതം ദ്വാദശസ്ക്കണ്ഡം രണ്ടാം അധ്യായം 17 -18 ശ്ലോകങ്ങൾ അല്ലോപനിഷത്ത് 1- 10 എന്നിവയിലെല്ലാം തിരു നബിയെ സംബന്ധിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്
ഈ പ്രവചനങ്ങൾ കൊണ്ടല്ലാം പൂർവ്വ വേദങ്ങൾ പ്രവചിക്കപ്പെട്ട പ്രവാചകൻ തിരുനബി(സ) യാണെന്ന് നമുക്ക് മനസ്സിലാക്കാം
മുനീർ അഹ്സനി ഒമ്മല
5 അഭിപ്രായങ്ങള്‍
ബൈബിൾ വായിച്ചിട്ട് എഴുതിയാൽ നന്നായിരിക്കും.... മുകളിൽ പറഞ്ഞിരിക്കുന്ന ബൈബിൾ വചനങ്ങൾ നിങ്ങളുടെ പ്രവാചകനെ കുറിച്ചുള്ളതല്ല....
മറുപടിഇല്ലാതാക്കൂപൂർവ്വ ഭാഷയിൽ വിരചിതമായത് ഒരാവൃത്തി വായിക്കുന്നത് നല്ലതാവും
ഇല്ലാതാക്കൂ🚨🚦🚨
മറുപടിഇല്ലാതാക്കൂ*_👉🏾മുഹമ്മദിനെക്കുറിച്ച് ഒരു പ്രവചനം കാണുന്നു ദാനിയേൽ പ്രവാചകൻ വെളിപ്പെടുത്തിയതാണ്_*
👇👇👁👃👁
*👉🏾അവൻ അത്യുന്നതന് വിരോധമായി വമ്പു പറയുകയും അത്യുന്നതന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുകയും സമയങ്ങളും നിയമങ്ങളും മാറ്റുവാൻ ശ്രമിക്കുകയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവന്റെ കൈയിൽ ഏല്പിക്കപ്പെടും.*
ദാനീയേൽ 7:25
👉🏾പുലർന്ന കാര്യമാണ് 🚦
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂ
ഇല്ലാതാക്കൂദാനിയേലിൻ്റെ പ്രവചനം അക്ഷരാർത്ഥത്തിൻ്റെ പുലർന്ന് കാണുന്നത് ക്രൈസ്തവരെ ആകയാൽ പ്രവചനം അവരിൽ നിക്ഷിപ്തമാണ്. വിശുദ്ധന്മാരെ വികൃതമാക്കി അവതരിപ്പിച്ചതും സമയവും നിയമവും മാറ്റിയതും ക്രൈസ്തവർ തന്നെയാണ്.അത്യുന്നതനെതിരെ വമ്പു പറയുന്ന പൗലോസിനെ പുതിയ നിയമത്തിൽ ദർശിക്കാം. കാലം കയ്യടക്കിയ സഭയെ ചരിത്രത്തിൽ നിന്ന് വായിക്കാം.