ഇള്ഹാറുൽ ഹഖ് വിവർത്തനം ഭാഗം 1 പഴയ -പുതിയ നിയമങ്ങളെ സംബന്ധിച്ച വിശദീകരണം

മുനീർ അഹ്സനി ഒമ്മല
    
➖➖➖➖➖➖➖➖➖

      അവരുടെ ഗ്രന്ഥത്തെ രണ്ടായി വിഭജിച്ചു ഒന്നാം ഭാഗം ഈസാ നബിക്ക് മുൻപ് നിയോഗിക്കപ്പെട്ട അൻമ്പിയാക്കൾ മുഖേന ലഭിച്ചത് എന്ന് അവർ അവകാശപ്പെടുന്നു.  രണ്ടാം ഭാഗം ഈസാ നബിക്ക് ശേഷം ഇൽഹാമായി ലഭിച്ച തെന്നും പറയപ്പെടുന്നു. ഇത് രണ്ടും ചേർന്നതിൽ നിന്ന് ഒന്നാമത്തിന് പഴയ നിയമമെന്നും രണ്ടാമത്തിന് പുതിയ നിയമമെന്നും അവർ നാമകരണം ചെയിതു. രണ്ടും കൂടിയതിന് ബൈബിൾ എന്നും വിളിക്കുന്നു. ഇത് യൂനാനി പദമാണ് പുസ്തകങ്ങൾ എന്നാണ് പദാർത്ഥം ഇത് തന്നെ രണ്ട് രൂപേണയാണ് 1 അധിക ക്രൈസ്തവ വിദ്വാന്മാരും സ്വീകാര്യമാക്കിയത് 2 നേർ വിപരീതക്കാരും.
        പഴയ നിയമത്തിലെ ഒന്നാം ഇനം
➖➖➖➖➖➖➖➖➖
    ഇത് പ്രകാരം പഴയ നിയമത്തിൽ 38 പുസ്തകങ്ങളാണുള്ളത്.
      
1 ഉൽപത്തിപുസ്തകം
2 പുറപ്പാട് പുസ്തകം
3 ലേവ്യ പുസ്തകം
4 സംഖ്യ  പുസ്തകം
5 ആവർത്തനപുസ്തകം

[ ഈ അഞ്ചു പുസ്തകങ്ങളുടെ സമാഹാരത്തിനാണ് തൗറാത്ത് എന്ന് പറയപ്പെടുന്നത് അത് അബ്റാനി (എബ്രായ) പദമാണ് നിയമങ്ങൾ, കൽപനകൾ എന്നല്ലാമാണ് പദാർത്ഥം .
6 യോശുവയുടെ പുസ്തകം ( യൂശഅ ബിൻ നൂൻ)
7 ന്യായാധിപൻ‌മാർ
8 റൂത്ത്
9 1 ശമുവേൽ
10 2 ശമുവേൽ
11 1 രാജാക്കൻ‌മാർ
12 2 രാജാക്കൻ‌മാർ
13 1 ദിനവൃത്താന്തം
14 2 ദിനവൃത്താന്തം
15 എസ്രാ       { ഉസൈർ}
16 നെഹമിയ
17  ഇയ്യോബിന്റെ പുസ്തകം ( അയ്യൂബ്)
18 സങ്കീർത്തനങ്ങൾ (സബൂർ എന്ന് അവകാശപ്പെടുന്നു)
19 സുഭാഷിതങ്ങൾ (സുലൈമാൻ നബിയുടെ സദൃശ്യ വാക്യങ്ങൾ)
20 സഭാപ്രസംഗകൻ
21  ഉത്തമഗീതം (സുലൈമാൻ നബി )
22  ഏശയ്യാ
23  ജറെമിയ
24  വിലാപങ്ങൾ
25  എസെക്കിയേൽ
26  ദാനിയേൽ
27  ഹോസിയ
28  യോവേൽ
29  ആമോസ്
30  ഒബാദിയ
31  യോനാ
32  മീഖാ
33  നാഹും
34  ഹബക്കുക്ക്
35  സെഫാനിയാ
36  ഹഗ്ഗായി
37 സഖറിയാ
38  മലാഖി
(ഇത് ഈസാ മസീഹ് ജനിക്കുന്നതിന്റെ 420 കൊല്ലം മുൻപുള്ള പ്രവാചകനാണ്]

ഈ പറഞ്ഞ 38 ഗ്രന്ഥങ്ങൾ അധിക ക്രൈസ്തവ പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം പഴയ നിയമത്തിലുള്ളത് എന്നാൽ സാമിരിയാക്കൾ ( ശമരിയർ ) [ മദ്ധ്യപൂർവദേശത്തെ ഒരു വംശമതവിഭാഗമാണ് ശമരിയർ ,യഹൂദവിശ്വാസത്തിന്റെ ഒരു സമാന്തരരൂപമായ ശമരിയമതമാണ് അവർ പിന്തുടരുന്നത്.]
       അവർ ഈ പുസ്തകങ്ങളിൽ ഏഴെണ്ണമൊഴിച്ച് ബാക്കിയുള്ളവ സമ്മതിക്കുന്നില്ല . മൂസാ നബിയിലേക്ക് ചേർക്കപ്പെട്ട അഞ്ചു ഗ്രന്ഥങ്ങളും യോശുവ , ന്യായാധിപന്മാർ എന്നിവയാണിത്. എന്നാൽ അവരുടെ തോറയുടെ പതിപ്പും യഹൂദരുടെ തോറയുടെ പതിപ്പും തമ്മിൽ അന്തരമുണ്ട്.
         പഴയ നിയമത്തിലെ രണ്ടാം ഇനം
➖➖➖➖➖➖➖➖➖

ഇതിൽ 9 പുസ്തകങ്ങളാണുള്ളത്.
1 എസ്തേർ
2 ബാറൂഖ്
3. ദാനിയേലിന്റെ ചില ഭാഗങ്ങൾ
4 തോബിയാ (തോബിത്‌ - തൂബിദ്)
5യഹൂദിത്ത് (യൂദിത്ത്)
6 ജ്ഞാനം
7 പ്രഭാഷകൻ
8 1 മകബയർ
9  2 മകമ്പയർ

പുതിയ നിയമത്തിലെ ഒന്നാം ഇനം
➖➖➖➖➖➖➖➖➖
ഇതിൽ 20 പുസ്തകങ്ങളാണുള്ളത്
1 മത്തായിയുടെ സുവിശേഷം
2 മാർകൊസിന്റെ സുവിശേഷം
3. ലൂക്കോസിന്റെ സുവിശേഷം
4 യോഹന്നാന്റെ സുവിശേഷം
*[* ഈ പറയപ്പെട്ട നാലണത്തിനാണ് സുവിശേഷങ്ങൾ എന്ന് പറയപ്പെടുന്നത്. ഈ പേര് ഇവർ നാലുപേരുടെ ഗ്രന്ഥങ്ങൾക്ക് പ്രത്യേകമാക്കപ്പെട്ടതാണ് ആലങ്കാരികമായി പുതിയ നിയമത്തിലെ എല്ലാത്തിനും പറയാറുണ്ട് ]

6 അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ
7റോമാക്കാർക്ക് പൗലോസ് എഴുതിയലേഖനം
8കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 9കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം
10ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം
10എഫേസോസുകാർക്ക് എഴുതിയ ലേഖനം
11ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
12കൊളോസോസുകാർക്ക് എഴുതിയ ലേഖനം 13തെസലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനം 14തെസലോനിക്കാക്കാർക്ക് എഴുതിയ രണ്ടാം ലേഖനം 15തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം 16തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം 17തീത്തോസിനെഴുതിയ ലേഖനം
18ഫിലമോനെഴുതിയ ലേഖനം 19 പത്രോസിന്റെ ഒന്നാം ലേഖനം
20 യോഹന്നാന്റെ ഒന്നാം ലേഖനം ചില ഭാഗങ്ങൾ ഒഴിച്ച്

പുതിയ നിയമം രണ്ടാം ഇനം
➖➖➖➖➖➖➖➖➖
ഇതിൽ 7 പുസ്തകങ്ങളും യോഹന്നാൻ ഒന്നാം ലേഖനത്തിൽ നിന്ന് ഒഴിച്ച ഭാഗങ്ങളും.

1 എബ്രായർ ലേഖനം
2 പത്രോസിന്റെ രണ്ടാം ലേഖനം
3. 2 യോഹന്നാൻ
4. 3 യോഹന്നാൻ
5. യാക്കോബിന്റെ ലേഖനം
6.  യൂദായുടെ ലേഖനം
7 യോഹന്നാന്റെ വെളിപാട് പുസ്തകം.
    

                                       (തുടരും)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍