വിശുദ്ധ റമളാന്‍ വിട ചോദിക്കുകയാണ്


                            
മുനീർ അഹ്സനി ഒമ്മല
------------------------------------------------------
റമളാന് വിടപറയുന്നു.സഹനത്തിന്റെയും ക്ഷമയുടെയും
വിട്ടുവീഴ്ചയുടെയും പരിശീലനത്തിന്റെയും
രാപ്പകലുകള് വിടചോദിച്ചു.അക്ഷരാര്ഥത്തില് പിശാച്
ബന്ധനസ്ഥനായിരുന്നു. വീടും നാടും നഗരവും ഭക്തിയിലും പുണ്യത്തിലുംമല്സരിക്കുകയായിരുന്നു.കൊച്ചുകുട്ടികള് മുതല് വൃദ്ധജനങ്ങള് വരെ വ്രതാനുഷ്ഠാനത്തില്
പരിശ്രമിച്ചു.പരിമിതികള്ക്കകത്ത്നിന്നുകൊണ്ടും പരമാവധി നന്മകള്
വര്ധിപ്പിക്കാന് എല്ലാവരുംശ്രമിച്ചു.പള്ളികള് നിറഞ്ഞുകവിഞ്ഞു.
രാത്രി നമസ്കാരങ്ങളിലുംപ്രാര്ഥനാവേളകളിലും
മതപഠനക്ലാസ്സുകളിലും നല്ലതിരക്കായിരുന്നു. ഫര്ള്നമസ്കാരങ്ങള്ക്കൊപ്പം സുന്നത്ത്നമസ്കാരങ്ങള്ക്കും പ്രാധാന്യം
കണ്ടെത്തിയവരാണേറെയും.വീട്ടില് നിന്ന് അംഗശുദ്ധി വരുത്തി,
സുന്നത്ത് നമസ്കരിച്ച്,പള്ളിയിലേക്കുള്ള ഓരോ ചുവടിലും
പുണ്യം പ്രതീക്ഷിച്ചുകൊണ്ട്സകുടുംബം ആരാധനക്കായി
മല്സരിക്കുകയായിരുന്നു അവര്.പള്ളികളിലെ വിജ്ഞാന
സദസ്സുകളില് സശ്രദ്ധംചെവിയോര്ത്ത് വിശ്വാസികള്
പലതും പഠിച്ചു. നാഥനെ അറിഞ്ഞു.പ്രവാചകചര്യയെ
മനസ്സിലാക്കി.ഖുര്ആനായിരുന്നു റമളാനിലെ
ഇഷ്ടതോഴന്. പാരായണവും, അര്ഥം
മനസ്സിലാക്കലുംമനഃപാഠമാക്കലുമായി, നമ്മുടെ
ഏറെ പ്രിയപ്പെട്ടതായി മാറിഖുര്ആന്. ഒരാവൃത്തി മുതല് പല
ആവൃത്തികള് പാരായണം ചെയ്തുതീര്ത്തവരുണ്ട്. ഖുര്ആന്റെ
അകത്തട്ടിലേക്ക് ഇറങ്ങിഅതിനകത്തെ മുത്തും പവിഴവും
പെറുക്കിയെടുത്തവരുമുണ്ട്.കുട്ടികള്പോലും ഖുര്ആന്
പഠനത്തില് മല്സരിക്കുകയായിരുന്നു.റമളാന് വിട പറഞ്ഞു. ഒരു
മാസക്കാലത്തെ കഠിനവ്രതത്തിലൂടെവിശ്വാസികള് ആര്ജിച്ചെടുത്ത
സഹനത്തിന്റെയുംവിശുദ്ധിയുടെയും കരുത്ത്നഷ്ടപ്പെട്ടുപോകുന്നത്
പ്രധാനമായും രണ്ട്കാരണങ്ങളാലാണ്. റമളാനിലെ ജീവിതവും
 
റമളാനല്ലാത്ത മാസങ്ങളിലെ ജീവിതവുംതാരതമ്യം ചെയ്താല് വളരെ
വേഗത്തില് അത് വ്യക്തമാവും.റമളാനിലുണ്ടായിരുന്ന രണ്ട്
കാര്യങ്ങളില് അശ്രദ്ധപിടികൂടുമ്പോഴാണ് പതുക്കെ പതുക്കെ, വിശുദ്ധിയും ധര്മനിഷ്ഠയും ചോര്ന്നുപോകുന്നതായി നമുക്ക്
വിലയിരുത്താനാവുന്നത്.
                         റമളാനില് വിശ്വാകൂട്ടുകാരായിരുന്ന രണ്ട്കാര്യങ്ങളില് നിന്ന് അവര്അകന്നുപോകുമ്പോള് വ്രതവിശുദ്ധി
നഷ്ടമാകുകയും അത് പിന്നീട്സദാചാര ജീവിതത്തെയും
ധാര്മിക ചിന്തയെയും ബാധിക്കുകയും ചെയ്യും.
പള്ളിയുമായുള്ള സമ്പര്ക്കവുംഖുര്ആനുമായുള്ള ബന്ധവുമാണ്
റമളാനില് വ്രതവിശുദ്ധി ഊട്ടിയുറപ്പിച്ച രണ്ട് കൂട്ടുകാര്.
റമളാനിന്റെ ഓരോ നിമിഷങ്ങളെയും
ചൈതന്യവത്തായിനിലനിര്ത്തിയിരുന്നത് ഈ രണ്ടു
കൂട്ടുകാരായിരുന്നു. ഇവരില് നിന്ന് അകലാന് തുടങ്ങുമ്പോള്,
വിശ്വാസിയായ മനുഷ്യന് വീണ്ടുംപൈശാചിക സ്വാധീനത്തിലേക്കും തിന്മകളുടെ ലോകത്തേക്കും വഴുതിവീഴാനുള്ള സാധ്യത വളരെയേറെയാണ്.മനസ്സുവെച്ചാല്, ഒന്ന്പരിശ്രമിച്ചാല് വിശുദ്ധിയുടെ
ജീവിതം നയിക്കാന് വിശ്വാസികള്ക്ക് സാധിക്കുമെന്ന സന്ദേശമാണ് റമളാന് മാസത്തിലെ പ്രവര്ത്തനങ്ങള് വിളിച്ചുപറയുന്നത്.പുലര്ച്ചെ, സുബ്ഹ് നമസ്കാരത്തിന്പള്ളിയിലെത്തുക എന്ന
കാര്യത്തിന് ഒരുപാട് ഒഴികഴിവുകള്പറഞ്ഞ് `രക്ഷപ്പെട്ടവരൊക്കെയും
റമളാന് മാസത്തില് സുബ്ഹിനു മുമ്പ് ഉണര്ന്നെഴുന്നേറ്റ്
പള്ളിയിലെത്തുന്നു. കൃത്യസമയത്ത്പള്ളിയിലെത്താന് ഔദ്യോഗിക
തിരക്കുകള് മൂലം സാധിക്കാറില്ലെന്ന് പറഞ്ഞ്ഒഴിഞ്ഞ് നടന്നവര് ജമാഅത്ത്നമസ്കാരവും പ്രതീക്ഷിച്ച്പള്ളിയിലെത്തിയെങ്കില്
അതിന്നര്ഥം ശ്രമിച്ചാല്എല്ലാവര്ക്കും സാധിക്കുന്നത്മാത്രമാണ് ഇത്തരം കൃത്യനിഷ്ഠഎന്നതാണ്. നമസ്കാരം കഴിഞ്ഞ
ഉടനെ ശരവേഗത്തില് സ്ഥലംവിടാറുള്ള `തിരക്കിന്റെ
ആളുകള്ക്ക് പ്രാര്ഥനകള്ക്കുംസുന്നത്ത് നമസ്കാരങ്ങള്ക്കുമായി
കുറേനേരം കൂടി പള്ളിയില്ചെലവഴിക്കാന് റമളാനില്
സാധിക്കുമെങ്കില് അങ്ങിനെയൊക്കെതന്നെചെയ്യാന് റമളാനല്ലാത്തപ്പോഴും
സാധിക്കേണ്ടതല്ലേ? പളളിയുടെദൈനംദിന പ്രവര്ത്തനങ്ങളില്
റമളാനില് സജീവമായവര്ക്ക്റമളാനല്ലാത്ത സമയത്തും കുറച്ച്
സമയം പള്ളിപരിപാലനത്തിനും മറ്റും മാറ്റിവെയ്ക്കാന്സാധിക്കുകയില്ലേ.
ഇഫ്ത്വാറിനും, സൂഹൂറിനും, ഫിത്ര്‍ സകാത്തിനും സ്വദക്വക്കും നാംപ്രകടിപ്പിച്ച ഉത്സാഹം തുടര്ന്നും ദീനീകാര്യങ്ങളില് നമുക്ക്നിലനിര്ത്താന്സാധിക്കുകയില്ലേ.ഖുര്ആനുമായുള്ള ബന്ധം
കൈമോശം വരാതെ സൂക്ഷിക്കുക എന്നതാണ് വ്രതവിശുദ്ധി
നിലനിര്ത്താനുള്ള ഏറ്റവും കരണീയമായ മാര്ഗം. ഓരോ
ദിവസവും കുറച്ച് സമയം ഖുര്ആന്പാരായണത്തിനും പഠനത്തിനും
മാറ്റിവെക്കുക എന്നതാണ് അതിനുള്ള എളുപ്പമാര്ഗം.
പുലര്കാലത്തെ ഖുര്ആന്പാരായണം പ്രത്യേകം
സാക്ഷ്യപ്പെടുത്തുന്ന പുണ്യകര്മമായതിനാല് സുബ്ഹ്
നമസ്കാരത്തിനു മുമ്പോ പിമ്പോകുറച്ചുസമയം ഖുര്ആനിനായി
മാറ്റിവെക്കുക. ഇപ്പോള്മൊബൈല് ഫോണുകളില് പോലും
ഖുര്ആന് പാരായണം സാധ്യമാകുന്നതിനാല്,യാത്രയിലായാലും
മറ്റുതിരക്കുകള്ക്കിടയിലും ഒരല്പനേരം  പാരായണം ചെയ്യാന് ചെലവിടുന്നത് ഏറെ ഗുണപ്രദമാണ്. ഓരോരാത്രിയിലും കട്ടിലിലേക്ക്
ചാഞ്ഞ് ഉറങ്ങാനൊരുങ്ങുമ്പോള്,സ്വയം ചോദിക്കുക, ഇന്ന് ഖുര്ആന്
കൂടെയുണ്ടായിരുന്നുവോ? വ്രതവിശുദ്ധിയെ നശിപ്പിച്ച്, വിശ്വാസിയെ നശിപ്പിക്കാന് മനുഷ്യശത്രുവായ പിശാച് ചങ്ങലയില് നിന്ന് മോചിതനായി വലകളും ചതിക്കുഴികളുമൊരുക്കി കാത്തിരിപ്പുണ്ട്. അല്ലാഹുവില്ശരണം തേടി, കറകളഞ്ഞ തൗഹീദും വിശുദ്ധിയുമായി
നിലയുറപ്പിക്കുന്ന വിശ്വാസിയെ സ്പര്ശിക്കാന്പോലും പിശാചിനാകുകയില്ല. ചാഞ്ചല്യം വരുമ്പോള്പടച്ചവനുമായുള്ള ബന്ധം കൂടെക്കൂടെ വര്ധിപ്പിക്കുക വഴി ശിഷ്ടകാലം സഫലമാക്കാന് വിശ്വാസികള്ക്ക്സാധിക്കും.
           
ഇനി പെരുന്നാൾ ദിനങ്ങൾ ആരാധനകളിലൂടെ ആഘോഷിക്കണം ആഭാസങ്ങളിലൂടെയല്ല
      
ആരാധനാകൾ ഇല്ലാതെ ഇസ്ലാമിന്‍െറ ആഘോഷങ്ങൾ സമ്പൂര്‍ണ്ണമാവില്ല നിസ്ക്കാരവും , ദാന ധര്‍മ്മങ്ങളും, പ്രാര്‍ത്ഥനയും മറ്റു എല്ല സല്‍കര്‍മ്മങ്ങള്‍ കൊണ്ടും ധന്യമാവണം നമ്മുടെ പെരുന്നാൾ ദിനങ്ങൾ. ആഘോഷങ്ങൾ ആരാധനകള്‍ കൊണ്ട് അലങ്കരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ധാര്‍മിക മൂല്യങ്ങളെ കാറ്റില്‍ പറത്തി മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് കൊണ്ടുള്ള ആചാരാഘോഷങ്ങളില്‍ വിശ്വാസികൾ പങ്കുചേരരുതെന്നാണ് പെരുന്നാൾ നല്‍കുന്ന സന്ദേശം. ഉബാദത്ബ്നു സ്വാമിത് (റ) പറയുന്നു. ആരെങ്കിലും ഈദുൽ ഫിത്വറിന്‍െറയും ,അള്ഹയുടെയും രാത്രിയിൽ ആരാധനാകള്‍ കൊണ്ട് ധന്യമാക്കിയാല്‍ മനസ്സുകള്‍ നിര്‍ജീവമാക്കിയാല്‍ മനസ്സുകള്‍ നിര്‍ജീവമാകുന്ന ദിവസം അവന്‍െറ മനസ്സു നിര്‍ജീവമാക്കാതിരിക്കും.
       
അന്നപാനീയങ്ങളാണ് ഏതൊരു ആഘോഷത്തിന്‍െറയും കാതൽ . പെരുന്നാൾ ആഘോഷിക്കാന്‍ വേണ്ടിയാണ് ആ ദിനത്തില്‍ നോമ്പ് നിഷിദ്ധമാക്കിയത്. സുഭിക്ഷമായ ഭക്ഷണങ്ങള്‍ കഴിച്ചും മറ്റുള്ളവര്‍ക്ക് കഴിപ്പിച്ചും കൊണ്ടാണ് ഈ ദിവസം കഴിച്ച് കൂട്ടേണ്ടത്.അല്ലാതെ വിനോദങ്ങളെയും ആഭാസങ്ങളെയും വാരിപ്പുണരരുത്. ഇത്തരം പ്രവണത ഇസ്ലാമിന് അന്യമാണ്. നല്ലത് മാത്രം എടുത്ത് വേണ്ടാ വൃത്തികള്‍ ഒഴിവാക്കാനാണ് ഇസ്ലാമിന്‍െറ അധ്യാപനം
       
റമളാനിലെ മുപ്പതു നാള്‍ നീണ്ടുനില്‍ക്കുന്നവ്രതാനുഷ്ഠാനങ്ങളിലൂടെ
ശരീരത്തിന്‍െറ മോഹങ്ങളെ സ്രഷ്ടാവിന്‍െറ മാര്‍ഗത്തില്‍ ബലി
കഴിച്ച് ആത്മവിശുദ്ധി നേടിയ മുസ്ലിമിന് ശവ്വാല് മാസത്തിന്‍െറ
പൊന്നമ്പിളി പടിഞ്ഞാറന്‍ ചക്രവാളസീമയില്‍ ദൃശ്യമായാല്‍
അല്ലാഹുവിന്‍െറ പ്രീതി കാംക്ഷിച്ച് കൊണ്ട് ആഘോഷങ്ങളില്‍
പങ്കുചേരാന്‍ അവസരമൊരുങ്ങുകയായി. അതുപോലെത്തന്നെ ഹജ്ജിന്‍െറ കര്‍മനൈരന്തര്യങ്ങളില്‍ മുഴുകി തങ്ങളുടെ സഹോദരങ്ങൾ നാഥന്‍െറ പ്രീതിയും ആദരങ്ങളും നേടി ആനന്ദലഹരിയില് മുഴുകുമ്പോള്‍ ലോകമെമ്പാടുമുള്ള ഇതര മുസ്ലിംകള്ക്ക് സമാനമായൊരു
അനുഭൂതിയും സന്തോഷവുംപകരുകയാണ് ബലിപെരുന്നാളിലൂടെ
സ്രഷ്ടാവ് ചെയ്യുന്നത്.
                        
ത്യാഗസന്നദ്ധതയുടെയും ആത്മസമര്പ്പണത്തിന്റെയും സുന്ദരങ്ങളായ ഒട്ടനവധി മുഹൂര്‍ത്തങ്ങളുമായി വര്‍ഷങ്ങള്‍തോറുംഈദുല്ഫിത്വറും ബലിപെരുന്നാളും വന്നെത്തുമ്പോള്‍
സത്യവിശ്വാസികള്‍ക്ക് അത് ഇലാഹീസ്മരണയിലൂന്നിയ ആഘോഷ
മുഹൂര്ത്തങ്ങളുടെ ആവര്‍ത്തനങ്ങളായിത്തീരുന്നു.
എല്ലാ പള്ളികളിലും പെരുന്നാൾ നിസ്കാരങ്ങളും ഖുത്ബകളും ചേര്‍ന്ന് ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം തീര്‍ക്കുമ്പോള്‍ പെരുന്നാളിന്‍െറ
പ്രഭാതം കമനീയമായിത്തീരുന്നു. തുടര്ന്ന് അശരണരായ തങ്ങളുടെ
സഹോദരങ്ങളെ സല്‍ക്കരിച്ചും മറ്റും സദ്യവട്ടങ്ങള് തീര്ത്തും
കുടുംബ ബന്ധു മിത്രാദികളെ സന്ദര്‍ശിച്ചും ബന്ധങ്ങള് സുദൃഢമാക്കുമ്പോള് രക്തബന്ധം ചേര്‍ക്കുന്നതിലുള്ള പുണ്യവും
വിശ്വാസി കരസ്ഥമാക്കുകയാണ്പെരുന്നാളിലൂടെ. ചെറിയ പെരുന്നാൾ രാവില്‍ തുടങ്ങി പെരുന്നാൾ നിസ്ക്കാരം വരെ ദരിദ്രര്‍ക്കുള്ള
സാന്ത്വനമെന്നോണം ഫിത്വര്‍സകാത്ത് നല്‍കിക്കൊണ്ട് വിശ്വാസി തന്‍െറ ശരീരത്തെയും ആത്മാവിനെയും സംശുദ്ധമാക്കുമ്പോള്‍ ബലിപെരുന്നാളില്‍
ഉള്ഹിയ്യത്തിന്‍െറ നടത്തിപ്പിലൂടെ സ്വര്‍ഗാരോഹണത്തിനുള്ള വാഹനങ്ങളെ ഒരുക്കിനിര്‍ത്താന്‍ വിശ്വാസി ശ്രമിക്കുകയാണ്.
ഇങ്ങനെ ആഘോഷവേളകളെയും ഭക്തിസാന്ദ്രമാക്കാന്‍ സത്യവിശ്വാസിക്ക് പെരുന്നാൾ ദിവസങ്ങൾ അവസരമൊരുക്കുകയാണ്.
           
ഇമാം ത്വബറാനി ഉദ്ധരിച്ച ഹദീസില്‍ പെരുന്നാൾ ദിനത്തെ വിവരിക്കുന്നു. പെരുന്നാൾ ദിനം ആഗതമായാല്‍ മലക്കുകള്‍ എല്ലാ വീഥികളുടെയും കവാടത്തില്‍ നിന്ന് കൊണ്ട് വിളിച്ച് പറയും ." വിശ്വാസികളെ , നിങ്ങളുടെ നാഥനിലേക്ക് പുറപ്പെടുക, നിങ്ങള്‍ക്ക് അവനില്‍ നിന്നു ഗുണങ്ങൾ വര്‍ഷിക്കുകയും നിങ്ങളുടെ സല്‍കര്‍മ്മങ്ങള്‍ക്ക് വന്‍ പ്രതിഫലവും നല്‍കുന്നവനുമായവനാണ് അല്ലാഹു. അവന്‍ കരീമാണ്. നിങ്ങളോട് രാത്രികളില്‍ നിസ്ക്കാരത്തില്‍ നിരതരാകാനും പകലുകളില്‍ വ്രതാനുഷ്ഠാനത്തില്‍ സജ്ജരാകാനും നിര്‍ദ്ദേശിച്ചിരുന്നു. അവ രണ്ടും നിങ്ങള്‍ നിര്‍വഹിച്ചു. നിങ്ങളുടെ റബ്ബിനെ അനുസരിച്ചു. ഇപ്പോള്‍ നിങ്ങള്‍ക്കുള്ള ഉപഹാരങ്ങളും പ്രതിഫലവും സ്വീകരിച്ചു കൊള്ളുക. അവർ പെരുന്നാൾ നിസ്ക്കാരം നിര്‍വഹിച്ചു കഴിഞ്ഞാൽ അവരോടു വിളിച്ചു പറയും അറിഞ്ഞു കൊള്‍ക . നിശ്ചയം നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ പെറുത്ത് തന്നിരിക്കുന്നു. സന്തോഷഭരിതരായി നിങ്ങള്‍ക്ക് മടങ്ങാം. ഇത് ഉപഹാരങ്ങള്‍ നല്‍കപെടുന്ന ദിനമാണ്. ( മുഅ്ജമുല്‍ കബീർ. ത്വബറാനി)
       
റമളാനില്‍ ആര്‍ജിച്ചെടുത്ത ഹൃദയ വിശുദ്ധിയും ആത്മ ചെെതന്യവും നിലനിർത്താന്‍ പെരുന്നാൾ രാത്രിയിൽ പ്രത്യേക പ്രാര്‍ത്ഥനയും തക്ബീറുകളുമായി സജീവമാക്കണമെന്ന് പണ്ഡിതന്മാർ പ്രസ്താവിക്കുന്നു. പെരുന്നാൾ രാത്രിയിലെ ദുആക്ക് ഉത്തരം കിട്ടുമെന്ന് ഇമാം ശാഫിഈ (റ) വില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
       
നോമ്പില്‍ വന്ന പാകപിഴവുകള്‍ പരിഹരിക്കാനുള്ളതാണ് ഫിത്വര്‍ സക്കാത്. ശാരീരികവും ആത്മീയവുമായ ശുദ്ധീകരണമാണ്ഇതിലൂടെ ലക്ഷ്യമിടുന്നത്.
                            റമദാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലിലില്
ഏറ്റവും ആദ്യത്തേയും നിമിഷങ്ങളില്ജീവിച്ചിരിക്കുന്നവര്ക്കാണ് ഇത്
നിര്ബന്ധമായിട്ടുള്ളത്.നിസ്കാരത്തില് സഹ് വിന്റെ* സുജൂദ്
പോലെയാണ് നോമ്പിന് ഫിത്വര് സകാത്ത്. അത്നോമ്പിന്റെ പോരായ്മകളെ പരിഹരിക്കും. റമദാനിലെ നോമ്പ് അല്ലാഹുവിലേക്കെത്താതെ ആകാശഭൂമികള്ക്കിടയില് തടഞ്ഞു
നിര്ത്തപ്പെടുന്നു. ഫിത്വര് സക്കാത്നല്കലിലൂടെയല്ലാതെ അത് ഉയര്ത്തപ്പെടുകയില്ല    എന്നഹദീസിലൂടെ സകാത്ത്കൊടുക്കേണ്ടവന് അത്കൊടുക്കാതിരുന്നാല്, റമദാനിന്റെ എല്ലാ പ്രതിഫലവും അവനു ലഭിക്കാതെ പോകും എന്നു മനസ്സിലാക്കാം.ഫിത്വര് സകാത്ത് നിര്ബന്ധമായ ആള്സ്വശരീരത്തിനു വേണ്ടിയും താന് ചിലവു
കൊടുക്കല് നിര്ബന്ധമായവര്ക്ക് വേണ്ടിയും ഫിത്വര് സക്കാത്ത് നല്കേണ്ടതാണ്. അതായത് ബുദ്ധി, പ്രായപൂര്ത്തി, അടിമ,
സ്വതന്ത്രന് എന്നീ തരം തിരിവുകളൊന്നും ഫിത്വര് സകാത്ത്
നല്കുന്നതിനു വേണ്ടി പരിഗണിക്കേണ്ടതില്ല.അതായത് ഭ്രാന്തന്, മന്ദബുദ്ധി, അടിമ എന്നിവര്ക്കു വേണ്ടിയും ഫിത്വര് സക്കാത്ത്
നിര്ബന്ധമാകും. റമദാന് ആരംഭം മുതല് ഫിത്വര് സക്കാത്ത്
കൊടുക്കാമെങ്കിലും ശവ്വാല്മാസപ്പിറവിയോടെയാണ് ഫിത്വര് സക്കാത്ത്നിര്ബന്ധമാകുന്നത്. ശവ്വാല് മാസപ്പിറവി
സമയത്ത് സകാത്ത് കൊടുക്കുന്നവനുംവാങ്ങുന്നവനും അതിനര്ഹരായിരിക്കേണ്ടതാണ്.അതിനാല് ശവ്വാല് മാസപ്പിറവിക്ക് മുമ്പ് സകാത്ത്സ്വീകരിച്ചവന് അതുസ്വീകരിക്കാനര്ഹനല്ലാതായി
തീര്ന്നാല് (ദരിദ്രന് ധനികനായാല്) സകാത്തുനല്കിയവന് അതു വീണ്ടും നല്കേണ്ടതാണ്. ഇതു സക്കാത്ത്കൊടുക്കുന്നവര് ശ്രദ്ധിക്കേണ്ടതാണ്. ഇനിസക്കാത്ത് കൊടുത്തവന് മരണപ്പെടുകയോ, കഴിവില്ലാത്തവനായിമാറുകയോ ചെയ്താല് ആ സകാത്ത്
കൊടുക്കല് അവന്ബാധ്യസ്ഥനാവുന്നുമില്ല.
      
ഫിത്വര്‍ സക്കാത് നിര്‍ബന്ധമാവുബോള്‍ എവിടെയാണോ ഉള്ളത് അവിടെ നല്‍കണം. അപ്പോള്‍ വിദേശത്തുള്ളവന്‍ അവിടെയാണ് നല്‍കേണ്ടത്. പെരുന്നാൾ നിസ്ക്കാരത്തിനു പുറപ്പെടും മുന്‍പ് കൊടുത്ത് തീര്‍ക്കണം. അതിന് ശേഷം പിന്തിക്കല്‍ കറാഹത്തും ആ ദിവസത്തെയും വിട്ടാണങ്കില്‍ ഹറാമുമാകും. നാട്ടിലെ മുഖ്യ ആഹാരമാണ് നല്‍കേണ്ടത്. നമ്മുടെ നാട്ടില്‍ അരി നല്‍കണം. 3.200 ലിറ്ററാണ് നല്‍കേണ്ടത് അളവിൽ എല്ലാവരും തുല്ല്യരാണ്. 3. 200 ലിറ്ററെന്നാല്‍ രണ്ടരക്കിലോയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍