മുനീർ അഹ്സനി ഒമ്മല
ഹിജ്റ കലണ്ടറിലെ പ്രഥമ മാസമാണ് മുഹറം. മുസ്‌ലിം
സമുദായത്തിന്‍െറ പുതുവത്സരമാകുന്ന മുഹറം വന്നണയുകയാണ്. ഒാരോ പുതുവത്സരവും നമ്മിലേക്ക് ആഗതമാവുന്നത് പരിശുദ്ധ ദീനിന്‍െറ നില നില്‍പ്പിനായി അഹോരാത്രം പരിശ്രമിച്ച പല നബിമാരുടെ സംഭവ ബഹുലമായ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കഥകളുമായാണ്. ഇത്തരം നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കാരണത്താലാണ് ഹിജ്റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായി മുഹറമിനെ ഗണിക്കപ്പെടുന്നത്. യത്ഥാര്‍ത്തില്‍ ഹിജ്റയെ പരിഗണിച്ച് പ്രാഥമികം റബീഉല്‍ അവ്വലായിരുന്നു . പക്ഷേ പരിഗണിക്കപെട്ടത് മുഹറവും. അതിനുള്ള പ്രധാന കാരണം ധാരാളം പ്രവാചക സംഭവങ്ങൾ നടന്ന മറ്റൊരുമാസം ഇല്ലാ എന്നത് തന്നെയാണ്. അല്ലാഹു യുദ്ധം നിഷിദ്ധമാക്കിയ ഒരു മാസം കൂടിയാണ് മുഹറം.
അര്‍ഷിന്‍െറയും ലൗഹുല്‍ മഹ്ഫൂളിന്‍െറയും സൃഷ്ടിപ്പ് , ജിബ് രീല്‍ (അ) മിനെ സൃഷ്ടിച്ചത്, ഭൂമിയെ സൃഷ്ടിച്ചത്, ആദ്യമായി മഴ വര്‍ഷിച്ചത് എല്ലാം ഈ മാസത്തിലാണ്. ആദം നബിയും ഹവ്വാഅ് ബീവിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളും നടന്നത് ഇതിലാണ്. സ്വര്‍ഗീയ ഭവനത്തിലായിരുന്നു ഇരുവരുടെയും ജീവിതം അതിനിടയില്‍ വിലക്കപെട്ട കനി ഭക്ഷിച്ചതിന്‍െറ പേരിൽ പുറത്ത് വന്നപ്പോള്‍ അല്ലാഹുവിനോട് അനിഷ്ടക്കേട് കാട്ടിയതിന്‍െറ പേരിൽ പശ്ചാതാപം നടത്തിയപ്പോള്‍ അവർക്ക് സ്വാന്തനമരുളിയതും ഈ മാസത്തിലാണ്. അല്ലാഹുവിന്‍െറ അനുമതി കൂടാതെ യാത്ര പോയ യൂനുസ് നബി യെ പരീക്ഷണാര്‍ത്ഥം മത്സ്യം വിഴുങ്ങിയപ്പോള്‍ കടലിൽ മത്സ്യം വയറ്റിൽ കിടന്ന് നടത്തിയ പശ്ചാത്താപത്തിന്‍െറ കാരണമായി അവരെ കരയിലേക്ക് പുറം തള്ളിയതും ഈ മാസത്തിലാണ്. ഇബ്രാഹിം നബി (അ)നെ തീ കുണ്ടാരത്തില്‍ നിന്ന് രക്ഷപ്പട്ടതും യൂസുഫ് നബി (അ)മിന് തടവറയില്‍ നിന്ന് മോചനം ലഭിച്ചതും മുഹറത്തില്‍ തന്നെ.
കാഴ്ച്ച നഷ്ടപ്പെട്ട യഅ്ക്കൂബ് നബിക്ക് പുത്രൻ യൂസുഫ് നബി യുടെ വസ്ത്രം മറ്റു മക്കള്‍ കൊടുന്ന് ഇട്ടപ്പോള്‍ കാഴ്ച തിരിച്ച് കിട്ടിയതും , അസഹ്യമായ രോഗ ബാധിതനായി ബുദ്ധിമുട്ടിയ അയ്യൂബ് നബി (അ) രോഗശാന്തി ലഭിച്ചതും മുഹറം പറഞ്ഞു തരുന്ന കഥകളാണ്.
ഏക ഇലാഹിലേക്ക് ക്ഷണിച്ച് കൊണ്ടിരുന്ന മൂസാ നബി (അ) മിന്‍െറ നേരേക്ക് പല അസഹ്യമായ സംഭവങ്ങൾ അഴിച്ച് വിടുകയും താന്‍ ഇലാഹാണെന്ന് സ്വയം വാദിക്കുകയും ചെയ്ത ഫിര്‍ഒൗനിനെ നെെല്‍ നദിയിൽ മുക്കി നശിപ്പിക്കുകയും മൂസാ നബി (അ) മിന്‍െറ വിജയം സാക്ഷാത്കരിക്കുകയും ചെയ്ത മഹാ സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ അവസരം കിട്ടിയത് മുഹറത്തിനാണ്. തൊള്ളായിരത്തി അന്‍പത് വര്‍ഷക്കാലം സത്യപാതയിലേക്ക് ജനങ്ങളെ ക്ഷണിച്ച നൂഹ് നബി യുടെ സമൂഹത്തിൽ നിന്ന് വെറും തുലോം തുച്ചം പേർ മാത്രമേ വിശ്വസിച്ചുള്ളു. വിശ്വസിക്കാത്തവരെ നശിപ്പിക്കാനായി വെള്ള പൊക്കം ഇറക്കിയതും ജൂദി പര്‍വതത്തില്‍ കപ്പല്‍ കരക്കടയിപ്പിച്ച് നൂഹ് നബിയെയും വിശ്വസിച്ചവരെയും രക്ഷപെടുത്തിയതും മുഹ്റം തരുന്ന പാഠങ്ങളാണ്. പക്ഷികളെയും ജിന്നുകളെയും മൃഗങ്ങളെയും മറ്റും കീഴ്പ്പെടുത്തി കൊടുത്ത സുലൈമാൻ നബിക്ക് ലോക ചക്രവർത്തി പദവി നല്‍കി അനുഗ്രഹിച്ചതും മുത്ത് നബി (സ) യുടെ പ്രിയ പൗത്രൻ ഹുസൈൻ (റ) വധിക്കപ്പെട്ടതും ഇസ്ലാമിന്‍െറ പരസ്യ പ്രബോധനത്തിന് മുന്നിൽ നിന്ന് നയിച്ച ഉമർ (റ) രക്ത സാക്ഷിത്വം വരിച്ചതും ഇൗ മാസത്തില്‍ തന്നെ ഇങ്ങനെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാന്‍ മുഹറത്തിനല്ലലാതെ മറ്റൊരു മാസത്തിനും സൗഭാഗ്യം ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെയാണ് യുദ്ധം നിഷിദ്ധമാക്കിയതും ഹിജ്റ വര്‍ഷത്തല്‍ പ്രഥമ സ്ഥാനം ലഭിച്ചതും.
ഹിജ്റയാണ് മുസ്ലിംങ്ങളുടെ പുതുവത്സരമെന്ന് പറഞ്ഞുവല്ലോ അത് കൊണ്ട് തന്നെ മറ്റു ഇതര ആശയക്കാര്‍ പുതുവത്സരമെന്ന പേരിൽ അനാചാരങ്ങളിലും പേക്കൂത്തരങ്ങളിലും അടിമപെട്ട് മദ്യവും കരിമരുന്നും ഉപയോഗിച്ച് ആഘോഷം തിമിര്‍ക്കുബോള്‍ കണ്ടില്ലെന്ന ഭാവത്തോടെ പുറം തള്ളുകയാണ് ഏതൊരു വിശ്വാസിയും ചെയ്യേണ്ടത്. ആ ദു:ഖകരമായ കാഴ്ചകളില്‍ നിന്ന് പുറം തിരിഞ്ഞ് ആരാധനകളും മറ്റു നല്ല പ്രവർത്തനങ്ങളുമായി നമ്മുടെ പുതുവത്സരം സമ്പന്നമാക്കാന്‍ ശ്രമിക്കുക.
ആശൂറാഉം വൃതാനുഷ്ഠാനവും
---------------------------------------
മുഹ്റം പത്തിലെ ഈ സംഭവങ്ങളധികവും ഉണ്ടായത് മുഹറം പത്തിനാണ്. ആ പുണ്യ ദിനം അറിയപ്പെടുന്നത് ആശൂറാഅ് എന്ന പേരിലാണ്. തൊട്ടു മുന്‍പത്തെ ദിവസമായ ഒമ്പത് താസൂആഅ് എന്നും അറിയപ്പെടുന്നു. ഈ രണ്ടു ദിനങ്ങളിലും നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. അബീഹുറെെറ (റ) പറയുന്നു നബി (സ) തങ്ങള്‍ പറഞ്ഞു റമളാന്‍ മാത്തിലെ നോമ്പിനു ശേഷം ശ്രേഷ്ഠതയുള്ള നോമ്പ് മുഹറത്തിലേതാണ്.( മുസ്ലിം)
തിരു നബി (സ) വന്ന സമയം മുഹറം പത്തിന് നോമ്പ് നോല്‍ക്കുന്ന ജൂതന്‍മാരോട് അതിനെ പറ്റി ചോദിച്ചപ്പോള്‍ അവർ മറുപടി പറഞ്ഞു ഈ ദിനത്തിലാണ് ഫിര്‍ഒൗനില്‍ നിന്ന് മൂസാ നബി (അ) മിനെയും അനുയായികളെയും രക്ഷപെടുത്തിയത്. അതിനാൽ ഇൗ ദിനത്തെ ബഹുമാനിച്ച് കൊണ്ട് ഞങ്ങള്‍ നോമ്പെടുക്കുന്നു. നബി തങ്ങള്‍ പറഞ്ഞു മൂസാ നബിയോട് നിങ്ങളെക്കാള്‍ കടപെട്ടവര്‍ ഞങ്ങളാണ്.നബി തങ്ങള്‍ നോമ്പെടുക്കുകയും അനുയായികളോട് എടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. (ബുഖാരി)
ഇബ്നു അബാസ്( റ) പറയുന്നു: ‘നബി(സ)
ആശൂറാ ദിവസം നോമ്പെടുക്കു കയും അപ്രകാരം കല്പ്പിക്കുകയും
ചെയ്തപ്പോൾ സ്വഹാബികൾ പ
റഞ്ഞു: ' അല്ലാഹുവിന്‍െറ ദൂതരെ,
ജൂതന്മാരും ക്രിസ്ത്യാനികളും ബ
ഹുമാനിക്കുന്ന ഒരു ദിവസമാണല്ലോ
ഇത് '. അപ്പോള് അദ്ദേഹം പറ ഞ്ഞു:
( ﻓَﺈِﺫَﺍ ﻛَﺎﻥَ ﺍﻟْﻌَﺎﻡُ ﺍﻟْﻤُﻘْﺒِﻞُ ﺇِﻥْ ﺷَﺎﺀَ ﺍﻟﻠَّﻪُ ﺻُﻤْﻨَﺎ ﺍﻟْﻴَﻮْﻡَ ﺍﻟﺘَّﺎﺳِﻊَ ) "എങ്കില് അടുത്ത വര്ഷം അല്ലാഹു
ഉദ്ദേശിച്ചാല് നാം ഒമ്പതിനും
നോമ്പെടുക്കും.’(മുസ്ലിം)
ജൂത ക്രെെസ്തവരോട് എതിരാകാന്‍ വേണ്ടിയായിരുന്നു ഈ നോമ്പെടുക്കല്‍. അപ്രകാരം സ്വഹാബികൾ ചെയ്യുകയുമുണ്ടായി.ഇബ്നു അബാസ്( റ) തന്നെ പറയുന്നു മുഹറം
ഒമ്പതിനും പത്തിനും ഞങ്ങൾ
നോമ്പെടുക്കാറുണ്ടായിരുന്നു.
ജൂതരില് നിന്നും വ്യത്യസത
പാലിക്കുന്നതിനു വേണ്ടിയാണ്
രണ്ടു ദിവസവും നോമ്പെടുക്കുന്നത് (തുര്‍മുദി) ധാരാളം പുണ്യങ്ങള്‍ മുഹറം നോമ്പിനുണ്ട്.
"അബൂ ഖതാദ:( റ)വില് നിന്നും
നിവേദനം, ഒരു വ്യക്തി ആശൂറാ
നോമ്പിനെക്കുറിച്ച് നബി
(സ)യോട് ചോദിച്ചു. അപ്പോൾ
അദ്ദേഹം പറഞ്ഞു
"കഴിഞ്ഞ ഒരു വര്ഷത്തില്‍
സംഭവിച്ചുപോയ പാപങ്ങളെ അത്
പരിഹരിക്കുന്നതാണ്" (മുസ്ലിം). ഇങ്ങനെ നിരവധി ആരധനകള്‍ കൊണ്ടും ആശംസ കെെമാറിയും വിടപറഞ്ഞ ഒരു വര്‍ഷം നാം ചെയ്തതിനെ വിലയിരുത്തിയുമാണ് നമ്മുടെ പുതുവത്സരം ആഘോഷിക്കേണ്ടത്.
0 അഭിപ്രായങ്ങള്‍