ഒാര്‍മപ്പെടുത്തലുമായി ബദ്ര്‍ വിജയഗാഥ‍

മുനീർ അഹ്സനി ഒമ്മല
9048740007
------------------------------------------------
       കച്ചവടം ചെയ്തു വരുന്ന അബൂ‍ സുഫിയാനെ മുഹമ്മദും കൂട്ടരും അക്രമിക്കാന്‍ വരുന്നുണ്ടെന്ന വിവരം ഖുറെെശികള്‍ക്കിടയില്‍ പരന്നു. ളംളമായിരുന്നു ഇങ്ങനെ അറിയിച്ചത് . എല്ലാവരും തടിച്ചു കൂടി അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ അബൂ സുഫിയാന്‍െറ തോന്നല്‍ മാത്രമായിരുന്നു ഈ വിളിച്ചറിയിക്കലിന്‍െറ പിന്നിൽ . നബിയും അനുചരരും നിരീക്ഷണം നടത്തുന്നു എന്ന വാര്‍ത്ത അറിഞ്ഞതിനാലാണ് മുൻകരുതലുമായി  സഹയാര്‍ത്ഥനയുമായി ളംളമിനെ അയച്ചത് . എന്നാല്‍ അദ്ദേഹം പോയി പറഞ്ഞത് തടഞ്ഞു വെന്നും. കേട്ടപ്പാടെ ഞൊടിയിടയില്‍ അബൂ ജഹ് ലും കൂട്ടരും യാത്ര തിരിച്ചു. ആയിരത്തോളം വരുന്ന സെെനിക പടയായിരുന്നു അത്. എന്നാൽ വീണ്ടും അബൂസുഫിയാന്‍െറ മെസ്സേജ് എത്തി ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല കടൽ തീരം വഴി മക്കയില്‍ പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കേട്ടപാടെ ചില മാന്യന്മാര്‍ പറഞ്ഞു ഇനി എന്തിനാണ് നാം വെറുതെ പ്രശ്നമുണ്ടാക്കാന്‍ പോവുന്നത്. എന്നാൽ അബൂ ജഹ്ല്‍ പറഞ്ഞു നിങ്ങള്‍ ഭീരുക്കളാണ്. നമുക്ക് ലഭിച്ച നല്ലൊരു അവസരമാണിത് മുഹമ്മദിനെയും സംഘത്തിനെയും നശിപ്പിക്കാം എന്നും പറഞ്ഞ് അവർ മദീന ലക്ഷ്യമാക്കി നീങ്ങി.
        ഇതറിഞ്ഞ നബിയും അനുചരന്‍മാരും ബദര്‍ ലക്ഷ്യമാക്കിയിറങ്ങി. ആയുദ്ധങ്ങളും വാഹനങ്ങളും പാട്ട് സംഗീതക്കാരുമെല്ലാമായി പുറപ്പെട്ട അബൂ ജഹ് ലിനോടും സംഘത്തിനോടും ഏറ്റു മുട്ടാന്‍ വളരെ തുച്ചം പേർ മാത്രമേ നബിക്കൊപ്പമുണ്ടായിരുന്നൊള്ളു. എന്നാലും കെെവെടിയാത്ത ആത്മ വിശ്വാസവും മനോധെെര്യവുമാണ് അവർക്ക് ഈ സാഹസിതക്ക് കെെ മുതലായത്.  മുഹാജിറുകളും അന്‍സ്വാറുകളും നബിക്ക് ഉറച്ച പിന്തുണ നല്‍കി.
          ഹിജ്റ രണ്ടാം വഷം റമളാന്‍
17നായിരുന്നു ബദര്‍ യുദ്ധം.
ധര്മയുദ്ധത്തിന്‍െറ മാര്‍ഗരേഖ
തയാറാക്കാന്‍ ആവശ്യമായ
കരുക്കളെല്ലാം ഈ യുദ്ധത്തിൽ കാണാം.സൈനിക സംഖ്യ കുറവാണെങ്കിലുംചരിത്രത്തിലെ ഒരു നാഴികക്കല്ലായിഈ മഹാ സംഭവം അനുസ്മരിക്കപ്പെടുന്നു.
     ഇസ്ലാമിക ചരിത്രത്തിലെ
വഴിത്തിരിവായിരുന്നു ബദര്‍ യുദ്ധം. ലോകത്ത് ഇസ്ലാമിന്റെയും നബി (സ) യുടെയും നിലനില്പ്പു
നിര്‍ണയിച്ച യുദ്ധമായിരുന്നു ഇത്. യുദ്ധത്തിനു മുന്നോടിയായി തിരുനബി (സ്വ) നടത്തിയ ആത്മാര്ഥമായ പ്രാര്‍ഥന
ഇതിനു മതിയായ ചരിത്രസാക്ഷ്യമാണ്.തങ്ങൾ ദു’ആ ചെയ്തു. “അല്ലാഹുവേ, ഈ
സംഘത്തെ നീ
പരാജയപ്പെടുത്തുകയാണെങ്കില്
പിന്നെ ഭൂമുഖത്ത് നിനക്ക് ആരാധന നടക്കുന്നതല്ല. അതുകൊണ്ട് നീ എനിക്കുതന്ന വാക്കു പാലിക്കണേ.നിന്റെ സഹായംകൊണ്ടനുഗ്രഹിക്കണേ”.
        
     തേങ്ങിക്കൊണ്ടുള്ള പ്രവാചകരുടെ
പ്രാര്ത്ഥന കേട്ട് അബൂബക്ര്
സിദ്ദീഖ് (റ) അവരെ
സമാധാനിപ്പിച്ചു. ശേഷം
പ്രവാചകന്
സൈന്യത്തിനിടയിലേക്ക്
ഇറങ്ങിവന്നു. അനുചരന്മാര്ക്ക്
ആവേശം പകര്ന്നു.
യുദ്ധമാരംഭിക്കുകയായി.
ഖുറൈശി പ്രമുഖരായ ഉത്ബയും
ശൈബയും വലീദും രംഗത്തുവന്നു.
തങ്ങളോട് ദന്ത്വയുദ്ധത്തിന്
തയ്യാറുള്ളവര് ആരെന്ന്
വെല്ലുവിളിച്ചു.
അന്സ്വാറുകളില്നിന്നും മൂന്നു പേര്
അതിന് ഉത്തരം നല്കി. തങ്ങളോട്
പോരാടാന് തറവാട്ടുകാര്തന്നെ
വേണമെന്നായിരുന്നു അവരുടെ
ആവശ്യം. ഇതനുസരിച്ച് ഉബൈദത്തുബ്നുല് ഹാരിസ്, ഹംസ, അലി (റ)എന്നിവർ മുന്നോട്ടു വന്നു.താമസിയാതെ യുദ്ധം തുടങ്ങി.ഉബൈദ ഉത്ബയെയും ഹംസ(റ)
ശൈബയെയും അലി(റ) വലീദിനെയുംനേരിട്ടു. ഹംസ (റ)വും അലി(റ)വും താമസംവിനാ തങ്ങളുടെ
പ്രതിയോഗികളെ
വെട്ടിവീഴ്ത്തി. ഉത്ബയും
ഉബൈദത്തും തമ്മില് ഘോരമായ
യുദ്ധം നടക്കുകയായിരുന്നു.
ഹംസ(റ)വും അലി(റ)വും ഉത്ബക്കുനേരെ ചാടിവീണു. അയാളെ വകവരുത്തി.
മുറിവ് പറ്റിയ ഉബൈദത്തിനെ
എടുത്തുകൊണ്ടുവന്നെങ്കിലും
താമസിയാതെ അദ്ദേഹവും
ശഹീദായി.ഉമെെര്‍ (റ)വാണ് ബദറിലെ ആദ്യ രക്ത സാക്ഷി.
         ആദ്യ മൂന്ന് ഭടന്‍മാരും വാളിനിരയായപ്പോള്‍ ഖുറെെശികള്‍ ആകെ ഭയചകിതരായി എന്ത് ചെയ്യണമെന്നറിയില്ല തങ്ങളുടെ ശക്തി യാണ് ഇവിടെ ചോര്‍ന്നൊലിച്ചിരിക്കുന്നത്. എങ്കിലും അബൂ ജഹ് ലും നൗഫലും ചേര്‍ന്ന് ആവേശത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. മറുവശത്ത് മുസ്ലിം സെെന്യം സന്തോഷത്തിന്‍െറ നിറവിലാണ്. നബി (സ) അവർക്ക് നിര്‍ദേശങ്ങളെല്ലാം നല്‍കുന്നുണ്ടായിരുന്നു. നബിയുടെ ആവശ്യപ്രകാരം അലി (റ) ഒരു പിടി മണ്ണ് നബിയുടെ കയ്യിലേക്ക് വാരി കൊടുത്തു.പ്രാര്‍ത്ഥന നിര്‍വഹിച്ച് അത് ശത്രു പക്ഷത്തേക്ക് എറിഞ്ഞു. പോരാട്ടം മുറുകി ഹംസ(റ ),അലി (റ),അബൂദുജാന (റ),സുബെെറുബ്നില്‍ അവ്വാം( റ) തുടങ്ങിയ മുസ്ലിം വീരനായകര്‍ ബദറില്‍ നിറഞ്ഞു നിന്നു. ഒപ്പം അല്ലാഹുവിന്‍െറ സഹായകമായി മാലാഖമാരും ഘോരപോരാട്ടത്തിനൊടുവില്‍ അബൂജഹ്ല്‍ ,ഉമയത്ത് തുടങ്ങി ശത്രു പക്ഷത്തെ വന്‍മരങ്ങള്‍ കടപുഴകി. ധീര പോരാട്ടത്തിനൊടുവില്‍ വലിയ സെെന്യം അടിയറവ് പറഞ്ഞ് പിന്തിരിഞ്ഞോടി.പലരെയും മുസ്ലിംകൾ ബന്ധികളാക്കി. മുസ്ലിം പക്ഷത്ത് നിന്ന് വെറും 14 പേർ മരണം വരിച്ചപ്പോള്‍ 70 ശത്രുക്കൾ വധിക്കപ്പെട്ടു.
            ബദറിലെ വിജയഗാഥ മദീനയിൽ പുളങ്കം കൊള്ളിച്ചു. മദീനയിപ്പോള്‍ സന്തോഷത്തിന്‍െറ നിറവിലാണ്. തങ്ങളെ പൊറുതിമുട്ടിച്ച് സ്വന്തം നാട്ടില്‍ നിന്ന് ഒാടിച്ച ഖുറെെശികളെ മുട്ടുമടക്കിച്ചതിന്‍െറ ആശ്വാസത്തിലാണ് മദീനയിലെ മുഹാജിറുകള്‍. നബി (സ) ശഹീദായ വരുടെ കുടുംബക്കാരെ നേരില്‍ കണ്ട്  അവർ സ്വര്‍ഗത്തിലാണെന്ന‍ സന്തോഷ വാര്‍ത്തയുമായി ആശ്വസിപ്പിക്കുകയാണ്. 
മക്കയിലാണങ്കില്‍ അബൂ ലഹബും കൂട്ടരും ബദറിലെ വിവരണങ്ങള്‍ക്കായി കാതോര്‍ത്ത് നില്‍ക്കുകയാണ്. ആദ്യം വന്നവരെ കെെകൊട്ടി വിളിച്ച് കാര്യം തിരക്കിയപ്പോള്‍ തങ്ങള്‍ തോറ്റ കഥയും നേതക്കളെല്ലാം വാളിനിരയായതും ഖേദപൂര്‍വം വിഷണ്ണനായി അയാൾ അറിയിച്ചു. അവർ ഞങ്ങളെ ഓടിച്ചു. കുറെ പേരെ വധിച്ചു മറ്റുപലരെയും ബന്ധികളാക്കി. പലരും അബൂജഹ് ലിനെ കുറ്റപ്പെടുത്തി.
         മറുവശത്ത് ബദറിന് ശേഷം ഇസ്ലാം ശക്തി പ്രാഭിക്കുകയാണ് അറിഞ്ഞവരെല്ലാം ഇസ്‌ലാമാകുന്നു. വിട്ടയച്ച ചിലരും മുസ്ലിമായി, സത്യമതം തിരിച്ചറിഞ്ഞു. ഒരിക്കലും മനപ്പൂര്‍വമായിരുന്നില്ല ഇൗ പോരാട്ടം . മക്കയിലും തുടര്‍ന്ന് മദീനയിലും ശത്രുക്കളുടെ മര്‍ദ്ദനവും അക്രമവും സഹിക്കവയ്യാതെ പൊറുതിമുട്ടിയപ്പോഴാണ് അല്ലാഹു യുദ്ധത്തിന് അനുമതി നല്‍കിയത്.അല്ലാതെ മറ്റൊന്നിനുമായിരുന്നില്ല
       മക്കയില് നിന്ന് 15 വര്‍ഷം
മുമ്പാരംഭിച്ച പീഡന മര്‍ദനങ്ങള്‍ക്കറുതി
വരുത്തി വിശ്വാസികളുടെ
വിമോചനത്തില്‍ പര്യവസാനിച്ച
സമരമായിരുന്നു ബദര്‍!. അല്ലാഹുവിന്‍െറ
ഭൂമിയിൽ അവന്‍െറ യഥാർത്ഥ അടിമള്‍ മര്‍ദിതരും നിന്ദ്യരുമായികഴിയുക,പൈശാചിക ശക്തികള് അവരെ
അടക്കിഭരിക്കുക, സത്യം
വിസ്മരിക്കപ്പെടുക, അസത്യം
ഉഛൈസ്തരം ഉദ്ഘോഷിക്കപ്പെടുക ഈവൈരുധ്യത്തില്നിന്ന് മനുഷ്യരാശിക്ക്
മോചനം നല്കിയ വിമോചന
സംഘട്ടനമായിരുന്നു ബദർ. ബദറിനുശേഷം മദീന സ്വതന്ത്രമായി. ഉന്നത മാതൃകയിലുള്ള
ഒരു കൊച്ചു രാഷ്ട്രമായി മദീന
ആസ്ഥാനമായ ഇസ്ലാമിക പ്രദേശം
അംഗീകരിക്കപ്പെട്ടു. മുസ്ലിംകള്
ആര്ക്കും മര്ദിക്കാവുന്ന,
പീഡിപ്പിക്കാവുന്ന ഒരു ദുര്ബല
സമൂഹമെന്ന സങ്കല്പം തിരുത്തിയെഴുതി.
എണ്ണത്തില് കുറവെങ്കിലും ഏത്
വന്ശക്തിയെയും വെല്ലുവിളിക്കാന്
കെല്പുറ്റ ആത്മവീര്യമുള്ള ഉത്തമ
സമൂഹമായി അവര് അംഗീകാരം നേടി. ബദറില്‍ തുടങ്ങിയ ആ ധര്‍മ്മ പോരാട്ടം പല സാമ്രാജ്യത്ത ശക്തികളെയും കീഴടക്കി തിരത്താന്‍ കഴിയാത്ത ശക്തി കളായി മാറി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍