ഇസിൽ ,സലഫി ഭീകരതക്ക് അറുതിയായിട്ടില്ല.

മുനീർ അഹ്സനി ഒമ്മല
.......................................................

അൽ ഖ്വായിദ , ഇസിൽ ,സലഫി മുക്കൂട്ട് മുന്നണികളുടെ ഭീകരതക്ക് അറുതിയായിട്ടില്ല ദിവസം കഴിയുംതോറും അതിന് മൂർച്ചയേറുകയാണ്. കഴിഞ്ഞ ദിവസം നിസ്ക്കരിക്കവേ കൊല്ലപ്പെട്ട സൂഫി പണ്ഡിതൻ ശൈഖ് ഐദ്രൂസ് ബിൻ അബ്ദുല്ല അൽ സുമൈത്ത് എന്നവർ ഈ ഭീകരതയുടെ ആക്രമണത്തിന്റെ ബാക്കിപത്രമാണ്.  ജനങ്ങൾക്ക് ആത്മീയോപദേശം നൽകുന്ന ഈ പണ്ഡിതന്റെ സമീപം വിശ്വാസിയായി ചമഞ്ഞെത്തിയ സലഫി ഭീകരൻ നിസ്ക്കരിക്കുന്ന വേളയിൽ അക്രമിക്കുകയായിരുന്നു എന്തൊരു കാടത്തമാണ് ഇവരുടെ പ്രവർത്തനങ്ങൾ
       തന്റെ ആശയങ്ങൾക്ക് വിഘ്നം നിൽക്കുന്നവരെ ഇല്ലായിമ ചെയ്യുക എന്ന ഇബ്നു അബ്ദിൽ വഹാബിന്റെ ഹിഡൻ അജണ്ട തന്നെയാണ് പിൻഗാമികളും സ്വീകരിച്ചിരിക്കുന്നത്. നേരത്തെ പ്രശസ്ത പണ്ഡിതൻ റമളാൻ ബൂതിയെ ഇവർ വധിച്ചിരുന്നു. സുമൈതി അടക്കമുള്ള സൂഫി പണ്ഡിതർക്ക് വധ ഭീക്ഷണി ഉണ്ടായിരുന്നു. ലോകപ്രശസ്ത പണ്ഡിതൻ ശൈഖ് ഹബീബ് ഉമറിന്റെ വാഹനം തട്ടികൊണ്ടു പോയിരുന്നു. നിരവധി അക്രമങ്ങൾ ഇത്തരം പണ്ഡിതന്മാർക്കും കുടുംബങ്ങൾക്കും ഏൽക്കുന്നുണ്ട് ഇതെല്ലാം ഇസിൽ സലഫി ഭീകരതയുടെ കാടത്തത്തിന് വലിയ ഉദാഹരണങ്ങളാണ് .
           ഇബ്നുൽ വഹാബിന്റെ പിൻതലമുറയായ സലഫിസത്തിന്റെ പിന്തുടർച്ചയാണ് ഇന്ന് കാണുന്ന മുഴുവൻ തീവ്രവാദിസംഘങ്ങളും. ഉയൈയ്നയിലെ ചരിത്ര സ്മാരകങ്ങളും മഖ്ബറകളും തകർത്തു രംഗപ്രവേശം തുടങ്ങിയ ഇബ്നുവഹാബ് ആലു സഊദുമായി ചങ്ങാത്തം സ്ഥാപിച്ച് ദർഇയ്യ എന്ന സ്ഥലത്ത് വെച്ച് കരാറിലെർപ്പെടുകയും സലഫീ ഭീകരതക്ക് തുടക്കം കുറിക്കുകയും ചെയ്തു  
പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച്‌ കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട്‌ യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത്‌ മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക്‌ ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത്‌ മുഴുവന്‍ ചെലവഴിച്ചത്‌ ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത്‌ കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തി. കുത്‌ബ്‌ഖാനകള്‍ ഇടിച്ച്‌ നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക്‌ ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. 
      തുടർന്ന് പുണ്യനഗരങ്ങളായ മക്കയും മദീനയും അക്രമം നടത്തി.ഹി:1205 ല്‍ മക്കാഗവര്‍ണറായിരുന്ന ശരീഫ്‌ ഗാലിബുമായി അവർ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഹി:1217-ല്‍ മക്കയുടെ പരിസരപട്ടണമായ ത്വാഇഫ്‌ കീഴടക്കുവാന്‍ വഹാബികള്‍ തയ്യാറായി. ആ വര്‍ഷത്തിലെ ഹാജിമാരുടെ ബാഹുല്യം നിമിത്തം അവര്‍ യുദ്ധം ചെയ്യാതെ ത്വാഇഫില്‍ കഴിച്ച്‌കൂട്ടി. ഹാജിമാര്‍ തിരിച്ച്‌ പോയപ്പോള്‍ അവര്‍ ത്വാഇഫ്‌ കീഴടക്കി. വീണ്ടും മക്കയെ ലക്ഷ്യമാക്കി സലഫി സൈന്യം മുന്നോട്ട്‌ നീങ്ങി. വഹാബികള്‍ മക്കയില്‍ കടന്നയുടന്‍ മക്കാ ഗവര്‍ണര്‍ ശരീഫ്‌ ഗാലിബ്‌ ജിദ്ദയിലേക്ക്‌ തന്റെ ആസ്ഥാനം മാറ്റി. 1218 മുഹര്‍റം മാസത്തിലാണ്‌ വഹാബികള്‍ മക്കയില്‍ പ്രവേശിച്ചത്‌. 14 ദിവസം അവര്‍ പരിഭ്രാന്തി പരത്തി ആദര്‍ശത്തെ അടിച്ചേല്‍പിച്ചു. നിരസിച്ചവരെ വധിച്ചുകളഞ്ഞു. ശേഷം ജിദ്ദയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. പക്ഷെ, ശരീഫ്‌ ഗാലിബിനെ കീഴ്‌പെടുത്താന്‍ സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ വധിച്ച ശേഷം 7 ദിവസം ജിദ്ദയില്‍ താമസിച്ച്‌ അവര്‍ റിയാദിലേക്ക്‌ തിരിച്ചു
   രണ്ട്‌ മാസത്തിന് ശേഷം റബീഉല്‍ അവ്വലില്‍ ശരീഫ്‌ഗാലിബും ജിദ്ദാ ഗവര്‍ണറായിരുന്ന ശരീഫ്‌ ബാഷയും സൈന്യസമേതം മക്കയില്‍ പ്രവേശിച്ചു. വഹാബികളെ പുറത്താക്കി ഭരണം തിരിച്ച്‌ പിടിച്ചു. ഗതികെട്ട വഹാബികള്‍ മക്ക ഒഴിവാക്കി മദീന പിടിച്ചടക്കാന്‍ ശ്രമം തുടങ്ങി. പല മദീനാ ഗോത്രങ്ങളെയും അവര്‍ കയ്യിലാക്കി. മദീന വഴി വഹാബികള്‍ മക്കയിലേക്ക്‌ ഭക്ഷണം കൊണ്ട്‌ പോകുന്നതിനെ അവര്‍ ഉപരോധിച്ചു. ഇക്കാരണത്താല്‍ ശരീഫ്‌ ഗാലിബിന്‌ വഹാബികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടിവന്നു. തത്‌ഫലമായി മക്കയില്‍ പ്രവേശിക്കാനും ആശയപ്രചരണം നടത്താനും വഹാബികള്‍ക്കായി. മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടിഇസ്‌ലാമിന്റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ത്വാഇഫിലും മുസ്‌ലിം കബന്ധങ്ങളെ കൊണ്ട്‌ നൃത്തമാടി. ഹി:1217 ലാണ്‌ വഹാബി സേന ത്വാഇഫിലെത്തിയത്‌കണ്ണില്‍ കണ്ട സ്‌തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്‌ചെയ്‌തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ്‌ നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു. പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച്‌ അവര്‍ വാളിനു നല്‍കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്തവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട്‌ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്‌ലിംകളുടെ സ്വത്ത്‌ ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചുതൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവാക്കിയില്ല. ഇനിയും ധാരാളം അക്രമങ്ങൾ സലഫീ ഭീകരതക്ക് പറയാനുണ്ട്. 
        ഈ സംഹാര താണ്ഡവത്തിന്റെ ഭാഗമാണ് ഇന്ന് ഇസിൽ തീവ്രവാദികൾ നടത്തി കൊണ്ടിരിക്കുന്ന രക്തചൊരിച്ചിലുകൾ .അല്‍ ഖ്വായിദയില്‍ നിന്നാണ് ഇസിൽ ഉടലെടുത്തത് 2001 ല്‍ അമേരിക്ക അക്രമിക്കപ്പെട്ടു അതിന് മുൻപ് തന്നെ അഫ്ഗാൻ കേന്ദ്രമായി ഉസാമ ബിന്‍ലാദന്‍ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. താലിബാൻ പ്രവർത്തനം ശക്തമാക്കി. ഉസാമയുടെ കൂടെ പ്രവർത്തിക്കാന്‍ വന്നയാളാണ് അബൂ മുസ്അബ് അല്‍ സര്‍ഖാവി . അമേരിക്ക അക്രമം ശക്തമാക്കിയപ്പോള്‍ സര്‍ഖാവി ഇറാഖിലേക്ക് പോയി അവിടെ അയാൾ അത്തൗഹീദ് വല്‍ ജിഹാദ് എന്ന സംഘത്തിന് രൂപം നല്‍കി. ഭീകരാക്രമണങ്ങള്‍ നടത്താന്‍ തുടങ്ങി. അയാളാണ് ആദ്യമായി ജീവനോടെ കഴുത്തറുത്ത് കൊല്ലുന്ന കലാപരിപാടികൾക്ക് നേതൃത്വം കൊടുത്തത്. 2006 ല്‍ സര്‍ഖാവി കൊല്ലപ്പെട്ടു അമേരിക്കൻ ബോംബില്‍ തന്നെയാണ് മരണം വരിച്ചത്. ഈ സമയം ഇറാഖ് ചിന്നഭിന്നമായി ഇദ്ദേഹത്തിന്‍െറ വലം കെെ ആയിരുന്ന അബൂ ഹംസ അല്‍ മുഹാജിര്‍ എല്ലാം ഏകീകരിക്കാന്‍ മജ് ലിസ് ശൂറാ അല്‍ മുജാഹിദീൻ രൂപം കൊടുത്തു . ഇതേ സമയം അബൂബക്കർ അല്‍ ബഗ്ദാദിയെ സായുധ അക്രമങ്ങളുടെ പേരിൽ അമേരിക്ക തടവിലിട്ടു. ശേഷം അമേരിക്കയുടെ ശെെലിയിലേക്ക് അയാളെ പാകപെടുത്തി . ഇതിനിടയിൽ ഒരു സംഘത്തിനെ ബഗ്ദാദി തയ്യാര്‍ ചെയ്തു. 2006 ല്‍ മോചിതനായ അദ്ദേഹം ജയിശു അഹ്‌ലുസ്സുന്ന രൂപീകരിച്ചു. അതിനെയും ശൂറയില്‍ ചേര്‍ത്തു. അബൂ ഉമർ അൽ ബഗ്ദാദി ആയിരുന്നു ശൂറാ നേതാവ് മജ് ലിസ് ശൂറാ അല്‍ മുജാഹിദീൻ എന്നതില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് എന്നാക്കി ഇങ്ങനെയാണ് തുടക്കം 2010 ല്‍ അബൂ ഉമർ കൊല്ലപ്പെട്ടു. ശേഷംഇസിലിന്‍െറ ഉന്നത അധികാരികൾ യോഗം ചേർന്ന് പതിനൊന്ന് പേരിൽ ഒമ്പത് പേര്‍  അബൂബക്കർ അല്‍ ബഗ്ദാദിയെ തിരഞ്ഞെടുത്തു. വിയോജിച്ച രണ്ടു പേരെ പിന്നീട് അയാൾ കൊലപ്പെടുത്തി. അദ്ദേഹം സിറയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ഇന്‍ സിറിയ എന്നാക്കി. ഈ സംഘടനയുടെ പ്രവർത്തനം ഇസ്ലാമുമായി യാതൊരു ബന്ധമില്ലങ്കിലും അവർ പ്രവർത്തിക്കുന്നത് ഇസ്ലാമിന്‍െറ പേരിൽ ആയതിനാൽ അവർ നടത്തുന്ന കൊടും ക്രൂരതകളുടെയും അക്രമങ്ങളുടെയും പാപഭാരം ഇസ്ലാമിന്‍െറ പേരിൽ അടിച്ചേല്‍പ്പിക്കുകയാണ്. മാത്രമല്ല ഇസ്ലാമിനെ പച്ചയായി എതിര്‍ക്കാന്‍ അവസരം കാത്തുനില്‍ക്കുന്നവര്‍ക്ക് ഇതൊരു   മഹാനിധിയാണ്. എെ എസ്സിന്‍െറ ചുരുങ്ങിയ കാലം കൊണ്ട് സലഫിസവുമായി അഭേദ്യം ബന്ധമുള്ളതായി കാണാം. 
             എെ എസ് ഇതിനകം നിരവധി മനുഷ്യരെ നിഷ്കൂരണം കൂട്ടകൊല ചെയ്തു. അതോടൊപ്പം തന്നെ പല ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തു, സൂഫികളുടെ ഖബറിടങ്ങള്‍ കുത്തിപൊളിച്ചു. സലഫിസം ജന്മമെടുത്തപ്പോള്‍ നടമാടിയ കൊടും ക്രൂരതകള്‍ തന്നെയാണ് എെ എസ്സും നടത്തിയത്. എന്നാല്‍ എെ എസ്സ് ഇസ്ലാമല്ലെന്ന് ഉറക്കെ പറഞ്ഞപ്പോള്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാണ് സലഫികൾ മുഖം മിനുക്കിയത് എന്നാല്‍ എെ എസ് മരിച്ചവരോട് കാണിക്കുന്ന ക്രൂരതകളെ സംബന്ധിച്ച് ഇവര്‍ക്കൊന്നും പറയാനില്ല. കാരണം മരിച്ചവരോടുള്ള നിലപാടുകളില്‍ ഇവരെല്ലാം ഒരേ അഭിപ്രായക്കരാണ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് എെ എസ്സിലേക്ക് സഞ്ചരിക്കുന്ന ഇൗ സലഫി മൗദൂദി വിഭാഗങ്ങളുടെ പ്രധാന താല്പര്യം രാജ്യം സംഘര്‍ഷ ഭരിതമാക്കി അരാജകത്വവും അക്രമവും സ്ഥിരം പ്രതിഷ്ഠിപ്പിക്കുക യെന്നതാണ്. പുണ്യ സ്മാരകങ്ങൾ തകര്‍ക്കലുമാണ് . ഇതിന്റെ അവസാനത്തെ ഇരയാണ് ശൈഖ് ഐദ്രൂസ് ബിൻ അബ്ദുല്ല അൽ സുമൈത്ത് യമനിലെ ഹളർ മൗത് കേന്ദ്രീകരിച്ച് ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകുന്നവരാണ് ഇവർ. ഇങ്ങനെയുള്ള പണ്ഡിതന്മാരെ  ഇനിയും ഭീകരാക്രമികൾ നിശ്ഠൂരം വധിക്കപ്പെടാതിരിക്കാൻ സലഫി ഇസിൽ തീവ്രവാദികളെ ഈ ലോകത്ത് നിന്നും തുടച്ചു നീക്കിയേ മതിയാവൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍