ആത്മീയ നിർവൃതിയിൽ ചെറിയ പെരുന്നാൾ                                                  

                            മുനീർ അഹ്സനി ഒമ്മല
                                                        
മുപ്പതു ദിനരാത്രങ്ങളിലെ നോമ്പും മറ്റു ആരാധനകളും നിര്‍വഹിച്ചതിന്‍െറ ആത്മീയ നിര്‍വൃതിയിലാണ് മുസ്ലിം ലോകം ഇത്തവണയും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മുപ്പതു ദിവസവും നോമ്പിന് അവസരം കിട്ടണമെന്ന പ്രാര്‍ത്ഥനയിലായിരുന്നു വിശ്വാസികൾ. ധാരാളം പ്രത്യേകതകൾ ഇൗദുല്‍ ഫിത്വറിനുണ്ട്.
            "
ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്.'ഈദുല്ഫിത്വര് നമ്മുടെ ആഘോഷദിനമാകുന്നു" (ഹദീസ്). 'ഈദുല്ഫിത്വറും
'
ഈദുല് അള്വഹായുമാണ് ഇസ്ലാമിലെആഘോഷദിനങ്ങള്. 'ഈദ് എന്ന അറബി പദത്തെക്കുറിച്ച് ഇബ്നുഹജറുല് ഹൈതമി(റ)
എഴുതുന്നു: "'ഈദിന്റെ നിഷ്പത്തി 'ഔദില്നിന്നാണ്. അതിന്റെ വിവക്ഷആവര്ത്തനം എന്നാകുന്നു. പെരുന്നാളിന് ഈ പേര് നല്കാന് കാരണം വര്ഷാവര്ഷംപ്രസ്തുത ദിനം ആവര്ത്തിച്ചുവരുന്നുഎന്നതാകാം. പെരുന്നാള് ദിനം മുസ്ലിംമനസ്സുകളില് സന്തോഷത്തിന്റെആവര്ത്തനമായെത്തുന്നു എന്ന നിമിത്തവും ഈ പേരിനു പിന്നില് ചിലര് കാണുന്നുണ്ട്. ചില പണ്ഢിതന്മാരുടെ
അഭിപ്രായം പെരുന്നാള് സുദിനങ്ങളില് അല്ലാഹുവിന്റെ അനുഗ്രഹങ്ങള് അടിമകൾക്കുമേല്‍ വര്‍ഷിക്കുന്നുവെന്ന
അര്ഥത്തില് 'അവാഇദുല്ലാഹ് –അല്ലാഹുവിന്റെ അനുഗ്രഹങ്ങള് എന്ന പദത്തില് നിന്നാണ് 'ഈദ്ഉണ്ടായതെന്നാണ്. പെരുന്നാള്
ആഘോഷത്തിന്റെ സുദിനമാണ്. പക്ഷേ, ഇസ്ലാമില് ആഘോഷത്തിനും പരിമിതികളുണ്ട്.പെരുന്നാള് ആഘോ ഷം സംബന്ധിച്ച
പ്രമാണങ്ങള് നമുക്ക് പരിശോധിക്കാം.അനസുബ്നു മാലിക്(റ) പറയുന്നു: "ജാഹിലിയ്യാ കാലത്ത് വര്ഷത്തില് രണ്ടുദിവസം ആഘോഷത്തിമര്പ്പിനായിനിശ്ചയിക്കപ്പെട്ടിരുന്നു. ആ ദിവസങ്ങളില്ജനങ്ങള് കളിച്ചുരസിക്കുക പതിവായിരുന്നു. നബി
(
സ്വ) മദീനയിലെത്തിയ ശേഷംപ്രഖ്യാപിച്ചു: "മാന്യസഹോദരങ്ങളേ, നിങ്ങള്ക്ക്കളിച്ചുരസിക്കാന് കഴിഞ്ഞകാലത്ത് രണ്ട്
പെരുന്നാളുകളുണ്ടായിരുന്നുവല്ലോ. അവയെക്കാള് ശ്രേഷ്ഠമായ രണ്ടു ദിനങ്ങള് അല്ലാഹു നിങ്ങള്ക്ക് സമ്മാനിച്ചിരിക്കുന്നു.'ഈദുല്ഫിത്വറും 'ഈദുല് അള്്വഹായും".ആഘോഷങ്ങള് സമൂഹത്തിന്റെചരിത്രപരവുംപ്രകൃതിപരവുമായആവശ്യമാണെന്നും ആ ആവശ്യ
ത്തെ ഇസ്ലാം മാനിക്കുന്നുവെന്നുംനമുക്കീ ഹദീസില് നിന്നുഗ്രഹിക്കാം. ജാഹിലിയ്യാ കാലത്തെ ആഘോഷങ്ങള് ധാര്മ്മിക മൂല്യങ്ങള്നിരസിക്കുന്നതും മാന്യതയുടെ അതിര്വരമ്പുകള് ലംഘിക്കുന്നതുമായതുകൊണ്ട് അവനബി(സ്വ) തടഞ്ഞു. അന്യസമൂഹത്തിന്റെ
അനാചാരാഘോഷങ്ങളില് വിശ്വാസികള്സഹകാരികളാകരുതെന്നും ഈ ഹദീസ് സൂചിപ്പിക്കുന്നു.              ആത്മീയവും
ഭൗതികവുമായ മോക്ഷമാണല്ലോ ഇസ്ലാമിന്റെ ലക്ഷ്യം. അതിനനുസരിച്ച കര്മാനുഷ്ഠാനങ്ങള്ക്കാണ് ഇസ്ലാം
പ്രാധാന്യം കാണുന്നത്. പെരുന്നാളാഘോഷ കാര്യത്തിലുംഇതു ബാധകമാണ്.അതുകൊണ്ട് പെരുന്നാളിലും
ശരീ'അത്തിനു വിരുദ്ധമല്ലാത്ത വിധം നമുക്കു സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യാം.
ഒരു ഹദീസ് കാണുക: ആ'ഇശാബീവി(റ) പറയുന്നു: 'ഒരു ചെറിയ പെരുന്നാള്ദിവസം എന്റെ പിതാവ് അബൂബക്കർ
സ്വിദ്ദീഖ്(റ) ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അപ്പോള് അവിടെരണ്ടു അന്സ്വാരി കുട്ടികള് ദഫ് മുട്ടി പാട്ടുപാടുകയായിരുന്നു. രണാങ്കണത്തി ല് ശക്തി തെളിയിച്ച പൂര്വ്വികരെ കുറിച്ചുള്ളപ്രകീര്ത്തനമാണവര് ആലപിച്ചിരുന്നത്.ആ കുട്ടികള് സ്ഥിരം പാട്ടുകാരായിരുന്നില്ല.
ഇതുകണ്ടപ്പോള് അബൂബക്ര്(റ) ദേഷ്യപ്പെട്ടു. 'എന്താണിത്, പ്രവാചകഭവനത്തിലാണോ ഈ പൈശാചിക ഗാനങ്ങള്?'
അദ്ദേഹം ചോദിച്ചു. അപ്പോള് നബി(സ്വ)പറഞ്ഞു: 'അബൂബകര്‍, ഓരോ സമുദായത്തിനുംപെരുന്നാളുണ്ട്. ഇന്നു നമ്മുടെ പെരുന്നാള് സുദിനമാണല്ലോ' ( ബുഖാരി, ഇബ്നുമാജ,).
           
പെരുന്നാള്സുദിനം ആഘോഷിക്കാന് വേണ്ടിയാണ് അന്നുവ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്.അന്നപാനീയങ്ങളാണല്ലോ ഏത്
ആഘോഷത്തിന്റെയും പ്രധാന ഭാഗം. "അബൂനുബൈശ(റ)വില് നിന്ന്, നബി(സ്വ)പറഞ്ഞു: "പെരുന്നാള് സുദിനങ്ങള്
അന്നപാനീയങ്ങള്‍ക്കും ഇലാഹീ സ്മരണപുതുക്കാനുമുള്ളതാണ്' (മുസ്ലിം).സ്വഹാബികളില്പ്രധാനിയായ അബൂ'ഉബൈദ്(റ) പറയുന്നു:"ഞാനൊരു പെരുന്നാള് ദിനത്തില് ഉമര്(റ)വിനെ സന്ദര്ശിച്ചു. അദ്ദേഹം പറഞ്ഞു: "രണ്ടുദിനങ്ങളിലെ നോമ്പാചരണംനബി(സ്വ) വ്യക്തമായി വിലക്കിയതാണ്. ഒന്ന്:റമള്വാനു സമാപ്തിയായെത്തുന്ന ചെറിയപെരുന്നാള് സുദിനം. മറ്റൊന്ന് -ഉള്ഹിയ്യത്ത് മാംസം
യഥേഷ്ടമുപയോഗിക്കാന് നിങ്ങള്ക്കവസരമൊരുക്കുന്ന ബലിപെരുന്നാള്സുദിനവും" (ബുഖാരി).അബൂസ'ഈദ്(റ)വില്
നിന്നുള്ള മറ്റൊരു ഹദീസില് ഇങ്ങനെ കാണാം: "ചെറിയ വലിയപെരുന്നാള് ദിനങ്ങളിലെ നോമ്പാചരണംപ്രവാചകര് നിരോധിച്ചിരിക്കുന്നു" (ബുഖാരി).ഇങ്ങനെ ധാരാളം ഹദീസുകൾ ഇവിഷയകമായി വന്നിട്ടുണ്ട്
               
പെരുന്നാള് സുദിനത്തില് പ്രാധാന്യമേറിയ
സദ്കര്മ്മമാണ് തക്ബീര് ചൊല്ലല്.പെരുന്നാള് ദിനത്തി ലെ തക്ബീര്ഘോഷത്തെപറ്റി വിശുദ്ധ ഖുര്ആനില്നിര്ദ്ദേശമുണ്ട്. വിശുദ്ധറമള്വാന്റെയുംവ്രതാചരണത്തിന്റെയും മഹത്വവുംപ്രസക്തിയും വ്യക്തമാക്കുന്ന
അല്ബഖ്വറയിലെ 185-ാം   വാക്യത്തിന്റെ അവസാനത്തിലെ 'വലിതുക്മിലൂ...' എന്നു തുടങ്ങുന്നആയത്തിന്റെ ആശയം ഇമാം ശാഫി'ഈ(റ) വ്യക്തമാക്കുന്നതിങ്ങനെ: "വിശുദ്ധറമള്വാന് മാസം പൂര്ത്തീകരിക്കാനുംഅല്ലാഹുവിനെ അനുസരിക്കാനും നിങ്ങള്ക്കുലഭിച്ച അവസരത്തെ മാനിച്ചു റമള്വാന്സമാപന സന്ദര്ഭത്തില് അല്ലാഹുവിനു നിങ്ങള്തക്ബീര് ചൊല്ലാനും അതുവഴി നിങ്ങള്കൃതജ്ഞതയുള്ളവരായിത്തീരാനും'.പ്രഗത്ഭ ഖുര്ആന് വ്യാഖ്യാതാവ് ഇമാം റാസി(റ) ഇതുസംബന്ധമായി എഴുതുന്നത് കാണുക: "ഈഖുര്ആന് സൂക്തത്തിന്റെ താത്പര്യംഈദുല്ഫിത്വര് രാവിലെ തക്ബീര് ആണെന്നു പറയാം". ഇബ്നു'അബ്ബാസ്(റ) പറഞ്ഞു: "ശവ്വാല്പിറവി ദൃശ്യമായാല്തക്ബീര് ചൊല്ലല് എല്ലാമുസ്ലിംകളുടെയും ബാധ്യതയാണ്".ഇമാം ശാഫി'ഈ(റ) പറഞ്ഞു: "രണ്ടുപെരുന്നാള് ദിനങ്ങളിലെ തക്ബീര്ഞാനേറെ താത്പര്യപ്പെടുന്ന ഒന്നാണ്".പ്രസ്തുത ഖുര്ആന് വാക്യം തന്നെയാണ്പെരുന്നാളിലെ തക്ബീറിന് ആധാരമായി ഇമാം നവവി(റ) ശറഹുല് മുഹദ്ദബില്ഉദ്ധരിക്കുന്നത്. പെരുന്നാളിലെ തക്ബീറിനെ സംബന്ധിച്ചുള്ള നാഫി'അ്(റ)വില് നിന്നു നിവേദനം. "നബി(സ്വ) രണ്ട് പെരുന്നാള്ദിനത്തിലും നിസ്കാരത്തിന് പുറപ്പെടാറ്ഫള്്വലുബ്നു 'അബ്ബാസ്, 'അബ്ദുല്ലാഹിബ്നു 'അബ്ബാസ്, 'അലിയ്യ്, 'അ്ഫര്, ഹസന്, ഹുസൈന്,ഉസാമതുബ്നു സൈദ്, സൈദുബ്നു ഹാരിസഇബ്നു ഉമ്മിഅയ്മന്(റ.ഹും)എന്നിവരോടൊത്ത് ഉച്ചത്തില്തക്ബീറും തഹ്ലീലുംചൊല്ലിക്കൊണ്ടായിരുന്നു.അങ്ങനെ പലവഴികള് താണ്ടി അവര്നിസ്കാരാസ്ഥലത്തെത്തിച്ചേരും".

'അബ്ബാസ്(റ) പറഞ്ഞു: "ശവ്വാല് മാസപ്പിറവിദൃശ്യമായാല് പിന്നെ പെരുന്നാളാഷോഘത്തില്നിന്നു വിരമിക്കുന്നത് വരെ തക്ബീര്ചൊല്ലല് മുസ്ലിംകള്ക്കുബാധ്യതയാണ്. അല്ലാഹു തന്നെ   ഇക്കാര്യംഉണര്ത്തിച്ചതാണിതിനു കാരണം'.അനസ്(റ)വില് നിന്നുള്ള ഒരു ഹദീസില് നബി
(സ്വ) ഇങ്ങനെ നിര്ദേശിച്ചതായി കാണാം."നിങ്ങള് പെരുന്നാള് ദിനത്തെതക്ബീര് ധ്വനികളാല്അലംകൃതമാക്കുവീന്
' (ത്വബ്റാനി).അബൂഅബ്ദിറഹ്മാനുസ്സലമിയില് നിന്ന്: "സ്വഹാബികള് 'ഈദുല് ഫിത്വറില് തക്ബീര് മുഴക്കുന്നകാര്യത്തില് വളരെ ഔത്സുക്യം
കാണിക്കുന്നവരായിരുന്നു' (ദാറഖ്വുത് നി,ബൈഹഖി). അത്വാഅ്(റ)വില് നിന്ന്:
'പെരുന്നാളിലെ തക്ബീര് തിരുനബി ചര്യയില് പെട്ടതാണ്' (ഇബ്നു

അബീശൈബ).തക്ബീറിന്റെവിധികള്'ഈദുല്ഫിത്വറില് തക്ബീര്മുഴക്കേണ്ട സമയം, പെരുന്നാൾ രാവിന്റെ
ആരംഭം കുറിക്കുന്ന സൂര്യാസ്തമയംമുതല് (മഗരിബ് നിസ്ക്കാരം) ഇമാം പെരുന്നാള് നിസ്കാരത്തില്
പ്രവേശിക്കുന്നത് വരെയാണ്. ഈസമയത്തിനിടയില് എപ്പോഴും തക്ബീര്സുന്നത്താണ്. തക്ബീര് ചൊല്ലല് യാത്രക്കാര്ക്കും അല്ലാത്തവര് ക്കുംസുന്നത്താണ്. വീടുകള്, പള്ളികള്, നടവഴികള്,അങ്ങാടികള് തുടങ്ങി എവിടെ വെച്ചുംതക് ബീര് മുഴക്കാം.
സ്ത്രീകള്ക്കും തക്ബീര്സുന്നത്താണ്. എന്നാല് അവര് അന്യപുരുഷന്മാരുടെ സമീപത്തുവെച്ചു ശബ്ദമുയര്ത്തി ചൊല്ലാന് പാടില്ലെന്നാണ് നിയമം.
ഒറ്റക്കോ വിവാഹബന്ധം നിഷിദ്ധമായപുരുഷന്മാരുടെ അടുക്കല്‍ വെച്ചോ
ശബ്ദമുയര്ത്തി ചൊല്ലുന്നതില് വിരോധമില്ല. പുരുഷന്മാര് ഏതവസ്ഥയിലും ഉച്ചത്തില് ചൊല്ലുന്നതാണ്സുന്നത്ത്.
              പെരുന്നാള് ദിനത്തില് കുളിക്കലും
അണിഞ്ഞൊരുങ്ങലും വളരെപ്രാധാന്യമര്ഹിക്കുന്ന കാര്യമാണ്. ഇവ സുന്നത്താണ്. 
ഇബ്നു'ഉമര്(റ) 'ഈദുല് ഫിത്വര് ദിനത്തിലെപ്രത്യേക കുളി നബിചര്യയായി അനുഷ്ഠിച്ചിരുന്നു.
പെരുന്നാള് രാവ് പകുതി പിന്നിട്ടാ ല്പെരുന്നാള് കുളി സുന്നത്തായി. പള്ളിയില്പോകുന്നവര്ക്കും പോകാത്തവര്ക്കും കുളി
സുന്നത്താണ്. വല്ല കാരണത്താലും കുളിക്കാന്സാധിക്കാതെ വന്നാല് പ്രസ്തുത സുന്നത്ത് വീണ്ടെടുക്കുന്നു എന്നഉദ്ദേശ്യത്തോടെ പിന്നീട് ഈ കുളി നിര്വ്വഹിക്കല്(ഖളാഅ്) സുന്നത്താണെന്ന്പണ്ഢിതന്മാര്പറയുന്നു.പല്ലുതേക്കുക,ദുര്ഗന്ധം വമിക്കുന്ന അവസ്ഥ ഒഴിവാക്കുക,
മീശ വെട്ടുക, കൈകാല് നഖങ്ങള് വെട്ടുക, മറ്റുരോമങ്ങള് നീക്കുകതുടങ്ങിയ കാര്യങ്ങള് ഈ ദിവസത്തെമാനിച്ചു പ്രത്യേകം ചെയ്യേണ്ടതാണ്
.പെരുന്നാള് ദിനത്തില് പുതുവസ്ത്രമണിയുന്നത്പ്രത്യേകം സുന്നത്താണ്. നബി(സ്വ)
പെരുന്നാളില് യമന് നിര്മിതമായ
വസ്ത്രമാണണിഞ്ഞിരുന്നതായി ഇബ്നു'അബ്ബാസ്(റ)വില് നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസില്കാണാം. കൈവശമുള്ളതില് ഏറ്റവും മുന്തിയ
വസ്ത്രമാണ് ധരിക്കല് സുന്നത്ത്. സുഗന്ധംഉപയോഗിക്കലും ഈ ദിനത്തില് പ്രധാനസുന്നത്താണ്. ഈ കാര്യങ്ങളെല്ലാംസ്ത്രീകള്ക്കുംവീട്ടില് വെച്ച് സുന്നത്ത്തന്നെയാണ്. പെരുന്നാളില് കുട്ടികളെ പ്രത്യേകംപരിഗണിക്കണമെന്നതാണ്പണ്ഡിതവിധി.  ഇമാം ശാഫി'ഈ(റ) ഇക്കാര്യം എടുത്തുപറഞ്ഞതായി കാണാം. ആഭരണങ്ങളും മറ്റുമണിയിച്ച്അവരെ സംതൃപ്തരാക്കണം.സന്തോഷത്തിമര്പ്പിന് ഏറെ ദാഹിക്കുന്നമനസ്സാണല്ലോ കുട്ടികളുടേത്. അതുകൊണ്ട് അവരെ അവഗണിക്കുന്നത് തെറ്റാണ്.
                ചെറിയ പെരുന്നാള് ദിനത്തില്ഭക്ഷണം കഴിച്ചശേഷം നിസ്കാരത്തിനുപോകുന്നതാണ് സുന്നത്ത്. ഇമാം നവവി(റ)

രേഖപ്പെടുത്തുന്നു: "ഇമാം ശാഫി'ഈ(റ)യും അനുചരന്മാരും ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ് ചെറിയ
പെരുന്നാള് ദിനത്തില് എന്തെങ്കിലുംഭക്ഷിച്ചശേഷം മാത്രമേ നിസ്കാരത്തിന്പുറപ്പെടാവൂ എന്നത്. ഈ ഭക്ഷണംകാരക്കയായാല് നന്ന്. അതാണ് നബിചര്യ".ഇമാം ശാഫിഈ(റ) അല്ഉമ്മില് കുറിക്കുന്നു: പെരുന്നാള് നിസ്കാരത്തിന്പുറപ്പെടുന്നതിന് മുമ്പ് വല്ലതും
തിന്നുകയും കുടിക്കുകയും വേണം. ഇതിനു സൗകര്യമൊത്തില്ലെങ്കില് വഴിയില് വെച്ചോ നിസ്കാരസ്ഥലത്തെത്തിയോ എന്തെങ്കിലും കഴിക്കണം.  "ബുറയ്ദ(റ)യില് നിന്ന്: നബിതങ്ങള് ചെറിയ പെരുന്നാള് ദിനത്തില് വല്ലതും കഴിക്കാതെ പുറപ്പെടാറില്ലായിരുന്നു".അനസ്(റ)വില്നിന്ന്: "നബി(സ്വ) ഈദുല്ഫിത്വറില് അല്പ്പം കാരക്ക തിന്ന ശേഷമേ നിസ്കാരത്തിനെത്താറുണ്ടായിരുന്നുള്ളൂ. ഓരോന്നു വീതമായിരുന്നു അവിടുന്ന്
ഭക്ഷിച്ചിരുന്നത്" (ബുഖാരി).
            പെരുന്നാള് ആശംസകള് നേരുന്നത് നല്ലചര്യയാണെന്ന് പണ്ഢിതാഭിപ്രായമുണ്ട്.

ഇബ്നു ഹജര്(റ) ഇതു ശറ'ഇല് അനുവദിക്കപ്പെട്ടആചാരമാണെന്നു പറഞ്ഞിട്ടുണ്ട്. ബൈഹഖി(റ)യുടെ ഒരു ഹദീസ് അദ്ദേഹം ഇതിനു തെളിവായി ഉദ്ധരിക്കുന്നു. മറ്റു ചില ഹദീസുകളുംആസാറും ഇതിനുപിന്ബലമേകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അനുഗ്രഹത്തിനുള്ള
നന്ദിപ്രകാശനമായ ശുക്റിന്റെ സാഷ്ടാംഗവും വിപത്തുകള് വന്നുപെട്ടാല് നടത്തുന്ന അനുശോചനവും അഥവാ തഅ്സിയതും ഇസ്ലാമികമായി
അംഗീകൃതമാണ്. ആ ഗണത്തില്പെടുത്താവുന്നതാണ് പെരുന്നാള് ആശംസകളും. ക'അ്ബുബ്ന് മാലിക് (റ)വിന്റെ പ്രശ്നത്തില്
അദ്ദേഹത്തിന്റെ തൗബ സ്വീകരണ വാര്ത്ത അറിഞ്ഞപ്പോള് ത്വല്ഹ(റ) ആശംസയര്പ്പിച്ചതും അത് അംഗീകരിച്ചതും
സ്വീകാര്യമായ ഹദീസിലുണ്ടല്ലോ.ആശംസകള്ക്ക്  തഖ്വബ്ബലല്ലാഹു മിന്നാ വമിന്കും എന്നു ഉപയോഗിച്ചാണ് നല്ലത്. കൈപിടിച്ചു മുസ്വാഫഹത് ചെയ്യുന്നതും നല്ലതാണ്. ജനങ്ങള്ക്കിടയില് പരസ്പരം സ്നേഹവും സൗഹാര്ദ്ദവും വളര്ത്താനിതുപകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍