മുനീർ അഹ്സനി ഒമ്മല
-------------------------------------------------------------
മുസ്ലിം ജനതയുടെ വളരെ
പ്രധാനപ്പെട്ട ആഘോഷങ്ങളില് ഒന്നാണ് ത്യാഗസമ്പൂര്‍ണ്ണമായ ബലി പെരുന്നാൾ.
വളരെ പ്രാധാന്യമു ള്ള രണ്ടു
ആഘോഷങ്ങളാണ് ഇസ്ലാമിലുള്ളത്; ചെറിയ
പെരുന്നാൾ, ബലി പെരുന്നാൾ,
. ദുല്ഹിജ്ജ മാസം പിറക്കുബോള്‍
ലോകത്തിന്റെ ശ്രദ്ധ മുഴുവന് പരിശുദ്ധ
കഅ്ബയിലേക്കും മദീനയിലെ
പുണ്യ റൗളയിലേക്കുമായിരിക്കും.
ലോകത്തുള്ള എല്ലാ ഭൂഖണ്ഡങ്ങളില്
നിന്നും ജനലക്ഷങ്ങള് ആര്ത്തിരമ്പുന്ന
തിരമാല കണക്കെ പരിശുദ്ധ ഹറമില്
സംഗമിക്കുമ്പോള് വെളുത്തവനും
കറുത്തത്തവനും മംഗോളിയനും
ലക്ഷ്യം വെക്കുന്നത് ഒരേ
കാര്യങ്ങളാണ്. തൂവെള്ളയില് ഒരേ തക്ബീറുകള് ചൊല്ലി ശാശ്വത സന്തോഷത്തിന്റെ മന്ത്രങ്ങള്
ഉരുവിടുമ്പോള് ലോകം മുഴുവന്
മനസ്സുകൊണ്ട്
അറേബ്യയിലെത്തുന്നു. മാനവികതയുടെ മഹിതമായ സംഗമമാണിത് അതാണല്ലോ ആ വേഷത്തില്‍ തെളിഞ്ഞു കാണുന്നതും. പരിശുദ്ധ ഇസ്ലാമിന്‍െറ ചരിത്ര പരമായ പരിശുദ്ധിയും പാരമ്പര്യവും നിഴലിച്ചു കാണുന്ന ഹജ്ജാനുഷ്ഠാനങ്ങള്‍ മനുഷ്യനെ അത്യുദാത്തമായ പരിശുദ്ധിയിലേക്കാണ് ഉയര്ത്തുന്നത്. സത‍്യവിശ്വാസികള്‍ ഒരൊറ്റ ശരീരം പോലെയാണെന്ന തിരുവചനത്തെ സാക്ഷാൽകരിക്കുന്ന മഹല്‍ സംഗമ ഭൂമിയാണ് അറഫ. ദുല്‍ ഹിജ്ജ ഒമ്പതിന് ഇവിടെ സംഘമിക്കല്‍ ഹജ്ജിന്‍െറ ഏറ്റവും വലിയ ആരാധനയാണ്. അറഫയില്‍ സമ്മേളിച്ച ലക്ഷകണക്കായ മനുഷ്യരുടെ പാപങ്ങള്‍ പൊറുത്ത് കൊടുക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. മാത്രമല്ല അന്ന് ഹാജിമാര്‍ അല്ലാത്തവര്‍ നോമ്പ് അനുഷ്ഠിക്കണം. നോമ്പെടുത്തവരുടെ കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ദോഷങ്ങള്‍ പൊറുക്കുമെന്ന് ഇമാം മുസ്ലിം ഉദ്ദരിക്കുന്ന ഹദീസുണ്ട്.
സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച്
മനുഷ്യരെ കണ്ണിലെ
കൃഷ്ണമണിപോലെ സംരക്ഷിച്ചുപോകുന്ന
അല്ലാഹു, അവന് നാം എത്രത്തോളം നന്ദി
ചെയ്യണമെന്ന് ഇബ്രാഹിം നബി
നമുക്ക് പറഞ്ഞുതരുന്നു. ദാമ്പത്യ
ജീവിതം തുടങ്ങിയതു മുതല് പൈതലിനു
വേണ്ടി ആഗ്രഹിക്കുകയും
പ്രാര്ത്ഥിക്കുകയും ചെയ്ത
നബിക്കും പ്രിയ പത്നിക്കും വാര്ധക്യ
ദശയിലാണ് മകന് പിറക്കുന്നത്. അതിയായ
സന്തോഷത്തില് അവനെ വളര്ത്തിവരുന്ന
സമയത്താണ് നാഥന്റെ
കല്പനയെത്തുന്നത്. തങ്ങളുടെ
പൊന്നുമോനെ അല്ലാഹുവിന്റെ
മാര്ഗത്തില് ബലി നല്കാന്, സൂര്യതേജസാര്‍ന്ന
മകനെ മാതാവ്
അണിയിച്ചൊരുക്കിയ ശേഷം
പിതാവിനൊപ്പം അയക്കുകയാണ്.
അദ്ദേഹം ഉദ്ദേശിച്ച
സ്ഥലമെത്തിയപ്പോള്‍ നബി മകനോട് കാര്യം പറയുന്നു. നാഥനില്‍ നിന്നുംലഭിച്ച സന്ദേശം തന്റെ പ്രിയതമയോടുപോലും പറഞ്ഞിരുന്നില്ല നബി
ഇക്കാര്യം, ചെകുത്താന്റെ
നോട്ടം പോലും ശരീരത്തില് തട്ടാത്ത ആ പിഞ്ചുബാലന് വളരെ പക്വതയാര്ന്ന
പണ്ഡിതനെപ്പോലെ പ്രിയ
ബാപ്പയോട് പറയുന്നു. അങ്ങ്
അല്ലാഹുവിന്റെ പ്രവാചകനല്ലേ
തീര്ച്ചയായും ഈ കാര്യം
നമുക്ക് നടപ്പില് വരുത്താം. എനിക്ക് തെല്ലും സങ്കടമില്ല. മാത്രമല്ലാ
അല്ലാഹുവിന്റെ തീരുമാനം
നടപ്പില് വരുത്തുന്നതില് സന്തോഷമേയുള്ളൂ.
അങ്ങ് എന്നെ അറക്കുന്ന സമയത്ത്
മുഖം കാണാത്ത രീതിയില് വേണം കിടത്താന്. അല്ലെങ്കില് ചിലപ്പോള് താങ്കള്ക്ക് നാഥന്റെ കല്പന നടപ്പില്
വരുത്താന് സാധിക്കാതെ വരും.
ഇസ്മാഈല് നബി (അ) ബലി നല്കാന്
സ്വയം തയ്യാറായി കിടന്നപ്പോള്
മാലാഖമാര്പോലും പൊട്ടിക്കരഞ്ഞു.
ഭൂമിയില് ഭൂചലനം അനുഭവപ്പെട്ടു,
ചരാചരങ്ങള് മൗനത്തിലായി. അവര് സര്‍വ
ശക്തനായ അല്ലാഹുവിനോട് പ്രാര്ത്ഥിച്ചു. ബലി
നല്കാനായി ഇബ്രാഹിം നബി
വാളുയര്ത്തിയതും ആകാശത്തില് നിന്നും
അല്ലാഹുവിന്റെ മാലാഖ ഇറങ്ങി വന്ന് നബിയുടെ ദൈവ ഭക്തിയില് അല്ലാഹു സന്തുഷ്ടനായെന്നും മകനു പകരം ഈ ആടിനെ ബലി നല്കിയാല്
മതിയെന്നും അറിയിച്ചു. ഇബ്രാഹിം
നബിയുടെ ആ മഹാത്യാഗം പുതുക്കിയാണ്
ലോകം ബലിപെരുന്നാള്
കൊണ്ടാടുന്നതും ഉള്ഹിയത്ത് കര്‍മ്മം നിര്‍വഹിക്കുന്നതും.
ലോകത്ത് കഷ്ടതകളും യാതനകളും അനുഭവിക്കുന്ന
ജനസമൂഹത്തോടൊപ്പം നിന്ന്
ബലിപെരുന്നാള് ദിനത്തില് പാപമോചനം
നേടുന്ന ജനലക്ഷങ്ങള്ക്കൊപ്പം
നാഥന് നമ്മെയും ഉള്പെടുത്താന്
നമുക്കും നന്മകളുടെ പാതകള്
സൃഷ്ടിക്കേണ്ടതുണ്ട്. കുടുംബ- സുഹൃത്ത്
ബന്ധങ്ങള് പുതുക്കുകയും അയല്‍
ബന്ധങ്ങള്
മെച്ചപ്പെടുത്തുകയും
അന്നദാനം നടത്തുകയും പരിമിധികള്
അനുഭവിക്കുന്നവര്ക്ക് സഹായം
എത്തിക്കുകയും ചെയ്യേണ്ടത്
നമ്മുടെ ബാധ്യതയാണ്. ഈ
ബലിപെരുന്നാള് ദിനം പരസ്പര
ഐക്യത്തിനും മതേതര കൂട്ടായ്മക്കും
ദേശീയത ഊട്ടിയുറപ്പിക്കാനുള്ള
വേദിയാക്കണം.
നമ്മുടെ ആഘോഷങ്ങള്‍ ആഭാസമാക്കരുത് ആരാധനകൾ കൊണ്ട് കര്‍മനിരതരാകണം. ആഘോഷങ്ങളെ ആരാധനകൾ കൊണ്ട് അലങ്കരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ആരാധന ഇല്ലാത്ത ഒരു പരിപാടിയും ഇസ്ലാം സംവിധാനിച്ചിട്ടില്ല. ഉബാദത്ത് ബ്നു സാബിത്ത് (റ) ഉദ്ദരിക്കുന്നു ആരെങ്കിലും ഇൗദുല്‍ അള്ഹയിലും ഈദുൽ ഫിത്വറിലും ആരാധനകള്‍ കൊണ്ട് സജീവമാക്കിയാല്‍ മനസ്സുകള്‍ നിര്‍ജീവമാകുന്ന ദിവസം അവന്‍റ മനസ്സ് നിര്‍ജീവമാകാതിരിക്കും. അതിനാൽ തക്ബീര്‍, ദാനധര്‍മ്മം , ഉള്ഹിയ്യത്ത് തുടങ്ങിയവ യെല്ലാം പെരുന്നാൾ ദിന ആരാധനകളാണ് തക്ബീര്‍
-------------------
പെരുന്നാൾ ദിനത്തില്‍ വളരെ പുണ്യമുള്ള സല്‍കര്‍മ്മമാണ് തക്ബീര്‍. ഖുർആൻ ആയത്തില്‍ വന്നത് ചെറിയ പെരുന്നാൾ തക്ബീര്‍ ആണെങ്കിലും ബലി പെരുന്നാൾ തക്ബീര്‍ അതിനോട് താരതമ്യം ചെയ്യപ്പെട്ടു(തുഹ്ഫ) അറഫാ ദിനം (ദുല്‍ഹിജ്ജ 9) സുബ്ഹി മുതൽ 13ന്‍െറ അസ്വര്‍ വരെ എല്ലാ നിസ്ക്കാരത്തിന് പിറങ്കെയും തക്ബീര്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്തുണ്ട്. നിസ്ക്കാര ശേഷം എന്ന് ഉപാദിയുള്ളതിനാല്‍ ഇതിനെ "തക്ബീര്‍ മുഖയ്യദ്"എന്ന് പറയും. സലാം വീട്ടിയ ഉടൻ മറ്റു ദിക്റുകള്‍ക്ക് മുന്‍പായി ചൊല്ലലാണ് സുന്നത്ത്. ഒന്ന് മുതൽക്ക് തന്നെ ആട് മാട് ഒട്ടകം എന്നീ ഗണത്തില്‍ പെട്ട ജീവികളെ കാണുബോഴും ശബ്ദം കേള്‍ക്കുബോഴും തക്ബീര്‍ ചൊല്ലലും സുന്നത്തുണ്ട്. സലഫു സ്സ്വാലിഹുകള്‍ ഒന്ന് മുതൽക്കേ പള്ളികളിലും അങ്ങാടികളിലും വീടുകളിലും തക്ബീര്‍ ചൊല്ലല്‍ പതിവാണ്. ഇമാം
ബുഖാരി(റ) പറയുന്നു:
ഇബ്നുഉമര്‍ (റ),അബൂഹുറൈറ (റ)തുടങ്ങിയവര്‍ ഈദിനങ്ങളില്
അങ്ങാടിയിലേക്ക്
പുറപ്പെട്ടിരുന്നത് തക്ബീര്
ചൊല്ലിക്കൊണ്ടായിരുന്നു
ജനങ്ങളും അവരോടൊപ്പം തക്ബീര് ഏറ്റു ചൊല്ലുമായിരുന്നു.
അദ്ദേഹം വീണ്ടും പറയുന്നു ഉമര്
(റ) മിനായില് കയറി നിന്ന് കൊണ്ട് ഉച്ചത്തില് തക്ബീര് ചൊല്ലും.പള്ളിയിലുള്ളവര് അത് കേള്ക്കുകയുംഅവര് ഏറ്റു ചൊല്ലുകയും ചെയ്യും.
അങ്ങാടിയിലുള്ളവരുടെ
തക്ബീറിനാല് മിനാ
മുഖരിതമാകുകയും ചെയ്യും.
കുളി, അണിഞ്ഞൊരുങ്ങല്‍, ഉള്ഹിയത്ത് ഉദ്ദേശിക്കാത്തവര്‍ നഖം, മുടി,താടി, തുടങ്ങിയവ വെട്ടി നന്നാക്കുക, ഭക്ഷണം കഴിക്കാതെ പള്ളിയിലേക്ക് പോവുക, പോവുബോള്‍ ഒരു വഴിയിലൂടെയും തിരിച്ച് മറ്റോരു വഴിയിലൂടെയും വരിക, ആശംസ കെെമാറല്‍, മുസ്വാഫഹത്ത് തുടങ്ങിയവ യെല്ലാം പെരുന്നാൾ ദിനത്തില്‍ പ്രത്യേകം സുന്നത്താണ്.
ആശംസ കെെമാറല്‍
പെരുന്നാൾ ദിനത്തില്‍ ആശംസ കെെമാറല്‍ നല്ലകാര്യമാണ് സര്‍വ്വസാധാരണ യായി തഖബലല്ലാഹു മിന്നാ വ മിന്‍ക്കും എന്നാണ് പറയുക അതു തന്നെയാണ് പറയേണ്ടതും വസിലത്ത് (റ) വില്‍ നിന്ന് ഉദ്ദരിക്കുന്ന ഹദീസ് ഇതിൽ പ്രശസ്തമാണ് അവർ പറയുന്നു: ഞാൻ ഒരു പെരുന്നാൾ ദിനത്തില്‍ നബി തങ്ങളെ കണ്ട്മുട്ടിയപ്പോള്‍ തഖബലല്ലാഹു മിന്നാ വമിന്‍ക്കും എന്ന് പറഞ്ഞപോള്‍ എന്നോട് തിരിച്ച് പറഞ്ഞു അതെ "തഖബലല്ലാഹു മിന്നാ വ മിന്‍ക്കും" ഇൗ ഹദീസാണ് പലരും തെളിവായി ഉദ്ദരിക്കുന്നത്. പരസ്പരം കാണുന്നവരോടും, ഫോൺ വഴിയും ആധുനിക സൗകര്യങ്ങളായ സോഷ്യൽ മീഡിയ മുഖേനയും ആശംസകൾ കെെമാറാവുന്നതാണ്.
ഉള്ഹിയ്യത്ത്
പെരുന്നാൾ ദിനത്തിലെ വളരെ പ്രധാന പെട്ട ഒരു ആരാധനയാണ് ഉള്ഹിയ്യത്ത്.ഇബ്റാഹീം നബി
(അ)മിന്റെ സുന്നത്തിന്റെ
പുനരുജ്ജീവനവും ഇസ്ലാമിക
ശരീഅത്തിന്‍െറ നടപടികളെ
നിലനിര്ത്തലും അതിലുണ്ട്. ഹാജിയോടുള്ള ഐക്യദാര്ഢ്യം
അതിലുണ്ട്. ഹാജി ഹജ്ജ്
ചെയ്യുമ്പോൾ മറ്റുള്ളവര്‍
ബലികര്മത്തില്‍ ഏര്പ്പെടുന്നു. ഹജ്ജ് കര്‍മത്തിലെ ഒരു
അനുഷ്ഠാനം എല്ലാവര്‍ക്കുമായി
നല്കിയതിലൂടെ അല്ലാഹുവിന്‍െറ മറ്റൊരു അനുഗ്രമാണ് നാം അതില് ദര്ശിക്കുന്നത്. ബലി
കര്മത്തില് ഏര്പ്പെടുന്നവന് മുടിയും നഖവും മുറിക്കാതെ പത്ത്ദിവസം അല്ലാഹുവിന്റെ
പ്രീതി കാംക്ഷിക്കുന്നതാണ്
ഹാജിയോടുള്ള മറ്റൊരു
പൊരുത്തം. മാത്രമല്ല ഇബ്രാഹിം നബിയുടെ ത്യാഗോജല ജീവിതത്തിന്‍െറയും ആത്മ ധെെര്യത്തിന്‍െറയും പാഠങ്ങളാണ് ഉള്ഹിയ്യത്തിലൂടെ ഒാരോ ബലി പെരുന്നാളിലൂടെ ലഭിക്കുന്നത്.
ഇങ്ങനെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം അല്ലാതെ ജീര്‍ണ്ണതകളെ കൊണ്ട് വാരിപുണരുന്നതാവരുത് നമ്മുടെ പെരുന്നാളുകള്‍
0 അഭിപ്രായങ്ങള്‍