മുനീർ അഹ്സനി ഒമ്മല
muneerommala91@gmail.com
ബ്രിട്ടിഷ് കോളോണിയൽ പടക്കെതിരെ 1947 ൽ നേടിയ സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ടിന്റെ നിറവിലാണ് ഇന്ത്യ. എന്നാൽ എഴുപത് ആഘോഷിക്കണമോ അതോ പുതിയൊരു സ്വാതന്ത്ര്യ പോരാട്ടം വീണ്ടും നടത്തണമോ എന്ന വലിയൊരു ചോദ്യചിഹ്നം ഇപ്പോൾ ഭാരതത്തിന്റെ മുന്നിൽ ഉയർന്നു നിൽക്കുന്നുണ്ട്.
ജീവിക്കാനും താമസിക്കാനുമെല്ലാം ബ്രിട്ടീഷിന്റെ ആവിർഭാവത്തോടെ നഷ്ട്ടപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി മതമോ - ജാതിയോ നോക്കാതെ ബ്രിട്ടിഷ് പടക്കെതിരെ പോരാടിയത്. അവർ ഒത്തൊരുമിച്ച് നിന്നത് കൊണ്ടാണ് എല്ലാവർക്കും തുല്യനീതിയിൽ ജീവിക്കാൻ ഉതകുന്ന ഒരു രാജ്യം എന്ന നിലക്ക് ഇന്ത്യയെ മോചിപ്പിച്ചത്. എന്നാൽ എഴുപത് വർഷങ്ങൾക്കിപ്പുറം ആഐക്യതയും ഒത്തൊരുമയും നമ്മുടെ ഭാരതത്തിന് അന്യമായിരിക്കുന്നു.. എല്ലാവരും ഒറ്റക്കെട്ടായി സ്വതന്ത്രമാക്കിയ രാഷ്ട്രത്തെ ഒരു വിഭാഗത്തിന് മാത്രം എന്ന് ആസൂത്രണം ചെയ്ത് ചാപ്പ കുത്തി അവരുടെതാക്കി മാറ്റാനുള പ്രയത്നത്തിലാണിപ്പോൾ
അന്ന് ബ്രിട്ടിഷ് സാമ്രാജ്യത്തിന് കീഴിൽ നാം അമർന്നു പോയതെങ്കിൽ ഇന്ന് സ്വന്തം രാജ്യത്ത് അതിവസികുന്ന സ്വദേശി പട്ടം ചാർത്തിയ ഫാഷിസ്റ്റ് ശക്തികളുടെ കൈകളിലാണ്. അവരുടെ കൈപ്പത്തിൽ ഞെരിഞ്ഞമരുകയാണ് നമ്മുടെ രാജ്യം. ഇവിടെയുള്ള ജനങ്ങളെ സാമുദായികമായി പാളയത്തിൽ നിർത്തി പരസ്പരം തമ്മിൽ പോരടിപ്പിച്ചും, ഭിന്നിപ്പിച്ചും കിട്ടിയ അധികാരം നിലനിർത്താനും രാജ്യം സ്വന്തവത്ക്കരണത്തിനുമായി രാപ്പകലില്ലാ കഷ്ട്ടപ്പെടുകയാണ് ഫാഷിസ്റ്റ് ശക്തികൾ . ചെറിയ കാരണങ്ങൾ പറഞ്ഞ് പാവപ്പെട്ടവരെ അക്രമിച്ചും, കൊലവിളി നടത്തിയും ദിനങ്ങൾ കടന്നു പോവുബോൾ നമ്മിലേക്ക് ആഗസ്ത് 15 എന്ന നമ്മുടെ സ്വതന്ത്ര ദിനം കടന്നു വരുബോൾ ഒരിക്കൽ കൂടി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് രാജ്യം കേഴുന്നവോ എന്ന ചിന്തയാണ് ഉദിച്ചു വരുന്നത്.
കേവലം ഒരു വിഭാഗത്തിന്റെ സ്വാർഥതാൽപര്യങ്ങളെ എല്ലാവരിലേക്കും അടിച്ചേൽപ്പിച്ച് ഒതുക്കി നിർത്തി അനുസരിക്കണമെന്ന നിലപാടിലാണ് ഇപ്പോൾ രാജ്യത്തെ ഭരണകൂടം . നല്ല ജനാധിപത്യ രാഷ്ട്രങ്ങളിൽ പേരെടുത്ത് പറയാൻ സമീപം കാലം വരെ നമ്മുടെ ഭാരതത്തിന് കഴിഞ്ഞിരിന്നുവെങ്കിൽ ഇപ്പോൾ അത് വിസ്മരിക്കപ്പെടുകയാണ് . ഭീതിതമായ അന്തരീക്ഷത്തിലൂടെയാണ് ഓരോ ദിനവും നാം തള്ളി നീക്കുന്നത് ബീഫ് കഴിയുന്നവരും തൊപ്പി ധരിക്കുന്നവരുമെല്ലാം ഈ രാജ്യത്ത് ജീവിക്കാൻ പാടില്ല എന്ന നിലപാടിൽ തന്നെയാണ് ഫാഷിസ്റ്റ് ലോഭികൾ അവകാശപ്പെടുന്നതെങ്കിൽ രണ്ടാമതൊരു സ്വാതന്ത്ര്യമെന്ന കടമ്പനാം താണ്ടി കടക്കേണ്ടി വരും തീർച്ച.
ഗാന്ധിജിയോ, നെഹ്റുവോ മാത്രമായിരുന്നില്ല ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഉറക്കമിളച്ചത് മമ്പുറം തങ്ങൻമാരും ഉമർ ഖാളിയും ആലിമുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ മഹാന്മാരായ ധീരനേതാക്കന്മാരും ഈ സ്വാതന്ത്ര്യപ്പടയുടെ മുൻപന്തിയിലുണ്ടായിരുന്നു. പലരും ഈ രാജ്യത്തിന് ജീവാർപ്പണംപ്പോലും നടത്തി എന്നല്ല ജാതി മത വ്യത്യാസമില്ലാതെ ഒത്തൊരുമിച്ചും രക്തസാക്ഷിത്വം വരിച്ചും ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം എഴുപതിലെത്തി നിൽക്കുബോൾ വെല്ലൂവിളികൾ നേരിടുന്ന കാലത്തിലൂടെയാണ് നാം നടന്നു നീങ്ങുന്നത് . രാജ്യത്തിന്റെ ഏറ്റവും വലിയ മുതൽകൂട്ടായ ഭരണഘടന വരെല്ലാം ചെയ്യപ്പെടുന്നു ജാനാധിപത്യവും മതേത്വരത്തവും അക്രമത്തിന് വിധേയമാവുന്നു . അസഹിഷ്ണതയുടെ അസമാധാനത്തിന്റെ കൊലവിളികൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നു കേൾക്കുന്നു. സ്വതന്ത്രമായി തനിച്ച് യാത്ര ചെയ്യാൻ വരെ ഭീതിതമാണ് നമ്മുടെ ദേശം.
സമാധാനന്തരീക്ഷത്തോടെ നിലനിന്നിരുന്ന പല സംസ്ഥാനങ്ങളും ഇന്ന് ഭയത്തിന്റെ മറവിലാണ് അവിടെയെല്ലാം ജനാധിപത്യം ചോദ്യം ചെയ്യപ്പെടുകയാണ്. മുസ്ലിംകൾ തിങ്ങിപാർക്കുന്ന ഉത്തർപ്രദേശ് അക്രമണങ്ങൾ കൊണ്ട് കലങ്ങിമറിഞ്ഞിരിക്കുകയാണ്. നിരവധി ക്രൈസ്തവ ചർച്ചുകൾ അക്രമിക്കപ്പെട്ടതോടുകൂടി ഗോവയും അതേ അവസ്തയിലാണ്. അഖ്ലാക്കും പ്രൊഫസർ കൽ ബുർഗിയും ഹാഫിള് ജുനൈദുമെല്ലാം പുതിയ സ്വാതന്ത്ര്യ മുഖത്തെരക്തസാക്ഷികളാണ്. ഫാഷിസ്റ്റ് ശക്തികൾക്ക് എന്നും ഭയമായിരുന്നു ദൈവത്തിന്റെ സ്വന്തം നാടെന്ന് മുദ്രകുത്തിയ നമ്മുടെ കേരളവും ഇപ്പോൾ അവരുടെ കൈപ്പടിയിൽ ഒതുക്കാനുള്ള ശ്രമത്തിലാണ് . അവിടെയുമിവിടെയും നടന്ന ചില അനിഷ്ട സംഭവങ്ങളാൽ കേരളവും ഭീതിയിലാണ് . അക്രമങ്ങൾകൊണ്ട് രാജ്യം ഒരു വശത്ത് കുതിച്ച് കയറുമ്പോൾ ജനാധിപത്യ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ കാറ്റിൽ പറത്തി നീതിപരമല്ലാത്ത വിധികൾ കൊണ്ട് മറുവശത്ത് അരക്ഷിതാവസ്ഥ തീർത്തു കൊണ്ടിരിക്കുകയാണ്.
വീടുകളിൽ കയറി സ്ത്രീകളെയും കുട്ടികളെയും പീഢിപ്പിക്കുകയും അക്രമിക്കുകയുമാണ് ബ്രിട്ടിഷ് പട ചെയിതതെങ്കിൽ രാജ്യത്തിന്റെ പല ഭാഗത്തും ഫാഷിസ്റ്റുകളും സമാന പ്രവർത്തനം നടത്തുന്നു അതുപോലെ തന്നെ രാജ്യത്തിന്റെ കെട്ടുറപ്പ് തകർക്കും വിധത്തിൽ നിയമത്തിലും അവർ കൈ കടത്തി വഷളാക്കാൻ ശ്രമിക്കുന്ന നവയുഗത്തിൽ സ്വാതന്ത്ര്യ സമരത്തിന് പ്രസക്തിയേറുകയാണ്. എന്നാൽ അതൊരു വലിയ വിപ്ലവത്തിലേക്ക് നയിക്കുമെന്നത് മുന്നിൽ കണ്ട് ബാക്കിയുള്ളവർ ഒത്തൊരുമിച്ച് മുന്നേറാനുള്ള ശ്രമങ്ങളാണ് ഇനി നടക്കേണ്ടത് .
അത്കൊകൊണ്ട് തന്നെ ഈ സ്വാതന്ത്ര്യ ആഘോഷവേളയിൽ നേടിയ സ്വാതന്ത്ര്യം കൈവിട്ട് പോവാതെ സൂക്ഷിക്കാനുള്ള മുൻകരുതലുകളും അതിന് വേണ്ടി ഒന്നിച്ചുള്ള മുന്നേറ്റവും നടത്തുകയാണ് വേണ്ടത്. അതല്ലങ്കിൽ പശുവിന്റെയും മറ്റും പേര് പറഞ്ഞ് നമ്മെ തമ്മിലടിപ്പിച്ച് രാജ്യത്ത് അക്രമവും ചിന്ദ്രതയും അരക്ഷിതാവസ്ഥയുമായി തുടർക്കഥയാക്കി മാറ്റും ഫാഷിസ്റ്റുകൾ . അതിനെ ഉന്മൂലനം ചെയ്യുകയാണ് നമ്മുടെ ആവശ്യം.
9048740007
0 അഭിപ്രായങ്ങള്‍