ആഗസ്റ്റ് ആദ്യ ഞായർ ലോക സൗഹൃദ ദിനം.   സൗഹൃദങ്ങൾ നിലനിർത്തുക സമൂഹത്തിന് നന്മ പകരുക

മുനീർ അഹ്സനി ഒമ്മല.
വ്യക്തികൾ, വ്യത്യസ്ഥ സമൂഹങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിച്ച് ലോകസമാധാനം സാധ്യമാക്കാനുള്ള യു എൻ തീരുമാനപ്രകാരം 2011 മുതലാണ് സൗഹൃദദിനത്തിന് തുടക്കം കുറിച്ചത്.  ആഗസ്ത് മാസത്തിലെ ആദ്യ ഞായറാണ് സൗഹൃദ ദിനമായി ആചരിക്കുന്നത്. 

    അക്രമങ്ങളും അസമാധാനവുമായി കഴിയുന്ന പല രാജ്യങ്ങളും നമ്മുടെ മുമ്പിൽ ദു:ഖത്തിന്റെ വ്യസനത്തിന്റെയും ഭാരമേറി നിൽക്കുന്ന സാഹചര്യത്തിൽ ഈ ദിനം ആചരിക്കൽ അത്യന്താപേക്ഷിതമാണ് പ്രത്യേകിച്ചും സൗഹൃദത്തിനും സമാധാന ജീവിതത്തിനും പേര് കേട്ട ഇന്ത്യൻ രാജ്യം പലതിന്റെയും പേര് പറഞ്ഞ് ഫാഷിസ്റ്റ് ലോഭികളുടെ അക്രമണത്താൽ ഭീതിതമായി കഴിയുന്ന ഈ സമയത്ത് സൗഹൃദ ദിനത്തെ ചർച്ച ചെയ്യലും നഷ്ട്ടപ്പെട്ട സൗഹൃദ കൂട്ടായിമകൾ വീണ്ടെടുക്കാനും വളരെയധികം പ്രസക്തിയുള്ള സമയമാണിത്. 

             മാത്രമല്ല പഴയ സൗഹൃദങ്ങള്‍ ഓര്‍ത്തെടുക്കാനും പുതുക്കാനും നിലനിര്‍ത്താനും സൗഹൃദ ദിനം അവസരമൊരുക്കുകയാണ്. ഇതിലൂടെ നഷ്ട്ടപ്പെട്ട സൗഹൃദ കൂട്ടായിമ വീണ്ടെടുക്കാനും. 

       വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം എന്ന് വിളിക്കുന്നത്. ഈ ബന്ധങ്ങളിൽവിള്ളൽസംഭവിക്കുമ്പോഴാണ് വ്യക്തികൾ തമ്മിലും രാജ്യങ്ങൾ തമ്മിലും  കൂട്ടായിമകൾ ക്കിടയിലുമെല്ലാംസൗഹൃദമില്ലായിമയും അക്രമവും അസമാധാനവും കയറിപറ്റുന്നത്. ഉള്ള ബന്ധങ്ങൾ അമിതമാവാതെസംരക്ഷിക്കുമ്പോഴാണ് വിള്ളൽ സംഭവിക്കാതെ നിലനിർത്താൻ സാധിക്കുന്നത് ,. അകന്നുപോയ സൗഹൃദത്തെ പഴയ രൂപത്തിൽ കൂട്ടിയോജിപ്പിക്കൽ പ്രയാസകരമാണ് .

               ഇന്ന് സൗഹൃദത്തിന്റെ പേര് പറഞ്ഞ് , സൗഹൃദ ദിനങ്ങളുടെ മറവിൽ നടന്ന് കൊണ്ടിരിക്കുന്ന വൃത്തിഹീനമായ ആഭാസകരമായ ചെയ്തികളെ വിപാടനം ചെയ്ത് സമൂഹത്തിന് നന്മയുടെ വാഹകരായി മാറാനും സൗഹൃദവും സമാധാനവും നഷ്ട്ടപ്പെട്ടയിടങ്ങളിൽ അത് വീണ്ടെടുക്കാനുമുള്ള പ്രവർത്തകരാവുകയുമാണ് നാം ചെയ്യേണ്ടത്. എല്ലാം മതങ്ങളും പ്രത്യേയശാസ്ത്രങ്ങളും സൗഹൃദത്തെ ഉന്മൂലനം ചെയ്യാൻ കൽപ്പിക്കുന്നില്ല. മറിച്ച് അവയെല്ലാം അതിനെ നിലനിർത്താനും കൂട്ടിയുറപ്പിക്കാനുമാണ് നമ്മോട് പറയുന്നത്. മുഹമ്മദ് നബി (സ) പറയുന്നത് കാണുക. "ഉത്തമനായ സുഹൃത്തിന്റെ ഉപമ കസ്തൂരി വാഹകനെ പോലെയാണ്. അവനിൽ നിന്ന് നിനക്കത് വാങ്ങാം. അല്ലെങ്കിൽ അതിന്റെ പരിമളം നിനക്കനുഭവിക്കാം. ചീത്തകൂട്ടുകാരന്റെ ഉപമ ഉലയിൽ ഊതുന്നവനെ പോലെയാണ്. നിന്റെ വസ്ത്രം അവൻ കരിക്കും. അല്ലെങ്കിൽ അതിന്റെ ദുർഗന്ധം ഏറ്റുവാങ്ങേണ്ടി വരും"

 വളരെ അർത്ഥ കൽപ്പനകളുള്ള വാക്യമാണിത് സൗഹൃദം കേവലം ഒരു പര സ്നേഹമല്ലന്നും ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്ന ഒന്നാണന്നും വ്യക്തമാക്കുകയാണ് തിരുനബി [സ ] ഈ വാക്കിലൂടെ . 

   ഭഗവത് ഗീതയിൽ നിന്ന് സൗഹൃദത്തെ വായിച്ചെടുക്കാം "സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനൻ, മധ്യസ്ഥൻ, ദ്വേഷൻ, ബന്ധു, ഇവരിലും ധർമാത്മാക്കളിലെന്ന പോലെ പാപികളിലും സമഭാവം പുലർത്തുന്നവൻ അത്യന്തം ശ്രേഷ്ടനാകുന്നു" 

    നല്ല സൗഹൃദം കാത്തു സൂക്ഷിക്കാൻ ബൈബിളും പറയുന്നു  നിങ്ങൾ തമ്മിൽത്തമ്മിൽ സ്‌നേഹിക്കേണ്ടതിനാകുന്നു ഞാൻ ഇവ നിങ്ങളോടു കൽപ്പിച്ചത്‌.” (യോഹന്നാൻ 15 : 17, )  

    ചുരുക്കത്തിൽ എല്ലാ ഇസങ്ങളും മതവും മഹത്തുക്കളും നല്ല സൗഹൃദം സ്ഥാപിക്കാൻ നമ്മോട് ആജ്ഞാപിക്കുബോൾ പഴയ കാലത്തെ സൗഹൃദത്തെ ഇല്ലായിമ ചെയ്യുന്ന പ്രവണതകളും ദു:ഖിപ്പിക്കുന്ന സംഭവങ്ങളുമാണ് ലോകത്ത് നടക്കുന്നത്. താഴ്ന്ന വിഭാഗത്തിൽ ആയതിന്റെ പേരിലും ദളിതിൽ പെട്ടവരായതിന്റെയും പേരിൽ അവഗണിക്കപ്പെടുകയാണ് . സമാധാനത്തിന് പേരുകേട്ട നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഇതാണ് അവസ്ഥയെങ്കിൽ ബാക്കിയുള്ളത് എങ്ങനെയാവും. ഇത്തരമൊരു സാഹചര്യത്തിൽ പഴയ ബന്ധങ്ങൾ ഓർത്തെടുത്ത് സൗഹൃദക്കൾക്ക് നവോന്മേഷം നൽകാൻ സാധിക്കണം.

     സൗഹൃദപ്പച്ചപ്പുകളിലൂടെ ജീവിതത്തില്‍ ഒരിക്കല്‍ പോലും നടന്നുപോകാത്ത ഒരാള്‍ക്ക്, സൗഹൃദങ്ങളുടെ ആലങ്കാരിക ഭംഗികളില്‍മാത്രം ശ്രദ്ധ പതിപ്പിക്കുന്നവര്‍ക്ക്,... അവര്‍ക്കൊക്കെ ഇത്തരം ആവര്‍ത്തിത പ്രമേയങ്ങള്‍ ചെകിടിപ്പുണ്ടാക്കിയേക്കാം.  

അനുഭവങ്ങളോട് സത്യസന്ധത പുലര്‍ത്തുന്ന ഏതൊരാള്‍ക്കും അയാള്‍ ഇടപ്പെടുന്ന മാധ്യമത്തിലും അത് ദീക്ഷിക്കാതിരിക്കാനാവില്ല. ഈ ജീവിതചുറ്റളവില്‍ ഒരുവന്‍ അനുഭവിച്ചതും അവനു കിട്ടിയതുമായ സൗഹൃദങ്ങളുടെ സമ്പന്നതകൂടിയാണ് മറ്റ്പലതിനുമെന്നപോലെസൗഹൃദങ്ങളെ വീണ്ടും വീണ്ടും എഴുത്തിന്റെഅക്ഷരക്കൂട്ടത്തിലൊതുക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നത്. അവന് കിട്ടിയത് അവന് ലോകത്തോടു പറഞ്ഞേ തീരൂ. അതിനാൽ നല്ല സുഹൃത്തുക്കളെ കണ്ടെത്തി നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയണം. 

സൗഹൃദത്തിന് ഏറെ പ്രധാന്യം നൽകുന്ന മതമാണ് ഇസ്‌ലാം. നല്ല സുഹൃത്തുക്കളെ കണ്ടെത്തി നല്ല സൗഹൃദ ബന്ധം സ്ഥാപിക്കാൻ ഇസ്ലാം പ്രോത്സാസാഹനം നൽകുന്നു.                 ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ കൈവരുന്ന സൗഭാഗ്യമാണ് നല്ല സുഹൃത്തുക്കള്‍. ഭൗതിക താല്‍പര്യങ്ങളില്‍ നിന്ന് മുക്തമായ സൗഹൃദത്തിന് മാറ്റ് കൂടും. ആദര്‍ശത്തിന്റെ പേരിലുള്ള സൗഹൃദമാണെങ്കില്‍ അതിന്റെ തിളക്കം വീണ്ടും വര്‍ധിക്കുന്നു. പക്ഷേ അത്തരം സൗഹൃദങ്ങള്‍ കുറവാണെന്ന് മാത്രം. ആദര്‍ശ സഹോദരങ്ങളെ അല്ലാഹുവിന് വളരെ  ഇഷ്ടമാണ്. അവരില്‍ ഒരാള്‍ അപരനെ സന്ദര്‍ശിക്കാനിറങ്ങിയാല്‍ അവന് മലക്കുകളുടെ ആശീര്‍വാദമുണ്ടാകുമെന്നും അത് സ്വര്‍ഗത്തില്‍ ഒരു പ്രത്യേക ഭവനം ലഭ്യമാവാന്‍ ഇടയാക്കുമെന്നും ഹദീസുകളില്‍ കാണാം (തിര്‍മിദി).അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്ന എന്നതിനേക്കാള്‍ വലിയ സൗഭാഗ്യം വേറെയില്ല. ഒരേആദര്‍ശത്തിന്റെ വക്താക്കള്‍ എന്ന നിലക്കുള്ള സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മാഹാത്മ്യമാണ് മുകളിലുദ്ദരിച്ച ഹദീസിന്റെ പ്രമേയം. സമ്പത്ത്, സ്ഥാനമാനങ്ങള്‍, സൗന്ദര്യം, സഹപഠനം, സഹവാസം, സഹപ്രവര്‍ത്തനം തുടങ്ങിയവയെല്ലാം സൗഹൃദത്തിന്റെ അടിസ്ഥാനമാവാറുണ്ട്. എന്നാല്‍ സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ, ഞങ്ങള്‍ അല്ലാഹുവിന്റെ ദാസന്‍മാര്‍ എന്ന ഒറ്റക്കാരണത്താല്‍ പരസ്പരം സ്‌നേഹിക്കുകയും ഇസ്‌ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരുമിച്ചിരിക്കുകയും ആ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പരസ്പര സന്ദര്‍ശനങ്ങള്‍ ശീലമാക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനവും സമയവും അധ്വാനവും വിനിയോഗിക്കുകയും ചെയ്യുന്നവരെ തീര്‍ച്ചയായും ഞാന്‍ സ്‌നേഹിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം ആവേശപൂര്‍വം ഉള്‍ക്കൊണ്ടവരായിരുന്നു സഹാബികള്‍. അല്ലാഹുവിന് വേണ്ടി അമൂല്യമായതെന്തും ത്യജിക്കാന്‍ അവര്‍ക്ക് പ്രചോദനമായത് അല്ലാഹുവിന്റെ സ്‌നേഹം കിട്ടുമെന്ന പ്രതീക്ഷയാണ്. ആ സ്‌നേഹം ലഭിച്ചാല്‍ പിന്നെ എല്ലാം ഭദ്രം. ലഭിച്ചില്ലെങ്കിലോ, മറ്റെന്തുകിട്ടിയിട്ടും വലിയ പ്രയോജനമുണ്ടാവില്ല.                   സന്തോഷത്തിലുംദുഃഖത്തിലും പങ്കുചേരുന്നവനാണ് യഥാര്‍ത്ത സുഹൃത്ത്.നിസ്വാര്‍ഥമായസൗഹൃദത്തില്‍ മാത്രമേ അങ്ങനെയൊരു ദൃശ്യം കാണാനാവുകയുള്ളൂ. മുസ്‌ലിം സമൂഹത്തിലെഓരോ അംഗത്തെയും തന്റെ ശരീരത്തിലെ ഒരവയവം പോലെ കാണുന്നവനാണ് വിശ്വാസി എന്ന പ്രവാചകന്റെ വാക്കുകള്‍ വിശ്വാസികള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നത്. അങ്ങനെയൊരു ബന്ധം വളര്‍ത്തിയെടുത്താല്‍ ലഭിക്കുന്ന സമ്മാനമാണ് അല്ലാഹുവിന്റെ സ്‌നേഹം.

   അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുക എന്നത് അത്ര നിസാര കാര്യമല്ല അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍ പറയുന്നു: അല്ലാഹു ഒരു ദാസനെ സ്‌നേഹിച്ചാല്‍, ജിബ്‌രീലിനോട് പറയും: ഞാന്‍ ഇന്നയാളെ സ്‌നേഹിക്കുന്നു. അതിനാല്‍നീയുംഅയാളെസ്‌നേഹിക്കുക. അപ്പോള്‍ ജിബ്‌രീലും അയാളെ സ്‌നേഹിക്കും. പിന്നീട് വാനലോകത്ത് ഇപ്രകാരം വിളംബരം ചെയ്യും: അല്ലാഹുഇന്നയാളെസ്‌നേഹിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളും അയാളെ സ്‌നേഹിക്കുക. അങ്ങനെവാനലോകത്തുള്ളവര്‍ അയാളെ സ്‌നേഹിക്കും. പിന്നീട് ഭൂമിയില്‍ അയാള്‍ക്ക് സ്വീകാര്യത ലഭിക്കും. (മുസ്‌ലിം)അല്ലാഹുവിന് വേണ്ടി സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ ഒരാളെ സ്‌നേഹിക്കുക എന്നത് ഈമാനിന്റെ മാധുര്യം ലഭിക്കാന്‍ ഉണ്ടാവേണ്ട മൂന്ന് കാര്യങ്ങളില്‍ ഒന്നാണെന്ന് പ്രവാചകന്‍ വ്യക്തമാക്കുകയുണ്ടായി (ബുഖാരി). അതുപോലെ, അല്ലാഹുവിന്റെ പേരില്‍ പരസ്പരം സ്‌നേഹിച്ചവര്‍ക്ക് അന്ത്യനാളില്‍ പ്രത്യേക തണല്‍ ലഭിക്കുമെന്നും, അവര്‍ക്ക് ലഭിക്കുന്ന സ്ഥാനവും പ്രതിഫലവും കണ്ട് പ്രവാചകന്‍മാരും ശുഹദാക്കളും വരെ അത്കിട്ടാന്‍കൊതിക്കുമെന്നുമൊക്കെയുള്ള ഹദീസുകള്‍ ദൈവമാര്‍ഗത്തിലെ സാഹോദര്യത്തിന്റെയും ദൃഢമായ സൗഹൃദത്തിന്റെയും മൂല്യമാണ് വ്യക്തമാക്കുന്നത്. 

ചുരുക്കത്തിൽ സുഹൃത്തുക്കള്‍ എന്നും അനിവാര്യമാണ്. എന്നാല്‍ ഈ സൗഹൃദ ദിനത്തില്‍ നാം സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമുക്ക് എത്രപേരുടെ നല്ല സുഹൃത്ത് ആവാന്‍ കഴിഞ്ഞിട്ടുണ്ട് ..? ആത്മാര്‍ത്ഥമായി ചേര്‍ത്തുവെക്കാന്‍ നമുക്ക് എത്ര സുഹൃത്തുക്കള്‍ ഉണ്ട്..?.ഒരിക്കലും തകരാത്ത സൗഹൃദങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഈ സൗഹൃദ ദിനം നമുക്ക് അവസരമൊരുക്കണമെന്ന് ആശംസിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍