വായന വളർച്ചയിലേക്കുള്ള വാതായനം 


മുനീർ അഹ്സനി ഒമ്മല
ജൂൺ 19 വായനാ ദിനം. വായനക്ക് ജനസമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ലഭിക്കാനും  . വായനാ വിപ്ലവത്തിലൂടെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനും നഗര - ഗ്രാമ പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച പി എന്‍ പണിക്കരുടെ ചരമ ദിനമാണ് സംസ്ഥാനത്ത് വായനാ ദിനമായി ആചരിക്കുന്നത്. വായന എല്ലാ ജനങ്ങളിലേക്കും എത്തിക്കുക, പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അതിന്‍െറ പ്രധാന്യവും ഗൗരവവും വ്യക്തമാക്കി കൊടുക്കുക എന്നത് തന്നെയാണ് വായനാ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. 
         വായന വളര്‍ച്ചയിലേക്കുള്ള ഒരു വാതായനമാണ്. മനസ്സിന് വെളിച്ചവും മാനസിക വളര്‍ച്ചയും വായനയിലൂടെ ലഭിക്കുന്നു. വിജ്ഞാന വര്‍ധനവിന് പുറമേ വായന വിനോദവും കൂടിയാണ് വായന ലഹരി ലഭിച്ചവര്‍ക്ക് അത് ഒഴിച്ചുകൂടാനെ പറ്റുന്നില്ല പല ചിന്തകരും ദാര്‍ശനികരും വായനയെ പുകഴ്ത്തിയതായി കാണാം. ബര്‍ണാഡ്ഷ പറയുന്നു. വിശക്കുന്ന മനുഷ്യാ നീ പുസ്തകം കെെയിലവടുത്തോളൂ. ലിന്‍യൂ താങ് പറയുന്നു: പുസ്തകം വായിക്കുബോള്‍ നാം ജീവിതത്തെയാണ് വായിക്കുന്നത്. ഹാര്‍പര്‍ ലീ പറയുന്നു: വായിക്കാന്‍ എനിക്ക് ഇഷ്ടമില്ലന്ന് ഒരാൾ പറഞ്ഞാല്‍ ശ്വസിക്കാന്‍ അയാൾക്ക് ഇഷ്ടമല്ല എന്നാണ് അര്‍ത്ഥം നമ്മുടെ ദേശക്കാരനായ കുഞ്ഞുണ്ണി മാഷ് പറയുന്നു: വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും . വായിച്ചു വളര്‍ന്നാല്‍ വിളയും. വായിക്കാതെ വളര്‍ന്നാല്‍ വളയും                            വായനയുടെ മൂല്യം  
അറിയാൻ നാം ഏറെ പരിശ്രമിക്കണം.കുറെ നല്ല പുസ്തകങ്ങളുമുണ്ട് ചീത്ത
പുസ്തകങ്ങളുമുണ്ട്.ആദ്യം തന്നെ നാം ചീത്ത പുസ്തകങ്ങളെ
ഒഴിവാക്കുക.ഒരു
ചീത്ത പുസ്തകം വായിക്കുമ്പോള്‍ നാം ഒാര്‍ക്കുക ഒരു ചീത്ത സുഹൃത്തിനോട് കൂട്ടുകൂടുന്നതിന് തുല്യമാണെന്ന്.ചീത്ത
പുസ്തകത്തിനേയും നല്ല പുസ്തകനേയും തിരിച്ചറിയാനുള്ള ബോധമാണ് നമ്മില്‍ ആദ്യം ഉണ്ടാകേണ്ടത്. അറിവിന്‍െറ കൂമ്പാരമാണ് വായനശാല.
ഒരു പ്രദശത്ത് ഒരു
വായനശാലയുണ്ടായാല്‍ മതി അവിടത്തെ ജനങ്ങളിൽ പകുതിപേരുംനന്നാവാന്.അവരില് അറിവിന്‍െറ വെളിച്ചം തൂകി നില്ക്കും.ഒരു നല്ല
മനുഷ്യനു മാത്രമെ വായനയുടെ മൂല്യം അറിയുവാൻ സാധിക്കുകയുള്ളു.ഒരു ചീത്ത
മനുഷ്യനെ കണ്ടാൽ നമ്മുക്കറിയാം അദ്ദേഹത്തിന്റെ
വായനാബോധം.നമ്മുടെ സമൂഹത്തില് ഒറ്റപ്പെട്ടുനില്ക്കുന്നവരെ നാം
വായനയുടെ
ലോകത്തിലെത്തിക്കുക.അവന് നല്ലൊരു സുഹൃത്തായി പുസ്തകം എന്നും കൂടെയുണ്ടാകും.
                  ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവയെ
അർഥവത്തായ കാര്യങ്ങളായി
പരിവർത്തിച്ചു എടുക്കുന്നതിനോ
അർഥമുള്ളവയായി
നിർമ്മിക്കുന്നതിനോ വേണ്ടിയുള്ള ഒരു സങ്കീർണ്ണമാനസിക പ്രക്രിയയാണ് വായന. ഭാഷാജ്ഞാനംകൈവരിക്കുന്നതിനും,ആശയവിവരവിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ളപരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ്
വായനാപ്രക്രിയ. ആശയം
ഗ്രഹിക്കുന്നതിനും അർഥം
മനസ്സിലാക്കുന്നതിനും
വിവിധതരത്തിലുള്ള
വായനാതന്ത്രങ്ങൾ വായനക്കാരൻ
ഉപയോഗിക്കുന്നു. വായന അറിവ്
വർദ്ധിപ്പിക്കും
              എന്നാല്‍ഇന്ന്മനുഷ്യരിൽ
ഇല്ലാതായിക്കൊണ്ടിരിക്കുന്ന
ഒരു ശീലമാണ് വായന.മാത്രമല്ല
കുട്ടികളിലും മുതിര്‍ന്നവരിലും
വളര്‍ത്തിയെടുക്കേണ്ട ഒരു
ശീലമാണ് വയന.സാങ്കേതികവിദ്യ
വികസിച്ചതോടുകൂടി വായന
അന്യംനിന്നിരിക്കുന്ന ഒരവസ്ഥയാണ് കാണുവാന്‍
കഴിയുന്നത്.പുസ്തകങ്ങള്
വായിച്ച് അറിവ് ശേഖരിക്കുന്ന
സമ്പ്രദായത്തില് നിന്ന് ഞൊടിയിടയില്‍
ലോകത്തെവിടെയുമുള്ള വിവരങ്ങൾ അറിയുന്നതിന് മനുഷ്യന് പ്രാപ്തനായി.വിവിധ
പുസ്തകങ്ങള് വായിച്ചാല്
കിട്ടുന്ന അറിവ് സെക്കന്റുകള്ക്കുള്ളില് നേടാൻ
കഴിയുന്നു.ഇപ്പോഴത്തെ ഈ
സാഹചര്യം വായനയെ
മനുഷ്യനില് നിന്നകറ്റി.കുട്ടികളില്‍
വായനശീലം വളര്ത്തേണ്ടത്
ആവശ്യമാണ് .മനുഷ്യന്റെ
ബുദ്ധിപരമായ വികസനത്തിനും
ചിന്താശേഷിക്കും
ഭാഷാപ്രയോഗത്തിനും വായന
അത്യാവശ്യമാണ്.ആധുനിക
വിദ്യാഭ്യാസത്തില്സാങ്കേതികവിദ്യയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട് സങ്കേതികവിദ്യയ്ക്ക് നല്കുന്ന
പ്രാധാന്യം പോലെ തന്നെ
വായനാശീലത്തിനും പ്രാധാന്യം നല്കുക . എന്നാല്‍ ഇൗ ന്യൂ ജനറേഷനിലും വായന ശീലമുള്ളവരെ വാര്‍ത്തെടുക്കാം. 
         പുസ്തകങ്ങൾ മാത്രമല്ല നാം വായിക്കുന്നത് നിരീക്ഷിക്കപ്പെടുന്ന എന്തിലും വായനയുണ്ട്. ഒരാളെ കാണുബോള്‍ തന്നെ നമുക്ക് അയാളെ കുറിച്ച് ചില ധാരണകൾ ഉണ്ടാവുന്നു. ആ ധാരണയോടെ നാമയാളെ വായിക്കാന്‍ തുടങ്ങുന്നു. ആദ്യമായി ഒരു പ്രദേശം കണുബോള്‍ നാം അതിനെയും വായിക്കാന്‍ ശ്രമിക്കണം. ഒരു പുസ്തകം തന്നെ പലയാവര്‍ത്തി വായിക്കുബോള്‍ അര്‍ത്ഥ കല്‍പനകള്‍ മാറുന്നു. ഇങ്ങനെ വ്യത്യസ്ത അറിവുകൾ ലഭിക്കുന്നു. വായന , വാനക്കാരന്‍െറ മനസ്സില്‍ നടക്കുന്ന ഒരു അനിയതമായ പ്രവർത്തനമാണ്. അതിനാൽ വായിക്കപ്പെടുന്ന ഒാരോ പുസ്തകത്തിനും. പിന്നെയും പിന്നെയും വ്യാഖ്യാനങ്ങൾ ഉണ്ടാവുന്നു   അത് കൊണ്ട് കൂടുതൽ വായിക്കാന്‍ ശ്രമിക്കണം. 
         ഇസ്ലാം വായനയെ വല്ലാതെ പ്രോത്സാഹനം നല്‍കി. ഖുർആനിലെ ആദ്യ വചനം തന്നെ "വായിക്കുക" എന്നതാണ്. രക്ത സാക്ഷിയുടെ രക്തത്തേക്കാള്‍ പണ്ഡിതന്‍െറ പേനയിലെ മഷിക്ക് സ്ഥാനം നല്‍കിയ ഇസ്ലാം എഴുത്തും വായനയും ഒരേ ദിശയിലാണെന്ന് അറിയിക്കുന്നു. നമുക്ക് മുൻ‍പ് കഴിഞ്ഞു പോയ ചരിത്രങ്ങള്‍ ഒാര്‍മ്മപ്പെടുത്തി തിരുന്നത് വായനയിലൂടെയാണ്. വായനക്ക് ആദ്യം വേണ്ടത് പുസ്തകളാണ്. അതിനാൽ രചനയെ പ്രോത്സാഹിപ്പിക്കുക. നല്ല വായനക്കാരെ സൃക്ഷ്ടിക്കുക. വളരട്ടെ നമ്മുടെ നാട്ടില്‍ നല്ല വായനക്കാര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍