ഈദുൽ ഫിത്വർ വിശ്വാസിയുടെ ധർമനിഷ്ഠമായ ആഘോഷം

Posted on 05/06/2019, 7.15 Am
മുനീർ അഹ്സനി ഒമ്മല
muneerommala91@gmail.com
വിശ്വാസിയുടെ ധർമനിഷ്ഠമായ ആഘോഷപ്പെരുമയാണ് പെരുന്നാളുകൾ. വിശ്വാസിയുടെ ഉള്ളും പുറവും സംശുദ്ധമാക്കുന്ന പുണ്യമാസത്തിനു പരിസമാപ്തികുറിച്ച് കൊണ്ടാണ് ചെറിയ പെരുന്നാൾ സമാഗതമാവുന്നത് നന്മകൾ പെയ്തിറങ്ങിയ വിശുദ്ധ റമളാനിന്റെ രാപകലുകൾക്ക് ശേഷം ആഗതമാവുന്ന പെരുന്നാൾ സുദിനം വിശ്വാസിക്ക് ആഘോഷ പൊലിമയാണ്.ഒരു മാസക്കാലം ജീവിതരീതികളുംമനോവാചകർമ്മങ്ങളും പൂർണ്ണമായും സൃഷ്ടാവിന് വേണ്ടി ഒഴിഞ്ഞുവെച്ചവർക്ക് പെരുന്നാളിന്റെ സുഖാസ്വാദനം അവർണ്ണനീയമാണ്.
        തിരുനബി (സ്വ) മദീനയിൽ എത്തിയപ്പോൾ മദീന നിവാസികളുടെ വിനോദത്തിനായുള്ള രണ്ട് ആഘോഷങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർ മറുപടി പറഞ്ഞു: ഞങ്ങൾഅജ്ഞാതകാലത്ത് ഈ രണ്ടുദിവസങ്ങളിൽ വിനോദിക്കാറുണ്ടായിരുന്നു. തദവസരം മുത്ത് റസൂൽ (സ) പറഞ്ഞു തീർച്ചയായും അവക്കു പകരമായി അവയേക്കാൾ ഉത്തമമായ രണ്ടു ദിവസങ്ങൾ അല്ലാഹു നൽകിയിരിക്കുന്നു. ഈദുൽ അള്ഹ,ഈദുൽ ഫിത്വർ എന്നിവയാണ് അവ.(അബൂദാവൂദ്)
         അനുഭൂതിദായകമായ പെരുന്നാൾ ദിനങ്ങളിലും ഇസ്ലാം അനുവദിച്ചനിയമങ്ങൾക്കുള്ളിലൊതുങ്ങുന്ന ആഹ്ലാദാഘോഷങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലുമാണ് വിശ്വാസി വ്യാപൃതനാവേണ്ടത്. ആരാധനയുടെ സാന്നിധ്യമില്ലാത്ത ആഘോഷങ്ങളെ ഇസ്ലാം പരിചയപ്പെടുത്തുന്നില്ല.  ആരാധനകൾ ഇല്ലാതെ ഇസ്ലാമിന്‍െറ ആഘോഷങ്ങൾസമ്പൂര്‍ണ്ണമാവുകയുമില്ല നിസ്ക്കാരവും , ദാന ധര്‍മ്മങ്ങളും, പ്രാര്‍ത്ഥനയും മറ്റു മുഴുവൻ സൽകർമ്മങ്ങൾ കൊണ്ടും  ധന്യമാവണം നമ്മുടെ പെരുന്നാൾ ദിനങ്ങൾ. ആഘോഷങ്ങൾ ആരാധനകള്‍ കൊണ്ട് അലങ്കരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ധാര്‍മിക മൂല്യങ്ങളെ കാറ്റില്‍ പറത്തി മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് കൊണ്ടുള്ള ആചാരാഘോഷങ്ങളില്‍ വിശ്വാസികൾ പങ്കുചേരരുതെന്നാണ് പെരുന്നാൾ നല്‍കുന്ന സന്ദേശം. ഉബാദത്ബ്നു സ്വാമിത് (റ) പറയുന്നു. ആരെങ്കിലും ഈദുൽ ഫിത്വറിന്‍െറയും ,അള്ഹയുടെയും രാത്രിയിൽ ആരാധനാകള്‍ കൊണ്ട് ധന്യമാക്കിയാല്‍ മനസ്സുകള്‍ നിര്‍ജീവമാക്കിയാല്‍ മനസ്സുകള്‍ നിര്‍ജീവമാകുന്ന ദിവസം അവന്‍െറ മനസ്സു നിര്‍ജീവമാക്കാതിരിക്കും.
        അന്നപാനീയങ്ങളാണ് ഏതൊരു ആഘോഷത്തിന്‍െറയും കാതൽ . പെരുന്നാൾ ആഘോഷിക്കാന്‍ വേണ്ടിയാണ് ആ ദിനത്തില്‍ നോമ്പ് നിഷിദ്ധമാക്കിയത്. സുഭിക്ഷമായ ഭക്ഷണങ്ങള്‍ കഴിച്ചും മറ്റുള്ളവര്‍ക്ക് കഴിപ്പിച്ചും കൊണ്ടാണ് ഈ ദിവസം കഴിച്ച് കൂട്ടേണ്ടത്.അല്ലാതെ വിനോദങ്ങളെയും ആഭാസങ്ങളെയും വാരിപ്പുണരരുത്. ഇത്തരം പ്രവണത ഇസ്ലാമിന് അന്യമാണ്. നല്ലത് മാത്രം എടുത്ത് വേണ്ടാ വൃത്തികള്‍ ഒഴിവാക്കാനാണ് ഇസ്ലാമിന്‍െറ അധ്യാപനം
      ത്യാഗസന്നദ്ധതയുടെയും ആത്മസമർപ്പണത്തിന്റെയുംസുന്ദരങ്ങളായഒട്ടനവധിമുഹൂര്‍ത്തങ്ങളുമായി വര്‍ഷങ്ങള്‍തോറുംഈദുല്ഫിത്വറും ബലിപെരുന്നാളുംവന്നെത്തുമ്പോള്‍
സത്യവിശ്വാസികള്‍ക്ക് അത്
ഇലാഹീസ്മരണയിലൂന്നിയ ആഘോഷമുഹൂര്ത്തങ്ങളുടെ
ആവര്‍ത്തനങ്ങളായിത്തീരുന്നു.
എല്ലാ പള്ളികളിലും പെരുന്നാൾ
നിസ്കാരങ്ങളും ഖുത്ബയും ചേര്‍ന്ന് ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം തീര്‍ക്കുമ്പോള്‍ പെരുന്നാളിന്‍െറ
പ്രഭാതം കമനീയമായിത്തീരുന്നു.
തുടര്ന്ന് അശരണരായ തങ്ങളുടെ
സഹോദരങ്ങളെ സല്‍ക്കരിച്ചും
മറ്റും സദ്യവട്ടങ്ങൾ തീർത്തും
കുടുംബ ബന്ധു മിത്രാദികളെ
സന്ദര്‍ശിച്ചും ബന്ധങ്ങൾ
സുദൃഢമാക്കുമ്പോൾ രക്തബന്ധം
ചേര്‍ക്കുന്നതിലുള്ള പുണ്യവും
വിശ്വാസി കരസ്ഥമാക്കുകയാണ്
പെരുന്നാളിലൂടെ. ചെറിയ പെരുന്നാൾ രാവില്‍ തുടങ്ങി പെരുന്നാൾ നിസ്ക്കാരം വരെ ദരിദ്രര്‍ക്കുള്ള
സാന്ത്വനമെന്നോണംഫിത്വര്‍സകാത്ത് നല്‍കിക്കൊണ്ട്വിശ്വാസി തന്‍െറ ശരീരത്തെയുംആത്മാവിനെയും
സംശുദ്ധമാക്കുമ്പോള്‍ബലിപെരുന്നാളില്‍ഉള്ഹിയ്യത്തിന്‍െറ
നടത്തിപ്പിലൂടെസ്വര്‍ഗാരോഹണത്തിനുള്ളവാഹനങ്ങളെ ഒരുക്കിനിര്‍ത്താന്‍
വിശ്വാസി ശ്രമിക്കുകയാണ്.
ഇങ്ങനെ ആഘോഷവേളകളെയും
ഭക്തിസാന്ദ്രമാക്കാന്‍
സത്യവിശ്വാസിക്ക് പെരുന്നാൾ
ദിവസങ്ങൾഅവസരമൊരുക്കുകയാണ്.ഇമാം ത്വബറാനി ഉദ്ധരിച്ച ഹദീസില്‍ പെരുന്നാൾ ദിനത്തെ വിവരിക്കുന്നു. പെരുന്നാൾ ദിനം ആഗതമായാല്‍ മലക്കുകള്‍ എല്ലാ വീഥികളുടെയും കവാടത്തില്‍ നിന്ന് കൊണ്ട് വിളിച്ച് പറയും ." വിശ്വാസികളെ , നിങ്ങളുടെ നാഥനിലേക്ക് പുറപ്പെടുക, നിങ്ങള്‍ക്ക് അവനില്‍ നിന്നു ഗുണങ്ങൾ വര്‍ഷിക്കുകയും നിങ്ങളുടെ സല്‍കര്‍മ്മങ്ങള്‍ക്ക് വന്‍ പ്രതിഫലവും നല്‍കുന്നവനുമായവനാണ് അല്ലാഹു. അവന്‍ കരീമാണ്. നിങ്ങളോട് രാത്രികളില്‍ നിസ്ക്കാരത്തില്‍ നിരതരാകാനും പകലുകളില്‍ വ്രതാനുഷ്ഠാനത്തില്‍ സജ്ജരാകാനും നിര്‍ദ്ദേശിച്ചിരുന്നു. അവ രണ്ടും നിങ്ങള്‍ നിര്‍വഹിച്ചു. നിങ്ങളുടെ റബ്ബിനെ അനുസരിച്ചു. ഇപ്പോള്‍ നിങ്ങള്‍ക്കുള്ള ഉപഹാരങ്ങളും പ്രതിഫലവും സ്വീകരിച്ചു കൊള്ളുക. അവർ പെരുന്നാൾ നിസ്ക്കാരം നിര്‍വഹിച്ചു കഴിഞ്ഞാൽ അവരോടു വിളിച്ചു പറയും അറിഞ്ഞു കൊള്‍ക . നിശ്ചയം നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ പെറുത്ത് തന്നിരിക്കുന്നു. സന്തോഷഭരിതരായി നിങ്ങള്‍ക്ക് മടങ്ങാം. ഇത് ഉപഹാരങ്ങള്‍ നല്‍കപെടുന്ന ദിനമാണ്. ( മുഅ്ജമുല്‍ കബീർ. ത്വബറാനി)  റമളാനില്‍ ആര്‍ജിച്ചെടുത്ത ഹൃദയ വിശുദ്ധിയും ആത്മ ചെെതന്യവും നിലനിർത്താന്‍ പെരുന്നാൾ രാത്രിയിൽ പ്രത്യേക പ്രാര്‍ത്ഥനയും തക്ബീറുകളുമായി സജീവമാക്കണമെന്ന് പണ്ഡിതന്മാർ പ്രസ്താവിക്കുന്നു. പെരുന്നാൾ രാത്രിയിലെ ദുആക്ക് ഉത്തരം കിട്ടുമെന്ന് ഇമാം ശാഫിഈ (റ) വില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 
       പെരുന്നാൾ സവിശേഷതകൾ ഏറെയാണ്, അനസ്(റ) വിൽ നിന്ന് നിവേദനം നബി(സ) പറയുന്നു : റമളാൻ മാസം നോമ്പെടുത്തവർക്ക് അതിന്റെ പ്രതിഫലം പെരുന്നാൾ ദിനത്തിൽ അല്ലാഹു പൂർത്തീകരിച്ച് നൽകും പ്രസ്തുത ദിനത്തിൽ രാവിലെ അല്ലാഹുവിന്റെ കൽപനയനുസരിച്ച് മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങിവരും വഴികളിലും പ്രവേശന കവാടങ്ങിലും നിന്ന് കൊണ്ട് മനുഷ്യരും ജിന്നുകളുമല്ലാത്ത മറ്റു സൃഷ്ടികൾ മുഴുവൻ കേൾക്കുന്ന ശബദത്തിൽ അത്യുച്ചത്തിൽ അവർ വിളിച്ച് പറയും മുഹമ്മദ് നബിയുടെ സമുദായമേ നിങ്ങളുടെ രക്ഷിതാവിലേക്ക് നിങ്ങൾ പുറപ്പെടുക ,അവൻ അല്പത്തിന് നന്ദി ചെയ്യുകയും നല്ലത് നൽകുകയും വലിയ ദോഷങ്ങൾ പൊറുക്കുകയും ചെയ്യുന്നതാണ്. തുടർന്ന് അവർ നിസ്ക്കാരത്തിന് പുറപ്പെടുകയും നമസ്ക്കാര നിർവഹണശേഷം അവർ പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു അവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകും, ആവശ്യങ്ങൾ പൂർത്തീകരിക്കും, ദോഷങ്ങൾ വിടുതി ചെയ്യപ്പെടും. അവിടെനിന്ന് അവർ മടങ്ങുന്നത്പാപമുക്തരായിട്ടായിരിക്കും (അൽ ഗുൻയത്)  
       കുളിച്ച് വൃത്തിയായി നല്ല വസ്ത്രം ധരിക്കൽപെരുന്നാളിന്റെസുന്നത്തുകളിൽ പെട്ടതാണ് .പെരുന്നാളിന്റെ പൊരുൾ മനസ്സിലാക്കിയ വിശ്വാസി അണിഞ്ഞൊരുങ്ങുന്നതിൽ അനിസ്ലാമിക നിലപാട് സ്വീകരിക്കാൻ പാടില്ല. അല്ലാഹു വിന്റെ അനുഗ്രഹങ്ങൾ വർഷിക്കുന്ന വസ്ത്രങ്ങളാണ് അണിയേണ്ടത്. പുതുവസ്ത്രങ്ങളണിഞ്ഞ് ആഹ്ലാദിക്കുമ്പോഴും മനസ്സും ശരീരവും ഇലാഹീ ചിന്തയിൽ സർവ്വം സമർപ്പിച്ച് തക്ബീറിന്റെ അലയൊലികൾ പാരിൽ പരത്തണം. പെരുന്നാൾ നിസ്കാരവും ഫിത്വർ സകാത്തുമെല്ലാം ആഘോഷവേളയിലും പ്രതിഫലം കരസ്ഥമാക്കാനുള്ള  ആരാധനകളാണ് ഇവയെല്ലാം മുറപോലെ നിർവഹിക്കണം. വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറയുന്നു അല്ലാഹുവെ ഓർക്കുകയും നിസ്ക്കാരവും സകാത്തും നിർവഹിക്കുകയും ചെയ്തവൻ വിജയിച്ചിരിക്കുന്നു 
     കുടുംബബന്ധംപുലർത്തൽ
ഇസ്ലാമിൽവളരെയധികംപുണ്യകരമാണ്. ആരെങ്കിലും കുടുംബ ബന്ധം ചേർത്താൽ അവൻ ദീനിനെ കാത്തു സൂക്ഷിച്ചു വല്ലവനും അതിനെ മുറിച്ചാൽ അവൻ ദീനിനെ മുറിച്ചു. എന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട് . പെരുന്നാൾ ദിനം ബന്ധങ്ങൾ പുതുക്കാനും ഊട്ടിയുറപ്പിക്കാനുമുള്ള അവസരമാണ് . അതു പ്രകാരം തന്നെ പരസ്പരം പെരുന്നാൾ ആശംസകൾ കൈമാറൽ നല്ല ചര്യയാണെന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു "തഖബലല്ലാഹു മിന്നാ വ മിൻകും " എന്നതാണ് സാധാരണ ഉപയോഗിക്കുന്ന ആശംസാ വാചകം ,ജനങ്ങൾക്കിടയിൽ സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്ന മുസ്വാഫഹത്ത് ( ഹസ്തദാനം) ചെയ്യുന്നതും നല്ലത് തന്നെ. അധാർമിക പ്രവർത്തനങ്ങളിലൂടെ മാന്യതയുടെ സർവ്വ അതിർവരമ്പുകളും ലംഘിക്കപ്പെടുന്ന പെരുന്നാളിന്റെ പേരിൽ നടത്തപ്പെടുന്ന വിനോദ സഞ്ചാരങ്ങളെ പ്രശംസിക്കപ്പെടുന്നില്ല. മറിച്ച് ആദർശത്തിന്റെ ആൾരൂപങ്ങളായ വിശുദ്ധ ദീനിന്റെ പ്രഭതെളിയിച്ചവരുമായ മഹാത്മാക്കളുടെ പുണ്യ ഗേഹങ്ങൾ സന്ദർശിക്കൽ പുണ്യകരമാണ്. ഇത്തരം സിയാറുത്തകൾ പെരുന്നാൾ ദിനങ്ങളിൽ  ആശാവഹമാണ് . ഇതിനും പുറമേ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കലും , പള്ളിയിലേക്ക് ഒരു വഴിയിലൂടെ പോയി മറ്റൊരു വഴിയിലുടെ മടങ്ങലും ഭക്ഷണം കഴിച്ച് ചെറിയ പെരുന്നാൾ നിസ്ക്കാരത്തിന് പോവലും പ്രത്യേകം സുന്നത്ത് കർമ്മങ്ങൾ തന്നെ. ഇമാം നവവി(റ)
രേഖപ്പെടുത്തുന്നു: ഇമാം ശാഫിഈ(റ)വും അനുചരന്മാരും ഏകകണ്ഠമായി
അംഗീകരിച്ച കാര്യമാണ് ചെറിയ
പെരുന്നാൾദിനത്തിൽഎന്തെങ്കിലുംഭക്ഷിച്ചശേഷം മാത്രമേ നിസ്കാരത്തിന്പുറപ്പെടാവൂ എന്നത്. ഈ ഭക്ഷണംകാരക്കയായാല് നന്ന്. അതാണ് നബിചര്യ.ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ കുറിക്കുന്നു:പെരുന്നാൾ നിസ്കാരത്തിന്പുറപ്പെടുന്നതിന് മുമ്പ് വല്ലതുംതിന്നുകയും കുടിക്കുകയും വേണം.ഇതിനുസൗകര്യമൊത്തിയില്ലെങ്കിൽ വഴിയിൽ വെച്ചോ നിസ്കാരസ്ഥലത്തെത്തിയോ
എന്തെങ്കിലും കഴിക്കണം.  ബുറൈദ(റ) വില് നിന്ന് ഉദ്ധരണി:നബിതങ്ങൾ ചെറിയ പെരുന്നാൾ ദിനത്തിൽ വല്ലതും കഴിക്കാതെപുറപ്പെടാറില്ലായിരുന്നു ,അനസ്(റ)വില്നിന്ന് നിവേദനം: നബി(സ്വ) ഈദുല്ഫിത്വറില് അല്പ്പം
കാരക്ക തിന്ന ശേഷമേ നിസ്
കാരത്തിനെത്താറുണ്ടായിരുന്നുളളൂ. ഓരോന്നുവീതമായിരുന്നു അവിടുന്ന്
ഭക്ഷിച്ചിരുന്നത് (ബുഖാരി). കഴിഞ്ഞ മുപ്പതു ദിനങ്ങൾ വിശന്ന വയറുമായി പ്രപഞ്ചനാഥന്റെ കൽപനകൾക്ക് വിധേയപ്പെട്ട് വ്രതമനുഷ്ഠിച്ചത് കാരണമാണ് ചെറിയപെരുന്നാൾ ദിനത്തിൽ ഭക്ഷണം കഴിച്ച് കൊണ്ട് പള്ളിയിൽ പോവാൻ ഇസ് ലാം നിർദേശിക്കുന്നത് എന്നാൽ ബലിപെരുന്നാളിന് ഇതിന്റെ നേർ വിപരീതമാണ് അഥവ ഭക്ഷണം കഴിക്കാതെയാണ് നമസ്ക്കാരത്തിന് പുറപ്പെടേണ്ടത്. ഇങ്ങനെ ആരാധനയുടെ കര്‍മ ഭൂമിയായി അചഞ്ചലമായ വിശ്വാസ സംഹിതകളുടെ മാതൃകരൂപമായി മാറണം നമ്മുടെ പെരുന്നാളുകള്‍
          
9048740007

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍