Published by www.lightofislamiblogspot.com
On 19 march 2020 , 10.20 AM
ഹിജ്റ വർഷം 909 ൽ ഈജിപ്തിലെ അബുൽ ഹൈതം പ്രവശ്യയിലാണ് കർമ്മശാസ്ത്രത്തിലെ ജ്ഞാനപ്രഭ അഹ്മദ് ബ്നു മുഹമ്മദ് ബ്നു മുഹമ്മദ് ബ്നു അലിയ്യുബ്നു ഹജർ അൽ ഹൈതമി അൽ മിസ്രി അൽ മക്കി എന്ന ഇബ്നു ഹജറിൽ ഹൈതമി(റ) ജന്മം കൊള്ളുന്നത്. ഹാതിമതുൽ മുഹഖിഖീൻ എന്ന നാമത്തിൽ വിശ്രുതരായ മഹാനുഭാവൻ ശാഫിഈ കർമ്മസരണിയിൽ തുല്യതയില്ലാത്ത പണ്ഡിത സൂര്യനാണ്.
ശിഹാബുദ്ധീൻ എന്നാണ് അപരനാമം. ചെറുപ്രായത്തിൽ തന്നെ ഖുർആൻ ഹൃദ്യസ്ഥം , പ്രായം ഇരുപതിനു മുൻപ് തന്നെ ഫത് വ നൽകാൻ ഉസ്താദുമാരുടെ അനുവാദം ലഭിച്ചു. ചെറുപ്പത്തിൽ പിതാവ് വേർപിരിഞ്ഞതിനാൽ പിതാമഹൻ്റെ മേൽനോട്ടത്തിലായിരുന്നു പ്രാഥമിക പഠനം. അവരുടെ വിയോഗാനന്തരം പിതാവിൻ്റെ ഗുരുക്കന്മാരായ ശംസുദ്ധീൻ അബിൽ ഹമാഇൽ (റ), ശംസുദ്ധീനുശ്ശനാവി(റ) എന്നിവരുടെ ശിഷ്യണത്തിൽ വളർന്നു. ഹി 924ൽ അൽ അസ്ഹറിൽ ചേർന്നു. ധാരാളം പ്രയാസങ്ങൾ സഹിക്കേണ്ടി വന്നിട്ടും പിന്മാറാതെ പഠനത്തിൽ അതീവ ശ്രദ്ധ പതിപ്പിച്ചു. വിശ്രുതരായ സകരിയൽ അൻസാരി (റ)വാണ് പ്രധാന ഗുരു. ഹദീസ്, തഫ്സീർ, കർമ്മ ശാസ്ത്രം, നിദാന ശാസ്ത്രം, ഗണിത ശാസ്ത്രം, അറബി വ്യാകരണ ശാസ്ത്രം, തർക്കശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളിൽ അവഗാഹം നേടി.
ഹിജ്റ 933 ൽ മക്കയിലേക്ക് യാത്ര തിരിച്ചു ഹജ്ജ് നിർവഹിച്ച ശേഷം അവിടെ താമസമാക്കി ശേഷം 937ൽ കുടുംബത്തോടൊപ്പം ഹജ്ജ് നിർവഹിച്ച ശേഷം മിസ്റിലേക്ക് തിരിച്ചു. വീണ്ടും
940 ൽ മക്കയിൽ വന്ന് ഹജ്ജ് ചെയ്ത് . അവിടെ സ്ഥിരതാമസമാക്കി.അവിടെ ദർസ് നടത്തുകയും ഫത് വനൽകുകയും ഗ്രന്ഥരചന നടത്തിയും ശിഷ്ഠ ജീവിതം കഴിച്ച് കൂട്ടി.ആയതിനാൽ അൽ മക്കിയ്യ് എന്ന് വിളിപ്പേരും ലഭിച്ചു. ജ്ഞാനസാഗരങ്ങളായ ഉസ്താദുമാരിൽ നിന്നാണ് വിദ്യ നുകർന്നത്. ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസാരി (റ), ശിഹാബുദ്ധീൻ റംലി (റ, ശൈഖ് അബ്ദുൽ ഹഖ് സ്വിൻബാതി (റ), ശംസുദ്ധീനിദൽജിയ്യ് (റ), ശംസുൽ ഹത്വാബി (റ), അബുൽ ഹസൻ അൽബകരി (റ ) തുടങ്ങിയവരാണ് പ്രധാന ഗുരുനാഥന്മാർ.
ജ്ഞാന താരകങ്ങളായ നിരവധി പണ്ഡിത മഹത്തുക്കളെ വാർത്തെടുത്തു. സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ (റ), അബ്ദുൽ ഖാദിർ അൽ ഫാഖിഹി (റ), അബ്ദുൽ റഊഫ് അൽ വാഇള് ( റ ), സയ്യിദ് ഉമറുൽ ബസ്വരി (റ), അഹ്മദ് ബ്നു ഖാസിം അൽ അബ്ബാദി (റ) തുടങ്ങിയവർ അക്കൂട്ടത്തിൽ പ്രധാനികളാണ്. ഒട്ടനവധി ബൃഹത്ത് ഗ്രന്ഥങ്ങൾക്ക് ഉടമയാണ് ഇബ്നു ഹജർ(റ). പഠന കാലത്ത് തന്നെ അൽഫിയ്യക്ക് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ശാഫിഈ ഫിഖ്ഹിലെ തുഹ്ഫത്തുൽ മുഹ് താജ് എന്ന ഇമാം നവവി(റ)വിൻ്റെ മിൻഹാജിൻ്റെ വ്യാഖ്യാനമാണ് മാസ്റ്റർ പീസ് ഗ്രന്ഥം. ഹി 958 മഹറം 12 നാണ് ഇതിൻ്റെ രചന തുടക്കം. അതേ വർഷം ദുൽഖഅദ് 27-> 0 രാവിൽ പൂർത്തിയായി. ശാഫിഈ കർമ്മ സരണിയിൽ അവസാന വാക്കാണ് മഹാനുഭാവൻ്റേത്. തുഹ്ഫയാണ് അവലംബ ഗ്രന്ഥം.
മറ്റു ഗ്രന്ഥങ്ങൾ
ഹദീസ്
.....................
ഫത്ഹുൽ ഇലാഹ് ബി ശറഹിൽ മിശ്കാത്, അൽ ഫത്ഹുൽ മുബീൻ ഫിശറഹിൽ അർബഈൻ, അശ്റഫുൽ വസാഇൽ ഇലാ ഫഹ്മി ശ്ശമാഇൽ, അൽ ഫതാവൽ ഹദീസിയ്യ, അൽ ഇഫ്സാഹു അൻ അഹദീസിന്നിക്കാഹ്, തുടങ്ങിയവ
ഫിഖ്ഹ്
.........................
അൽ ഇംദാദ് ഫീശറഹിൽ ഇർഷാദ്, ഫത്ഹുൽ ജവാദ് ,അൽ ഇആബ് ഫീ ശറഹിൽ ഉബാബ്, ശറഹു ബാഫളൽ, അൽ ഫതാവൽ കുബ്റ, അൽ മൻഹജുൽ ഖവിം ഇലാ ശർഹി മസാഇലിത്തഅലീം, മുഖ്ത്വസറു റൗള് ,ഹാശിയത്തുൽ ഈളാഹ്,
മറ്റുള്ളവ
...........................
അസ്സവാജിർ അൻ ഇഖ്തിറാഫിൽ കബാഇർ, അൽ അഅലാം ബിഖവാത്വിഇൽ ഇസ് ലാം, കഫ്ഫു റആഅ അൻ മുഹർറമാത്തില്ലഹ് വി വസ്സമാഅ, അൽ ജൗഹറുൽ മുനളളം ഫീ സിയാറത്തി ഖബ്റിൽ മുകർറം, അസ്സവാഇഖുൽ മുഹ് രിഖ, അദുർറുൽ മൻളൂദ് ഫിസ്വലാത്തി വസ്സലാമി അലാ സ്വാഹിബി മഖാമിൽ മഹ്മൂദ് , ശറഹുൽ ഹംസിയ്യ,
ഇങ്ങനെ നിരവധി ഗ്രന്ഥങ്ങൾക്കുടമയാണ് . ലോക പ്രശ്സത സ്വന്തം കൃതിയായ തുഹ്ഫതുൽ മുഹ്താജിന് സ്വന്തമായി ഹാശിയ എഴുതിയെങ്കിലും പൂർത്തീകരിക്കാനായില്ല.
അഹ്ലുസ്സുന്നയുടെ ആശയങ്ങൾ വളച്ചുകെട്ടാതെ അവതരിപ്പിക്കാനും അതിന് എതിരെ വരുന്ന കൂരമ്പുകൾക്ക് നഖശിഖാന്തം മറുപടി കൊടുക്കാനും ഇബ്നു ഹജർ(റ) മുൻപന്തിയിൽ ഉണ്ടായിരുന്നു. തൗഹീദ്, ബിദ്അത്ത് തുടങ്ങിയ വിഷയങ്ങളിൽ തെറ്റായ വിശകലനങ്ങൾ പലരിൽ നിന്നും ഉണ്ടായ സമയം അതിലെ നെല്ലും പതിരും വേർതിരിച്ചു മനസ്സിലാക്കി തരുന്നതിൽ മഹാനവറുകളുടെ കൃതികൾ നിസ്സിമമായ പങ്ക് വഹിച്ചിട്ടുണ്ട്.
അനവധി പ്രയാസങ്ങൾ ജീവിതത്തിൽ സഹിക്കേണ്ടി വന്നിട്ടുണ്ട്. ദാരിദ്ര്യം വിശപ്പ് തുടങ്ങി പല പരീക്ഷണങ്ങളുമുണ്ടായി അനേകം അസൂയാലുക്കൾ ഉണ്ടായിരുന്നു പക്ഷേ എല്ലാം അതിജീവിച്ച് പാണ്ഡിത്യത്തിൻ്റെ ഗിരിമയിലെത്തി അക്കാലത്തെ ഉന്നതശീർഷ്യരിൽ പ്രമുഖ സ്ഥാനീയനാവാൻ മഹാനുഭാവന് സാധിച്ചു. റജ്ബ് മാസത്തിൻ്റെ ആരംഭത്തിൽ രോഗബാധിതനായി .കുറച്ച് ദിവസം ദർസ് ഒഴിവാക്കി. റജബ് 21 ശനിയാഴ്ച്ച വസിയത്തുകളെല്ലാം ചെയ്തു. ഒരു ദിവസം കഴിഞ്ഞ് റജബ് 23 തിങ്കളാഴ്ച ളുഹാസമയം പണ്ഡിത ലോകത്തെ അതുല്യപ്രഭ, ശാഫിഈ സരണിയിലെ അറിവിൻ സാഗരം ഇമാം ഇബ്നു ഹജർ അൽ ഹൈതമി(റ) വിട പറഞ്ഞു.നാടും നഗരവും സ്തംഭിച്ചു. കേട്ടവരെല്ലാം വിറങ്ങൊലിച്ചു. സത്രികൾ വരെ വീട്ടിലെ അകത്തളങ്ങളിലുരുന്ന് കണ്ണീർ പൊഴിച്ചു. അവിടുത്തെ ജനാസ വഹിച്ചും മറ്റുമായി ബറക്കത്തെടുക്കാൻ ജനങ്ങൾ തിരക്ക് കൂട്ടി. ഇബ്നു സുബൈർ (റ) വിനുചാരെ ജന്നത്തുൽ മുഅല്ലയിൽ മറവ് ചെയ്തു.
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍