ഇമാം ഗസാലി [റ] ജ്ഞാന മലർവാടിയിലെ അതുല്യ പ്രഭ 

മുനീർ അഹ്സനി ഒമ്മല

ഇസ്ലാമികലോകത്ത്ധിഷണകൊണ്ടും
കര്മംകൊണ്ടുംവിപ്ലവംരചിച്ചപണ്ഡിതരില്ശ്രദ്ധേയസാന്നിധ്യമാണ്
ഇമാം ഗസാലി(റ) (ഹി. 450-505 എ.ഡി.
1058-1111)യുടെത്. ഹുജ്ജത്തുൽ ഇസ്ലാം  എന്ന സ്ഥാനപേരിലാണ് വിശ്രുതനായത്. ഗസാലി എന്നതിനു പിന്നിൽ വ്യത്യസ്ഥ വീക്ഷണങ്ങളാണ് പണ്ഡിതന്മാർക്കുള്ളത്. ചിലർ പറയുന്നു അവരുടെ ഗസാല എന്ന ഗ്രാമത്തിലേക്ക്ചേർത്തിപ്പറഞ്ഞതാണ്. എന്നാൽ മറ്റു ചിലർ പറയുന്നു പിതാവിന്റെ ജോലിയിലേക്ക് ചേർതിയതാവാം.

          ആത്മീയ ലോകത്ത്
വലിയ സ്ഥാനങ്ങളിൽ വിരാചിച്ചപ്പോഴും ജീവിതം മുഴുവന്
ഗ്രന്ഥരചന നടത്താനും ജ്ഞാനത്തിന്റെ മഹിമകള് തേടി
ലോകസഞ്ചാരത്തിനിറങ്ങാനും ആ
മഹാപ്രതിഭാശാലി ജീവിതത്തില്
സമയം കണ്ടു.തന്റെ ശേഷകാലത്ത്
മതജ്ഞാനങ്ങളിലുണ്ടായേക്കാവുന്ന
ആരോഗ്യകരമായ എല്ലാതരം
പരിഷ്കാരങ്ങള്ക്കും മുഖവുര
നല്കുകയായിരുന്നു അഞ്ചാം
നൂറ്റാണ്ടിലെ ഈ പരിഷ്കര്ത്താവ്.
അഹ്മദ്ബ്നു മുഹമ്മദ്താത്കാഫി, ജുര്ജാാന് പട്ടണത്തിലെ ഇമാംഅബൂനസ്വര് ഇസ്മാഈല് എന്നീ
പണ്ഡിതന്മാരില് നിന്ന് പ്രാഥമിക പഠനം
പൂര്ത്തിയാക്കി.തുടർന്ന് നൈസാപൂരില് പോയി ഇമാമുല്ഹറമൈനിയുടെ കീഴില് പഠനം തുടര്ന്നു.മുപ്പത്തിനാലാം വയസ്സില് ബാഗ്ദാദിലെനിസാമിയ്യാ കലാശാലയുടെമേധാവിയായി. കക്ഷിമാത്സര്യങ്ങളില്
മനംനൊന്ത് തസ്വവ്വുഫിലേക്ക് തിരിഞ്ഞ ഇമാം ഗസ്സാലി ഹി. 488-ല് ബാഗ്ദാദില്നിന്ന് ഡമസ്കസിലേക്ക് പോയി. ദമസ്കസില് രണ്ട് വർഷത്തോളം ഏകാഗ്രതയിലും
ആത്മീയ പരിശീലനത്തിലും
കഴിച്ചുകൂട്ടിയശേഷം ബൈത്തുല്മഖ്ദിസിലേക്കും ഏറെ താമസിയാതെഹജ്ജ് നിർവഹണാർത്ഥം മക്കയിലേക്കും യാത്രയായി. ഹജ്ജ് നിർവഹിച്ചശേഷംഅലക്സാണ്ട്രിയയില് പോയി പത്ത് വർഷത്തോളം അവിടെക്കഴിഞ്ഞു. ഈ
യാത്രാ വേളയിലാണ് തന്റെ മാസ്റര് പീസായ'ഇഹ്യാ ഉലൂമുദ്ദീന്' എന്ന ഗ്രന്ഥം രചിച്ചത്.സൂഫീ ചിന്താഗതികളുമായി ഇമാം
സാത്മീകരണംസാധിച്ചിരുന്നുവെങ്കിലുംസാമൂഹികരംഗത്തുനിന്നുള്ള ഒളിച്ചോട്ടംഅദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഹി.500 ല്സ്വദേശത്തെത്തി 
ഇമാം ഗസ്സാലി(റ)യുടെജീവിതത്തിലെ ഏറ്റവുംഅര്ത്ഥവത്തായനിമിഷങ്ങളായിരുന്നുപിന്നീടുണ്ടായത്. ഭൗതികമായ എല്ലാ
ചുറ്റുപാടുകളും ഒഴിവാക്കി സ്വസ്ഥമായികഴിഞ്ഞുകൂടാനുള്ള
തീരുമാനത്തിലായിരുന്നു ഇമാം
ഗസ്സാലി(റ). പക്ഷേ, നിളാമുല്
മലികിന്റെ പുത്രനും അന്നത്തെ
ഖുറാസാന് ഭരണാധികാരിയുമായ
ഫഖ്റുല് മാലിക് അബുല് മുളഫ്ഫര്
ഗസ്സാലി(റ)യെ കണ്ട് വീണ്ടും
നൈസാബൂരിലെമദ്റസത്തുന്നിളാമിയ്യയില്അധ്യാപനം നടത്താന് നിര്ബന്ധിച്ചു.നിര്ബന്ധത്തിനു വഴങ്ങി അധ്യാപനംഏറ്റെടുത്തെങ്കിലും അദ്ധ്യാത്മികചിന്തയായിരുന്നു ഗസ്സാലി(റ)യുടെമനസ്സ് മുഴുവനും. അല്ലാഹുവിനെകുറിച്ചുംപാരത്രികലോകത്തെക്കുറിച്ചുമുള്ള ചിന്തഗസ്സാലി(റ)യെ വലിയ തോതില്സ്വാധീനിക്കുകയും നിരന്തര
       ആരാധനകളിലായി കഴിച്ചുകൂട്ടുകയും
ചെയ്തു.പിന്നീട് അബുല് മുളഫ്ഫര്
കൊല്ലപ്പെടുന്നതോടെ
നിളാമിയ്യയിലെ അധ്യാപനം
ഒഴിവാക്കി വീട്ടില് കൂടി.
വീടിനരികില് വിദ്യാര്ത്ഥികള്ക്കു
വേണ്ടി ഒരു പാഠശാലയും സ്വൂഫികള്ക്കു
വേണ്ടി ഒരു ഖാന്ഖാഹും പണിതു. തന്റെശേഷജീവിതത്തിലെ ഓരോ
നിമിഷവും ഖുര്ആന് പാരായണം,
ആത്മജ്ഞാനികളൊത്തുള്ള സഹവാസം,
അധ്യാപനം, ആരാധനകള് തുടങ്ങിയ
കാര്യങ്ങള്ക്കു വേണ്ടി ഇമാം
ഗസ്സാലി(റ) കൃത്യമായി
ഭാഗിക്കുകയും അവസാന സമയത്ത്
ബുഖാരിയിലും മുസ്ലിമിലുമുള്ള
തിരുഹദീസുകളില്നിന്ന് പുതിയ
ഉള്പ്രേരകങ്ങള് കണ്ടെത്തുകയും ചെയ്തു.തന്റെ ജീവിതത്തിന്റെ മുഖ്യപങ്കുംഗ്രന്ഥരചനക്കായി ചെലവഴിച്ച ആവിശ്വവിഖ്യാത പണ്ഡിതന് പിൽകാലക്കാർക്ക് മാതൃകാ പുരുഷനായി ജീവിച്ചു. 
ഇസ്ലാമിക ഗ്രന്ഥലോകത്തിന് ഇമാം
ഗസ്സാലി(റ) നല്കിയ സംഭാവനകള്
നിസ്തുലമാണ്. ഇമാമിന്റെ ഓരോ
വാക്കുകളും വിശുദ്ധദീനിന്റെ
സംരക്ഷണത്തിനായിരുന്നു. ഹജ്ജത്തുല്ഇസ്ലാം (ഇസ്ലാമിന്റെ പ്രമാണം) എന്ന്മുസ്ലിംലോകം ആദരങ്ങളോടെവിളിക്കുന്നത് അത് കൊണ്ടാണ്. ഗ്രീക്ക്ത ത്വശാസ്ത്രത്തിന്റെ അര്ത്ഥശൂന്യതയും
ഇസ്ലാമിക ദര്ശനങ്ങളുടെ സൗരഭ്യവും
ആദ്യമായി ലോകം പരിചയപ്പെട്ടത് ഇമാംഗസ്സാലി(റ)യുടെ രചനകളിലൂടെയാണ്.
ഭൂരിഭാഗം വിജ്ഞാന ശാഖകളിലും ഇമാമിന്രചനകളുണ്ട്. വളരെ ഹൃദ്യമായി വിഷയങ്ങളെ
വിശകലനം ചെയ്യുന്നുവെന്നതാണ്
അദ്ദേഹത്തിന്റെ രചനകളെ മറ്റുള്ള
രചനകളില് നിന്ന് വേറിട്ട് നിര്ത്തുന്നത്.
ഇഹ്യാ ഉലൂമുദ്ദീൻ,മഖാസിദുൽ ഫലാസിഫ,തഹാഫതുൽ ഫലാസിഫ,
മിയാറുൽ ഇൽമ് ഫീ ഫന്നിൽ മൻതിഖ്,
മിഹാഖുൽ നസർ ഫിൽ മൻതിഖ് ,
അൽ ഖിസ്താസുൽ മുസ്തഖിം,
അൽ മുൻകിദ് മിനൽ ദലാൽ ,
ഹുജ്ജത്തുൽ ഹഖ്,
അൽ ഇഖ്തിസാദ് ഫിൽ ഇത്തിഖാദ്,
അൽ മഖ്സദ് അൽ അസ്നാ ഫി ശറഹ് അസ്മാഅളളാഹുൽ ഹുസ്നാ,
ജവാഹിറുൽ ഖുറാൻ വ ദുറാറുഹ്,
മിശ്കാത്തുൽ അൻവറ്,മീസാനുൽ അമൽ ,ബിദായത്തുൽ ഹിദായ 
കീമിയായി സാദാത്ത് ,നാസിഹുൽ മുൽക്,അൽ മുൻഖിദ് മിന ദ്ദലൽ ,
മിൻഹാജുൽ ആബിദീൻ
ഗസ്സാലിയുടെ ഫത് വകൾ 
അൽ വസീത് ഫിൽ മതാബ്,
കിതാബു തഹദീബ് ,അൽ മുസ്തസ്ഫ,അസാസുൽ ഖിയാസ് തുടങ്ങി നാന്നൂറോളം ഗ്രന്ഥ രചന നടത്തിയതായി  പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. 
ഹിജ്റ 505 ജമാദുല്ഉഖ്റ 14 (1111 ഡിസംബർ19ന്) തിങ്കളാഴ്ച അവിടുന്ന് യാത്രയായി.ജീവിതത്തില് കറാമതുകൾ പലതും
അനുഭവപ്പെട്ടിട്ടുള്ള ഇമാമിന്റെ
അന്ത്യസമയത്തുംഅത്ഭുമുണ്ടായതായിരേഖപ്പെടുത്തിയിട്ടുണ്ട്. സഹോദരന് അഹ്മദ്(റ) പറയുന്നു : തിങ്കളാഴ്ച സുബ്ഹി സമയത്ത്
അബൂഹാമിദ് വുളൂഅ് ചെയ്തു നിസ്കരിച്ചു.എന്നിട്ട് എന്നോട് കഫന്വസ്ത്രം കൊണ്ട്
വരാന് ആവശ്യപ്പെട്ടു. ഞാനത്
നല്കിയപ്പോള് അത് വാങ്ങി ചുംബിച്ചു രണ്ട്കണ്ണുകള് മേലെ വെച്ചു. എന്നിട്ട്, മലക്കിന്പ്രവേശനത്തിനനുമതിയുണ്ട്,നിര്ദ്ദേശിക്കപ്പെട്ടത് പ്രവര്ത്തിക്കുക,
എന്ന് പറഞ്ഞ് കാല്നീട്ടി
ഖിബ് ലക്ക് അഭിമുഖമായി കിടന്നു. നേരം പുലര്ന്ന്പരക്കുന്നതിന് മുമ്പേ ആ ജ്ഞാന മലർവാടിയിലെ അതുല്യ പ്രഭ യാത്രയായി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍