ഇസ്ലാമും ജനാധിപത്യവും

     മുനീർ അഹ്സനി ഒമ്മല
-------------------------------------------------------

ജനാധിപത്യ വ്യവസ്ഥയിലൂടെ ഭരണം എങ്ങനെയായിരിക്കണമെന്ന് പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുത്തത് ഇസ്ലാമാണ് . കാരണം ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണ വ്യവസ്ഥക്കാണല്ലോ ജനാധിപത്യം എന്ന് പറയുന്നത്.ആയതിനാൽ ഇവിടെ കുടുംബ ബന്ധങ്ങള്‍ക്കോ മുതലാളിത്തത്തിനോ പാരമ്പര്യത്തിനൊന്നും സ്ഥാനമില്ല അതാണല്ലോ ഇസ്ലാമും നമുക്ക് വരച്ചു കാണിച്ചു തന്ന ഭരണ പാഠങ്ങള്‍ . ലോകത്തിന്‍െറ നായകർ മുഹമ്മദ് നബി (സ) തങ്ങള്‍ വഫാത്തായപ്പോള്‍ എന്തുകൊണ്ടും ഇസ്ലാമിക ഭരണ കൂടത്തിന്‍െറ അവകാശിയായി അവിടത്തെ പിതൃവ്യ പുത്രനും മകളുടെ ഭര്‍ത്താവുമായ അലി (റ) അര്‍ഹനായിരുന്നിട്ട് പോലും അബൂബക്കർ ( റ)  ഏക കണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത് തന്നെ യതാര്‍ത്ഥ ഭരണ വ്യവസ്ഥ എങ്ങനെയാവണമെന്ന് പഠിപ്പിക്കാനാണ്.
           എന്നാൽ ഇന്ന് നേരെ മറിച്ചാണ് എന്തോ ചില കാര്യ ലാഭത്തിന് വേണ്ടിയായിരിക്കുന്നു ജനാധിപത്യം. ഇതിന്‍െറ പേരിൽ നടമാടുന്ന പേക്കൂത്തരങ്ങള്‍ സഹിക്കാവുന്നതല്ല . അധികാര കസേരകള്‍ക്കായി മാത്സര്യപൂര്‍വമാണ് ഭരണ മേധാവികള്‍ ഇടപെടുന്നത്. ആര്‍ക്കും എന്തും ചെയ്യാം ഏതു നീച കൃത്യങ്ങള്‍ക്കും കൂട്ടുനില്‍ക്കാം. ആരുടെ ജീവനും അപഹരിക്കാം ഇതെല്ലാം ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു. ഓരോ ഭരണ കര്‍ത്താക്കളോടും അവരുടെ ഭരണീയരെ സംബന്ധിച്ച് ചോദിക്കപ്പെടുമെന്ന വ്യക്തമായ മുന്നറിയിപ്പാണ്  ഇസ് ലാം നല്‍കുന്നത്.  വെറും നിസ്ക്കാരവും ഹജ്ജും സക്കാത്തും മാത്രം നിര്‍വഹിക്കുന്നതല്ല ഇസ്ലാം. എന്നാൽ രാഷ്ട്രീയമാണ് ഇസ്ലാം എന്നും ധരിക്കരിത്. ലോകത്തില്‍ എന്തെല്ലാമുണ്ടോ അതെല്ലാം ഇസ്ലാം സവിസ്തരം പ്രതിബാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെയാണല്ലോ ഇസ്ലാം സബൂര്‍ണമതമെന്ന് പറയുന്നതും. 
       ആയതിനാൽ ഇസ്ലാമിനു ചില രാഷ്ട്രീയമുണ്ട് അത് ഇന്നത്തെപ്പോലെ ദിനേന നാലു നേരം തരം മാറുന്നതോ കൂറുമാറുന്നതോ ആയ രാഷ്ട്രീയമല്ല . മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി അവർ തന്നെ തിതഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി അവർക്കെതിരില്‍ പ്രവർത്തിക്കാതെ ജനോപകാരമായത് നടപ്പിലാക്കുക ഇതാണ് ഇസ്ലാമിന്‍െറ രാഷ്ട്രീയം. സത്യത്തിനും നീതിക്കും ഊന്നല്‍ നല്‍കി മാനവിക മൂല്യങ്ങളെ ധ്വംസിക്കപ്പെടാതെ രാഷ്ട്രത്തിനും സമൂഹത്തിനും നന്മ വിഭാവനം ചെയ്ത് കൊണ്ടുള്ള രാഷ്ട്രീയ വ്യവസ്ഥിതി ഇതാണ് ഇസ് ലാം പഠിപ്പിച്ചു തന്ന ജനാധിപത്യ വ്യവസ്ഥിതികള്‍. ഇതായിരിക്കണം നമ്മുടെ ഭരണ കര്‍ത്താക്കളും കൊണ്ട് വരേണ്ട വ്യവസ്ഥിതി. അല്ലാതെ മന്ത്രി പുത്രൻ അല്ലങ്കില്‍ എം എല്‍ എ പുത്രി അതുമല്ലങ്കില്‍ മന്ത്രി തന്നെ , ഭരണ കര്‍ത്താക്കളില്‍ ആരെങ്കിലും തന്നെ പിടിക്കപ്പെട്ടാല്‍ , അധര്‍മ്മം പ്രവർത്തിച്ചാല്‍ പലതും ഉപയോഗിച്ച് കേസുകൾ തിരിച്ച് വിട്ട് അതല്ലങ്കില്‍ നിരപരാധികളെ കുറ്റവാളികൾ ആക്കി ചിത്രീകരിച്ച് അനീതിയുക്തമായ ഭരണമല്ല ഭരണകൂടത്തില്‍ നിന്നും ഉണ്ടാവേണ്ടത് മറിച്ച് എന്‍െറ മകള്‍ ഫാത്വിമ കട്ടാലും അവളുടെ കെെ ഞാൻ മുറിക്കുമെന്ന് ഉച്ചെെസ്തരം പ്രഖ്യാപിച്ച തിരുനബി (സ)യുടെയും  മാതൃകാപരമായ ഭരണം കാഴ്ചച്ചവെച്ച ഖലീഫമാരുടെയും മാതൃകയാണ് പിന്തുടരേണ്ടത്. അതാണല്ലോ ഇന്ത്യയുടെ രാഷ്ട്ര പിതാവ് കൊതിച്ചതും. 
              താന്‍ വലിയ ഭരണാധികാരിയാണെന്ന നാട്യത്തോടെ അധികാര കസേരയില്‍ കയറിയിരുന്ന് ഉത്തരുവുകള്‍ പുറപ്പെടുവിക്കാതെ നിശയുടെ അന്ത്യയാമങ്ങളില്‍ ഉറക്കമിളിച്ച് ഒാരോ വീട്ടുപടിക്കലും ചെന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരെ മനസ്സിലാക്കി അത് പരിഹരിച്ച് കൊടുത്ത ഖലീഫ ഉമർ (റ) പാതയാണ് ഇസ്ലാം നല്‍കുന്ന രാഷ്ട്രീയം. നമ്മുടെ ഭരണാധികാരികളിലേക്ക് ഇന്ന് നോക്കിയാല്‍ ഇത് പോലെയുള്ള എത്ര പേരെ ലഭിക്കും. പേരിനു ഒന്നുപോലും കിട്ടുക പ്രയാസകരമാണ്. ഇവിടെയാണ്‌ ഇസ്ലാമിന്‍െറ ജനാധിപത്യ പാഠങ്ങള്‍ ചര്‍ച്ചാ വിധേയമാക്കേണ്ടത്. 
           ഇന്നത്തെ സാഹചര്യത്തിലേക്ക് നാമൊന്ന് ഇറങ്ങി ചെല്ലുക എന്തല്ലാമാണ് അവിടെ നടമാടുന്നത്. ദിനംപ്രതി പലവിധ പ്രശ്നങ്ങൾ ഉണ്ടാവുബോള്‍ , ജന ജീവിതം ദു: സ്സഹമായികൊണ്ടിരിക്കുബോഴും അനുദിനം അഗാധഗര്‍ത്തത്തിലേക്ക് രാഷ്ട്രം ആണ്ടുപോയികൊണ്ടിരിക്കുബോഴും അതൊന്നുമറിയാതെ " എൻെറ വയറേ " എന്ന ശരണ ഗീതവുമായി സുഖലോലുപതയില്‍ സുഖോന്മത്തരായി കഴിയുകയല്ലേ നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇവിടെയാണ് ഗാന്ധിജി യുടെ വാക്കുകള്‍ സ്മരിക്കേണ്ടത്. ശാന്തിയും, സമാധാനവും , സമത്വവും നീതീപൂര്‍വവുമായ ഒരു ഭരണം ഇന്ത്യയില്‍ കാഴ്ച്ചവ‍െക്കണമെങ്കില്‍ മക്കയിലെ ഖലീഫ ഉമറിന്‍െറ ഭരണ മാതൃകയെ നാം അവലംബിക്കേണ്ടിയിരിക്കുന്നു. എത്ര ചിന്തനീയമാണ് ആ വാക്കുകള്‍. 
        ഗാന്ധിജി യുടെ വാക്കിന്‍െറ അ൪ത്ഥതലങ്ങള്‍ ഇന്ന് നമ്മുടെ മുന്നില്‍ വളരെ വ്യക്തമായി ജീവിച്ച് കൊണ്ടിരിക്കുന്നു.അഴിമതികളും കുറ്റകൃത്യങ്ങളുമായി ഭരണ കൂടം മുന്നേറുബോള്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും മഹാമാരികളും വര്‍ദ്ധിച്ച് വരുബോള്‍ അതിനെ തടയിടാന്‍ ഉപോല്‍ഭകമായ നടപടികൾ സ്വീകരിക്കാതെ തങ്ങളുടെ കാര്യ ലാഭത്തിന് വേണ്ടി മാത്രം സമയം ചിലവിടുന്ന ഭരണ കര്‍ത്താക്കള്‍ പഠിക്കേണ്ടതുണ്ട് ഇസ്ലാമിന്‍െറ ജനാധിപത്യ നയങ്ങളെ , നിലപാടുകളെ എങ്കില്‍ മാത്രമേ ജനാധിപത്യം വിവക്ഷിക്കുന്ന അര്‍ത്ഥ തലങ്ങള്‍ ഉള്‍കൊണ്ട ഭരണമാവുകയൊള്ളു. അല്ലങ്കില്‍ ജനാധിപത്യത്തിനു പകരം സേച്ചാധിപത്യമാവും. 
          ചുരുകി പറഞ്ഞാല്‍ ഗാന്ധിജി പറഞ്ഞ പ്രകാരം അബൂബക്കർ( റ)വും ഉമർ( റ) വും അടങ്ങുന്ന ഖലീഫമാരുടെയും മുആദ് ബ്ന്‍ ജബല്‍, അംറ് ബ്നുല്‍ ആസ് അടങ്ങുന്ന പ്രതിനിധികളുടെയും പാതപിന്‍ പറ്റി ഇന്നത്തെ ഭരണ കൂടം ഭരണ ചക്രം നീക്കുകയാണങ്കില്‍ രാഷ്ട്രം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്യാന്‍
പ്രയോജനമാകും   

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍