ഇമാം ബുഖാരി (റ) ഹദീസ് ജ്ഞാന സരണിയിലെ താരകം

മുനീര്‍ അഹ്സനി ഒമ്മല
         9048740007
------------------------------------------------------
യുഗപ്രഭാവരായ മദ്ഹബിൻെറ ഇമാമുകൾക്ക് ശേഷം ലോകത്തിന് അറവിന്‍ താരകമായി പിറവിയെടുത്ത വിശ്വപ്രസിന്ധ പ്രതിഭാശാലിയാണ് ഇമാം മുഹമ്മദ് ബ്നു ഇസ്മാഈൽ ബുഖാരി (റ). ബുഖാറ എന്ന നാട്ടിൽ ഹിജ്റ 194 ശവ്വാൽ 13 ന് ജുമുഅക്ക് ശേഷം ജനിച്ചു.  
ഉസ്ബാക്കിസ്ഥാനിൽപ്പെട്ട ഒരു പട്ടണമാണ് ബുഖാറ.
       പിതാവ്ഇസ്മായീൽ ഇബ്നു ഇബ്രാഹീം അന്നത്തെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു. ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ടു മതാവിന്റെ സംരക്ഷണത്തിലാണ്
വളർന്നത്.ചെറുപ്പത്തില്‍ അവിടുത്തെ കാഴ്ചച്ച നഷ്ടപ്പെട്ടു. വെെദീകന്‍മാര്‍ക്കൊന്നും കാഴ്ച തിരിച്ച് നല്‍കാന്‍ സാധിച്ചില്ല. ക്ഷമാശീലയായ ഭക്തയായ ആ മാതാവ് ദുആ ചെയ്ത കൊണ്ടിരുന്നു അല്ലാഹു സ്വീകരിച്ചു. ഒരു ദിവസം ഖലീലുള്ളാഹി ഇബ്രാഹിം (അ) സ്വപ്നത്തില്‍ വന്ന് പറഞ്ഞു നിങ്ങളുടെ ദുഅ അല്ലാഹു സ്വീകരിച്ചിരിക്കുന്നു നിങ്ങളുടെ മകന് കാഴ്ച്ച തിരിച്ച് കിട്ടിയിരിക്കുന്നു.
          ഇമാംബുഖാരി (റ) ചെറുപ്പത്തില് തന്നെ
വിശുദ്ധ ഖുര്ആനും ധാരാളം
ഹദീസുകളുംഹ്രദീസ്ഥമാക്കിയിരുന്നു.ഇമാം ശാഫീഈ (റ),
ശിഷ്യന്മാരായ ഇമാം സഅ്ഫറാനീ
(റ), ഇമാം അബൂസൗര് (റ), ഇമാം
കറാബീസി (റ) തുടങ്ങിയവരില്
നിന്ന് ഹദീസും ഫിഖ്ഹും പഠിച്ചു.
ഹദീസ് അന്വേഷിച്ച് അനവധി
യാത്രകള് നടത്തി. ഈജിപ്ത്,
സിറിയ, അള്ജീരിയ, ബാഗ്ദാദ്, കൂഫ,ഹിജാസ് തുടങ്ങിയ
പ്രദേശങ്ങളിലെല്ലാം ഹദീസുകൾ
അന്വേഷിച്ച് ഇമാം ബുഖാരി (റ)
സഞ്ചരിക്കുകയുണ്ടായി.
          പതിനഞ്ചു വയസ്സാകുന്നതു വരെ സ്വദേശത്തു വെച്ചായിരുന്നു
വിദ്യാഭ്യാസം.അതിനിടയിൽ ഒരു മഹാ സംഭവമുണ്ടായി പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ദാഖിലി (റ) വിന്‍െറ സദസ്സില്‍ എത്തിപ്പെട്ടു . അവർ അബൂ സുബെെറുല്‍ മക്കിയില്‍ നിന്ന് അവർ ഇബ്രാഹിമുന്നഖ്ഇല്‍ നിന്നും ഉദ്ദരിക്കുന്ന ഒരു പരബര ശ്രേണി വിശദീകരിക്കുബോള്‍ ഇമാം എണീറ്റു നിന്നും വെറും പതിനാറു വയസ് മാത്രമേ പ്രായമുള്ളു. സ്നേഹത്തോടെ പുഞ്ചിരി തൂകുന്ന മുഖവുമായി അവിടുന്ന് പറഞ്ഞു അബൂ സുബെെര്‍ ഇബ്രാഹീമില്‍ നിന്നും ആ ഹദീസ് ഉദ്ദരിച്ചിട്ടില്ല കുട്ടിയുടെ പ്രതികരണം കേട്ടപ്പാടെ അവർ മൂല പ്രതി അന്വേഷിച്ചു .അബൂ സുബെെറിന്‍െറ  സ്ഥാനത്ത് സുബെെറുബ്നു അദിയ്യ് ആണെന്ന് ബുഖാരി ഇമാം പറഞ്ഞ് കൊടുത്തു. ദാഖിലി (റ) അത് ശരിവെച്ചു ഇമാമിന്‍െറ ചെറുപ്പത്തിലേയുള്ള ജ്ഞാനവും ഒാര്‍മ ശക്തിയുമാണ് ഇവിടെ പ്രസക്തമാവുന്നത് .
         ശേഷം ഹിജ്റ 210
ല് ഹജ്ജിനായി മക്കയിലേക്കു
പുറപ്പെട്ടു. ഹജ്ജു കര്‍മത്തിനു ശേഷം അദ്ദേഹം അവിടെ തങ്ങുകയും ഹദീസ് സമാഹരണത്തില് ഏര്‍പ്പെടുകയും ചെയ്തു.  അതിനിടക്ക് തന്‍െറ പ്രഥമ ഗ്രന്ഥമായ "ഖളായ അസ്വഹാബ വത്താബിഈന്‍ രചിച്ചു.  ഇടക്കിടെ മദീനയില് പോയി റൗളസന്ദര്‍ശിച്ചു. ഈ കാലളവിലാണ്പ്രമുഖ ഹദീസ് പണ്ഡിതന്‍മാരായ ഇബ്രാഹിം ബിന്‍ മുന്‍കദിര്‍ , ഇബ്രാഹിം ബിന്‍ ഹംസ്, മുഹമ്മദ് ബിന്‍ ഉബെെദില്ല എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചത്.  മദീന മുനവ്വറയുടെ ചാരത്ത് വെച്ചാണ് മുത്ത് നബിയുടെ തിരുമൊഴികള്‍ നിവേദനം ചെയ്ത മഹാന്മാരുടെ ജീവ ചരിത്രം വിവരിക്കുന്ന മഹത്തായ ഗ്രന്ഥം താരീഖുല്‍ കബീർ രചിക്കുന്നത്.  ഇതില്‍ ഓരോ വ്യക്തിയെക്കുറിച്ചും സസൂക്ഷ്മം അദ്ദേഹം വിവരിച്ചിട്ടുണ്ട്.
മാസങ്ങളോളം യാത്രകൾ
നടത്തിയാണ് ഇമാം ബുഖാരി
ഹദീസുകൾ സമാഹരിച്ചിരുന്നത്.
തനിക്കു ലഭിക്കാത്ത ഒരു ഹദീസ്
ഏതെങ്കിലും ഭാഗത്ത് ഒരു
പണ്ഡിതന്‍െറ അടുത്തുണ്ടെന്നു
കേട്ടാല്‍ അവിടെ
ഓടിയെത്തുമായിരുന്നു. അനവധി
ക്ലേശങ്ങള്‍ സഹിച്ചായിരുന്നു
യാത്രകൾ. അദ്ദേഹം
സന്ദര്ശിക്കാത്ത വിജ്ഞാന
കേന്ദ്രങ്ങൾ അന്നുണ്ടായിരുന്നില്ല.
ഇടക്കിടെ ബഗ്ദാദില്‍ പോവുകയും
അഹ്മാദ് ബ്നു ഹമ്പല് (റ) വിനെ
പോലെയുള്ള പണ്ഡിതന്മാരെ
അദ്ദേഹം കാണുകയും ചെയ്തിരുന്നു.നിരവധി ഉസ്താദുമാരില്‍ നിന്ന് വിദ്യ നുകര്‍ന്ന മഹാന്‍  ബഗ്ദാദില്‍ നിന്ന് യാത്ര ചോദിച്ചപ്പോള്‍ ഉസ്താദായ അഹ്മദ് (റ) ഒരു വിധത്തില്‍ സമ്മതം കൊടുത്തു. അവിടെ സ്ഥിര താമസമാക്കണമെന്നായിരുന്നു അഹമ്മദ് ഇമാമിന്‍െറ ആഗ്രഹം. ഇമാം ഖത്വീബുല്‍ ബഗ്ദാദി( റ) പറയുന്നു. ബുഖാരി (റ) പറയുന്നു ഞാൻ ആയിരത്തി എണ്‍പതു ഉസ്താദുമാരില്‍ നിന്ന് വിദ്യ നുകര്‍ന്നു . അവരെല്ലാം ഹദീസ് പണ്ഡിതർ ആയിരുന്നു. ( താരീഖ് ബാഗ്ദാദ്)
                 അബൂ അഹ്മദ് ബിന്‍ അദിയ്യ് (റ) പറയുന്നു മുഹമ്മദ് ഇസ്മാഈൽ അല്‍ ബുഖാരി (റ) ബഗ്ദാദിലെത്തിയ വിവരമറിഞ്ഞ് അവിടെയുള്ള ഹദീസ് പണ്ഡിതരെല്ലാം സമ്മേളിച്ചു . അവർ ബുഖാരി ഇമാമിനെ പരീക്ഷിക്കാന്‍ ഒരു പദ്ധതി ആവിഷ്കരിച്ചു.  ഹദീസിന്‍െറ മത് നുകളും സനദുകളും കൂട്ടികുഴച്ച് സ്ഥാനങ്ങള്‍ മാറ്റി അവതരിപ്പിക്കാന്‍ പത്ത് ഹദീസുകൾ പത്ത്പേര്‍ക്ക് വീതിച്ച് കൊടുത്തു. ഊഴമനുസരിച്ച് എല്ലാവരും ചോദ്യമുന്നയിച്ചു. ആ സമയത്ത് എനിക്കറിയില്ലന്ന് അവിടുന്ന് മറുപടി പറഞ്ഞു. എല്ലാവരും ഹദീസ് വെെജ്ഞാനിക മണ്ഡലത്തിലെ ചക്രവർത്തിയുടെ മറുപടി കേട്ട് അമ്പരുന്നു. എല്ലാവരും മുഖത്തോടു മുഖം നോക്കി നിന്നു. പക്ഷേ ഇമാം ഒാരോരുത്തരിലേക്കും തിരിഞ്ഞ് നിന്ന് നിങ്ങള്‍ പറഞ്ഞ ഹദീസ് ഇതാണ് . നിങ്ങള്‍ പറഞ്ഞ പരബര തെറ്റാണ് ശരിയായത് ഇതാണ് എന്ന് പറഞ്ഞു. സാങ്കേതിക വിദ്യയെപോലും വെല്ലുന്ന വിധത്തില്‍ തന്‍െറ ഓര്‍മയില്‍ കോര്‍ത്തുവെച്ചത് പറഞ്ഞപ്പോള്‍ വിമത പണ്ഡിതന്മാർ അവരുടെ തെറ്റുകൾ സമ്മതിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം മഹാനുഭാവന് പിന്തുണയേകി. അവിടത്തെ വിജ്ഞാന തീക്ഷണതയാണ് വ്യക്തമാവുന്നത്.
             പ്രമുഖ ഹദീസ് വിശാരതന്‍മാരായ ഇമാം മുസ്ലിം, തുര്‍മുദി, നസാഈ, ദാരിമി, ഇബ്നു ഖുസെെമ, അബൂഹാതിമു റാസി, അബൂ സുര്‍അത്തു റാസി (റ) തുടങ്ങിയവരെല്ലാം ബുഖാരി ഇമാമിന്‍െറ ശിഷ്യന്മാരിൽ പെട്ടവരാണ്. മുഹമ്മദ് ബിന്‍ അബൂ ഹാതിമില്‍ വര്‍റാഖ് ആയിരുന്നു ഇമാമിന്‍െറ എഴുത്തുകാരന്‍. അവർ പറയുന്നു ഇമാം ബുഖാരി (റ) പറയാറുണ്ടായിരുന്നു ഈബത്ത് നിഷിദ്ധമാണെന്ന് അറിഞ്ഞത് മുതൽ ഞാൻ ഒരാളെ കുറിച്ചും ഈബത്ത് പറഞ്ഞിട്ടില്ല അവിടത്തെ സൂക്ഷമ ജീവിതമാണ് ഇവിടെ വ്യക്തമാവുന്നത്.
            ഭരണാധികാരികളോടും രാജാകന്‍മാരോടും കണിഷമായി തന്നെ പെരുമാറി ആര്‍ക്കും വഴിപ്പെട്ട് കൊടുത്തിരുന്നില്ല. ഭൗതിക താല്പര്യങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അന്നത്തെ രാജാവ് ഇമാമിനെ കൊട്ടാരത്തിലേക്ക് വിളിച്ച് വരുത്താനും തന്‍െറ മകന് ഹദീസ് ക്ലാസ് എടുത്ത് കൊടുക്കാനും ഉത്തരവിറക്കി. എന്നാല്‍ തന്നെ തേടി വന്നവനോട് തിരിച്ച് പറഞ്ഞത് ഇങ്ങനെ: "ജ്ഞാനത്തെ അശുദ്ധമാക്കാനും അതിനെ ഭരണാധിപരുടെ ഉമ്മറപടിയിലേക്ക് വഹിച്ചു കൊണ്ട് വരാനും ഞാൻ ഉദ്ദേശിക്കുന്നില്ല. വല്ല ഇല്‍മും വേണമെന്ന് തോന്നുന്ന പക്ഷം എന്‍െറ പാഠശാലയിലേക്ക് വരാന്‍ പറയുക .അതിനു പറ്റുന്നില്ലങ്കില്‍ ഭരണാധിപന്‍ എന്ന നിലക്ക് അദ്ദേഹത്തിന് എനിക്കെതിരില്‍ ഉപരോധം ഏര്‍പ്പെടുത്താനാവും. പള്ളിയില്‍ നിന്നുള്ള ഭ്രഷ്ട് പരലോകത്ത് യജമാന്‍െറ മുന്നില്‍ എനിക്കനുകൂലമായ തെളിവായി ലഭിക്കും. രാജാവ് അല്പം വിനയരൂപത്തില്‍ പറഞ്ഞു. ഞാൻ അവനെ അയക്കാം പക്ഷേ പ്രത്യേകം പരിഗണന നല്‍കണം. ബുഖാരി ഇമാം പറഞ്ഞു. എന്‍െറ പാഠശാലയിലേക്ക് വരുന്ന ഒരാള്‍ക്കും ഞാൻ വിവേചനം കാണിക്കില്ല. എല്ലാവരും സമന്‍മാരാണ്. കോപം പൂണ്ട ഭരണാധിപൻ ഇമാമിനെ നാടുകടത്താന്‍ പറഞ്ഞു. പക്ഷെ അവർ മനസ്സറിഞ്ഞു ദുആ ചെയ്തു. ഉത്തരം കിട്ടി. അദ്ദേഹത്തെ ഒരു മാസത്തിനുള്ളില്‍ ഭരണത്തില്‍ നിന്നും പുറത്താക്കി, തുറങ്കലിലടച്ചു ആരുമറിയാതെ ധിക്കാരത്തിന്‍െറ വിശാലതയില്‍ നിന്ന് അവമതിയുടെ ഇടുങ്ങിയ ഇരുട്ടറയില്‍ നിന്ന് അയാൾ ഈ ലോകത്ത് നിന്നും മാഞ്ഞുപോയി.
( തഹ്ദീബുല്‍ അസ്മാഅ്, താരീഖു ബാഗ്ദാദ്)
               വിജ്ഞാനം ആര്‍ജിക്കാന്‍ അങ്ങേഅറ്റം അധ്വാനിക്കുകയും ഇഷ്ടം വെക്കുകയും ചെയ്ത മഹാനവറുകള്‍ ചെറിയ പ്രായത്തില്‍ തന്നെ അറിയപ്പെട്ടിരുന്നു. അബൂബക്കർ ബിന്‍ അബൂ അതാബ് ( റ)പറയുന്നു: മുഖത്ത് രോമം കിളിര്‍ക്കാത്ത കാലത്ത് മുഹമ്മദ് ബിന്‍ ഇസ്മാഈലില്‍ നിന്ന് ഞങ്ങള്‍ ഹദീസ് കേട്ടെഴുതിയിട്ടുണ്ട്. അവർ സുലൈമാൻ ബിന്‍ മുജാഹിദ് ( റ)പറയുന്നു: ഞാൻ ഇമാം ബുഖാരി യുടെ ഗുരുവായിരുന്ന മുഹമ്മദ് ബിന്‍ സാലാം ( റ)വിന്‍െറ അടുത്ത് ഇരിക്കുബോള്‍ അവർ എന്നോടു പറഞ്ഞു കുറച്ച് മുമ്പ് നീ വരികയായിരുന്നുവെങ്കില്‍ എഴുപതിനായിരം ഹദീസ് മനപാഠമാക്കിയ ഒരു ബാലനെ കാണാമായിരുന്നു. ഞാൻ അദ്ദേഹത്തെ അന്വേഷിച്ച് കണ്ടെത്തി. ഇക്കാര്യങ്ങളെല്ലാം വിവരിച്ചു. ഇതും പതിനാറ് വയസ്സിനു മുൻപായിരുന്നു.
             അവസാനം ഇമാമിനെ അവർ നാടുകടത്തി ആദ്യം ബീക്കന്തിലേക്ക് പിന്നെ സമര്‍ഖന്തിലേക്ക് പക്ഷെ അവിടെ എത്തുന്നതിന്‍െറ മുൻപ് തന്നെ അവരെ കുറിച്ച് ജനങ്ങള്‍ രണ്ടുചേരിയായി തിരിഞ്ഞ വിവരം അറിഞ്ഞതിനാല്‍ തന്‍െറ ബന്ധുക്കള്‍ താമസിക്കുന്ന അതിന്‍െറ ഇടയിലുള്ള ഒരു സ്ഥലത്ത് ഇറങ്ങി. പിന്നീട് സമര്‍ഖന്തിലേക്ക് വിളിച്ചപ്പോള്‍ പോകാനൊരുങ്ങി ഇരുപതടിയോളം നടന്നു. അപ്പോഴേക്കും അവരുടെ ശരീരം ദുര്‍ബലമായി തുടങ്ങി , തിരിച്ച് കൊണ്ട് വന്നു. ശേഷം ദീർഘമായി പ്രാര്‍ത്ഥനയില്‍ മുഴുകി ഇടയിൽ ഇങ്ങനെ വസിയത്തും ചെയ്തു " എന്നെ മൂന്നു തുണികളിലായി പൊതിയണം ജുബ്ബയും തലപ്പാവും വേണ്ട" ആ നിര്‍മല ഹൃദയത്തിനുടമ, തിരുനബി വചനങ്ങളുടെ കാവല്‍ക്കാരന്‍ , ആഗോള തിരുവചസ്സുകളുടെ ഗുരു രക്ഷിതാവിന്‍െറ സവിധത്തിലേക്ക് യാത്രയായി. വഫാത്തിന്‍െറ സമയം അവിടത്തെ വിയര്‍പ്പുകള്‍ വല്ലാതെ ഒഴുകിയിരുന്നു.
                ഹിജ്റ 256 ശവ്വാല്‍ ഒന്നിന്‍െറ രാത്രി ( ചെറിയ പെരുന്നാൾ രാവ്) അറുപത്തിരണ്ട് വയസ്സ് തികയാന്‍ പതിമൂന്ന് ദിവസം ബാക്കിയിരിക്കെ ശനിയാഴ്ച ഇശാഇന്‍െറ സമയത്തായിരുന്നു വഫാത്ത് . വഫാത്തിന്‍െറ രാത്രി അവിടത്തെ വലിയ ഒരു പണ്ഡിതന്‍ അബ്ദുൽ വാഹിദ് ബ്നുആദം എന്നവര്‍ തിരുനബിയെ സ്വപ്നത്തില്‍ ദര്‍ശിച്ചു കൂടെ സ്വഹാബത്തുമുണ്ട് . കണ്ടാല്‍ ആരേയോ പ്രതീക്ഷിച്ച് നില്‍പ്പാണ്, തിരുനബിയോട് സലാം പറഞ്ഞു, എനിക്ക് സലാം മടക്കി പിന്നെ കാര്യം തിരക്കിയപ്പോള്‍ അവിടുന്ന് പറഞ്ഞു  ഞാൻ മുഹമ്മദ് ബിന്‍ ഇസ്മാഈലിനെ കാത്ത് നില്‍ക്കുകയാണ് . പിന്നീട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബുഖാരി ഇമാം വഫാത്തായ വിവരം അവർക്ക് ലഭിച്ചു. അത് തിരുനബിയെ സ്വപ്നത്തില്‍ കണ്ട അതേ സമയത്ത് തന്നെയാണ് . ( താരീഖ് ബാഗ്ദാദ്)
                  അവിടത്തെ വഫാത്തിനുശേഷവും നിരവധി കറാമത്തുകള്‍ വെളിവായിട്ടുണ്ട് അതില്‍ പ്രസിദ്ധമായതാണ് ഖബറിലേക്ക് അവിടത്തെ ആ പുണ്യമേനി വെച്ചപ്പോള്‍ കസ്തൂരിയുടെ ഗന്ധം ഖബ്റില്‍ നിന്നും പൊന്തി വന്നു , കുറേ ദിവസം ആ വാസന അവിടെ തങ്ങി നിന്നു . വിവരമറിഞ്ഞവരെല്ലാം ഒാടിയെത്തി , മണ്ണ് വാരാന്‍ തുടങ്ങി , മണ്ണ് വാരലും ജന തിരക്കും വല്ലാതെ അധികരിച്ചപ്പോള്‍ പാറാവുകാര്‍ക്ക് പോലും തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ഒരു തടി കൊണ്ട് പ്രതിരോധ പലക മുകളിൽ വെക്കുകയായിരുന്നു. ജീവിത കാലത്ത് ഇമാമിനെ എതിര്‍ത്തവര്‍ക്കും ആക്ഷേപിച്ചവര്‍ക്കും നാട് കടത്തിയവര്‍ക്കുമുള്ള വ്യക്തമായ മറുപടിയായിരുന്നു ഇത്. അത്പോലെ സമര്‍ഖന്തില്‍ വലിയ മഴക്ഷാമം അനുഭവപെട്ടപ്പോള്‍ ‍ഖാളിയും ജനങ്ങളും ഒരു മഹാന്‍െറ നിര്‍ദേശപ്രകാരം അവിടുത്തെ ഖബ്റിടത്തില്‍ ചെന്ന് ദുആ ചെയ്തതും മഴ ലഭിച്ചതും അപ്പുറത്തുള്ളവര്‍ക്ക് ഏഴു ദിവസത്തോളം സമര്‍ഖന്തിലേക്ക് പോവാന്‍ കഴിയാതെയായതും പ്രസിദ്ധമാണല്ലോ.
     സ്വഹീഹുൽ ബുഖാരി
-----------------------------------------------
         പരിശുദ്ധ ഖുർആനിന് ശേഷം മുസ്ലിം ലോകം അവലംബിക്കുന്ന ആധികാരിക ഗ്രന്ഥമാണ് ബുഖാരി ഇമാമിന്‍െറ മാസ്റ്റര്‍ പീസായ സ്വഹീഹുൽ ബുഖാരി. പണ്ഡിതലോകം അതിനെ വിശേഷിപ്പിച്ചത് "അസ്വഹുല്‍ കുതുബി ബഅ്ദ കിതാബില്ലാഹ്"( അല്ലാഹുവിന്‍െറ കിതാബ് കഴിഞ്ഞാൽ ഏറ്റവും പ്രബലമായ ഗ്രന്ഥം) എന്നാണ്.
              ഈ ഹദീസ്
ശേഖരത്തിന്റെ യഥാർത്ഥ പേര് "അൽജാമിഅ് അൽ-സഹീഹ് അൽ-മുസ്നദ് അൽ-
മുഖ്തസർ മിൻ ഉമൂരി റസൂലുള്ളാഹി വ
സുനനിഹി വ അയ്യാമിഹി" എന്നാണ്.

          ആദ്യകാലത്തുള്ള ഹദീസ് ശേഖരങ്ങൾനസഹീഹും ഹസനുമായ ഹദീസുകളോടൊപ്പം തന്നെ ദുർബലമായ (ദഈഫ്) നിരവധി ഹദീസുകളും ഉൾകൊള്ളുന്നതായിരുന്നു
. ഇത് കാരണമായാണ് അദ്ദേഹത്തെആധികാരിക ഹദീസുകൾ ശേഖരിക്കുന്നതിൽ താല്പര്യം ജനിപ്പിച്ചത്. ബുഖാരിയുടെ ഈ
തീരുമാനത്തെ കൂടുതൽ
പ്രചോദിപ്പിച്ചത് അദ്ദേഹത്തിന്റെ
ഉസ്താദായിരുന്ന ഇസ്ഹാഖ് ഇബ്നു ഇബ്റാഹിം റാഹവെെഹി ആയിരുന്നു.ഇദ്ദേഹം
ഒരിക്കല്‍ ഇങ്ങനെ
പറഞ്ഞതായി ബുഖാരി പറയുന്നു:
"ഞങ്ങൾ ഇസ്ഹാഖ് ഇബ്നു റുഅയയുടെ
(അങ്ങനെയാണ് അദ്ദേഹത്തിന്റെ
ചുരുക്കനാമം) അടുത്തായിരുന്ന
സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞു.
തിരു നബി യുടെ ഹദീസുകളിലെ ഏറ്റവും ആധികാരികമായ ഹദീസ് ശേഖരം നീ ചെയ്യുമോ" ഈ അഭിപ്രായമാണ് സഹീഹ് എന്ന ശേഖരം നടത്താൻ
ഇടവന്നത്. ബുഖാരി (റ)ഇങ്ങനെയും
പറഞ്ഞിട്ടുണ്ട്. "നബ മുന്നിൽ
നിൽക്കുന്നതായി ഞാൻ സ്വപ്നം
കണ്ടിരിക്കുന്നു. എന്‍െറ കയ്യിലുള്ള വിശറികൊണ്ട് പ്രവാചകനെ ഞാൻ
സംരക്ഷിക്കുകയായിരുന്നു. "ഈ
സ്വപ്നത്തെകുറിച്ച് ഞാൻ പല
സ്വപ്നവ്യഖ്യാതാക്കളോടും
ചോദിച്ചപ്പോൾ അവർ പറഞ്ഞത് നീ നബി (സ) തങ്ങളെ അസത്യങ്ങളിൽ നിന്ന്
മോചിപ്പിക്കും എന്നായിരുന്നു. ഇതു എന്നെ സഹീഹ് ശേഖരിക്കാൻ
ശക്തമായി പ്രേരിപ്പിച്ചു"
           ഇബ്നു സ്സ്വലാഹ് (റ)പറയുന്നു:
സഹീഹിന്‍െറ ആദ്യ കർത്താവു
ബുഖാരിയാണ്. പിന്നെ മുസ്ലിമും .
ബുഖാരി(റ)യുടെ
ശിഷ്യനായിരുന്നു ഇമാം
മുസ്ലിം.ഉസ്താദിന്‍െറ
അഭിപ്രായങ്ങളിൽ പലതും ശിഷ്യനുംപങ്കുവെക്കുന്നു. ഖുർആൻ കഴിഞ്ഞാൽ
ഏറ്റവും ആധികാരികമായ രണ്ട്
ഹദീസ് ഗ്രന്ഥങ്ങളാണ് ഇവ. ഇമാം
ശാഫി ഇങ്ങനെ അഭിപ്രായപ്പെട്ടു.
ഇമാം മാലിക് (റ)വിവിന്‍െറ
ഗ്രന്ഥത്തേക്കാള്‍ കൂടുതൽ ശരിയായ വിവരമുള്ള മറ്റൊന്ന്
എനിക്കറിയില്ല. മറ്റു
വാചകങ്ങളിലൂടെയും ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ
ബുഖാരിയുടെയും,മുസ്ലിമിന്റെയും ഹദീസ് ഗ്രന്ഥങ്ങൾ ഇറങ്ങുന്നതിന് മുമ്പ്
പ്രകടിപ്പിച്ച അഭിപ്രായമാണിത്.
ഈ രണ്ട് ഗ്രന്ഥങ്ങളിൽ ഇമാം
ബുഖാരിയുടെതാണ് കൂടുതൽ
ആധികാരികവുംഉപകാരപ്രദവും
ഇബ്നു ഹജർ(റ),അബൂ ജഅഫറുൽഉഖൈലിപറയുന്നതായി ഉദ്ധരിക്കുന്നു: ഇമാം ബുഖാരി(റ) തന്‍െറ ഹദീസ് ഗ്രന്ഥം എഴുതിയതിന്ശേഷം അത് അദ്ദേഹം അലിയ്യിബുനുഅൽ മദീനി, അഹമദ്ബ്നു ഹമ്പൽ,
യഹിയബ്നുമാഈൻ,എന്നിവർക്കുംമറ്റുചിലർക്കും വായിച്ചു
കേൾപ്പിക്കുകയുണ്ടായി. മഹത്തായഒരു ശ്രമമായി അവരെല്ലാം ഇതിനെപരിഗണിച്ചു. മാത്രമല്ല നാലുഹദീസുകൾ ഒഴികെയുള്ള മറ്റെല്ലാ
ഹദീസുകളെയും അവരെല്ലാം
ആധികാരികമാണെന്ന്
സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഉഖൈലി പറയുന്നു. ആ നാലുഹദീസുകളെസംബന്ധിച്ചിടത്തോളംബുഖാരി (റ)വിന്‍െറ കാഴ്ച്ചപ്പാട് ശരിയായിരുന്നു. ഇബ്നു ഹജർ(റ)പിന്നീട് ഇങ്ങനെ അവസാനിപ്പിക്കുന്നു
യഥാർത്ഥത്തിൽ അവയെല്ലാം
ശരിയാണ്."
                  16 വര്ഷത്തെ
നിരന്തരമായശ്രമങ്ങള്ക്കൊടുവില്
അത് സാക്ഷാല്കരിക്കപ്പെട്ടു. ആറുലക്ഷം ഹദീസുകള് പരിശോധിച്ചശേഷം അതില്‍ സത്യസന്ധമായി ഉറപ്പുള്ളവ മാത്രമാണ് ഇതിൽ
ചേര്‍ത്തിട്ടുള്ളത്.ആവര്‍ത്തനത്തോടെ7397 ഉം ആവര്ത്തനത്തോടെ 2602ഉം ഹദീസുകളാണ് ബുഖാരിയിലുള്ളത്.
97 കിതാബുകളും 3450
അധ്യായങ്ങളുമായി ഇത്
വിഭജിക്കപ്പെട്ടിരിക്കുന്നു.ഹാഫിള്
ഇബ്നു ഹജര്‍ അസ്ഖലാനിയുടെ ഫത്ഹുല്‍ ബാരി, ബദ്റുദ്ദീന്‍ എെനി യുടെ ഉംദത്തുല്‍ ഖാരി, ഇമാം ഖസ്തല്ലാനിയുടെ ഇര്‍ഷാദുസ്സാരി തുടങ്ങിയവ പ്രധാന വ്യാഖ്യാന ഗ്രന്ഥങ്ങളാണ്. ഇനിയും നിരവധിയുണ്ട്
    ഇമാം ബുഖാരി യുടെ മറ്റു പ്രധാന കിതാബുകള്‍
----------------------------------
താരീഖുല്‍ കബീർ
താരീഖുല്‍ ഒൗസത്ത്
താരീഖുല്‍   സ്വഗീര്‍
ജാമിഉല്‍   കബീർ
അദബുല്‍ മുഫ്റദ്
ഖല്‍ഖു അഫ്ആലില്‍ ഇബാദ്
കിതാബു ളുഅഫാഇസ്സ്വഗീര്‍
മുസ്നദുല്‍ കബീര്‍
തഫ്സീറുല്‍ കബീർ
കിതാബുല്‍ ഇലല്‍
കിതാബുല്‍ ഫവാഇദ്
കിതാബുല്‍ മബ്സൂത്ത്
ഇങ്ങനെ നിരവധി കിതാബുകള്‍ അവിടുത്തെ കെെപടങ്ങളില്‍ നിന്ന് വിരചിതമായിട്ടുണ്ട്.
( പ്രധാന അവലംബങ്ങൾ: താരീഖു ബാഗ്ദാദ്, തഹ്ദീബുല്‍ അസ്മാഅ്, ഹദ് യുസ്സാരി, ഫതഹുല്‍ ബാരി (1), അല്‍ബിദായ, ഇമാം ബുഖാരി( റ), താരീഖുല്‍ അബ്റാര്‍, മുഖദ്ദിമത്തു ഇബ്നുസ്സ്വലാഹ്)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍