തിരുനബി(സ) അരുൾ ചെയ്തു ശഅ്ബാൻ എന്റെ മാസമാണ്. റജബ് അല്ലാഹുവിന്റെ മാസവും റമളാൻ എന്റെ സമുദായത്തിന്റെ മാസവുമാണ്. ശഅബാൻ പാപങ്ങൾ പൊറുപ്പിക്കുന്ന മാസവും റമളാൻ ശുദ്ധീകരിക്കപ്പെടുന്ന മാസവുമാണ്. റമളാനിന്റെയും റജബിന്റെയും ഇടയിൽ വരുന്നതിനാൽ പലരും ഈ മാസത്തെ അത്ര ശ്രദ്ധിക്കാറില്ല. മഹത്വമേറിയ ഒരു മാസത്തെ വിശ്വാസി അവഗണിക്കാതെ പരിഗണിക്കാനാണ് നബി തങ്ങൾ ഇപ്രകാരം ചെയ്തത്. നബി [സ] പ്രസ്തുത മാസത്തെ നല്ലത് പോലെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം നബി തങ്ങൾ തന്നെ പ്രസ്താവിക്കുന്നു റജബിന്റേയും റമളാനിന്റെയും ഇടയിലുള്ള മാസമാണ് ശഅ്ബാൻ,ജനങ്ങൾ അതിൽ അശ്രദ്ധരാകുന്നു , അതിലാണ് അടിമകളുടെ അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത്.
എൻറെ അമലുകൾ നോമ്പുകാരനായിരിക്കെ ഉയർത്തപ്പെടാൻ ആണ് ഞാനിഷ്ടപ്പെടുന്നത്. വീണ്ടും പറയുന്നു : റമളാൻ വ്രതത്തിന് വേണ്ടിശഅ്ബാൻ നോമ്പ് കൊണ്ട് ശരീരങ്ങളെ നിങ്ങൾ ശുദ്ധീകരണം നടത്തുക. ആയതിനാൽ വിശുദ്ധമാസത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് തൊട്ടു മുന്നേയുള്ള ശഅ്ബാൻ മാസം . ആഇശാ ബീവി (റ) പറയുന്നു നബി(സ)ശഅ്ബാനിൽ വ്രതമനുഷ്ഠിക്കുന്നതിനേക്കാൾ ഉപരി മറ്റൊരു മാസത്തിലും ഞാൻ ദർശിച്ചിട്ടില്ല
തിരു അധ്യാപനങ്ങൾ ഉൾകൊണ്ട് ജീവിതം ചിട്ടപ്പെടുത്തിയ മുൻകാലക്കാർ റജബ് മാസം വന്നണയുമ്പോൾ തന്നെ പുണ്യങ്ങളുടെ പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുമായിരുന്നു. ഖുർആൻ പാരായണം കൊണ്ടും മറ്റു ശ്രേഷ്ഠകർമ്മങ്ങൾ കൊണ്ടും രണ്ടു മാസം സ്വശരീരത്തെ പാകപ്പെടുത്തി കൊണ്ടാണ് അവർ വ്രതക്കാലത്തെ വരവേറ്റിരുന്നത്. അംറുബ്നു ഖൈസ് (റ) ശഅബാൻ മാസം വന്നണയുമ്പോൾ തന്റെ കട അടക്കുകയും. ശഅബാനിലും റമളാനിലും ഖുർആൻ പരായണത്തിനായി ഒഴിഞ്ഞിരിക്കൽ പതിവായിരുന്നു. അനസ് ബിൻ മാലിക് (റ) വിൽ നിന്ന് ഉദ്ധരണി:
ശഅബാൻ മാസം വന്നാൽ സ്വഹാബികൾ ഖുർആൻ പാരായണത്തിൽ മുഴുകുകയും റമളാനിനു ആവശ്യമുള്ള വസ്തുക്കൾ ശേഖരിക്കാൻ വേണ്ടി മുസ്‌ലിംകൾ അവരുടെ സകാത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു .ഭരണാധികാരികൾ തടവിലാക്കപ്പെട്ടവരെ വിളിക്കുകയും പ്രതിക്രിയ ചെയ്യാനുള്ള വരെ അങ്ങനെ ചെയ്യുകയും അല്ലാത്തവരെ വിട്ടയക്കുകയും കച്ചവടക്കാർ അവരുടെ കടങ്ങൾ വീട്ടുകയും കിട്ടാനുള്ളത് വാങ്ങുകയും ചെയ്യുമായിരുന്നു അങ്ങനെ റമളാൻ മാസം കണ്ടാൽ അവർ കുളിച്ചു വൃത്തിയായി ഇഅ്തികാഫിരിക്കുകയും ചെയ്യുമായിരുന്നു(ഗുൻയത്). അമ്മാർ(റ)വിന്റെ അടിമ അവരെ കുറിച്ച് പ്രസ്താവിക്കുന്നു റമളാൻ നോമ്പിനു തയ്യാറാവുന്നത് പ്രകാരം ശഅ്ബാൻ നോമ്പിനും ഒരുങ്ങാറുണ്ടായിരുന്നു. ഇപ്രകാരം നിരവധി ഓർമായനങ്ങൾ മഹത്തുക്കളുടെ ശ്രേഷ്ഠ ജീവിതത്തിൽ നിന്ന് അടയാളപ്പെടുത്താൻ സാധിക്കും. പ്രസ്തുത മാസത്തിന്റെ മഹത്വമാണ് അവരെ ഇത്തരണത്തിൽ ആരാധനാ നിമഗ്നരാവാൻ പ്രേരിപ്പിച്ചത്. അബൂബക്കറുൽ വാരിഖ് (റ) പറഞ്ഞുവല്ലോ റജബിൽ കൃഷിയുടെ മാസവും ശഅ്ബാനിൽ നനവിന്റെയും റമളാൻ കൃഷി കൊയ്തിന്റെയും കാലമാണ്. അഥവ റജബ് മാസത്തില്‍ പ്രത്യേകം ഇബാദത്തുകള്‍ ചെയ്ത് ശഅ്ബാന്‍ മാസത്തില്‍ അതിനെ പാകപ്പെടുത്തിയെടുത്താല്‍ മാത്രമേ വിശുദ്ധ റമദാനില്‍ കൊയ്ത്ത് നടക്കുകയുള്ളു. അശൈഖ് അബ്ദുർറഹ്മാനിസ്സുഫൂരി(റ)
പറയുന്നു: റജബു മാസം സൽകർമ്മങ്ങളുടെ വിത്ത് കുഴിച്ചുമൂടേണ്ട മാസവും ശഅ്ബാൻ ആ
വിത്തിനു വെള്ളം നൽകേണ്ട മാസവും റമളാൻ കൃഷി കൊയ്തെടുക്കാനുളള മാസവുമാണ്. റജബിൽ
വിത്ത് കുഴിച്ചുമൂടാതെ ശഅ്ബാനിൽ വെള്ളം നൽകാതെ എങ്ങനെയാണ് റമളാനിൽറഹ്മത്താകുന്ന കൃഷി കൊയ്തെടുക്കാൻ സാധിക്കുക. റജബ് ശാരീരികശുദ്ധീകരണത്തിന്റെയും ശഅ്ബാൻഹൃദയ ശുദ്ധീകരണത്തിന്റെയും റമളാൻആത്മീയശുദ്ധീകരണത്തിന്റെയുംമാസമാണ്. .(നുസ്ഹതുൽ മജാലിസ്) മറ്റു ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു റജബ് കാറ്റുപോലെയും ശഅ്ബാൻ മേഘം പോലെയും റമളാൻ മഴ പോലെയുമാണ്. അതായത് പേമാരിയോടാണ് റമളാനിനെ ഉപമിക്കുന്നത്. പേമാരിവർഷിക്കുന്നത് നമുക്ക് തിരിച്ചറിയാം അതിന് മുന്നേ ശക്തിയാർജിച്ച കാറ്റടിക്കും കാർമേഘം ഇരുണ്ടു മൂടും ഇതിന് ശേഷമാണ് മഴ വർഷിക്കുന്നത്. പെട്ടെന്നു മഴ പെയ്യൽ അപൂർവ്വമാണ് മറ്റു സമയങ്ങളിൽ ഇങ്ങനെ ഒരുങ്ങിയതിന് ശേഷമേ ഉണ്ടാവാറുള്ളു ഇപ്രകാരം നന്മക്കാലമായ റമളാനിലേക്ക് മുൻകൂട്ടി ഒരുങ്ങി തയ്യാറാവണമെന്നാണ് ഉപര്യുക്ത സൂചകങ്ങൾ നൽകുന്ന സന്ദേശം. അത് കൊണ്ട് തന്നെ മഹാന്മാർ വ്യക്തമാക്കി റജബ് ഇസ്തിഗ്ഫാറിന്റെ മാസമാണ്. ശഅ്ബാൻ നബി(സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലാനുള്ള മാസമാണ്. റമളാൻ ഖുർആനിന്റെ മാസം. എന്റെ മാസമെന്ന് പ്രത്യേകം ഇതിനെ അഭിസംബോധന ചെയ്തതിനാൽ മൂത്ത് നബിയോരുടെ മാസത്തിൽ സ്വലാത്ത് വർദ്ധിപ്പിക്കേണ്ടതാണ്. ഏതു സമയവും നിർവഹിക്കാൻ കഴിയുന്ന ആരാധനയാണ് സ്വലാത്ത്. പ്രത്യേക സമയ സന്ദർഭങ്ങൾ അതിനില്ല. മാത്രവുമല്ല സ്വലാത്തിന്റെ ആയത്ത് (നിശ്ചയമായും, അല്ലാഹുവും, അവന്‍റെ മലക്കുകളും നബിയുടെമേല്‍ സ്വലാത്ത് ചൊല്ലുന്നു. സത്യ വിശ്വസികളെ, നബിയുടെ മേൽ നിങ്ങള്‍ സ്വലാത്തും സ്വലാമും ചൊല്ലുവിന്‍ -അഹ്സാബ് 56) ഇറങ്ങിയത് തന്നെ പ്രസ്തുത മാസത്തിലായതിനാൽ സ്വലാത്ത് ചെല്ലാൻ ഏറ്റവും ബന്ധപ്പെട്ട മാസവും ശഅബാൻ തന്നെ . അത് കൊണ്ടുമാണ് പ്രസ്തുത മാസത്തിനെ മുത്ത് നബിയുടെ മാസമെന്ന് വിളിപ്പേരിട്ടതും .
ലൈലതുൽ ബറാഅത്
ശഅ്ബാൻ പതിനഞ്ചിന്റെ വിശുദ്ധ രാവിന്റെ നാമമാണ് ലൈലതുൽ ബറാഅത്. ലൈലതുൽ മുബാറക, ലൈലത്തുൽ ഇജാബ, ലൈലുതൽ ഹയാത്, ലൈലതുൽ ഖിസ്മതി വത്തഖ്ദീർ, ലൈലതുൽ ഗുഫ്റാൻ എന്നിങ്ങനെ നിരവധി നാമങ്ങൾ ഈ രാവിനുണ്ട്. ഏറെ ശ്രേഷ്ഠതകൾ നിറഞ്ഞ ചില പ്രത്യേകരാവുകളിലൊന്നാണിത്. അല്ലാഹുവിന്റെ കാരുണ്യം അടിമകൾക്ക് ചൊരിഞ്ഞ് കൊടുക്കുന്ന നാലുരാത്രികളെ മഹാൻമാർ പരിചയപ്പെടുത്തുന്നുണ്ട് അവകൾ ശഅ്ബാൻ പതിനഞ്ച്, റജബിലെ പ്രഥമ രാത്രി, റജബ് ഇരുപതി ഏഴ്, ചെറിയ പെരുന്നാൾ രാത്രി എന്നിവയാണത്. അല്ലാഹു പറയുന്നു നിശ്ചയമായും, നാം അതിനെ (ഖുർആനിനെ) ഒരു അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. (സൂറത്തു ദുഖാൻ) പ്രസ്തുത വാക്യം ഈ രാവിനെ സംബന്ധിച്ചാണെന്ന് ഒട്ടുമിക്ക ഖുർആൻ മുഫസ്സിറുകൾ അഭിപ്രായപ്പെടുന്നു. എന്നാൽ സൂറത്തുൽ ഖദ്റിൽ ലൈലത്തുൽ ഖദ്റിൽ എന്നുമുള്ളതിനാൽ ഈ പറഞ്ഞതും ലൈലതുൽ ഖദ്റിനെ സമ്പന്ധിച്ചാണെന്ന് ചില വ്യാഖ്യാതാക്കൾ വ്യക്തമാക്കുന്നു. എന്നാൽ മറ്റുള്ളവർ പറഞ്ഞു ഒന്നാം ആകാശത്തേക്കുള്ള ഇറക്കമാണ് ഇപ്പറഞ്ഞത്. തുടർന്നുള്ള ഇറക്കമാണ് സൂറത്തുൽ ഖദ്റിൽ പ്രതിപാധിച്ചത്. മാത്രമല്ല മനുഷ്യജീവിതത്തിലെ ഒരു വർഷത്തെ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് ഈ ദിനത്തിലാണ്. അത് ഹദീസുകളാൽ തെളിയിക്കപ്പെട്ടതാണ്. നബി (സ) പറയുന്നു ബറാഅത് രാത്രിയിൽ അല്ലാഹു വിധികൾ വിധിക്കപ്പെടും ഖദ്റിന്റെ രാത്രിയിൽ അവ ചുമതല വിഭാഗത്തിന് ഏൽപ്പിക്കപ്പെടും. തദ്വാക്യത്തിൽ നിന്ന് വ്യക്തമാവുന്നത് ജയപരാജയങ്ങൾ ഒഴിച്ച് ബാക്കിയുള്ള കാര്യങ്ങളിൽ അല്ലാഹു മായ്ച്ച് കളഞ്ഞ് അവിടെ പുതിയ വിധികൾ എഴുതപ്പെടും ഇക്കാര്യം തീരുമാനിക്കപ്പെടുന്നത് പ്രസ്തുത രാത്രിയിലാണ്.
ഇമാം സുബ്കി(റ) പറയുന്നു: വെള്ളിയാഴ്ച്ച രാവിനെ ആരാധനകൾ കൊണ്ട് ഹയാത്താക്കൽ ആ ആഴ്ച്ചയിലെയും ബറാഅത്ത് രാവിനെ ഹയാത്താക്കൽ പ്രസ്തുത വർഷത്തിലെയും ലൈലതുൽ ഖദറിനെ ഹയാത്താക്കൽ അവന്റെ ആയുസ്സിലേയും പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ്. അതായത് മാനവകുലത്തിന് ചെയ്ത് പോയ തെറ്റുകൾക്ക് വിടുതി ലഭിക്കാൻ സ്രഷ്ട്ടാവായ പ്രഞ്ചനാഥനോട് കണ്ണീർ പൊഴിച്ച് രാവിനെ പകലാക്കി മാറ്റി പൊറുക്കലിനെ ചോദിക്കാൻ മുഹമ്മദീയർക്ക് നാഥൻ നൽകിയ നല്ലൊരു അവസരമാണ് ശഅ്ബാൻ പതിനഞ്ചിന്റെ രാവ്. നബി (സ) പറയുന്നു: ഒരിക്കൽ ബറാഅത്ത് രാവിൽ ജിബ്‌രീൽ (അ) വന്ന് പറഞ്ഞു : നബിയേ അങ്ങ് തലയുയർത്തിയാലും , ഞാൻ ചോദിച്ചു: ഇത് എത് രാത്രിയാണ്. അവിടുന്ന് മറുപടി പറഞ്ഞു ഈ രാത്രി അല്ലാഹു കാരുണ്യത്തിന്റെ മുന്നൂറു കവാടങ്ങൾ തുറന്നിടുന്നതാണ് . ശിർക്ക് ചെയ്യാത്ത, ആഭിചാരം ചെയ്യാത്ത, പ്രശ്നം വെക്കാത്ത, മദ്യപാനം ശീലമാക്കാത്ത , പലിശക്കും വ്യഭിചാരത്തിനും അടിമപ്പെടാത്ത സർവ്വർക്കും അള്ളാഹു പൊറുത്തുകൊടുക്കുന്നതാണ് ഈ പറയപ്പെട്ടവർക്ക് ഖേദിച്ചുമടങ്ങാതെ പൊറുക്കപ്പെടില്ല.
രാത്രിയുടെ നാലിലൊരുഭാഗം പിന്നിട്ടപ്പോൾ ജിബിരീൽ വീണ്ടും വന്നു പറഞ്ഞു : മുഹമ്മദ് നബിയെ തല ഉയർത്തിയാലും അവിടുന്ന് തല ഉയർത്തിയപ്പോൾ സ്വർഗ്ഗവാതിൽ തുറന്നു ഒന്നാം കവാടത്തിലെ മലക്ക് വിളിച്ചുപറഞ്ഞു ഈ രാത്രി റുകൂഅ് ചെയ്തവന്സന്തോഷം. രണ്ടാം കവാടത്തിലും മലക്കിന്റെ അശരീരി ഈ രാത്രിയിൽ സുജൂദ് ചെയ്തുവനു സന്തോഷം .മൂന്നാം കവാടത്തിലെ മലക്ക് പറയുന്നു ഈ രാത്രി പ്രാർത്ഥിച്ചവന് സന്തോഷം . നാലാം കവാടത്തിലെ മലക്കിൽ നിന്ന് കേൾക്കുന്നു ഈ രാത്രി ദിക്ർ ചൊല്ലുന്നവന് സന്തോഷം. അഞ്ചാം കവാടത്തിലെ മലക്ക് പറഞ്ഞു ഈ രാത്രിയിൽ അല്ലാഹുവിനെ ഭയന്ന് കരഞ്ഞവനു സന്തോഷം . ആറാം കവാടത്തിലെ മലക്ക് പറഞ്ഞു ഈ രാത്രി മുസ്ലിങ്ങൾക്ക് സന്തോഷം എഴാം കവാടത്തിലെ മലക്ക് പറയുന്നു ഈ രാത്രി വല്ലതും ചോദിക്കുന്നവർക്ക് അത് നൽകപ്പെടുന്നതാണ്. എട്ടാം കവാടത്തിലെ മലക്ക് പറയുന്ന പൊറുക്കലിനെ തേടുന്നവരുണ്ടോ അവർക്ക് പൊറുക്കപ്പെടുന്നതാണ്.
നബി തങ്ങൾ പറയുന്നു: ഞാൻ ജിബിരീല് (അ)നോട് ചോദിച്ചു : ഈ കവാടങ്ങൾ ഏത് വരെ തുറക്കപ്പെടും. മറുപടി: രാത്രിയുടെ ആദ്യം മുതൽ പ്രഭാതം പുലരുംവരെ ഈ രാത്രിയിൽ കൽബ് ഗോത്രക്കാരുടെ (അറേബ്യയിലെ ഒരു ഗോത്രമാണ് കൽബ് ഗോത്രം) ആടിന്റെ രോമത്തിന്റെ എണ്ണമനുസരിച്ച് അല്ലാഹുവിനു നരകമോചിതരുണ്ട്. അബീഹുറൈറ(റ) ഉദ്ധരിച്ചതാണിത്. ( അൽ ഗുൻയത്) . മറ്ററ്റൊരു ഹദീസിൽ കാണാം നബി (സ) പറയുന്നു : ശഅ്ബാൻ പകുതിയുടെ രാത്രിയായാൽ നിങ്ങൾ നിന്ന് നിസ്കരിക്കുകയും പകലിൽ വ്രതം അനുഷ്ഠിക്കുകയും ചെയ്യുക. നിശ്ചയം ആ ദിവസം സൂര്യൻ അസ്തമിച്ചാൽ അല്ലാഹുവിൻറെ കാരുണ്യം ഒന്നാം ആകാശത്തേക്ക് ഇറങ്ങുന്നതാണ്. അല്ലാഹു ചോദിക്കും പൊറുക്കലിനെ ചോദിക്കുന്നവനുണ്ടോ ഞാനവനു പൊറുക്കാം , ഭക്ഷണം ചോദിക്കുന്നവരുണ്ടോ ഞാനവർക്ക് നൽകാം, പരീക്ഷിക്കപ്പെട്ടവനുണ്ടോ ഞാനവന് സമാധാനം നൽകാം അങ്ങനെ എന്തെല്ലാം ചോദിക്കുന്നുണ്ടോ അതെല്ലാംനൽകാം. പ്രഭാതം വരെ അല്ലാഹു ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കും (ഇബ്നുമാജ)
മൂന്ന് യാസീൻ
ബറാഅത്ത് രാവിൽ ഇശാ - മഗ് രിബിനിടയിൽ മൂന്ന് പ്രാവശ്യം സൂറത്തു യാസീൻ പാരായണം ചെയ്യൽ പുണ്യകർമ്മമാണ്. ആദ്യകാലം മുതൽക്ക് തന്നെ മഹത്തുക്കൾ ഈ കർമ്മം നിർവഹിക്കാൻ പ്രത്യേകം ശ്രദ്ധ ചെല്ലുത്തിയിരുന്നു. ചുരുക്കം ചിലർ ഈ കർമ്മം അസ്വറിന് ശേഷമാണ് നിർവഹിക്കാറുള്ളത്. ആയുസ്സിൽ ബറക്കത്ത് ലഭിക്കാനും , ഭക്ഷണ വിശാലതക്കും ,സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല്
ഖാതിമ) ലഭിച്ച് വിജയികളിൽ ഉൾപ്പെടാനുമാണ് യത്ഥാക്രമം മൂന്ന് യാസീനുകൾ പാരായണം ചെയ്യുന്നത്.
ഇക്കാര്യം അല്ലാമാ മുര്‍തളസ്സബീദി(റ) പ്രസ്താവിക്കുന്നു: ഒരു യാസീന്‍ ഓതിയ ശേഷം പ്രസിദ്ധമായ ലൈലതുല്‍ ബറാഅത്തിന്‍റെ ദുആയും ആയുസ്സില്‍ ബറകത്തിനു വേണ്ടിയുള്ള ദുആയും നടത്തുക. രണ്ടാം യാസീന് ശേഷം ഭക്ഷണത്തില്‍ ബറകത്തിനുവേണ്ടിയും മൂന്നാം യാസീന് ശേഷം അന്ത്യം നന്നായിത്തീരുന്നതിനും പ്രാര്‍ത്ഥിക്കുക (ഇത്ഹാഫ്). യാസീനുകൾക്കിടയിൽ അന്യസംസാരം പാടില്ല. പാരായണശേഷം പ്രത്യേക പ്രാർത്ഥന നിർവഹിക്കലും നല്ലതാണ്. നബി(സ) പറയുന്നു പ്രാർത്ഥനയല്ലാതെ ഖളാഇനെ തട്ടിക്കളയുകയില്ല ,ഗുണം ചെയ്യലല്ലാതെ ആയുസ്സിനെ വർധിപ്പിക്കുകയില്ല. ആയുസ്സ്, ഭക്ഷണം, മറ്റനുഗ്രഹങ്ങള്‍ എന്നിവയെല്ലാം കണക്കാക്കപ്പെടുന്ന ബറാഅത്ത് രാവില്‍ പ്രസ്തുത കാര്യങ്ങള്‍ സഫലമാകുന്നതിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കൽ വളരെയധികം പ്രസക്തമാണ്. സ്വഹാബി പ്രമുഖരായ ഉമര്‍ (റ), ഇബ്‌നു മസ്ഊദ്(റ), തുടങ്ങിയവര്‍ ഈ രാവില്‍ ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു. അല്ലാഹുവേ, നീ എന്നെ പരാജിതരിലാണ് രേഖപ്പെടുത്തിയതെങ്കില്‍ അത് മാറ്റി വിജയികളില്‍ രേഖപ്പെടുത്തണേ. വിജയികളിലാണ് രേഖപ്പെടുത്തിയതെങ്കില്‍ അത് സ്ഥിരപ്പെടുത്തേണമേ (മിര്‍ഖാത്) അതിനാൽ ഇക്കാര്യങ്ങൾക്കെല്ലാം വേണ്ടി പ്രസ്തുത ദിനത്തിൽ പ്രാർത്ഥിക്കൽ നല്ലതാണ്
അപ്രകാരം തന്നെ വിശുദ്ധ ഖുർആനിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്തായ യാസീൻ കൂടി ഓതി പ്രാർത്ഥിക്കുമ്പോൾ അതിന് മഹത്വം വർദ്ധിക്കുകയാണ്. ദിവസത്തിന്റെയും മാസത്തിന്റെയും ഒപ്പം സൂറത്തിന്റെയും പവിത്രത കൂടിച്ചേരുമ്പോൾ വിശ്വാസി എന്തുദ്ധേശ്യം വെച്ചാണോ നാഥനാവശ്യപ്പെട്ടത് അത് അപ്രകാരം കരസ്ഥമാവുകയും ചെയ്യും .യാസീൻ പാരായണശേഷം സൂറത്തു ദുഖാൻ പാരായണം ചെയ്യലും നല്ലത് തന്നെ. മാത്രമല്ല സജ്ജനങ്ങളായ മഹത്തുക്കൾ പറയുന്നു ലാഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുൻതു മിന ളാലിമീൻ എന്നത് ശഅ്ബാൻ പകുതിയുടെ രാവിൽ ഇതിന്റെ അക്ഷര കണക്കിൽ (2375) പ്രാവശ്യം ചൊല്ലിയാൽ അത്രയും വര്‍ഷത്തേക്ക് കാവലായിത്തീരും , ആ വർഷം പരീക്ഷണങ്ങളിൽ നിന്നും ഭയങ്ങളിൽ നിന്നും അവന്ന് നിർഭയത്വം ലഭിക്കും. മത്സ്യ വയറ്റിലകപ്പെട്ട യൂനുസ് നബി രക്ഷപ്രാപിച്ചതും ഇത് ചെല്ലിയിട്ടാണെന്നതും വ്യക്തമായ രേഖയാണ്. അപ്രകാരം തന്നെ പകലില്‍ നോമ്പ് നോല്‍ക്കലും സുന്നത്തുണ്ട് ഇബ്നു മാജ(റ) ഉദ്ധരിച്ച ശഅബാന്‍ പകുതിയുടെ രാത്രിയിൽ നിങ്ങള്‍ നിസ്ക്കരിക്കുക , അതിന്‍െറ പകലില്‍ നോമ്പെടുക്കുകയും ചെയ്യുക എന്ന ഹദീസിനെ സംബന്ധിച്ച് വന്ന ചോദ്യത്തിന് മറുപടിയായി ഇമാം റംലി (റ) പറയുന്നു: ശഅബാന്‍ പകുതിയുടെ (ബറാഅത്ത് രാവ്) നോമ്പ് സുന്നതാണ്. എന്നല്ല 13,14 ന്‍െറ നോമ്പുകളും സുന്നതാണ്. അതു സംബന്ധമായി വന്ന ഹദീസ് തെളിവിന് പറ്റുന്നതാണ്. ( ഇമാം റംലി (റ) അല്‍ ഫത്താവാ 2/ 79)

മുനീർ അഹ്സനി ഒമ്മല
9048740007
9048740007
0 അഭിപ്രായങ്ങള്‍