മുനീർ അഹ്സനി ഒമ്മല
muneerommala91@gmail.com
പല മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും അല്ലാഹു ശ്രേഷ്ഠതകള്‍ കല്‍പ്പിച്ചിടുണ്ട്. അക്കൂട്ടത്തില്‍ പെട്ട ഒന്നാണ് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തുദിവസങ്ങള്‍. വിശുദ്ധ ഖുർആനിലൂടെ ഇക്കാര്യം പ്രസ്താവിച്ചതാണ്. ധാരാളം ആരാധനകൾ കൊണ്ട് ധന്യമാക്കേണ്ട നോമ്പെടുക്കേണ്ട ദിനങ്ങളാണ് ഈ പത്തു ദിനങ്ങൾ.
"അറിയപെട്ട ദിനങ്ങളില് അവർ അല്ലാഹുവിനെ സ്മരിക്കുവാനും വേണ്ടി"(സൂറത്തുല്‍ ഹജ്ജ് 28)
ഇബ്നു അബ്ബാസ് (റ)പറഞ്ഞു: "അറിയപ്പെട്ട ദിനങ്ങൾ എന്നത്
ദുല്ഹിജ്ജ പത്തു ദിനങ്ങളാകുന്നു".
(ബുഖാരി).മാത്രമല്ല സൂറത്തുല്‍ ഫജ്റിലൂടെ അല്ലാഹു സത്യം ചെയ്ത പറയുന്ന(പത്തു രാത്രികൾ തന്നെയാണ് സത്യം) ഇതും ദുല്‍ഹിജ്ജ യിലെ പത്തു രാത്രികൾ തന്നെയെന്നാണ് ഇബ്നു അബാസ് (റ) , മുജാഹിദ് (റ) തുടങ്ങിയവരെല്ലാം പറയുന്നത് അത് കൊണ്ട് തന്നെ ഈ ദിനങ്ങളുടെ മാഹാത്മ്യത്തെ വിളിച്ചോതുകയാണ് അല്ലാഹു താഅല . നബി (സ) പറയുന്നു: ദുല്‍ഹിജ്ജയിലെ പത്തു ദിസവങ്ങളെക്കാള്‍ ആരാധനകളെ കൊണ്ട് അല്ലാഹുവിന് ഇഷ്ടമായ മറ്റൊരു ദിനവുമില്ല ഒട്ടു മിക്ക ഹദീസ് പണ്ഡിതരും സമാന ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നബി തങ്ങൾ പറഞ്ഞു. ദുല്‍ഹിജ്ജയിലെ പത്ത് ദിനങ്ങളേക്കാള്‍ സല്‍കര്‍മം ചെയ്യാന്‍ പുണ്യമായ ദിവസങ്ങള്‍ വേറെ യില്ല അവർ ചോദിച്ചു: അല്ലാഹുവിന്‍െറ ദൂതരെ അല്ലാഹുവിന്‍െറ മാര്‍ഗത്തില്‍ പൊരുതുന്നതിനെക്കാളും ശ്രേഷ്ഠമായതാണോ. തങ്ങള്‍ മറുപടി പറഞ്ഞു അതെ ജിഹദിനെക്കാളും കൂടുതൽ പ്രതിഫലാര്‍ഹമാണ്. എന്നാല്‍ യുദ്ധത്തിനു പുറപ്പെട്ട് ശഹീദായി മരണപ്പെട്ട വ്യക്തി ഇതിൽ നിന്ന് ഒഴിവാണ് ( സ്വഹീഹുല്‍ ബുഖാരി)
നോമ്പ്, ഹജ്ജ്, നിസ്ക്കാരം, സ്വദഖ ഇത് നാലും സംഗമിക്കുന്ന മാസം ദുല്‍ഹിജ്ജ യാണ് മറ്റൊരുമാസത്തിനും ഇൗ പ്രത്യേകതയില്ല അതിനാലാണ് ഈ മാസത്തിന് ഇത്രയും വലിയ മഹത്ത്വം ലഭിച്ചതെന്ന് ഈ ഹദീസുകളെ വിശദീകരിക്കച്ച് കൊണ്ട് ഹാഫിള് അസ്ഖലാനി (റ) വ്യക്തമാക്കുന്നു.
സലഫുസ്സ്വാലിഹുകളെല്ലാം ഈ ദിസങ്ങളുടെ മഹത്ത്വം കണക്കിലെടുത്ത് ആരാധനകളില്‍ നിരതരാവുകയും സുന്നത്ത് നോമ്പുകള്‍ നോല്‍ക്കുകയും തക്ബീറുകള്‍ കൊണ്ട് മുഖരിതമാക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇമാം
ബുഖാരി(റ) പറയുന്നു:
ഇബ്നുഉമര്‍ (റ),അബൂഹുറൈറ (റ)തുടങ്ങിയവര്‍ ഈദിനങ്ങളില്
അങ്ങാടിയിലേക്ക്
പുറപ്പെട്ടിരുന്നത് തക്ബീര്
ചൊല്ലിക്കൊണ്ടായിരുന്നു
ജനങ്ങളും അവരോടൊപ്പം തക്ബീര് ഏറ്റു ചൊല്ലുമായിരുന്നു.
അദ്ദേഹം വീണ്ടും പറയുന്നു ഉമര്
(റ) മിനായില് കയറി നിന്ന് കൊണ്ട് ഉച്ചത്തില് തക്ബീര് ചൊല്ലും.പള്ളിയിലുള്ളവര് അത് കേള്ക്കുകയുംഅവര് ഏറ്റു ചൊല്ലുകയും ചെയ്യും.
അങ്ങാടിയിലുള്ളവരുടെ
തക്ബീറിനാല് മിനാ
മുഖരിതമാകുകയും ചെയ്യും.
ദുല്ഹിജ്ജയിലെ പത്ത് ദിനങ്ങളില് നിങ്ങൾ തക്ബീറും തഹ്ലീലും തഹ്മീദും വര്ദ്ധിപ്പിക്കുക എന്ന നബി വചനത്തിന്റെ
അടിസ്ഥാനത്തിലായിരുന്നു
അവരങ്ങനെ ചെയ്തിരുന്നത്.വിശേഷപ്പെട്ട ഈ
ദിനങ്ങളില് ദിക്റുകള്‍
ഉരുവിടുന്നവരെക്കുറിച്ചാണ്
ഖുര്‍ആന്‍ സൂറത്ത് ഹജ്ജില് പറയുന്നത്.
നിശ്ചിത ദിവസങ്ങളില് അവർ
അല്ലാഹുവിന്റെ നാമം
ഉച്ചരിക്കുന്നു(ഹജ്ജ് 28) മാത്രമല്ല ദുല്‍ഹിജ്ജ ഒന്നു മുതൽ പത്തു വരെ ആട് ,മാട്,ഒട്ടകം എന്നീ ഇനത്തില്‍ പെട്ട ജീവികളെ കാണുബോഴും ശബ്ദം കേള്‍ക്കുബോഴും തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്.
സാധാരണ നോല്‍ക്കാറുള്ള സുന്നത്ത്
നോമ്പ് ഈ നാളുകളില് അനുഷ്ഠിക്കല്
പ്രബലമായ സുന്നത്താണെന്ന്
ഇമാം നവവി(റ) അടക്കമുള്ള ഫുഖഹാക്കള്‍ വ്യക്തമാക്കുന്നു, ദുല്‍ഹിജ്ജ എട്ടു ദിവസവും നോമ്പു നോല്‍ക്കല്‍ ശക്തിയായ സുന്നത്താണ്. (ഫത്ഹുല്‍ മുഈന്‍) ഇതിന് തെളിവായി ഉദ്ദരിക്കുന്നത്
ദുല്‍ഹിജ്ജയിലെ പത്തു ദിസവങ്ങളെക്കാള്‍ ആരാധനകളെ കൊണ്ട് അല്ലാഹുവിന് ഇഷ്ടമായ മറ്റൊരു ദിനവുമില്ല ആ പത്ത് ദിനങ്ങളിലെ ഒാരോ ദിനങ്ങളും ഒരു വര്‍ഷത്തെ നോമ്പിനോട് തുല്ല്യമാവും ഒാരോ രാത്രിയിലെ നിസ്ക്കാരവും ലെെലത്തുല്‍ ഖദ്റിനോടും തുല്ല്യമാവും. എന്ന ഹദീസാണ്.
എന്നാല്‍ മേല്‍ ഉദ്ദരിച്ച ഇമാം ബുഖാരി (റ) ഹദീസ് വിശദീകരണാര്‍ത്ഥം ഇബ്നു ഹജര്‍ ഹെെതമി (റ) പറയുന്നു: റമളാനിലെ അവസാന പത്തിനെക്കള്‍ പുണ്യം ദുല്‍ഹിജ്ജ ആദ്യ ഒമ്പത് ദിനങ്ങള്‍ക്കുണ്ടെന്ന് ചിലർ ഇൗ ഹദീസ് അടിസ്ഥാനമാക്കി പറയാറുണ്ട്, അത് ശരിയല്ല. കാരണം റമളാന്‍ മാസങ്ങളുടെ നേതാവാണെന്നും അതിന് മറ്റു മാസങ്ങളെക്കാള്‍ പോരിശ യുണ്ടെന്നും അതില്‍ ധാരാളം പ്രത്യേകതകള്‍ നിരവധി ഹദീസുകൾ കൊണ്ട് തെളിയിക്കപ്പെട്ടതാണ്. അതിനാൽ ഇൗ ഹദീസ് കൊണ്ട് ലഭിക്കുന്നത് റമളാന്‍ അല്ലാത്ത സമയങ്ങളില്‍ കൂടുതൽ പ്രതിഫലം ദുല്‍ ഹജ്ജിലെ ആദ്യ ഒമ്പത് ദിനങ്ങള്‍ക്കാണ് എന്നാണ്. (തുഹ്ഫ)
ഈ പത്ത് ദിനങ്ങള്‍ക്ക് ഇനിയും ധാരാളം ശ്രേഷ്ഠതകള്‍ ഉണ്ട്. അവയെല്ലാം ഒാരോ നബിമാരുമായി ബന്ധപ്പെട്ട് കിടക്കുന്നതായി പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു അബാസ് (റ) വില്‍ നിന്ന് നിവേദനം : ആദം നബിക്ക് അല്ലാഹു വിട്ട് വീഴ്ച നല്‍കിയ ദിവസം ദുല്‍ഹിജ്ജയിലെ ഒന്നാമത്തെ ദിവസമാണ്. അതിനാൽ ആ ദിനം വല്ലവനും നോമ്പ് അനുഷ്ഠിച്ചാല്‍ അവന്‍െറ എല്ലാ ദോഷങ്ങളും പൊറുത്ത് നല്‍കുന്നതാണ്. രണ്ടാം ദിനം യൂനുസ് നബി യുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുകയും അവർ മത്സ്യ വയറ്റിൽ നിന്ന് പുറത്ത് വന്ന ദിവസമാണ്. ആ ദിവസം ആരെങ്കിലും നോമ്പ് അനുഷ്ഠിച്ചാല്‍ അവന്‍ എല്ലാ കുറ്റമറ്റ രൂപത്തിൽ ഒരു വര്‍ഷം അല്ലാഹുവിന് ആരാധിച്ചവനെ പോലെയാണ്. സകരിയ്യ നബിയുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍പെട്ടത് മൂന്നാം ദിനത്തിലാണ്. അന്ന് ആരെങ്കിലും നോമ്പ് നോറ്റാല്‍ അവന്‍െറ പ്രാര്‍ത്ഥനക്കും അല്ലാഹു ഉത്തരം നല്‍കും. നാലാം ദിനത്തിലാണ് ഇസാ നബി (അ) ജനിച്ചത്. അന്ന് നോമ്പ് എടുത്തവരുടെ ദാരിദ്ര്യവും പ്രയാസങ്ങളും അല്ലാഹു ഇല്ലാതാക്കും. അഞ്ചാം ദിവസത്തിലാണ് മൂസ നബി (അ) ജനിച്ചത്. ഇൗ ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ അവനെ കാപട്യത്തില്‍ നിന്നും ഖബര്‍ ശിക്ഷയില്‍ നിന്നും മോചിപ്പിക്കും. ആറാം ദിവസത്തിന്‍െറ പ്രത്യേകത ആ ദിനത്തിലാണ് അല്ലാഹു താഅല നബി തങ്ങള്‍ക്ക് ധാരാളം നന്‍മകളെ തുറന്ന് കൊടുത്തത്. അന്ന് നോമ്പെടുത്താല്‍ അവന് അല്ലാഹുവിന്‍െറ പ്രത്യേക കാരുണ്യം ലഭിക്കും. ഏഴാം ദിനത്തിന്‍െറ പ്രത്യേകത അന്ന് നരക കവാടങ്ങൾ അടക്കപ്പെടും. അയ്യാമുല്‍ അഷ് ര്‍ ( ദുല്‍ഹിജ്ജ പത്ത് ദിനങ്ങൾ) കഴിയാതെ തുറക്കപ്പെടുകയില്ല. ആ ദിനം വല്ലവനും നോമ്പ് അനുഷ്ഠിച്ചാല്‍ അവന് മുപ്പതു പ്രയാസങ്ങളുടെ കവാടങ്ങൾ അടക്കും മുപ്പത് എെശ്വര്യത്തിന്‍െറ കവാടങ്ങൾ തുറക്കപ്പെടും. എട്ടാമത്തെ ദിവസം തര്‍വിയ്യത്തിന്‍െറ ദിവസം. ഈ ദിനത്തില്‍ നോമ്പനുഷ്ടിച്ചാല്‍ അതിന് നല്‍കുന്ന പ്രതിഫലം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളു. ഒമ്പാതമത്തെ ദിവസം അറഫ ദിനം.
അറഫ ദിനം
-------------------------
ദുല്‍ഹിജ്ജയിലെ ഒമ്പതാമത്തെ ദിവസമാണ് അറഫ ദിനം. ഹജ്ജിലെ വളരെ പ്രധാനപെട്ട കര്‍മ്മമാണ് അറഫ സംഗമം. ഹജ്ജ് എന്നാല്‍ അറഫ എന്നാണ് പാഠം. അന്ന് ഹാജിമാര്‍ അവിടെ സംഗമിക്കുബോള്‍ ഹജ്ജിന് പോകാത്തവര്‍ സുന്നത്ത് നോമ്പ് അനുഷ്ഠക്കല്‍ ശക്തമായ സുന്നത്തുണ്ട്. അന്ന് നോമ്പ് അനുഷ്ഠിച്ച വ്യക്തിയുടെ വരാനിരിക്കുന്നതും കഴിഞ്ഞു പോയതുമായ എല്ലാ ദോഷങ്ങളും പൊറുക്കപപാപങ്ങൾ മുസ്ലിം) ഹജ്ജിനെത്തുന്ന ഹാജിമാര് മുഴുവനും തങ്ങള്
ചെയ്ത പാപങ്ങള് ഏറ്റുപറഞ്ഞ്
പശ്ചാത്തപിക്കുന്നതാണ് അറഫ. ആദം നബിയും ഹവ്വയും സ്വര്ഗത്തില്‍ നിന്ന്പുറത്തിറങ്ങിയ ശേഷം പതിറ്റാണ്ടുകളോളം
കാണാതെ നടന്ന് അവസാനം കണ്ടുമുട്ടിയ സ്ഥലം അറഫ. അതിനാണ് അറഫ എന്ന് പേരുവന്നത്.ഹജ്ജിനെത്തുന്ന ഹാജിമാര് സംഗമിക്കുന്ന
സ്ഥലമാണെന്നതിലും അറഫ എന്ന
പേരുമുണ്ട്. ജിബ് രീല്‍ (അ), ഇബ്രാഹിം നബിക്ക് ഹജ്ജിന്റെ കാര്യം പഠിപ്പിച്ചത്
കൊണ്ടാണ് അറഫ എന്ന പേര്
വന്നതെന്നും അഭിപ്രായമുണ്ട്.
ഏതായാലും അറഫയിലെ നിര്ത്തംഹജ്ജിന്റെ കര്മ്മങ്ങളില്
പ്രധാനപ്പെട്ടതാണ്. ഭൂമിയിലെ വിശാലമായ
മരുപ്രദേശമാണ്. പര്വ്വതങ്ങളാല്
വലയംചെയ്യപ്പെട്ട സ്ഥലം.
ദുല്ഹജ്ജ് ഒന്പതിന് എല്ലാ ഹാജിമാരും ഇവിടെ
സമ്മേളിക്കുന്നു. ലോകത്തിലെ മുസ്ലിംകള്, വിവിധഭാഷക്കാര്, ദേശക്കാര്, വേഷക്കാര്, നിറക്കാര്,
ലിംഗഭേദമന്യേ ഒരേ വേഷത്തില് ഒരേ മന്ത്രവുമായി ഒരേ സ്ഥലത്ത് ഒരുമിച്ച് കൂടുന്ന കാഴ്ച. നബിയുടെ ചരിത്ര പ്രധാനമായ അവസാന
പ്രസംഗം നിര്‍വഹിച്ചത്
ഇവിടെവെച്ചാണ്. ഇസ്ലാമിനെ
പൂര്‍ണ്ണമായുംപ്രഖ്യാപിച്ചുകൊണ്ട് ആയത്ത് അവതരിപ്പിച്ചത്
അറഫയില്‍ വെച്ചായിരുന്നു.
'ജനങ്ങളെ! എന്‍െറ വാക്കുകൾ
ശ്രദ്ധിച്ചു കേൾക്കുക.
ഇക്കൊല്ലത്തിനുശേഷം ഈ
സ്ഥലത്തുവെച്ച് നിങ്ങളെ
കാണാൻ സാധിക്കുമോ ഇല്ലയോ
എന്നെനിക്കറിവില്ല. മനുഷ്യരേ,
നിങ്ങളുടെ ഈ നാട്ടിനും ഈ
മാസത്തിനും ഈ ദിനത്തിനും
ഏതുപ്രകാരം നിങ്ങൾ ആദരവ്
കൽപ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും
പരസ്പരം കയ്യേറുന്നത്
നിങ്ങൾക്കിതാനിഷിദ്ധമാക്കിയിരിക്കുന്നു.ഓർത്തിരിക്കുക. നിങ്ങൾ പിഴച്ച് പരസ്പരം കഴുത്തുവെട്ടാൻ മുതിരരുത്. നിങ്ങളുടെ നാഥനുമായി
നിങ്ങൾ കണ്ടുമുട്ടും. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് അവൻ നിങ്ങളെ ചോദ്യം
ചെയ്യും. അജ്ഞാനകാലത്ത്
നടന്ന ജീവനാശങ്ങൾക്കുള്ള
എല്ലാ പ്രതികാരനടപടികളെയും
ഞാനിതാദുർബ്ബലപ്പെടുത്തിയിരിക്കുന്നു. സമുദായമേ, നിങ്ങളുടെ ഇലാഹ് ഏകനാണ്.
നിങ്ങളെല്ലാവരുടെയും
പിതാവും ഏകൻ തന്നെ.
നിങ്ങളെല്ലാവരും ആദമിൽ
നിന്നും ജനിച്ചു. ആദം
മണ്ണിൽനിന്നും. നിങ്ങളിൽ
വെച്ച് ജീവിതത്തിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാരോ
അവനത്രെ അല്ലാഹുവിങ്കൽ
ഏറ്റവും മാന്യൻ. അറബിക്ക്
അനറബിയേക്കാളോ, അനറബിക്ക്
അറബിയേക്കാളോ യാതൊരു
ശ്രേഷ്ടതയുമില്ല.ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ.
നിങ്ങൾ ഖുർആൻ
അടിസ്ഥാനമാക്കിക്കൊണ്ട്
ജീവിക്കുന്ന കാലമത്രയും
നിങ്ങൾ വഴിപിഴക്കുകയില്ല.
അല്ലാഹുവിന്റെ ഗ്രന്ഥമത്രെ അത്.
ജനങ്ങളെ! സത്യവിശ്വാസികൾ
പരസ്പരം സഹോദരങ്ങളാണ്.
തന്റെ സഹോദരന്റെ
സംതൃപ്തിയോടുകൂടിയല്ലാതെ
അവന്റെ ധനം
കരസ്ഥമാക്കുവാൻ ഒരാൾക്കും
പാടില്ല. അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാദുർബ്ബലപ്പെടുത്തിയിരിക്കുന്നു.ആ ഇനത്തിൽ ഒന്നാമതായി ഞാൻ
ദുർബ്ബലപ്പെടുത്തുന്നത്
എന്റെ പിതൃവ്യൻ അബ്ബാസിന്
കിട്ടാനുള്ള പലിശയാണ്.
മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ
പത്നിമാർക്കുള്ള പോലെ
തന്നെ, നിങ്ങൾക്ക് അവരോടും
ചില ബാദ്ധ്യതകൾ ഉണ്ട്. നിങ്ങൾ
സ്ത്രീകളോട് നല്ല നിലക്ക്
പെരുമാറിക്കൊള്ളുക.
അല്ലാഹു നിങ്ങളോട് സൂക്ഷിക്കാന്‍ ഏൽപ്പിച്ച ആസ്തിയാണ് (അമാനത്ത്) നിങ്ങളുടെ പത്നിമാർ, നിങ്ങളുടെ ഭൃത്യരെ
ശ്രദ്ധിക്കുക. നിങ്ങൾ ഭക്ഷിക്കുന്നത്
തന്നെ അവർക്കും
ഭക്ഷിക്കാൻ കൊടുക്കുക.
മനുഷ്യരേ, എനിക്ക് ശേഷം ഒരു
നബിയും വരാനില്ല.
അതുകൊണ്ട് ശ്രദ്ധയോടെ
കേൾക്കുക. നിങ്ങളുടെ
നാഥന്‍െറ പരിശുദ്ധഹറമിൽ വന്ന്
ഹജ്ജ് ചെയ്യുക. നിങ്ങളുടെ
മേലാധികാരികളെ അനുസരിക്കുക.
അപ്പോൾ നിങ്ങളുടെ നാഥന്‍െറ
സ്വർഗ്ഗത്തിൽ പ്രവേശിക്കാം.
' പ്രസംഗത്തിന്റെ
അവസാനത്തിൽ ആ
ജനസമൂഹത്തെ
അഭിമുഖീകരിച്ചുകൊണ്ട്
അവിടുന്ന് ചോദിച്ചു. 'നിങ്ങളോട്
സൃഷ്ടാവിന്‍െറ സന്നിധിയല്‍ വെച്ച്
എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോൾ എന്താണ് നിങ്ങൾ
പറയുക?.'ജനസമൂഹം ഒരേ
സ്വരത്തിൽ മറുപടി നൽകി. 'അങ്ങ് അല്ലാഹുവിന്റെ സന്ദേശം
ഞങ്ങളെ അറിയിക്കുകയും
അങ്ങയുടെ എല്ലാ
ബാദ്ധ്യതകളും നിറവേറ്റുകയും
ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾ
മറുപടി നൽകും.' അന്നേരം
ആകാശത്തേക്ക് കണ്ണും കൈയ്യും
ഉയർത്തികൊണ്ട് അവിടുന്ന്
പ്രാർത്ഥിച്ചു. 'അല്ലാഹുവേ നീ
സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ
നീ സാക്ഷ്യം വഹിക്കേണമേ!'
പത്താം ദിനം ബലി പെരുന്നാൾ ദിനമാണ് അന്ന് വല്ലവനും ബലി കര്‍മ്മം നിര്‍വഹിച്ചാല്‍ അതിന്‍െറ ആദ്യം വീഴുന്ന രക്ത തുള്ളികളുടെ കണക്ക് അനുസരിച്ച് അവന്‍െറയും അവന്‍െറ കുടുംബത്തിന്‍െറയും ദോഷങ്ങള്‍ അല്ലാഹു പൊറുത്ത് നല്‍കും . ആ ദിനത്തില്‍ വല്ല മുഅ്മിനിനും ഭക്ഷണം നല്‍കിയാല്‍ അല്ലങ്കില്‍ സ്വദഖ അവനെ ഖിയാമത്ത് നാളില്‍ നിര്‍ഭയനായി അയക്കപ്പെടും. അവന്‍െറ മീസാന്‍ ഉഹദ് പര്‍വതത്തിനെക്കാള്‍ ഭാരമുള്ളതാവും. ഇത് കൊണ്ടല്ലാമാണ് ഈ ദിനങ്ങള്‍ക്ക് ശ്രേഷ്ഠതകള്‍ കല്‍പ്പിക്കപെടുന്നത്
ദുല്‍ഹിജ്ജ മാസവും പുണ്യവും
മുനീർ അഹ്സനി ഒമ്മല
----------------------------
റമളാന്‍ മാസം പോലെ തന്നെ പല മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും അല്ലാഹു
ശ്രേഷ്ഠതകള്‍ കല്‍പ്പിച്ചിടുണ്ട്. അക്കൂട്ടത്തില്‍ പെട്ട ഒന്നാണ് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തുദിവസങ്ങള്‍. വിശുദ്ധ ഖുർആനിലൂടെ ഇക്കാര്യം പ്രസ്താവിച്ചതാണ്. ധാരാളം ആരാധനകൾ കൊണ്ട് ധന്യമാക്കേണ്ട നോമ്പെടുക്കേണ്ട ദിനങ്ങളാണ് ഈ പത്തു ദിനങ്ങൾ.

0 അഭിപ്രായങ്ങള്‍