നല്ല വായന നല്ല സംസ്ക്കാരത്തെ സംഭാവന ചെയ്യുന്നു

മുനീർ അഹ്സനി ഒമ്മല
         9048740007
----------------------------------------------------

   ജൂൺ 19 വായനാദിനം . വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും, പ്രചോദിപ്പിക്കാനും ഒാരോ ഗ്രാമങ്ങളിലും സഞ്ചരിച്ച പി എൻ പണിക്കരുടെ ചരമ ദിനമാണ് സംസ്ഥാനത്ത് വായനാ ദിനമായി ആചരിക്കുന്നത്. കലാലയങ്ങളില്‍ വായനാ വിപ്ലവത്തിലൂടെ നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ പ്രോല്‍സാഹനം കൊടുക്കുക എന്നതു തന്നെയാണ് വായനാ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
         നല്ല വായന നല്ല സംസ്ക്കാരത്തെ സംഭാവന ചെയ്യുന്നു. വിജ്ഞാന ലോകത്ത് തുറന്നിട്ട ജാലകമാണ് വായന എഴുതാനും പ്രസംഗിക്കാനുമുള്ള ചവിട്ടുപടിയാണ് പരന്ന വായന യെന്നത്. എങ്കിലും എഴുത്തും വായനയും ഒരേ ദിശയിലാണ് എഴുത്തുകാരും വായനക്കാരും വളരെ ഒരുമയിലാണ് . എഴുത്തും വായനയും ഉലക്കമേലും കിടക്കും എന്നൊരു ചൊല്ലുണ്ട്. കാരണം എഴുത്തുകാരന്‍ ഇട തടവിടാതെ വായിക്കുന്നു. വായനയാണ് എഴുത്തിന്‍െറ മുഖ മുദ്ര അങ്ങനെ എഴുത്തുകാരന്‍ വായനക്കാരനൊപ്പം ചേർന്ന് നില്‍ക്കുന്നു.
             വായനയിലൂടെ യാണ് പലരും വളര്‍ന്നത്, നിരവധി പേർ എഴുത്തുകാരായത്. വായനയില്ലങ്കില്‍ പിന്നെ ഒന്നുമില്ല. എന്നാൽ ന്യൂ ജനറേഷന്‍ എന്ന് മുദ്ര ചാര്‍ത്തിയ ഈ സമകാലികത്തില്‍ വായന മരിക്കുന്നുവോ ? എന്ന ചോദ്യമാണ് നാനാ ഭാഗത്ത് നിന്നും ഉയർന്ന് കേള്‍ക്കുന്നത്. പുതു തലമുറക്ക് വായനെയോ പുസ്തകങ്ങളെയോ കുറിച്ച് യാതൊരു അറിവുമില്ല. വായിക്കാന്‍ പുസ്തകങ്ങൾ ഉണ്ട് പക്ഷേ വായനക്കാരില്ല. എല്ലാവരും സെെബര്‍ ലോകത്താണ്. ഇവിടെയാണ് കുഞ്ഞുണ്ണി മാഷിന്‍െറ വരികള്‍ക്ക് പ്രസക്തിയേറുന്നത്. " വായിച്ചാലും വളരും വായിച്ചിലേലും വളരും, വായിച്ചു വളര്‍ന്നാല്‍ വിളയും,വായിച്ചില്ലേല്‍ വളയും". എന്തൊരു അര്‍ത്ഥവത്തായ വാക്കുകള്‍.
       നല്ലപുസ്തകങ്ങള്‍ വായിക്കുന്നവനാണ് നല്ല വായനക്കാരന്‍. പുസ്തകം പ്രേമികളായി സൗഹൃദം പങ്കിട്ടും കലാലയത്തിലേയും മറ്റു തൊട്ടടുത്ത  ലൈബ്രറികളിലും പോയി നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുബോഴാണ് ഒരു ജ്ഞാനിയും അന്വേഷകനുമായി മാറുന്നത്. എന്നാല്‍ ചീത്ത പുസ്തകങ്ങളും അശ്ലീല സാഹിത്യങ്ങളും അധ:പതനത്തിന് കാരണമാവും.അതിനാല്‍ അത്തരം കൃതികളെ വര്‍ജ്ജിക്കണം. നല്ലത് മാത്രം തിരഞ്ഞെടുത്ത് വായിക്കണം അപ്പോഴേ ഒരു യതാര്‍ത്ഥ എഴുത്തുക്കാരനാവൂ.
             ശരീരത്തിന്റെ ആരോഗ്യത്തിന്
ഭക്ഷണം അനിവാര്യമാണ്. നല്ല
അറിവുണ്ടാകാൻ നല്ല വായനയും
വേണം. ആരോഗ്യമുള്ള മനുഷ്യനെ രോഗങ്ങൾക്കു മാത്രമല്ല, മറ്റുള്ളവർക്കും ഭയമാണ്. അറിവുള്ളവനെ രാജാവ് പോലും ഭയപ്പെട്ടിരുന്നു. നല്ല ആരോഗ്യം ഉണ്ടാകാൻ നല്ല ഭക്ഷണം കഴിക്കണം. നല്ല
അറിവുണ്ടാകാൻ,ചിന്തകളുണ്ടാകുവാൻ പുസ്തകങ്ങൾ
‘ഭക്ഷിക്കണം – മനസിന്റെ
വിശപ്പകറ്റുന്നതു വായനയാണ്.
          മതങ്ങളെല്ലാം വായനയെ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ച് ഇസ്ലാമിന്‍െറ തത്വ സംഹിതയായ വിശുദ്ധ ഖുർആനിന്‍െറ പ്രഥമ  അവതരണം തന്നെ "വായിക്കുക" എന്നാണ്. എന്ത് വായക്കണമെന്ന് പറഞ്ഞിട്ടില്ലങ്കിലും ഇതിന്‍െറ അര്‍ത്ഥ തലങ്ങള്‍ മനസ്സിലാക്കി തിരുന്നത് നല്ലതെല്ലാം വായിക്കാമെന്നാണ്. അത് കൊണ്ടാണ് തൊട്ടടുത്ത വചനമായി അവതരിച്ചത് നിന്‍െറ സൃഷ്ടാവിന്‍െറ നാമത്തില്‍ വായിക്കുക. മോശമായതൊന്നും സൃഷ്ടാവിന്‍െറ നാമത്തില്‍ വായിക്കാന്‍ പറയില്ലലോ. യതാര്‍ത്ഥത്തില്‍ ഇവിടെ കല്‍പ്പന നബിയോടാണങ്കിലും സര്‍വ്വമനുഷ്യര്‍ക്കും ആ കല്‍പന ബാധകമാണ്. അതിനാൽ വായനയുടെ പ്രധാന്യത്തെയാണ് വിശുദ്ധ ഖുർആൻ വിളിച്ചറിയിക്കുന്നത്.
           വായനയുടെ ലാകത്ത് നിരവധി മഹത്തുക്കളെ സംഭാവന ചെയ്ത നാടാണ് നമ്മുടെ കേരളം. വായനയിലൂടെ എഴുത്ത് രംഗത്തെത്തി വിപ്ലവം സൃഷ്ടിച്ചവരാണ് അവർ.വെെക്കം മുഹമ്മദ് ബഷീർ, കുമാരനാശാന്, വള്ളത്തോള്,
അയ്യപ്പപണിക്കര്, ഉറൂബ്,
ഒ.വി.വിജയൻ, വികെഎന്, കമലാസുരയ്യ ,സുഗതകുമാരി ...…
ഇങ്ങനെ മലയാളത്തിനു എഴുത്തിലൂടെ
സുകൃതം പകര്ന്നവര്‍ നിരവധി പേര്‍.വായന മനുഷ്യനെ പൂര്ണനാക്കുന്നു. അറിവു
പകരുനതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും
വായന സഹായിക്കുന്നു നാം
അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകമ്പോള്‍ വിജ്ഞാനത്തിന്റെയും
വൈവിധ്യത്തിന്റെയും വാതായനങ്ങള്‍ തുറക്കുന്ന വായന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്ത്ഥ
സാഹിത്യം. ഈ അര്ത്ഥത്തില് വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല,
എന്നാല് ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ
സ്നേഹിക്കാന് മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ
സന്നദ്ധരാക്കണം. ഭാഷയെ
തൊട്ടറിയാനും അനുഭവിച്ചറിയാനും
വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന് ഉണ്ടെകിലും ആത്യന്തികമായി പുസ്തക
വായന തന്നെയാണ് നമ്മെ
സന്തോഷിപ്പിക്കുന്നത്.
      വായനയുടെ പ്രയോജനങ്ങൾ
---------------------------------------------
1.വായന ജീവിതത്തോടുള്ള അഗാധമായ
പരിചയം ഉണ്ടാക്കുന്നു.
മഹാത്മാക്കള്
മനുഷ്യജീവിതത്തിന്റെ വിവിധ
തലങ്ങള് രേഖപ്പെടുത്തി വച്ചത്
വായിക്കുമ്പോള് സാമൂഹിക
ജീവിതത്തെ കൂടുതലറിയാന്
കാരണമാകുന്നു. ചുറ്റുവട്ടത്തെ
തിരിച്ചറിയാന് സഹായിക്കുന്നു.
2. സ്വന്തം ജീവിതത്തിന് കൂടുതല് സ്പഷ്ടത
കൈവരിക്കാനാവുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും
കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില് മനസ്സിലാക്കുന്നു.
ആശയ വിനിമയത്തിന് കൂടുതല്
പരിശീലനം നേടാനാവുന്നു.
ആശയപരമായ സ്പഷ്ടത മറ്റുള്ളവര്ക്ക് കൈമാറാന് കഴിയുന്നു. സങ്കീര്ണ്ണമായ ഇന്ദ്രിയാനുഭവങ്ങള്
പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാന്
വായന പരിശീലനമായി മാറുന്നു.
ഭാവനാതലങ്ങളില് പുതിയ
ഉണര്ച്ചയുണ്ടാക്കുന്നതില്
വായനയ്ക്ക് എമ്പാടും പങ്കുണ്ട്.
സാഹിത്യരചനകള് ഒരാളിന്റെ
ഭാവനയും സൗന്ദര്യചിന്തയും
വളര്ത്തുന്നുണ്ട്.സഹൃദയത്തിന്റെ
വികാസം വായനസാധ്യമാക്കുന്നു.
ചിലര്ക്കെങ്കിലും സര്‍ഗ്ഗാത്മക
രചനയ്ക്ക് പ്രചോദനമായിത്തീരുന്നു.
വായന ഒരാളിന്‍െറ സംവേദന
തല്പരത കൂട്ടുന്നു. സങ്കീര്‍ണ്ണവും
ധ്യാനാത്മകവുമായ കാര്യങ്ങളുടെ
ആഴങ്ങള് അറിയാനും അപഗ്രഥന
ശേഷി കൂട്ടാനും വായന
സഹായിക്കുന്നു. ആശയങ്ങളുടെ
നിര്മ്മാണം വായനയിലൂടെ
സാധ്യമാകുന്നത് അതുകൊണ്ടാണ്.
വായന വിവരശേഖരണത്തിനുള്ള
പ്രധാന മാര്ഗ്ഗമായി
തീര്ന്നിരിക്കുന്നു. പോയ കാലത്ത്
പല ദേശങ്ങളിലുണ്ടായ
കണ്ടെത്തലുകളും പലരും സംഭാവന ചെയ്ത ആശയങ്ങളും അറിയാനുള്ള പ്രധാന മാര്ഗ്ഗമാണ് വായന. അതുകൊണ്ട് തന്നെ വായന വ്യക്തിയുടെ അറിവിന്റെ
ആഴങ്ങളറിയിക്കുന്നു.
         ഇങ്ങനെ വായന നിലക്കാതിരിക്കാന്‍ നമ്മുടെ സമീപത്തുള്ള വിദ്യാലയങ്ങളിലെയും ഗ്രന്ഥശാലകളിലെയും വായനാ മുറികള്‍ സജീവമാക്കി നല്ല നാളെയുടെ വിജയത്തിനായി പരിശ്രമിക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍