മുനീർ അഹ്സനി ഒമ്മല
മുസ്ലിം സ്ത്രീകൾ ശരീരം മുഴുവൻ മറക്കാൻ വേണ്ടി മുഖം മറക്കുന്ന നിഖാബിനെ കുറിച്ചുള്ള ഫസൽ ഗഫൂറിന്റെ വിമർശനം ഇന്നോ ഇന്നലയോ ആരംഭിച്ചതല്ല പക്ഷേ സലഫീ ചിന്താഗതിക്കെതിരെ കേരളത്തിൽ അകപ്പെട്ട ചില അന്വേഷണങ്ങളും പ്രശ്നങ്ങളും തങ്ങൾക്കും ബാധിക്കുമോയെന്ന ചിന്തയാണ് പെട്ടെന്നൊരു സർക്കുലർ തട്ടിക്കൂട്ടി മാധ്യമ കണ്ണുകളിൽ ചർച്ചകൾ തിരിച്ച് വിടാനാണ് ഫസൽ ഗഫൂർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഈ ഭയമാണ് ഇത്ര പെട്ടെന്ന് ഇങ്ങനെയെരു സർക്കുലർ തട്ടിക്കൂട്ടിയിരിക്കുന്നത്.
മുഖം മറക്കുന്ന ഈ വേഷം സ്ത്രീവിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്ന് ഫസൽ ഗഫൂർ നടത്തുന്ന വിമർഷനത്തിന് ആ സമയം മുതൽക്ക്തന്നെ മതപണ്ഡിതന്മാർ വസ്തുതകൾ നിരത്തി ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്. എന്നാലും ഇക്കാര്യത്തിൽ വിറളിപൂണ്ട ഗഫൂർ മതപണ്ഡിതന്മാരെ താറടിച്ച് ഇസ്ലാമിക നിയമങ്ങളെ തെല്ലും വില കൽപ്പിക്കാതെയാണ് പുതിയ നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. അതിനിടയിൽ ഒരു കാര്യം ഏതു മത വിശ്വാസിക്കും തന്റെ മതനിയമങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യാ രാജ്യത്ത് ഉണ്ടെന്ന കാര്യം ആദ്യമേ ഗഫൂറിനോട് ഉണർത്തുകയാണ്. മതബോധമില്ലാത്ത മത ചട്ടങ്ങളെ കുറിച്ച് തെല്ലും വിവരമില്ലാത്ത ടിയാൻ ഇക്കാര്യങ്ങൾ ഇടപെടാൻ ഒരവകാശവുമില്ലന്ന് ഗഫൂർ ഓർക്കുന്നത് നന്നായിരിക്കും.
ഫസൽ ഗഫൂറും അയാളെ പിന്താങ്ങുന്നവരും ഓർക്കുക ഇവിടെ ആരുടെയെങ്കിലും പ്രേരണക്ക് വഴങ്ങിയോ മറ്റോ അല്ല മുഖം മറക്കുന്നത് മറിച്ച് ഇസ്‌ലാമിന്റെ ചട്ടങ്ങളെ കാത്തു സൂക്ഷിക്കുക എന്ന ലക്ഷ്യസാക്ഷാൽക്കാരത്തിനു വേണ്ടിയാണ് നിയമം പാലിക്കാൻ വേണ്ടിയാണ് മുഖം മറക്കുന്നത്. ആ നിയമങ്ങൾ മാറ്റിമറിക്കാൻ ഇവിടെ ഒരാളെയും അനുവദിക്കുന്നില്ല മതസംഹിതകൾ സ്രഷ്ടാവായ അല്ലാഹു മുഹമ്മദ് നബിയിലൂടെ പഠിപ്പിക്കപ്പെട്ടിടുണ്ട്. അത് അപ്പടി അനുധാവനം ചെയ്യലാണ് ഒരു മുസ്ലിമിന്റെ കടമ , പേരിൽ മാത്രം ഇസ്ലാം ഉണ്ടായത് കൊണ്ടായില്ല , അതുമല്ലങ്കിൽ തന്റെ പ്രസ്ഥാനത്തിന്റെ പേരിന് മുന്നിൽ മുസ്ലിം എന്ന് എഴുതി പിടിപ്പിച്ചത് കൊണ്ടായില്ല വിശ്വാസത്തിൽ ഇസ്ലാം ഉണ്ടാവണം , നിയമങ്ങളെ അനുസരിക്കണം അത് ഇല്ലാതെ പോയതാണ് ഫസൽ ഗഫൂറിന്റെ ഒന്നാമത്തെ പ്രശ്നം. ഇസ്ലാമിൽ വിശ്വസിക്കുന്ന ഒരാളും മുഖം മറക്കുന്ന ഇതിനെ എതിർക്കുകയില്ല. അവർക്കതിന് കഴിയുകയുമില്ല മറിച്ച് മൂഢന്മാരായ ചിലർ എതിർക്കുന്നു എന്നേയുള്ളു. മാനവിക മൂല്യങ്ങൾ മനസ്സിൽ ഉൾകൊള്ളുന്ന ഏതെരുവ്യക്തിയും ഇതിനെ അംഗീകരിക്കാനേ വകയുള്ളു കാരണം അത്രമേൽ സുരക്ഷിതത്വം സ്ത്രീ സമൂഹത്തിന് ഈ വസ്ത്രധാരണം നൽകുന്നുണ്ട്. വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു : നബിയേ അങ്ങയുടെ സ്വപത്നിമാരോടും പെൺമക്കളോടും വിശ്വാസിനീ വൃന്ദത്തോടും അവരുടെ മൂടുപുടവകളെ താഴ്ത്തിയിടാൻ പറയുക. അങ്ങനെ പ്രവർത്തിച്ചാൽ അവരെ തിരിച്ചറിയപ്പെടും ആകയാൽ സമൂഹമദ്ധ്യത്തിൽ നിന്നും ഉടലെടുക്കുന്ന അപകടങ്ങളെ തടയിടാനും സാധിക്കും. ഇസ്ലാമിന്റെ നയം വ്യക്തമാണ്. പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ സ്ത്രീ സുരക്ഷിതത്വം ഉറപ്പിക്കുകയാണ് ഇസ്ലാം . ഉപര്യുക്ത ഖുർആൻ വചനത്തിന്റെ ഇറക്കത്തിനുള്ള കാരണം ഖുർആൻ വിശദീകരണ പണ്ഡിതന്മാരായ ഇമാം ഖുർത്വുബി(റ)വിനെ പോലെയുള്ള വിശാദരന്മാരുടെ വിശദീകരണം ശ്രദ്ധിച്ചാൽ തന്നെ മതി ഇസ്ലാം ഇതിനെ നിയമമാക്കിയത് ആളെ പരിഹസിക്കാനല്ല മറിച്ച് ആവശ്യമുള്ളത് കൊണ്ടാണ്. അവർ പറയുന്നു ജാഹിലിയാ കാലത്ത് മുഖം വെളിവാക്കി നടന്ന കാരണത്താൽ പലർക്കും പല അപകടങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഈ വചനം ഇറക്കപ്പെട്ടത്. അക്കാലത്ത് തന്നെ സ്ത്രീ സുരക്ഷിതത്തിൽ ഭയമുണ്ടെങ്കിൽ ചിന്തിക്കുക ഇക്കാലത്ത് ഇത്തരം ഭയവിഹലതകൾക്ക് പ്രസക്തിയേറെയുണ്ട്. മാത്രവുമല്ല പ്രസ്തുത സാഹചര്യത്തിൽ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മൂടുപുടവയെ താഴ്ത്തിയിടാൻ പറയാൻ തിരുനബിയോട് ആജ്ഞാപിക്കുകയാണ് സ്രഷ്ടാവ്. മാനവിക മൂല്യങ്ങൾ പിഴുതെറിയുന്ന ആധുനിക സമൂഹത്തിൽ ദിനംപ്രതി നമ്മൾ ശ്രവിക്കുന്നതാണല്ലോ സ്ത്രി പീഢനവും അക്രമങ്ങളും ഇതെല്ലാം വർദ്ധിച്ച് വരുന്ന ഇക്കാലത്ത് ഇത്തരം നരഹത്യക്കാരുടെ അക്രമണത്തിൽ നിന്ന് രക്ഷപ്രാപിക്കാനുള്ള വ്യക്തമായ മാർഗദർശനമാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഇസ്ലാം പഠിപ്പിക്കുന്നത്. ഈ വ്യക്തമായ നിയമ രേഖയെ കണ്ണടച്ചിരുട്ടാക്കി നിയമധ്വംസനത്തിന് ശ്രമിക്കുകയാണ് വിമർശകർ.
ഈ വസ്ത്രധാരണയെ സ്ത്രീപൗരാവകാശ ലംഘനമാണെന്ന് പറഞ്ഞ് നടക്കേണ്ടതില്ല മറിച്ച് സ്ത്രീ സംരക്ഷണമാണെന്ന് ബോധ്യപ്പെട്ടുവല്ലോ ഇസ്ലാം ഒരിക്കലും സ്ത്രീയെ സ്വാതന്ത്ര്യങ്ങൾ ഹനിച്ച് മൂലയിൽ തളച്ചിടുകയല്ല മറിച്ച് രക്ഷിക്കുകയാണ് ചെയ്യുന്നത് എന്നല്ല ജനിച്ചത് പെൺകുഞ്ഞാണന്ന് ബോധ്യപ്പെട്ടാൽ കുഴിച്ച് മൂടുന്ന അന്ധകാര നീച സംസ്ക്കാരത്തിൽ നിന്ന് ആ ജനതയെ രക്ഷപ്പെടുത്തി സ്ത്രീക്ക് ജീവിക്കാൻ അവകാശം നേടി കൊടുത്ത പ്രസ്ഥാനമാണ് ഇസ്ലാം . അതിനാൽ ഇതൊരു ഭരണഘടന ലംഘനമല്ല മറിച്ച് ഇതിനെ എതിർക്കലാണ് ഭരണഘടന ലംഘനം കാരണം ഇഷ്ടമുള്ള മതമനുസരിച്ച് ജീവിക്കാൻ ഇന്ത്യയിൽ ഏതൊരു പൗരനും അവകാശമുണ്ട് ജനാധിപത്യരാജ്യത്തിൽ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഒഴിവാക്കാൻ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങൾ ഉണ്ടായിരിക്കണം. അതന്നല്ലോ മൗലികാവകാശങ്ങൾ. ഭരണഘടനയിലെ മൂന്നാം ഭാഗത്തിലാണ് ഈ അവകാശങ്ങൾ ചർച്ച ചെയ്യുന്നത് അതിൽ അനുഛേദം 25-28 വരെയുള്ളത് മതസ്വാതന്ത്ര്യമാണ്, അനുഛേദം 21പറയുന്നത് ജീവിതത്തിന്റെയും,വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം ഈ പറഞ്ഞ അവകാശങ്ങളെ ഹനിക്കലാണ് നിഖാബ് നിരോധനം കൊണ്ട് ഫസൽ ഗഫൂർ അടക്കമുള്ള ഹിജാബ് വിരോധികൾ ലക്ഷ്യമിടുന്നത്. തന്റെ പൊതുവായ ആശയം നടപ്പിൽ വരുത്താൻ ഇത്തരക്കാർ ശ്രമം നടത്തുമ്പോൾ ശരീഅത്ത് നിയമ ലംഘനങ്ങളുടെ ഭയാനകത ഒന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും.
ഈ സംഭവത്തെക്കുറിച്ച് മുമ്പൊരിക്കൽ ഇതേ ഫസൽ ഗഫൂർ പറഞ്ഞു ഇത് മത ചിഹ്നമല്ല മതപാഠശാലകളിൽ പഠിപ്പിക്കുന്നതുമല്ലയെന്ന് അന്ന് അതിനുള്ള വ്യക്തമായ തൊലിയുരിഞ്ഞുള്ള മറുപടി ലഭിച്ചപ്പോൾ പുതിയ സർക്കലറിൽ പറയുന്നത്(MES സർക്കുലർ 02/2019) പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വേഷവിധാനങ്ങൾ ആധുനികതയുടെ പേരിലായാലും മതാചാരത്തിന്റെ പേരിലായും അംഗീകരിക്കുക വയ്യ ശേഷം അവസാനത്തിൽ പറയുന്നു മേൽ സൂചന വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിനികൾ മുഖം മറച്ച് കൊണ്ടുള്ള യാതൊരു തരത്തിലുമുള്ള വസ്ത്രധാരണത്തിലും വരുന്നില്ലന്ന്, വിവാദത്തിന് ഇടം നൽകാതെ പ്രാവർത്തികമാക്കണം ( സർക്കുലർ) ഇത് മതാചരണത്തിന്റെ ഭാഗമായുള്ള വേഷവിധാനമാണ് ഇതെന്ന് അംഗീകരിച്ച സ്ഥിതിക്ക് ഇത് തന്റെ സ്ഥാപനങ്ങളിൽ നിന്ന് പുറം ചാടിക്കുമ്പോൾ ഫസൽ ഗഫൂർ ഒരു വസ്തുത മറക്കരുത് ഇസ്ലാമിന്റെ പേരിലാണ് നിങ്ങളുടെ സ്ഥാപനം നടന്നു പോകുന്നത് അതിനാൽ ഈ നിരോധനത്തോടൊപ്പം താങ്കളുടെ സ്ഥാപനത്തിന്റെ പേര് കൂടി മാറ്റാൻ ഫസൽ ഗഫൂർ തയ്യാറാകേണ്ടിയിരിക്കുന്നു. മുസ്ലിം എജുക്കേഷണൽ സൊസൈറ്റി എന്ന് നാമകരണം നടത്തി മുസ്ലിം സമുദായത്തെ നാളിതുവരെ വഞ്ചനയിൽ അകപ്പെടുത്തിയ ഈ ഫസൽ ഗഫൂർ സമുദായത്തോട് മാപ്പ് പറയേണ്ടതുണ്ട് .
പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വേഷമെന്നാണ് ഗഫൂർ ഇതിനെവിശേഷിപ്പിക്കുന്നത് .എന്തടിസ്ഥാനത്തിലാണ് ടിയാൻ സ്വീകര്യമല്ലന്ന് പറയുന്നു തനിക്കും തന്നെ പോലുള്ള യുക്തി തലയിൽ അള്ളിപ്പിടിച്ച ചില തല്പരകക്ഷികൾക്കും സ്വീകാര്യമല്ലന്ന് പറയലാവും ഉചിതം. താങ്കൾ ലോകത്ത് ഒന്ന് ചുറ്റി നടക്കൽ നല്ലതാവും പലയിടത്തും കോളേജുകളിൽ അധ്യാപികമാരായി വരുന്ന സ്ത്രീകൾ ബുർഖയണിഞ്ഞാണ് വരുന്നത് പല ഡോക്ടർമാരായ സ്ത്രീകളും ഈ വേഷമണിഞ്ഞാണെത്തുന്നത് എന്നിട്ടും അവരെയടുക്കൽ വിദ്യാർത്ഥികളെത്തുന്നു, ചികിത്സക്ക് രോഗികളെത്തുന്നു ഇതെല്ലാം ഫസൽ ഗഫൂറിനെ പോലുള്ളവർ കണ്ടിട്ടും കാണാതെ നടിക്കുകയാണ്.
അവസാനമായി പ്രബുന്ധമുസ്ലിം കേരളത്തിന് ഫസൽ ഗഫൂർ അടക്കമുള്ള ഇത്തരക്കാരോട് പറയാനുള്ളത് ഇത് മത നിയമങ്ങളാണ് അതിൽ നിങ്ങളെ പോലെയുള്ളവർ ഇടപെടേണ്ടതില്ല , നിങ്ങൾക്ക് മൗനം ദീക്ഷിക്കലാണ് ഉചിതം ശരീഅത്തിന്റെ നിയമം പറയാൻ ഇവിടെ പണ്ഡിതരുണ്ട് അവർ ഇസ്ലാമിക നിയമം പറയും ,നിങ്ങളെപ്പോലുള്ള വിവരദോഷികൾ മതകാര്യങ്ങൾ പറയുകയോ ഇടപെടുകയോ വേണ്ട, നിങ്ങൾ നിങ്ങളുടെ പണിയെടുത്താൽ മതി അതല്ല ഇക്കാര്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണങ്കിൽ ഇസ്ലാമിനെ ഒരുപാട് നോവിച്ച സൽമാൻ ഖുർഷിദിനെയും തസ്ലീമ നസ്റിനെയും ഈയവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും.
0 അഭിപ്രായങ്ങള്‍