മുനീർ അഹ്സനി ഒമ്മല
----------9048740007----------------------
ബ്രിട്ടീഷ് വെെദേശികാധിപത്യത്തില്‍ നിന്ന് ഇന്ത്യ മോചിതമായപ്പോള്‍ സമര കാഹാളവുമായി , പോരാട്ട വീര്യവുമായി രംഗത്ത് വന്നതില്‍ ഇസ്ലാം നിര്‍ണ്ണായക പങ്കു വഹിക്കുന്നു. ഇൗ മുസ്ലിം സാന്നിധ്യങ്ങളെ സമരിക്കാതെ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രം പൂര്‍ണ്ണമാവുകയില്ല
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ എന്നല്ല ദേശീയ എെക്ക്യം ഊട്ടിയുറപ്പിക്കുന്നതിലും കൊളോണിയൽ ശക്തികളായ ബ്രിട്ടന്‍െറ കരാളഹസ്തങ്ങളില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനും അംഗചേ്ഛദം വരാതെ ഇന്ത്യയെ നിലനിർത്തുന്നതിലും മുസ്ലിം പണ്ഡിതന്മാർ നല്‍കിയ പങ്ക് ഏറെ വലുതായിരുന്നു. അത് കൊണ്ട് തന്നെയാണ് ദല്‍ഹി ജുമുഅ മസ്ജിദിനു സമീപത്ത് ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ലോകത്തോടു വിളിച്ചു പറഞ്ഞത്:" ഈ ഉലമാക്കളുടെ കാല്പാദങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന മണല്‍ തരികൾ എന്‍െറ കണ്ണിലെ കൃഷ്ണമണി പോലെയാണ് . അവരുടെ കാല്പാദങ്ങളില്‍ ചുംബിക്കുന്നതില്‍ ഞാൻ അഭിമാനം കൊള്ളുന്നു. ഇത് കൊണ്ട് മുസ്ലിം ജന മനസ്സുകളെ കയ്യിലെടുക്കാന്‍ നടത്തിയ പ്രഭാഷണമല്ല അതുമല്ലങ്കില്‍ ഇന്നത്തെ രാഷ്ട്രീയ തബുരാക്കന്‍മാര്‍ നമ്മുടെ വേദികളിൽ പൊട്ടിക്കുന്ന മാലപ്പടക്കവുമല്ല മറിച്ച് ദേശത്തിന്‍െറ വിമോചനത്തിന് വേണ്ടി സ്വജീവിതം പോലും ത്വജിച്ച് പോരാടിയ നിശ്കളങ്കരായ മഹത്തുക്കളോടുള്ള ആദരവ് സൂചകമായാണ് അദ്ദേഹം പറഞ്ഞത്.
ബ്രിട്ടീഷ് കൊളോണിയൽ ശക്തികളുടെ ഭരണത്തെയോ അതിനെ പിന്തുണക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ ,സംഘടനയെയോ , വ്യക്തിയെയോ അംഗീകരിക്കാന്‍ മുസ്ലിം പണ്ഡിതന്മാർ തയ്യാറായിരുന്നില്ല. അത് കൊണ്ട് തന്നെ ഈ കിരാത ഭരണത്തിനെതിരില്‍ മുസ്ലിം പണ്ഡിതന്മാർ ഒരുമിക്കുകയും ഇന്ത്യയുടെ പല ഭാഗങ്ങളിലായി സമരമുറകളുമായി അവർ രംഗ പ്രവേശനം ചെയ്യുകയും ചെയ്തു. പല പ്രസ്ഥാനങ്ങളും ഉടലെടുത്തു. രാജ്യ താല്പര്യങ്ങളില്‍ അടിയുറച്ച് നിന്ന് കൊണ്ടുള്ള പുതിയ സാമൂഹ്യ ക്രമങ്ങള്‍ കെട്ടിപ്പടുക്കാനും സംശുദ്ധമായ ഇസ്ലാമിനെ പുനരുജ്ജീവിപ്പിക്കാനുമായിരുന്നു ഇവരുടെ ശ്രമം.
എന്തുകൊണ്ടാണ് മുസ്ലിം സമുദായത്തിന് ബ്രിട്ടീഷ്കാരോട് ഇത്രയും പരുഷമായ നിലപാട് എന്ന് ചോദിച്ചാല്‍ അവരുടെ കിരാത ഭരണം ആവിര്‍ഭവിക്കുന്നതിന്‍െറ മുൻപ് ഇവിടെ മുസ്ലിം പണ്ഡിതന്മാർ മതപരമായ വലിയ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നത് തന്നെയാണ് പ്രഥമ കാരണം. മതവിധികള്‍ നടപ്പിലാക്കാനും ശരീഅത്ത് കോടതികൾ സ്ഥാപിക്കാനും , മഹല്ലുകള്‍ ഉണ്ടാക്കി ഖാളിമാരെ നിയമിക്കാനുമെല്ലാം അക്കാലത്ത് മുസ്ലിം പണ്ഡിതന്മാർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുപോലെതന്നെ സാമ്പത്തികമായും മുസ്ലിം സമൂഹത്തിന് ഉന്നതിയുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ്ക്കാരുടെ വരവോടുകൂടി നിയന്ത്രണം അവരുടെ കെെകളിലമര്‍ന്നു. ഒന്നിനും സ്വാതന്ത്ര്യമില്ലാതെയായി. ബ്രിട്ടനില്‍ നിന്ന് ഉത്പന്നങ്ങള്‍ ചെയ്തതോടുകൂടി വ്യവസായങ്ങൾ നിന്നു ഇതോടുകൂടി പ്രതിസന്ധികള്‍ രൂക്ഷമായി അങ്ങനെ പലകാരണങ്ങള്‍.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പണ്ഡിതന്മാർ ഒത്തുചേര്‍ന്ന രണ്ടാം വാര്‍ഷിക സമ്മേളനത്തിന്‍െറ പ്രമേയങ്ങൾ സ്വാതന്ത്ര്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു. 1.മതാനുഷ്ഠാന കര്‍മ്മങ്ങള്‍ കൃത്യമായി കൊണ്ട് നടക്കുന്നതില്‍ മുസ്ലിംകൾ ശ്രദ്ധിക്കണം. 2. ബ്രിട്ടീഷ് ഗവണ്‍മെന്‍റുമായി ഒരു വിധത്തിലും സഹകരിക്കരുത്. 3. അവരുമായുള്ള വ്യാപാര ബന്ധം ഉപേക്ഷിക്കുകയും കോടതികൾ ബഹിഷ്കരിക്കുകയും വേണം. തുടങ്ങിയവയായിരുന്നു അന്നത്തെ പ്രമേയങ്ങൾ.
ഇത്തരം വെെദേശികാധിപത്യ സമര പോരാട്ടങ്ങളുടെ കഥ പറയാൻ മലബാറിനുമുണ്ട്. അവരോട് ചെറുത്ത് നിന്ന് ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രബോധന പ്രതിരോധ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സംഭാവനകളര്‍പ്പിക്കാന്‍ മലബാറിലെ പണ്ഡിത നേതൃത്വത്തിന് സാധിച്ചു. സ്വജീവിതം പോലും ത്വജിച്ച് അവർ പോരാടി അത് മലബാറിൽ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനായിരുന്നില്ല . മലബാർ ഭരിക്കണമെന്ന വാശിയയും ആ പണ്ഡിതന്മാർക്കുണ്ടായിരുന്നില്ല. മറിച്ച് മതപരമായ സ്വാതന്ത്ര്യമായിരുന്നു അവരുടെ ലക്ഷ്യം . ആ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്ന ഏതു ഭരണകൂടത്തെയും പിന്തുണക്കാനും അവരോട് സഹകരിക്കാനും അതിന്‍െറ നിലനില്‍പ്പിന് ജീവിതം ഹോമിക്കാന്‍ വരെ ആ പണ്ഡിത മഹത്തുക്കള്‍ തയ്യാറായി.
മെെസൂര്‍ സുല്‍ത്താന്‍മാര്‍, മമ്പുറം തങ്ങള്‍(റ), ഉമർ ഖാളി(റ), മഖ്ദൂം രണ്ടാമന്‍(റ) മുഹമ്മദ് അലി ജൗഹര്‍, ആലി മുസ്ലിയാർ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരാണ് സ്വാതന്ത്ര്യ മുഖത്തെ പ്രധാനികൾ.
മമ്പുറം തങ്ങള്‍
-------------------------------
കേരളീയ നവോത്ഥാന ചരിത്രത്തിൽ അവിസ്മരണീയ വ്യക്തിത്വമായി ജ്വലിച്ചു നില്‍ക്കുന്ന മഹാമനീഷിയാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍. വെെദേശികാധിപത്യത്തിലമര്‍ന്നദേശത്തിന്‍െറ സ്വാതന്ത്ര്യത്തിനു വേണ്ടി കൊടിയ പീഢനങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്ത മഹാ നവറുകള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ധീരമായി പോരപ്രബോധന മേഖലയിൽ തന്‍െറതായ കഴിവ് പ്രകടിപ്പിച്ച് കൊണ്ടിരുന്ന സമയത്താണ് ബ്രിട്ടീഷ്കാരുടെ കടന്നു കയറ്റം. എന്നാല്‍ മുസ്ലിംകളെ അടിച്ചമര്‍ത്തി അടക്കി വാഴാന്‍ വെമ്പല്‍ കൊണ്ട് മുന്നോട്ടു വന്നു. ബ്രിട്ടീഷ് പടക്കെതിരെ തങ്ങള്‍ ആഞ്ഞടിച്ചു. അമിത നികുതിക്കെതിരെയും നിത്യോപയോഗ വസ്തുക്കളുടെ കുത്തകയും പാട്ടവ്യവസ്ഥയും കുടിയൊഴിപ്പിക്കലുമെല്ലാം ജനജീവിതം ദുസ്സഹമാക്കിയപ്പോള്‍ അതിനെ എതിര്‍ത്ത് കൊണ്ട് മമ്പുറം തങ്ങള്‍ രംഗത്തെത്തി. 1792 (മെയ്) ല്‍ ബ്രിട്ടീഷ്കാരുമായി അവർ ഒരു തുറന്ന പോരാട്ടം നടത്തി. മലബാറിലെ പ്രഥമ മാപ്പിള പോരാട്ടം എന്ന പേരിൽ അത് അറിയപ്പെടുന്നു. മഞ്ചേരി ആസ്ഥാനമായി 1817 ല്‍ നടന്ന പോരാട്ടമാണ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രധാന വിപ്ലവം. ഇത് അറസ്റ്റിലേക്ക് വഴി തുറന്നു.
അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് മൂലം കലക്ടര്‍ ജെയിംഗ് കോഴിക്കോട്ടേക്ക് തങ്ങളെ വിളിച്ചപ്പോള്‍ അനുയായി വൃന്ദത്തിന്‍െറ അകമ്പടിയോടെ ഹാജരായി . ശേഷം പറഞ്ഞു: "ഞാൻ ആരുടെ മുന്നിലും സ്വമേധയാ തല കുനിക്കില്ല നിങ്ങള്‍ക്ക് വേണമെങ്കിൽ ബല പ്രയോഗത്തിലൂടെ എന്നെ കീഴ്പ്പെടുത്താം. അതിനു വിരോധമില്ല. "
നിസ്സംഗയനായ കലക്ടര്‍ മഹാനെ വെറുതെ വിട്ടു .പിന്നെ ഗവർണർ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം " മലബാറിലെ മുസ് ലിംകള്‍ അദ്ദേഹത്തെ മഹാനായി കണ്ട് ആദരിച്ചു പോരുന്നു . അറസ്റ്റ് ചെയ്താൽ മാപ്പിളമാര്‍ ആകമാനം കലാപത്തിനിറങ്ങും"
മമ്പുറം തങ്ങള്‍ നേരിട്ട് പങ്കെടുത്ത ചേറൂരിലെ പോരാട്ടത്തിൽ ഏഴു മുസ് ലിംകള്‍ രക്ത സാക്ഷിത്വം വരിച്ചു. മരിച്ചവരുടെ ശരീങ്ങള്‍ തിരൂരങ്ങാടിയില്‍ അഗ്നിക്കിരയാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരില്‍ മമ്പുറം തങ്ങള്‍ രംഗത്തെത്തി. തങ്ങള്‍ അവരെ ചെറുക്കാനുള്ള ആഹ്വാനം ചെയ്തു ഇത് കേട്ട് ആയിരക്കണക്കിനാളുകള്‍ എന്തിനും തയ്യാറായി മുന്നോട്ടു വന്നു . പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ബ്രിട്ടീഷ്കാര്‍ പതുക്കെ പിന്‍ വലിഞ്ഞു. ഈ പോരാട്ടത്തിൽ തങ്ങളുടെ കാലിന് വെട്ടേറ്റു. ഈ മുറിവ് വിയോഗം വരെ മാറിയുരുന്നില്ല.
സായുധ വിപ്ലവത്തിലൂടെ വെെദേശികരെ തുരുത്തിയോടിക്കണമെന്ന് ഉത്ബോധിപ്പിച്ച് കൊണ്ട് സെെഫുല്‍ ബത്താര്‍ എന്ന ലഘു ഗ്രന്ഥം തങ്ങള്‍ രചിച്ചു. ഇതിനെതിരില്‍ അവർ ഉറഞ്ഞുതുള്ളി വീടുകൾ തോറും റെെഡ് നടത്തി കോപ്പികള്‍ കണ്ടെടുത്ത് നശിപ്പിച്ചു.
തങ്ങള്‍ക്ക് ശേഷം ആ പാത പിന്‍പറ്റി സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് അവിടുത്തെ പുത്രൻ സയ്യിദ് ഫസൽ തങ്ങള്‍ നേതൃത്വ രംഗത്ത് സജീവമായി. പോരാട്ടം തുടങ്ങി . 1851 ആഗസ്റ്റിൽ കൊളത്തൂരില്‍ തുടങ്ങിയ സമരം ഒരു വാരാന്ത്യം നീണ്ടു നിന്നു. തങ്ങള്‍ മലബാറിൽ നേതൃത്വമലങ്കരിച്ച അവസാനത്തെ പോരാട്ടമാണ് 1852 ല്‍ മട്ടന്നൂർ കലാപം. ബഹുമാനപ്പെട്ട തങ്ങളും ഇവർക്കെതിരില്‍ തൂലിക ചലിപ്പിച്ചു അങ്ങനെ വിരചിതമായ കൃതിയാണ് "ഉദ്ദത്തുല്‍ ഉമറാഅ്'. 1852ല്‍ തങ്ങളെ നാടുകടത്തുന്നതിലേക്ക് വരെ അവരെ ഈ കൃതി എത്തിച്ചു. മലബാർ ജില്ല കല്കടര്‍ എച്ച് . വി കൊണോലി ഇത് നിരോധിച്ചു.
മഖ്ദൂമുമാര്‍
-----------------------------------------
സമര പോരാട്ടത്തിൽ മഖ്ദൂമുമാരുടെ പങ്ക് വളരെ വലുതാണ്. പറങ്കി പടക്കെതിരെ ശെെഖ് സെെനുദ്ദീന്‍ കബീർ രചിച്ച തഹ് രീളു അഹ് ലില്‍ ഈമാന്‍ എന്ന കാവ്യസമാഹാരമാണ് സാമ്രാജ്യത്ത വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഭാരതത്തിലെ ആദ്യ കൃതി. വിജ്ഞാനത്തിന്‍െറ മഹാ ചക്രവർത്തിയായി മലബാറിൽ പ്രോജ്വലിച്ചു നിന്ന മഖ്ദൂം (റ) തന്‍െറ വിജ്ഞാനത്തിന്‍െറ സര്‍വതോന്മുഖപുരോഗതിക്കായി നിസ്വാര്‍ത്ഥമായിവിനിയോഗിക്കുന്നതോടൊപ്പം രാജ്യ പുരോഗതിക്കും ദേശ നന്മക്കും അധിനിവേശ വിരുദ്ധ പോരാട്ടത്തിനും മുന്നില്‍ നിന്നു.
മഖ്ദൂം ഒന്നാമനു ശേഷം സ്വാതന്ത്ര്യസമരത്തില്‍ വളരെ വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചവരാണ് ശെെഖ് സെെനുദ്ദീന്‍ മഖ്ദൂം രണ്ടാമൻ. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സമരാവേശം പകരാൻ അവർ രചിച്ച കൃതിയാണ് "തുഹ്ഫത്തുല്‍ മുജാഹിദീൻ". പോര്‍ച്ചുഗീസുക്കാരുടെ കിരാത വാഴ്ചക്കിരയായ പല സ്ഥലങ്ങളും സന്ദര്‍ശിച്ചാണ് ഈ കൃതി രചന നടത്തിയത്. മലബാറില്‍ വെെദേശികാധിപത്യത്തിനെതിരില്‍ സമരമുറ നയിച്ച മഹാന്‍ തികഞ്ഞ പണ്ഡിതനായിരുന്നു. 36 വര്‍ഷം പൊന്നാനിയിലെ വലിയ പള്ളിയില്‍ സേവനമനുഷ്ഠിച്ച അവര്‍ ശാഫിഈ ഫിഖ്ഹിലെ പ്രശസ്ത ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ രചന നടത്തി. 1619 ല്‍ വിട പറഞ്ഞു. വടകര കുഞ്ഞിപള്ളിയിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്.
ഉമര്‍ ഖാളി (റ)
--------------------------
1919ല്‍ ആരംഭിച്ച ഗാന്ധിയന്‍ യുഗത്തിന് മുന്‍പായി ഒരു നൂറ്റാണ്ട് മുമ്പ് ഇന്ത്യയില്‍ ആദ്യമായി (1815-19) കാലയളവിൽ നികുതി നിഷേധത്തിലൂടെയും നിസ്സഹകരണത്തിലൂടെയും ബ്രിട്ടീഷ്കാര്‍ക്കെതിരില്‍ സാമ്രാജ്യത്ത വിരുദ്ധ പോരാട്ടത്തിൽ ഉറച്ചു നിന്ന ദേശാഭിമാനത്തിന്‍െറ വ്യക്തമായ മാതൃകയാണ് ഉമർ ഖാളി (റ). അവോരുടുള്ള സമീപനത്തില്‍ ഒരു നിലക്കുമുള്ള വിട്ടു വീഴ്ചക്കും അവിടുന്ന് തയ്യാറായില്ല .
കനോലി സായിപ്പിന്‍െറ
ഭരണകാലത്ത് ബ്രിട്ടിഷ് വിരുദ്ധരായ നേതാക്കളെ തടവിലാക്കാനും നാടുകടത്താനും പദ്ധതികൾ ആസൂത്രണം
ചെയ്തതോടെ ഉമർ ഖാളിയുടെ
ബ്രിട്ടീഷ് വിരോധം വർദ്ധിച്ചു.
ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും
അമിതമായും അന്യായമായും നികുതി ഈടാക്കുന്നതിനെ അദ്ദേഹം ചോദ്യംചെയ്തു. 'അല്ലാഹുവിന്‍െറ
ഭൂമിക്ക് കരം ചുമത്താൻ
ബ്രിട്ടീഷ്കാർക്ക് അവകാശമില്ല'
എന്നായിരുന്നു അദ്ദേത്തിന്‍െറ വാദം. വെളിയങ്കോട് അംശം അധികാരി ഉമർ ഖാസിയുടെ സ്വത്തിന് നികുതി ചുമത്തിയപ്പോൾ അദ്ദേഹം അത്
നൽകാൻ തയ്യാറായില്ല. ഇതിനെ
തുടർന്ന് ചാവക്കാട് കോടതിയിലേക്ക് വിളിച്ചു വരുത്തപ്പെട്ട ഉമർ ഖാളി
ജഡ്ജിയായ തുക്ടി നീബു
സായിപ്പിൻറെ മുഖത്തേക്ക്
കാർക്കിച്ച് തുപ്പി. തുക്ടിയുടെ
കല്പ്പന പ്രകാരം ഉമർ ഖാളിയെ
ജയിലിലടച്ചുവെങ്കിലും അദ്ദേഹം
ജയിലിൽ നിന്നും രക്ഷപ്പെട്ടു.
വിവരമറിഞ്ഞ സായിപ്പ് മലബാർ
കലക്ടർക്ക് സന്ദേശമയക്കുകയും
അറസ്റ്റുചെയ്തു കലക്ടറുടെ അടുക്കൽ കൊണ്ടുചെല്ലാൻ ഉത്തരവിടുകയും ചെയ്തു. ഉമർ ഖാളിയെ അനുനയിപ്പിക്കാനും മാപ്പ് ചോദിക്കാനും നികുതിയടക്കാമെന്ന്
സമ്മതിപ്പിക്കാനും കലക്ടർ
ശ്രമിച്ചുവെങ്കിലും അദ്ദേഹം
വഴങ്ങിയില്ല. 1819 ഡിസംബർ 18 ന് മെക്ലിന്‍ സാഹിബ് ഉമർ ഖാളിയെ വിളിച്ചു വരുത്തി ആ പാണ്ഡിത്യം സ്ഫൂരിക്കുന്ന മുഖം കണ്ടപ്പോള്‍ ആദരവോടെ എഴുന്നേറ്റു നിന്നു. അവർ ചെയ്തതിനെ നിഷേധിച്ചു കൊണ്ട് ഒരു എഴുത്ത് തന്നാല്‍ തിരികെ പോകാമെന്ന് പറഞ്ഞപ്പോള്‍ ആക്രോഷിച്ച് കൊണ്ട് പറഞ്ഞു. ഞാൻ കളവ് പറയുകയോ . ഞാൻ അതെല്ലാം ചെയ്തുട്ടുണ്ടെന്ന് രണ്ട് മൂന്ന് തവണ അവർ പറഞ്ഞു. കുറ്റം സമ്മതിച്ച സ്ഥിതിക്ക് ജയിലിലടക്കുകയല്ലാതെ മാര്‍ഗമില്ല . കലക്ടര്‍ ആകെ വലഞ്ഞു, മുഖത്ത് നോക്കുബോള്‍ പാണ്ഡിത്യവും മാഹാത്മ്യവും നിറഞ്ഞ് കാണുബോള്‍ ഭയവും ആദരവും കാരണം കലക്ടര്‍ക്ക് ജയിലിലടക്കാന്‍ കഴിയുന്നില്ല. അവർ പറഞ്ഞു നിങ്ങള്‍ കുറ്റം സമ്മതിച്ച സ്ഥിതിക്ക് ശിക്ഷിക്കാതിരിക്കാന്‍ വയ്യ നീതി കാണിക്കണമല്ലോ അത് കൊണ്ട് നിങ്ങള്‍ ഈ പട്ടാളപള്ളിയില്‍ ആരാധനയുമായി കഴിയുക . ആ ശിക്ഷ സന്തോഷപൂര്‍വം സ്വീകരിച്ചു കൊണ്ട് ഉമർ ഖാളി( റ) വീട്ടു തടങ്കല്‍ പോലെ പട്ടാളപള്ളിയില്‍ കഴിഞ്ഞു. 1857 ആഗസ്റ്റ് 14ന് (ഹിജ്റ 1273 ദുല്‍ഹജ്ജ് 23 ) ഇഹലോക വാസം വെടിഞ്ഞു.
ഇങ്ങനെ നിരവധി പണ്ഡിത മഹത്തുക്കള്‍ നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടിയിട്ടുണ്ട് . അവരെയെല്ലാം ചരിത്രത്തിന്‍െറ ഒരു മൂലയിൽ തളച്ചിടാതെ പുറത്തേക്ക് കൊണ്ട് വരണം. അവർ സഹിച്ച സഹനവും ത്യാഗവും ആധുനിക സമൂഹം അറിയേണ്ടതുണ്ട്.മനസ്സിലാക്കേണ്ടതുണ്ട്.
0 അഭിപ്രായങ്ങള്‍