ദാനധർമ്മം വിശ്വാസിയുടെ മുഖമുദ്ര.


മാനവികതയുടെ മതമായ ഇസ്ലാമിൻ്റെസാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്റെയാകമാനമുള്ളസാമ്പത്തിക ഭദ്രത ലക്ഷ്യംവെച്ചുള്ളതാണ്. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ സാമ്പത്തിക വ്യവസ്ഥയും ഇസ്ലാം വിഭാവനംചെയ്യുന്നതു തന്നെ. മനുഷ്യസമൂഹത്തിൻ്റെ പൊതുവായ വളര്‍ച്ചക്കുംതളര്‍ച്ചക്കും മുഖ്യകാരണമായി വർത്തിക്കുന്ന സാമ്പത്തിക രംഗത്തെവളരെ ശ്രദ്ധയോടെയാണ് പ്രകൃതിയുടെമതമായ ഇസ്ലാം കൈകാര്യംചെയ്തിട്ടുള്ളത്. സമ്പത്തിന്റെ യഥാര്ത്ഥഉടമ സ്രഷ്ടാവായ അല്ലാഹുമാത്രമാണെന്നും അതിൻ്റെ കൈകാര്യകർത്താവ് മാത്രമാണ് മനുഷ്യനെന്നും ധ്യോതിപ്പിക്കുക വഴി സമ്പത്ത് ചിലരുടെ കൈകളില്മാത്രം കുമിഞ്ഞുകൂടുന്നതിനുവിലക്കേര്പ്പെടുത്തുകയാണ് ഇസ്ലാംചെയ്തത്. ഇതിനു വേണ്ടി മതം മുന്നോട്ട് വെച്ചതാണ് നിര്ബന്ധ ദാനമായസകാത്ത് സമ്പ്രദായം. മുതലാളിയുടെഔദാര്യമല്ല, പ്രത്യുത ദരിദ്രന്റെഅവകാശമാണ് ഇസ്ലാമിലെ സകാത്ത്.

     വിശുദ്ധ ഖുര്ആൻ പലയിടങ്ങളിലും
ദാനധർമത്തിൻ്റെ പ്രാധാന്യം എടുത്ത്പറഞ്ഞിട്ടുണ്ട്. ‘അല്ലാഹുവിന്റെ
മാര്ഗത്തില് നിങ്ങള് ധനം
ചെലവഴിക്കുക’ (2/195). ‘സത്യ
വിശ്വാസികളേ, ക്രയവിക്രയവും
സൗഹാര്ദവും ശിപാര്ശയും നടക്കാത്ത
ഒരു ദിവസം വരുന്നതിന് മുമ്പ്, നാംനിങ്ങള്ക്ക് നല്കിയതില് നിന്നും നിങ്ങള്
ചെലവഴിക്കുക (2/254). സത്യ
വിശ്വാസികളേ, നിങ്ങള് സമ്പാദിച്ച
നല്ല വസ്തു ക്കളില് നിന്നും ഭൂമിയില്നിന്നു നാം നിങ്ങള്ക്ക്ഉല്പാദിപ്പിച്ചു  തന്നവയില് നിന്നുംനിങ്ങള് ചെലവ ഴിക്കുക (2/267).
രാത്രിയും പകലും രഹസ്യമായും
പരസ്യമായും തങ്ങളുടെ ധനം
ചെലവഴിക്കുന്നവര്ക്ക് നാഥന്റെയടുക്കല്
അവര്ക്കുള്ളതായ പ്രതിഫലമുണ്ട്. അവര്ക്ക് ഒന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കുകയുമില്ല (2/ 274). സത്യ വിശ്വാസികളായ എന്റെ ദാസന്മാരോട് നബിയേ താങ്കൾ പറയുക.
അവർ നിസ്കാരം മുറപോലെ
നിർവഹിക്കുകയുംക നാം അവര്ക്ക്
നല്കിയതില് നിന്ന് രഹസ്യമായും
പരസ്യമായും ചെലവഴിക്കുകയും
ചെയ്യട്ടെ (14/31). നിങ്ങള്ക്ക് കഴിയും
വിധം അല്ലാഹുവിനെ സൂക്ഷിക്കുക.
നിങ്ങള് കേള്ക്കുകയും അനുസരിക്കുകയും
നിങ്ങള്ക്ക് തന്നെ ഗുണകരമായ വിധം ധനം ചെലവഴിക്കുകയും ചെയ്യുക.(64/16).
                     ഇലാഹീ പ്രീതിയും പരലോക
മോക്ഷവും സ്വർഗ പ്രവേശനവും
നേടിയെടുക്കാനുള്ള വിശിഷ്ട കർമ്മമാണ്
ദാനം നൽകൽ. വിശുദ്ധ ഖുർആനും തിരു
സുന്നത്തും ദാനധര്മത്തിന്റെ ഒട്ടനവധി
സവിശേഷതകള് എടുത്ത് പറഞ്ഞിട്ടുണ്ട്.
അവയില് ചിലത്:
    നബി(സ്വ) പറയുന്നു:‘നിശ്ചയം രഹസ്യമായുള്ള ദാനധര്മം
അനുഗ്രഹ പൂര്ണനും ഉന്നതനുമായറബ്ബിന്റെ കോപത്തെകെടുത്തിക്കളയുന്നതാണ്’ (മജ്മഉസ്സവാഇദ്).പാപത്തെ മായ്ച്ചു കളയാൻ ധാനത്തിന് കഴിയും. നബി
(സ്വ) പറയുന്നു: വെള്ളം തീയണക്കുന്നത്
പോലെ ദാനധർമം പാപത്തെ
നീക്കിക്കളയും (തുര്മുദി). സുകൃതങ്ങൾ
ദുഷ്കര്മങ്ങളെദൂരീകരിക്കുമെന്നാണ്ഖുര്ആനിക ഭാഷ്യം (സൂറത്തു ഹൂദ്/114).മാത്രമല്ല, പാപമോചനത്തിന്റെ
പ്രധാന മാര്ഗമായിട്ടാണ് ദാനധര്മത്തെ
ഖുര്ആന് പരിചയപ്പെടുത്തുന്നത്.
‘നിങ്ങളുടെ നാഥനില് നിന്നുള്ള
പാപമോചനത്തിലേക്കും
ഭക്തിയുള്ളവര്ക്ക് വേണ്ടി
തയ്യാറാക്കപ്പെട്ട, ആകാശഭൂമികളുടെ
വിശാലതയുള്ള സ്വര്ഗത്തിലേക്കും
നിങ്ങള് കുതിച്ചു ചെല്ലുവീന്.
സന്തോഷത്തിലും സന്താപത്തിലും പണം
ചെലവഴിക്കുന്നവരും കോപം
നിയന്ത്രിക്കുന്നവരും ജനങ്ങളോട്
വിട്ടുവീഴ്ച കാണിക്കുന്നവരുമാണവര്.
സല്കര്മം ചെയ്യുന്നവരെ അല്ലാഹു
ഇഷ്ടപ്പെടുന്നു’ (ഖുര്ആന് 3/133,134).
               ദാനം ആപത്തുകളെ തടയുന്നു. നബി(സ്വ)പറയുന്നു: ‘നന്മ നല്കുന്നത് ആപത്തുകളെതടയുന്നതാണ്'(ത്വബ്റാനി). സൂര്യഗ്രഹണമുണ്ടായ സമയത്ത്
ജനങ്ങളെല്ലാംഅസ്വസ്ഥരായപ്പോള് നബി(സ)അവരോട് പറഞ്ഞു: ‘നിങ്ങള് അതു(ഗ്രഹണം) കണ്ടാല്അല്ലാഹുവിനോട്
പ്രാര്ത്ഥിക്കുക. അവനെ മഹത്ത്വപ്പെടുത്തുക. നിസ്കാരം
നിര്വഹിക്കുക. ദാനധര്മം
നടത്തുക’ (സ്വഹീഹുല് ബുഖാരി).
ഈ ഹദീസിനെ വ്യാഖാനിച്ച് കൊണ്ട്
ഇബ്നു ദഖീഖില് ഈദ്(റ) എഴുതുന്നു:
അപകടകരമായ വിപത്തുകളെ
പ്രതിരോധിക്കാന് വേണ്ടി സ്വദഖ
നല്കല് സുന്നത്താണെന്നതിനു ഈ ഹദീസ്
തെളിവാണ്’ (ഇഹ്കാമുല് അഹ്കാം). വളരെയധികം പ്രയാസത്തിലൂടെയാണ് ലോകം നീങ്ങികൊണ്ടിരിക്കുന്നത്. ഉള്ളതിൽ നിന്ന് ഇല്ലാത്തവർക്ക് കൊടുത്താ ൽ മേൽ പറഞ്ഞ സുന്നത്ത് കരസ്ഥമാക്കാം.
               അടിമ ഉടമയുമായുള്ള കരാര്
പാലിക്കുന്നു. സമ സൃഷ്ടികള്ക്കുള്ള
ദാനധര്മത്തിലൂടെ സ്രഷ്ടാവുമായുള്ള
കരാര് പാലിക്കുകയാണ് മനുഷ്യന്ചെയ്യുന്നത്. അല്ലാഹു പറയുന്നു: സ്വര്ഗം പ്രതിഫലമായി നല്കാമെന്ന
വ്യവസ്ഥയില് സത്യവിശ്വാസികളില്
നിന്ന് അവരുടെ ശരീരങ്ങളും
സ്വത്തുക്കളും അല്ലാഹു വിലയ്ക്ക്
വാങ്ങിയിരിക്കുകയാണ്’ (വിശുദ്ധ
ഖുര്ആന് 9/111).
                  ആരോഗ്യമുള്ള സമയത്ത് നല്കുന്ന ദാനമാണ് ഏറ്റവുംപ്രതിഫലാര്ഹമായ ദാനം. ബുഖാരി മുസ്ലിം റിപ്പോര്ട്ട്ചെയ്യുന്ന ഹദീസില് കാണാം. അബൂഹുറൈറ(റ)യില്നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഒരു മനുഷ്യൻ വന്ന് നബി(സ്വ)യോട് ചോദിച്ചു. ഏറ്റവും കൂടുതൽ കൂലിലഭിക്കുന്ന സ്വദഖയേതാണ് റസൂലേ? അവിടുന്ന്പ്രതിവചിച്ചു: ആരോഗ്യസമയത്ത് ദാരിദ്ര്യം ഭയന്ന് നീദാനം ചെയ്യലാണ്. മാത്രമല്ല,റൂഹ്തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാനംചെയ്യുന്നതിനെ പിന്തിക്കരുതെന്നുംതിരുമേനി(സ്വ) തുടര്ന്ന് നിര്ദേശിച്ചു.ഒരാള് ദാനം ചെയ്യാൻ തീരുമാനിച്ചാൽ ചില കാര്യങ്ങൾ  പ്രത്യേകമായി അവന് ശ്രദ്ധിക്കണം. ഒന്നാമതായി രഹസ്യമായി ദാനം ചെയ്യാന് അവന് ശ്രമിക്കണം.അതില് ലോകമാന്യം ഉണ്ടാവില്ല. പരസ്യമായി നല്കുമ്പോൾ  രിയാഅ് ഉണ്ടാകാൻ സാധ്യതയേറെയാണ്.രണ്ടാമതായി സന്മാര്ഗത്തിലൂടെ സമ്പാദിച്ച സ്വത്താണ്സ്വദഖയായി നല്കേണ്ടത്. ഒരിക്കലും കളവ്, ചതി, പിടിച്ചുപറി,മോഷണം തുടങ്ങിയവയിലൂടെ ലഭിച്ച സമ്പത്ത് ദാനംചെയ്തിട്ട് കാര്യമില്ല. അത് അവന്റെഉടമസ്ഥതയിലല്ലെന്നത് തന്നെ കാരണം.മൂന്നാമതായി അർഹരായവർക്ക്നല്കുക.സ്ഥാനമാനങ്ങൾ വര്ധിക്കാനോ ഉന്നത പദവികൾ ലഭിക്കാനോ ചിലർ ദാനം ചെയ്യാറുണ്ട്. അത് ഒരിക്കലും അവന് ഉപകരിക്കുന്നതല്ല അരിപ്പയിൽ അരിക്കും പ്രകാരമാണത്. 

          ദാനധർമ്മങ്ങൾ നൽകാൻ ഏറ്റവും ഉതകുന്ന സമയം വിശുദ്ധ റമളാൻ തന്നെ, അത് കൊണ്ട് തന്നെയാണ് പാരമ്പര്യമായി നമ്മുടെ പ്രദേശങ്ങളിൽ ഈ രീതി നടന്നു വരുന്നു. വിശ്വാസി യുടെ മുഖമുദ്രയായ ദാന ദർമ്മത്തിനെ  പ്രത്യേകം പ്രോത്സാഹനീയമാണ്.  റമളാനിലെ സ്വദഖ ഏറ്റവും പുണ്യകരമാണന്ന് തിരുമൊഴിയുണ്ട്. റമളാനിൽ നമ്മുടെ നാടുകളിൽ നടെ ഇത് നടക്കുന്നുമുണ്ട്.പ്രത്യേകിച്ച് ഈ റമളാൻ നിരവധി കാര്യങ്ങൾ നമ്മെ തൊട്ടുണർത്തിയാണ് കഴിഞ്ഞു പോവുന്നത്. ഇല്ലാത്തവരുടെയും കഷ്ട്ടപ്പെടുന്നവരുടെയും മനോഗതിയും ജീവിത ചുറ്റുപാടും സർവ്വരേയും ബോധ്യപ്പെടുത്തിയാണ് കൊവിഡ് കാല റമളാൻ വിളിച്ച് പറയുന്നത്. ധാനധർമ്മങ്ങൾ വർദ്ധിപ്പിക്കാൻ ഉതകുന്ന സമയമാണിപ്പോൾ. ഉള്ളതിൽ നിന്ന് അല്പമെങ്കിലും മറ്റുള്ളവർക്ക് നൽകാൻ കഴിയണം.എന്നാൽ കൊവിഡ് കാല ധർമ്മത്തിന് പത്തരമാറ്റ് ലഭിക്കും.


മുനീർ അഹ്സനി ഒമ്മല
       9048740007




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍